- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ കയ്യാങ്കളി കേസ്: വി.ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജിയിൽ വിധി പറയുന്നത് മാറ്റി; പ്രതികളുടെ മുഖ്യവാദം സഭയിൽ നടത്തിയത് പ്രതിഷേധ പ്രകടനം മാത്രമെന്ന്
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു കോടതി പതിമൂന്നാം തീയതിയിലേക്കു മാറ്റി. ഇന്ന് കോടതി അവധിയായതിനാലാണു വിധി പ്രസ്താവന മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണു നടത്തിയതെന്നാണു പ്രതികൾ വിടുതൽ ഹർജിയിൽ നടത്തിയിരുന്ന പ്രധാന വാദം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാൻ ഒരു എംഎൽഎക്കും അധികാരമില്ലെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു.
മന്ത്രി വി.ശിവൻകുട്ടി,മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
മറുനാടന് മലയാളി ബ്യൂറോ