- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ തവണ കെ സുരേന്ദ്രൻ 89 വോട്ടിന് മഞ്ചേശ്വരത്ത് തോറ്റപ്പോൾ 500 വോട്ടു പിടിച്ചത് കെ സുന്ദര എന്ന അപരൻ; ഇക്കുറിയും സുരേന്ദ്രനെ വീഴ്ത്താൻ സുന്ദരയുണ്ട്; എം.സുരേന്ദ്രൻ എന്ന മറ്റൊരു അപകരനും; ത്രികോണചൂടിൽ എരിയുന്ന നേമത്ത് കുമ്മനത്തിനും മുരളീധരനും അപരന്മാർ; 'ജെയിന്റ് കില്ലർ'മാരായി പത്രിക നൽകിയ അപരന്മാരുടെ കഥ
തിരുവനന്തപുരം: കഴിഞ്ഞതവണ ബിജെപിക്ക് രണ്ട് എംഎൽഎമാർ നിയമസഭയിൽ ഉണ്ടാകേണ്ടിയിരുന്നതാണ്. അന്ന് കെ സുരേന്ദ്രന് വഴിമുടക്കി നിന്നത് കള്ളവോട്ടുകളും കെ സുന്ദര എന്ന അപര സ്ഥാനാർത്ഥിയുമായിരുന്നു. ഇക്കുറിയും തീപാറുന്ന പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് കെ സുന്ദരയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ അപരനായി. 'ഞാൻ കൂലിപ്പണിക്കാരനാണ്. ചൂടും വെയിലും കൊണ്ട് റോഡ് ടാറിങ് പ്രവർത്തിനടത്തുന്ന തൊഴിലാളിയാണ്. എന്നാൽ ഒരു കോടി രൂപ തന്നാലും മഞ്ചേശ്വരം മണ്ഡലത്തിലെ മത്സരത്തിൽനിന്നു പിന്മാറില്ല' എന്നാണ് 2016ൽ ബിജെപി. സ്ഥാനാർത്ഥി കെ. സുരേന്ദ്രനു ചെറുതല്ലാത്ത പണികൊടുത്ത ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥി കെ. സുന്ദര പറയുന്നത്. എം സുരേന്ദ്രൻ എന്നൊരു അപരനും മഞ്ചേശ്വരത്ത് സുരേന്ദ്രന് പണി കൊടുക്കാൻ കാത്തിരിപ്പുണ്ട്.
2016ലെ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് ഇപ്പോഴത്തെ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. കഴിഞ്ഞതവണ 500 വോട്ടുകളാണ് മഞ്ചേശ്വരം മണ്ഡലത്തിൽ സുന്ദര നേടിയത്. കെ. സുരേന്ദ്രൻ എന്നു ചിലരെങ്കിലും വായിച്ചുപോകുന്ന കെ.സുന്ദര എന്ന പേര് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
നാമനിർദ്ദേശപത്രികയോടെപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നത് സുന്ദരയുടെ കൈയിൽ ആകെയുള്ളത് 1000 രൂപ മാത്രമെന്നാണ്. ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിലും അതിലൊന്നും പണമില്ലെന്ന് സുന്ദര പറയുന്നു. പണം ആവശ്യമുണ്ടെങ്കിലും ആർത്തിയില്ല. മത്സരിക്കുമെന്നു പറഞ്ഞപ്പോൾതന്നെ എന്റെ ഫോൺ നിർത്താതെ അടിക്കുകയാണ്. സ്ഥാനാർത്ഥിത്വത്തിൽനിന്നും പിന്മാറാൻ ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും പത്രിക പിൻവലിക്കുന്ന പ്രശ്നമില്ലെന്നും സുന്ദര പറയുന്നു.
സ്വന്തം നാട്ടിൽ പലതും ചെയ്യണം. അതിന് എംഎൽഎതന്നെയാവണം. ആദ്യം സ്വർഗത്തിലേക്ക് ഒരു പാലം വേണം. സ്വർഗ സുന്ദര താമസിക്കുന്നതിന്റെ അടുത്തുള്ള ഒരു ഗ്രാമമാണ്. എൻഡോസൾഫാൻ വിഷമഴയുടെ പ്രഭവകേന്ദ്രം കൂടിയാണ് സ്വർഗ. എന്ത് ഭീഷണിയുണ്ടായാലും എനിക്ക് പേടിയില്ല. സാക്ഷാൽ കെ. സുരേന്ദ്രൻ കാൽക്കൽ വീണ് അപേക്ഷിച്ചാലും പിന്മാറില്ലെന്ന് സുന്ദര തറപ്പിച്ച് പറയുന്നു. സുന്ദരയ്ക്ക് പുറമെ ഉദുമ നിയോജക മണ്ഡലത്തിലെ വോട്ടറായ 51 വയസുള്ള കുണ്ടംകുഴി സ്വദേശി സുരേന്ദ്രനും കെ. സുരേന്ദ്രനെതിരേ മത്സരരംഗത്തുണ്ട്.
സുരേന്ദ്രന് മാത്രമല്ല, ഇക്കുറി അപകരഭീഷണി ഉള്ളത് മിക്ക മണ്ഡലങ്ങളിലും അപരന്മാരുണ്ട്. ഇവരെ കൊണ്ട് പത്രിക തള്ളിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മണ്ഡലങ്ങളിൽ അപരന്മാർ കളത്തിലുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജുവിന്റെ അപരൻ ആന്റണി രാജു, ബിജെപി സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ അപരൻ ടി.എസ്. കൃഷ്ണകുമാർ ആണ് കളത്തിലുള്ളത്. ത്രികോണ പോരാട്ടം നടക്കുന്ന നേമത്തുമുണ്ട് രണ്ട് സ്ഥാനാർത്ഥികൾക്ക് അപരന്മാർ. കെ. മുരളീധരന്റെ അപരൻ മുരളീധരൻ നായർ, കുമ്മനം രാജശേഖരന്റെ അപരൻ രാജശേഖരൻ എന്ന പേരിലുള്ള ആളുമാണ്.
മറ്റ് അപരന്മാരുടെ വിവരങ്ങൾ ഇങ്ങനെ:
വർക്കലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബി.ആർ.എം. ഷഫീറിന്റെ അപരൻ ഷഫീർ.
ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബി.എസ്. അനൂപിന് അപരന്മാർ 2 ടി.എസ്. അനൂപും അനൂപ് ഗംഗനും.
നെടുമങ്ങാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്തിന്റെ അപരൻ സി. പ്രശാന്ത്.
ആലപ്പുഴ
ചേർത്തല യുഡിഎഫ് സ്ഥാനാർത്ഥി എസ്. ശരത്തിന്റെ അപരൻ പി.എസ്.ശരത്.
ഇടുക്കി
പീരുമേട് എൽഡിഎഫ് സ്ഥാനാർത്ഥി വാഴൂർ സോമന്റെ അപരൻ സോമൻ.
പത്തനംതിട്ട
ആറന്മുളയിൽ കെ.ശിവദാസൻ നായരുടെ അപരൻ ശിവദാസൻ നായർ.
അടൂരിൽ എം.ജി. കണ്ണന്റെ അപരൻ ആർ. കണ്ണൻ.
കാസർകോട്
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രന് 2 അപരന്മാർ എം.സുരേന്ദ്രനും കെ.സുന്ദരയും. (2016 ൽ കെ.സുരേന്ദ്രൻ 89 വോട്ടിന് തോറ്റ തിരഞ്ഞെടുപ്പിൽ സുന്ദര നേടിയത് 467 വോട്ട്)
കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥി പി.വി. സുരേഷിന്റെ അപരൻ ബി.സി. സുരേഷ്.
തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി എംപി. ജോസഫിന്റെ അപരൻ എം വി ജോസഫ്.
ഉദുമയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പുവിന്റെ അപരൻ കെ. കുഞ്ഞമ്പു.
എറണാകുളം
കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥി ഡോ. സുജിത് പി. സുരേന്ദ്രന്റെ അപരൻ സുജിത് കെ. സുരേന്ദ്രൻ.
പെരുമ്പാവൂരിൽ ഇടതു സ്ഥാനാർത്ഥി ബാബു ജോസഫിന്റെ അപരൻ ബാബു ജോസഫ്.
കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിന്റെ അപരൻ ഷിബു തെക്കൻ. 2 ഷിബുമാർ വേറെയും. എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിനെതിരെ ആന്റോ ജോണി.
പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബിനെതിരെ സിന്ധു.
കളമശേരിയൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി. ഇ. അബ്ദുൽ ഗഫൂറിന്റെ അപരൻ അബ്ദുൽ ഗഫൂർ.
കൊല്ലം
കരുനാഗപ്പള്ളിയിൽ സിപിഐയിലെ ആർ. രാമചന്ദ്രന്റെ അപരൻ രാമചന്ദ്രൻ.
കണ്ണൂർ
ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒൻപതിടത്തും അപരന്മാരുടെ സാന്നിധ്യം. പയ്യന്നൂരിലും മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്തും മാത്രമാണ് അപരശല്യമില്ലാത്തത്.
കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന്റെ അപരൻ പി.വി. രാമചന്ദ്രൻ, സതീശൻ പാച്ചേനിയുടെ അപരൻ പി. സതീശൻ
തലശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി എംപി. അരവിന്ദാക്ഷന്റെ അപരൻ അരവിന്ദാക്ഷൻ, ബിജെപിയുടെ എൻ. ഹരിദാസന്റെ അപരൻ ഹരിദാസൻ.
അഴീക്കോട് കെ.വി. സുമേഷിന്റെ അപരൻ എം. സുമേഷ്. കെ.എം. ഷാജിയുടെ അപരൻ കെ.എം. ഷാജി
കൂത്തുപറമ്പിൽ കെ.പി. മോഹനന് 2 അപരന്മാർ കെ.പി. മോഹനൻ, മോഹനൻ, പൊട്ടങ്കണ്ടി അബ്ദുല്ലയുടെ അപരന്മാർ അബ്ദുല്ല, അബ്ദുല്ല
മട്ടന്നൂരിൽ ഇല്ലിക്കൽ ആഗസ്തിയുടെ അപരൻ എൻ.എ. ആഗസ്തി
പേരാവൂരിൽ സക്കീർ ഹുസൈന്റെ അപരന്മാർ സക്കീർ ഹുസൈൻ, ഇ.കെ. സക്കീർ, സണ്ണി ജോസഫിന്റെ അപരന്മാർ സണ്ണി വാഴക്കാമലയിൽ, സണ്ണി മുതുക്കുളത്തേൽ
കല്യാശ്ശേരിയിൽ കെ. ബ്രിജേഷ് കുമാറിന്റെ അപരൻ എം. ബ്രിജേഷ് കുമാർ
തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ അപരൻ ഗോവിന്ദൻ കരയപ്പാത്ത്
ഇരിക്കൂറിൽ സജീവ് ജോസഫിന്റെ അപരൻ കെ. സാജൻ ജോസഫ്
തൃശൂർ
കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീനെതിരെ 2 അപരന്മാർ എ.കെ. മൊയ്തീൻ കുട്ടി, കെ.എം. മൊയ്തീൻ.
ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവിനെതിരെ 2 പേർ ബിന്ദു രാമചന്ദ്രൻ, ബിന്ദു ശിവദാസൻ.
പാലക്കാട്
തൃത്താലയിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി.ബൽറാമിന്റെ അപരന്മാർ ടി.ടി.ബലരാമനും കെ.ബലരാമനും.
മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ.ഷംസുദ്ദീന് അതേ പേരിൽ രണ്ട് അപരന്മാർ.
കോങ്ങാട് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ശാന്തകുമാരിയുടെ അപര ശാന്തകുമാരി.
നെന്മാറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ അപരൻ ബാബു.
വയനാട്
കൽപറ്റയിൽ ടി. സിദ്ദിഖിനെതിരെ സിദ്ദിഖ്
മാനന്തവാടിയിൽ ഒ.ആർ. കേളുവിനെതിരെ കെ.കെ. കേളു.
കോഴിക്കോട്
വടകരയിൽ ആർഎംപി സ്ഥാനാർത്ഥിയായ രമയ്‌ക്കെതിരെ രംഗത്തുള്ളത് 3 പേർ രമ, കെ.കെ.രമ, കെ.ടി.കെ.രമ.
കൊടുവള്ളിയിൽ എം.കെ.മുനീറിനെതിരെ അബ്ദുൽ മുനീറും എം.കെ.മുനീറും.
തിരുവമ്പാടിയിലെ ലീഗ് സ്ഥാനാർത്ഥി സി.പി. ചെറിയമുഹമ്മദിനെതിരെ കെ.പി.ചെറിയ മുഹമ്മദ്. എൽഡിഎഫിന്റെ ലിന്റോ ജോസഫിനെതിരെ അതേ പേരുകാരൻ.
കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയ്‌ക്കെതിരെ ജമീലയും എൻ.സുബ്രഹ്മണ്യനെതിരെ സുബ്രഹ്മണ്യനും രംഗത്ത്.
ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസിനെതിരെ പി.പി.മുഹമ്മദ് റിയാസും അഡ്വ.പി.എം.നിയാസിനെതിരെ ഇ.എം.നിയാസും കെ.നിയാസും.
കോഴിക്കോട് നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.എം.അഭിജിത്തിനെതിരെ എൻ.അഭിജിത്ത്.
ബാലുശ്ശേരിയിൽ ധർമജനെതിരെ ധർമേന്ദ്ര.
കുറ്റ്യാടിയിലെ സിപിഎം സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്കെതിരെ കെ.കെ.കുഞ്ഞഹമ്മദ് കുട്ടി.
നാദാപുരത്ത് കെ.പ്രവീൺ കുമാറിനെതിരെ കെ.പ്രവീൺ കുമാറും പ്രവീൺകുമാറും അപരന്മാർ.
മറുനാടന് മലയാളി ബ്യൂറോ