കേരളത്തിലെ നവോന്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മതവർഗീയത വളർത്തിക്കൊണ്ട് കേരളത്തെ പിന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പ്രതിരോധമായി കേരള സർക്കാരിന്റെ പിന്തുണയോടെ പുതുവർഷദിനത്തിൽ നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു.

സ്ത്രീകൾക്ക് തുല്ല്യനീതി ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. ലിംഗ വിത്യാസമില്ലാതെ എല്ലാ മേഖലകളിലും സജീവമായി ഇടപെടാൻ സ്ത്രീകൾക്കു കഴിയണം.. നിരവധി അനാചാരങ്ങൾക്കെതിരെ നവോത്ഥാന നായകരുടെ ശ്കതമായ ഇടപെടലാണ് കേരളത്തെ ഇന്നത്തെ .നിലയിൽ എത്തിച്ചത്. അതൊക്കെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും , വനിതാമതിലിനെ എതിർക്കുന്നവർ പിന്തിരിപ്പൻ സ്വഭാവമാണ് കാണിക്കുന്നതെന്നും സത്താർ കുന്നിൽ പറഞ്ഞു.