തിരുവനന്തപുരം: സ്വത്തുവിവരങ്ങൾ സമർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 31 വരെ അവസരം. സാങ്കേതിക കാരണങ്ങളാൽ 2014ലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച പത്രിക, ജനുവരി 15ന് മുമ്പ് ഓൺലൈനായി സമർപ്പിക്കാൻ കഴിയാതിരുന്ന പൊതുഭരണ സെക്രട്ടേറിയറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഉൾപ്പെടെ സ്‌പെഷ്യൽ സെക്രട്ടറി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ, നിയമ/ധനകാര്യ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ സ്‌പെഷ്യൽ സെക്രട്ടറി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർക്കും ഇപ്പോൾ ഡപ്യൂട്ടേഷനിലുള്ളവർ ഉൾപ്പെടെയുള്ളവർക്കുമാണ് പത്രിക സമർപ്പിക്കുവാൻ ഒരവസരം കൂടി നൽകുന്നത്. പത്രിക സമർപ്പണം ജനുവരി 31 വരെ ഓൺലൈൻ (www.spark.in/webspark) വഴി നടത്താം. ഇതിനായി ഇനി ഒരു അവസരം കൂടി അനുവദിക്കുന്നതല്ലെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.