സഭയിലെ അസാധാരണ നടപടിയിൽ സ്പീക്കർക്ക് അതൃപ്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ വെറുതെ ശബരിമലയിൽ തട്ടി നിന്നുവെന്നും വിമർശം; എംഎൽഎമാരുടെ സത്യാഗ്രഹത്തിലും സാമ്പത്തിക നഷ്ടം തന്നെ; പ്രളയായനന്തര കേരളം ചർച്ചയൊഴികെ എല്ലാ ദിവസവും അടിച്ച് പിരിഞ്ഞു; അനിശ്ചിതകാലത്തേക്ക് സഭ പിരിയുമ്പോൾ നിരാശനായി ശ്രീരാമകൃഷ്ണൻ; നികുതിപണം പാഴാകുന്നത് പാവപ്പെട്ട ജനങ്ങളുടേയും
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളിൽ സ്പീക്കർക്ക് അതൃപ്തി. സഭയിൽ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോൾ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സുപ്രധാന നിയമനിർമ്മാണത്തിന് വിളിച്ചുചേർത്ത സഭാസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നത് ശരിയായ രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'സഭയിൽ എങ്ങനെ പെരുമാറണം, ഏത് രീതി സ്വീകരിക്കണം എന്നതെല്ലാം ബന്ധപ്പെട്ട കക്ഷികളും അംഗങ്ങളും തീരുമാനിക്കണം. ഏറെ ഗൗരവമേറിയ ചർച്ചകൾ നടക്കേണ്ടിയിരുന്ന സമ്മേളനമായിരുന്നു. ഗൗരവത്തോടെ സഭാസമ്മേളനം നടന്നുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു' -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. എം.കെ. മുനീർ വനിതാ മതിലിനെ വർഗീയ മതിലെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് നിയമസഭയിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്. മുനീറിന്റെ പരാമർശത്തിനെത്തിരേ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ വഷളായി. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുനീറിന്റെ പരാമർശം പിൻവലിക
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളിൽ സ്പീക്കർക്ക് അതൃപ്തി. സഭയിൽ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോൾ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സുപ്രധാന നിയമനിർമ്മാണത്തിന് വിളിച്ചുചേർത്ത സഭാസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നത് ശരിയായ രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'സഭയിൽ എങ്ങനെ പെരുമാറണം, ഏത് രീതി സ്വീകരിക്കണം എന്നതെല്ലാം ബന്ധപ്പെട്ട കക്ഷികളും അംഗങ്ങളും തീരുമാനിക്കണം. ഏറെ ഗൗരവമേറിയ ചർച്ചകൾ നടക്കേണ്ടിയിരുന്ന സമ്മേളനമായിരുന്നു. ഗൗരവത്തോടെ സഭാസമ്മേളനം നടന്നുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു' -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
എം.കെ. മുനീർ വനിതാ മതിലിനെ വർഗീയ മതിലെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് നിയമസഭയിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്. മുനീറിന്റെ പരാമർശത്തിനെത്തിരേ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ വഷളായി. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുനീറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ താൻ പരാമർശം പിൻവലിക്കില്ലെന്നും, വേണമെങ്കിൽ സ്പീക്കർക്ക് സഭാരേഖകളിൽനിന്ന് പരാമർശം നീക്കാമെന്നും മുനീർ വ്യക്തമാക്കി.
ഇതിനിടെ എം.കെ മുനീർ സംസാരിച്ചുതീരുന്നതിന് മുൻപ് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ സഭ വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായത്.
വനിതാ മതിൽ വർഗ്ഗീയ മതിലാണെന്ന എംകെ മുനീറിന്റെ പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരും കയ്യാങ്കളിയും ഉണ്ടായത്. അസാധാരണ പ്രതിഷേധങ്ങൾക്കിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മതിലിൽ അണിചേരാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷ എംഎൽഎ വി ജോയിയും പ്രതിപക്ഷ എംഎൽഎ ഐസി ബാലകൃഷ്ണനും തമ്മിലായിരുന്നു ആദ്യം ഉന്തും തള്ള് പിന്നീട് പികെ ബഷീറും ജോയിയും തമ്മിലായി കയ്യാങ്കളി. സഹായത്തിന് ഇരുപക്ഷത്തുനിന്നും കൂടുതൽപേർ എത്തിയതോടെ ആകെ ബഹളമായി. ഒടുവിൽ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരുപക്ഷത്തെയും അനുനയിപ്പിച്ചത്.
അടിയന്തിരപ്രമേയ നോട്ടീസ് നൽകിയ എംകെ മുനീറിന്റെ പരാമാർശമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലേക്ക് നീങ്ങി ഭരണപക്ഷം, പറ്റില്ലെന്നുറച്ച് മുനീർ, അരമണിക്കൂർ നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയപ്പോഴും മുനീറിനും ഭരണപക്ഷത്തിനും വിട്ടുവീഴ്ചയുണ്ടായില്ല.മുനീറിനറെ പ്രസംഗം തീരും മുമ്പെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭ വിട്ടു. പുറത്തേക്ക് നീങ്ങുന്നതിനിടെയാണ് ഭരണപക്ഷ അംഗങ്ങൾ പ്രകോപനവുമായെത്തിയതും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളി തുടങ്ങിയതും. നേരത്തെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി വനിതാ മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാക്കി. 13 ദിവസം ചേർന്ന സഭാ സമ്മേളനത്തിൽ 11 ദിവസവും നടപടികൾ പ്രതിഷേധത്തിൽ മുങ്ങി. ശബരിമലയെ ചൊല്ലിയായിരുന്നു മിക്ക ദിവസവും സഭ സ്തംഭിച്ചത്.