- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ രാജഗോപാലിന്റെ വിയോജിപ്പോടെ സഹകരണ സംഘങ്ങൾക്കു പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി; അസാധു നോട്ടുകൾ മാറാൻ ഇളവുവേണം; കേന്ദ്ര നിയന്ത്രണം സഹകരണ മേഖലയെ നിശ്ചലമാക്കിയെന്നും സഭ
തിരുവനന്തപുരം: ബിജെപി അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെ സഹകരണ സംഘങ്ങൾക്കു പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. അസാധു നോട്ടുകൾ മാറാൻ ഇളവുവേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര നിയന്ത്രണം സഹകരണ മേഖലയെ നിശ്ചലമാക്കിയെന്നും സഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. സഹകരണസംഘങ്ങൾക്ക് പ്രവർത്തനാനുമതി നൽകണമെന്നും, അസാധു നോട്ടുകൾ മാറാൻ ഇളവ് വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ബിജെപി പ്രതിനിധിയായ ഒ രാജഗോപാൽ ഭേദഗതി നിർദ്ദേശിച്ചെങ്കിലും അതു തള്ളിയാണു സഭ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനമാണ് പ്രമേയം പാസാക്കിയത്. നോട്ട് പിൻവലിക്കലിന്റെ ഭാഗമായി സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ചചെയ്യാനാണു പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്. നോട്ട് അസാധുവാക്കലിന്റെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സഹകരണ മേഖലയുടെ പ്രവർത്തനം പാടെ നിശ്ചലമായിരിക്കുകയാണെന്ന് സഹകരണ മന്ത്രി എ സി മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ
തിരുവനന്തപുരം: ബിജെപി അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെ സഹകരണ സംഘങ്ങൾക്കു പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. അസാധു നോട്ടുകൾ മാറാൻ ഇളവുവേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര നിയന്ത്രണം സഹകരണ മേഖലയെ നിശ്ചലമാക്കിയെന്നും സഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
സഹകരണസംഘങ്ങൾക്ക് പ്രവർത്തനാനുമതി നൽകണമെന്നും, അസാധു നോട്ടുകൾ മാറാൻ ഇളവ് വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ബിജെപി പ്രതിനിധിയായ ഒ രാജഗോപാൽ ഭേദഗതി നിർദ്ദേശിച്ചെങ്കിലും അതു തള്ളിയാണു സഭ പ്രമേയം പാസാക്കിയത്.
ചൊവ്വാഴ്ച ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനമാണ് പ്രമേയം പാസാക്കിയത്. നോട്ട് പിൻവലിക്കലിന്റെ ഭാഗമായി സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ചചെയ്യാനാണു പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്. നോട്ട് അസാധുവാക്കലിന്റെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സഹകരണ മേഖലയുടെ പ്രവർത്തനം പാടെ നിശ്ചലമായിരിക്കുകയാണെന്ന് സഹകരണ മന്ത്രി എ സി മൊയ്തീൻ നിയമസഭയിൽ പറഞ്ഞു.
സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ റിസർവ് ബാങ്കും പങ്കാളികളാകുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.സഹകരണ മേഖലയ്ക്ക് മാത്രമായി ഏർപ്പെടുത്തിയ വിലക്ക് ഏതോ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.ഈ കേന്ദ്ര നീക്കം മലയാളികളെ അപമാനിക്കാൻ വേണ്ടിയാണ്. കേന്ദ്രത്തിന്റെത് കുറ്റകരമായ അനാസ്ഥയാണ്. ഇതിനെതിരെ സർക്കാരിനു ആവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നോട്ടുകൾ നിരോധിച്ച് ഉത്തരവുണ്ടായപ്പോൾ അവ മാറ്റി നൽകാൻ ആർബിഐ അംഗീകാരമുള്ള ജില്ല സഹകരണ ബാങ്കുകൾക്ക് പോലും അനുമതി ഉണ്ടായില്ല. നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ നൽകാൻ പ്രാഥമിക സഹകരണ സംഘങ്ങൾ അടക്കം തയ്യാറാണെന്നും എന്നിട്ടും സംഘങ്ങൾ കള്ളപണത്തിന്റെ കേന്ദ്രമാണെന്ന് പറയുന്നത് അതിനെ തകർക്കാനാണെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നടപടി അങ്ങേയറ്റം ദുരിതമാണ് നാട്ടിലെ സാധാരണക്കാർക്ക് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ കക്ഷി രാഷ്ട്രീയ വൈര്യങ്ങൾ മറന്ന് ഒറ്റകെട്ടായി പോരാടണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പൂർണ പിന്തുന്ന സർക്കാരിനുണ്ട് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
നാട്ടുകാരെ മുഴുവൻ ബാങ്കുകൾക്ക് മുന്നിൽ വരി നിർത്താൻ തീരുമാനമെടുത്ത നരേന്ദ്ര മോദി ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു.സഹകരണ മേഖല കേരളത്തിന്റെ രക്തമാണ്. ഇങ്ങനെ ജനങ്ങളെ വരിനിർത്തി വിഷമിപ്പിക്കുന്ന മോദിക്ക് യഥാർത്ഥ കള്ളപ്പണക്കാരെ പിടിക്കാൻ ധൈര്യമുണ്ടോ എന്നും വി എസ് ചോദിച്ചു.
മുസ്ലിംലിഗിൽനിന്ന് എം കെ മുനീർ, സിപിഐയിൽനിന്ന് മുല്ലക്കര രത്‌നാകരൻ, കേരള കോൺഗ്രസ് എമ്മിലെ കെ എം മാണി, ജനതാദൾ എസിലെ കെ കൃഷ്ണൻ കുട്ടി, കേരള കോൺഗ്രസ് (ജേക്കബ്)ലേ അനൂപ് ജേക്കബ്, ടി വി രാജേഷ് , ബിജെപിയിലെ ഒ രാജഗോപാൽ , സിപിഐ(എം) എംഎൽഎമാരായ സുരേഷ് കുറുപ്പ് , എസ് ശർമ, സിപിഐ എംഎൽഎ സി ദിവാകരൻ, മുസ്ലിം ലീഗ് എംഎൽഎ പി കെ കുഞ്ഞാലികുട്ടി എന്നിവരും സംസാരിച്ചു.
തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. സാമ്പത്തിക ഫാസിസമാണ് മോദി നടപ്പാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സഹകരണ സംഘങ്ങളുടെ സംരക്ഷണത്തിനായി പ്രതിപക്ഷത്തിന്റെ പിന്തുണയും നൽകി. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും മറുപടി നൽകി. ഒ രാജഗോപാൽ അവതരിപ്പിച്ച ഭേദഗതി തള്ളി സഭ പ്രമേയം പാസാക്കി. സഹകരണ മേഖലയുടെ പ്രതിസന്ധിയെ കുറിച്ച് കേന്ദ്രത്തിനെ ബോധ്യപ്പെടുത്താൻ സർവ്വകക്ഷിസംഘം ഡൽഹിയിലേക്ക് പോകാനും തീരുമാനിച്ചു.