- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം അക്ഷരമാല ഇനി ടെക്സ്റ്റ് ബുക്കിലും; നിയമസഭയിൽ മന്ത്രിയുടെ പ്രഖ്യാപനം; പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇല്ലാത്തത് ഗുണകരമല്ലെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി ) ബിൽ അവതരിപ്പിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇല്ലാത്തത് ഗുണകരമല്ലെന്ന് മന്ത്രി പറഞ്ഞു. എസ് സിഇആർടിയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആറാം പ്രവർത്തി ദിവസത്തിൽ വിദ്യാർത്ഥികളുടെ തലയെണ്ണൽ അടിസ്ഥാനപ്പെടുത്തി ബാച്ചുകളും തസ്തികകളും ഒഴിവാക്കുന്ന പ്രശ്‌നത്തിൽ പ്രായോഗിക പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ടെക്സ്റ്റ് ബുക്കുകളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയാളം അദ്ധ്യാപകൻ കൂടിയായ സാമൂഹ്യ വിമർശകൻ എം.എൻ.കാരശ്ശേരി വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. നിയമ സഭയിലെ പ്രഖ്യാപനത്തിന് ശേഷം മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം എം.എൻ.കാരശ്ശേരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ