- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമൽ ഹാസനെതിരെ വാനതി ശ്രീനിവാസൻ; കോയമ്പത്തൂർ സൗത്തിൽ ഗ്ലാമർ പോരാട്ടം; പ്രചാരണ വിഷയം മുരുകനെന്ന് ബിജെപി
ചെന്നൈ: നടൻ കമൽ ഹാസൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച കോയമ്പത്തൂർ സൗത്തിൽ മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനെ രംഗത്തിറക്കി ബിജെപി. തമിഴ്‌നാട്ടിലെ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ കോൺഗ്രസ്, അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർത്ഥികളും രംഗത്തുണ്ട്. എന്നാൽ കടുത്ത പോരാട്ടം നടക്കുക കമലും വാനതിയും തമ്മിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മുരുകനാണ് ഇത്തവണത്തെ പ്രചാരണ വിഷയമെന്നും മണ്ഡലം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഗ്ലാമർ പോരാട്ടമാണ് ഇത്തവണ മലയാളി വോട്ടർമാർ നിർണായകമായ കോയമ്പത്തൂർ സൗത്തിൽ അരങ്ങേറുന്നത്.
തമിഴർ ഏറെ വൈകാരിക ബന്ധം പുലർത്തുന്ന ദൈവം മുരുകനെതിരെ വലിയ തോതിൽ ആക്രമണം ഉണ്ടാകുന്നുവെന്ന പ്രചാരണമാണ് ബിജെപിയുടെ പ്രചാരണങ്ങളുടെ കുന്തമുന.
കമൽ ഹാസൻ, മഹിളാമോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസൻ, കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിലെ മയൂര എസ്. ശ്രീനിവാസ്, ദിനകരന്റെ ഉറ്റ അനുയായിയും മുൻ സ്ഥലം എംഎൽഎയുമായ ആർ.ദൊരൈസാമി എന്നിവരാണ് ചിത്രത്തിലുള്ളത്. അണ്ണാഡിഎംകെ വോട്ടുകൾ കൂടി ചേർന്നാൽ ഇരുപത് മണ്ഡലങ്ങളിലും താമര വിരിയുമെന്നാണു ബിജെപി പ്രതീക്ഷ.
എന്നാൽ താരപ്രചാരക കുശ്ബുവിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. തമിഴ്‌നാട്ടിലെ നീറ്റ് പ്രക്ഷോഭങ്ങളുടെ പിന്നണിയാൾ ഡോക്ടർ ഏഴിലനാണ് കുശ്ബു മൽസരിക്കുന്ന തൗസന്റ് ലൈറ്റിൽ ഡിഎംകെയുടെ സ്ഥാനാർത്ഥി. പരമ്പരാഗത ഡിഎംകെ കോട്ടയായി കണക്കാക്കുന്ന തൗസന്റ് ലൈറ്റിൽ മുസ്ലിം വോട്ടുകളും ഏറെ നിർണായകമാണ്.
ന്യൂസ് ഡെസ്ക്