- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമീലാ പ്രകാശത്തിന്റെ കടിയും ശിവൻകുട്ടിയുടെ മുണ്ട് പൊക്കിയുള്ള ചാട്ടവും ഒത്തുതീർപ്പായി; വിഡ്ഢികളായത് ഇപ്പോൾ എന്തോ സംഭവിക്കുമെന്ന് കരുതിയ ജനങ്ങൾ; നിയമസഭയിലെ കയ്യാങ്കളി വിഷയം ഭരണ പ്രതിപക്ഷം ഒത്തു തീർത്തത് ഇങ്ങനെ
തിരുവനന്തപുരം: 2015ലെ ബജറ്റ് അവതരണ വേളയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസന്വേഷണം മരവിപ്പിക്കും. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. സംഭവം നടന്ന് ഒരുവർഷം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. എല്ലാ തെളിവും തൽസമയം ടിവിയിലൂടെ ജനങ്ങളെല്ലാം കണ്ടിരുന്നു. എങ്കിലും കേസ് സ്തംഭിപ്പിച്ച് എംഎൽഎമാരെ കുരുക്കാതിരിക്കാനാണ് പൊലീസിന്റെ നീക്കം. ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി 2015 മാർച്ച് 13 നാണ് പ്രതിപക്ഷം ബജറ്റ് അവതരണവേള അലങ്കോലമാക്കി നിയമസഭയിൽ അക്രമം അഴിച്ചുവിട്ടത്. തുടർന്നു പൊതുമുതൽ നശിപ്പിച്ചതിനെതിരേ എടുത്ത കേസാണ് ഇപ്പോൾ മരവിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. അഞ്ചു വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അസിസ്റ്റന്റ്
തിരുവനന്തപുരം: 2015ലെ ബജറ്റ് അവതരണ വേളയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസന്വേഷണം മരവിപ്പിക്കും. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. സംഭവം നടന്ന് ഒരുവർഷം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. എല്ലാ തെളിവും തൽസമയം ടിവിയിലൂടെ ജനങ്ങളെല്ലാം കണ്ടിരുന്നു. എങ്കിലും കേസ് സ്തംഭിപ്പിച്ച് എംഎൽഎമാരെ കുരുക്കാതിരിക്കാനാണ് പൊലീസിന്റെ നീക്കം.
ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി 2015 മാർച്ച് 13 നാണ് പ്രതിപക്ഷം ബജറ്റ് അവതരണവേള അലങ്കോലമാക്കി നിയമസഭയിൽ അക്രമം അഴിച്ചുവിട്ടത്. തുടർന്നു പൊതുമുതൽ നശിപ്പിച്ചതിനെതിരേ എടുത്ത കേസാണ് ഇപ്പോൾ മരവിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
അഞ്ചു വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വാദം കേട്ട ശേഷമേ ജാമ്യം കൊടുക്കാവൂ എന്നാണു നിയമം. എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചില്ല. കേസ് സംബന്ധിച്ച എല്ലാ രേഖകളും സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പൊലീസിനു ലഭിച്ചു. കൈയാങ്കളിയുടെ വീഡിയോ, സാക്ഷികൾ എന്നിവയെല്ലാം പരിശോധിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ എഫ്.ഐ.ആറും തയാറാക്കി. എന്നാൽ, ഈ കേസിനെ പ്രതിരോധിക്കാൻ പ്രതിപക്ഷം ഒന്നിലേറെ പരാതികൾ നൽകി. ഇവ ഭരണപക്ഷ എംഎൽഎമാർക്കും പാരയായി മാറുമെന്നു കണ്ടാണ് ഒത്തുകളി. ഇതോടെ കേസ് എല്ലാം രാജിയായ അവസ്ഥയിലുമായി.
മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത ജമീലാ പ്രകാശം എംഎൽഎയെ കെ.ശിവദാസൻ നായർ തടയുകയും പിടിച്ചുതള്ളുകയും ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നു ജമീലാ പ്രകാശം പൊലീസിൽ കേസ് നൽകുകയും ചെയ്തു. ജമീലാ പ്രകാശം തന്നെ കടിച്ചു എന്ന ആരോപണവുമായി കെ. ശിവദാസൻ നായർ എംഎൽഎയും എത്തിയിരുന്നു. കൂടാതെ കെ.കെ. ലതിക എംഎൽഎയെ എം.എ. വാഹിദും ബിജിമോൾ എംഎൽഎയെ ഷിബു ബേബി ജോണും പിടിച്ചുതള്ളിയതായി പരാതിയുയർന്നു.
സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ ഈ മൂന്നു സംഭവവും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കാവുന്നതാണ്. ഈ അവസ്ഥ ഒഴിവാക്കാൻ പ്രതിപക്ഷവുമായി സഹകരണത്തിന് ഭരണ പക്ഷം തയ്യാറായി. അങ്ങനെ കേസുകൾ മൂലയിലുമായി. നിയമസഭയിലുണ്ടായ ബഹളത്തെ തുടർന്ന് 2,20,093 രൂപയുടെ നഷ്ടം ഉണ്ടായതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അന്വേഷണം നടക്കുന്നതിനാൽ കുറ്റക്കാരിൽനിന്ന് ഈ പണം ഈടാക്കുന്നതു സംബന്ധിച്ചും സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.