- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഉറുദു സമാജത്തിന്റെ ലീഡർഷിപ്പ് പേഴ്സൺ ഓഫ് ദി ഇയർ'അവാർഡ് ഗ്ലാഡ്സൺ വർഗീസിന്
ഷിക്കാഗോ: ആയിരത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഉറുദു ഭാഷ സംസാരിക്കുന്നവരുടെ സംഘടനയായ ഉറുദു സമാജ് അവരുടെ ആനുവൽ ഗാലയിൽ വച്ചു ഇന്ത്യൻ സമൂഹത്തിനു വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്ലാഡ്സൺ വർഗീസിനു 'ലീഡർഷിപ്പ് പേഴ്സൺ ഓഫ് ദി ഇയർ' അവാർഡ് നൽകി ആദരിച്ചു. സംഘടനയുടെ പ്രസിഡന്റ് ആലി ഖാൻ നേതൃത്വം നൽകുന്ന പതിനഞ്ച് അംഗ ബോർഡ് ആണ് ഗ്ലാഡ്സൺ വർഗീസിന്റെ പേര് നിർദേശിച്ചത്. എൺപതിലധികം ബ്രാഞ്ചുകളുള്ള വിൻട്രസ്റ്റ് ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സെയ്ദ് ഹുസൈൻ അവാർഡ് നൽകി.
വിവിധ സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളിൽ വളരെയധികം ചുമതല വഹിച്ചിട്ടുള്ള ഗ്ലാഡ്സൺ വർഗീസ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) ഷിക്കാഗോയുടെ ചെയർമാൻ, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്, ഐ.എൻ.ഒ.സി ഷിക്കാഗോ പ്രസിഡന്റ്, ഫോമ ജനറൽ സെക്രട്ടറി, ഇൻഡോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷൻ സെക്രട്ടറി, എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഷിക്കാഗോയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അമേരിക്കയിലെ പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും, ഓപ്പറേഷൻസ് മാനേജ്മെന്റിൽ എം..ബി.എയും നേടിയ ഗ്ലാഡ്സൺ അമേരിക്കയിലെ എട്ടു ബില്യൻ ഡോളർ കമ്പനിയായ വെസ്റ്റിങ്ഹൗസ് കോർപ്പറേഷന്റെ ഡിവിഷണൽ ഡയറക്ടർ, ഇല്ലിനോയ്സ് സ്ട്രക്ടചറൽ എൻജിനീയറിങ് ബോർഡ് കമ്മീഷണർ, ടെക്ട്രോണിക്സിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.



