നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബർ നാല് മുതൽ; തുടക്കമാകുന്നത് പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം : കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബർ നാലിന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണിത്. നിയമനിർമ്മാണത്തിന് വേണ്ടിയാണ് പ്രത്യേക സമ്മേളനം ചേരുന്നത്.
24 സിറ്റിങ്ങുകളിൽ 19 എണ്ണം നിയമ നിർമ്മാണത്തിനും നാലുദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർത്ഥന ചർച്ചക്കായും മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബർ നാലിനും അഞ്ചിനും ഏഴു വീതം ബില്ലുകളാണ് സഭ പരിഗണിക്കുക.
സമ്മേളനം നവംബർ 12 ന് അവസാനിക്കും. സഭാസമ്മേളനത്തിലേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. സഭാ നടപടികൾ കടലാസ് രഹിതമാക്കുന്നതിന് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടക്കം കുറിക്കുമെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story