തിരുവനന്തപുരം: 13ാം നിയമസഭയുടെ 12ാം സമ്മേളനം ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് സ്പീക്കർ ജി. കാർത്തികേയൻ അറിയിച്ചു. ഒന്നു മുതൽ 18 വരെ 14 ദിവസം സഭ സമ്മേളിക്കും. നിയമനിർമ്മാണ കാര്യങ്ങളാണ് ഈ സമ്മേളനം പരിഗണിക്കുക. പതിനൊന്ന് ദിവസം നിയമ നിർമ്മാണങ്ങൾക്കായി നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. രണ്ട് ദിവസം (ഡിസംബർ 5, 12) അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം (ഡിസംബർ 16) ഉപധനാഭ്യർത്ഥനകളുടെ ചർച്ചക്കായും നീക്കിവച്ചിട്ടുണ്ട്. 19 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കാനുള്ളത്.