- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രാഹുൽ ഗാന്ധിയുടെ യു എ ഇ സന്ദർശനം ചരിത്രം സൃഷ്ട്ടിക്കും : എൻ സുബ്രമണ്യൻ
ഫുജൈറ : രാഹുൽ ഗാന്ധിയുടെ ജനുവരി 11 ,12 തിയ്യതികളിൽ നടക്കുന്ന യു എ ഇ സന്ദർശനം ചരിത്രം സൃഷ്ട്ടിക്കുമെന്നു കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ പറഞ്ഞു. മതേത ജനാതിപത്യ സർക്കാരിന്റെ പുനഃ സൃഷ്ടിക്കാന് കോൺഗ്രസ്സും രാഹുൽ ഗാന്ധിയും പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നത്. രാഹുൽ ജി യുടെ കരങ്ങൾക്കു ശക്തി പകരാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് വൻ തിരിച്ചു വരവിന്റെ അതിവേഗ പാതയിലാണ്. രാഹുൽ ഗാന്ധി യുടെ സന്ദർശനം വൻ വിജയമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഫുജൈറഹ് ചേർന്ന ജനാതിപത്യ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എം സിസി ഡോ : പുത്തൂർ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് ദേശീയ കമ്മറ്റി പ്രസിഡന്റ് മഹദേവൻ വാഴശ്ശേരിയിൽ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, ഐഒസി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, ജോജു മാത്യു ഫിലിപ്പ് , എൻ ആർ മായിൻ, എൻ പി രാമചന്ദ്രൻ കെ എം സി സി നേതാവ് വി എം സിറാജ്, റഷീദ് ജാതിയേരി , ബഷീർ ഉളിയിൽ, നാസർ പാണ്ടിക്കാട്, ടി ആർ സതീഷ് കുമാർ, ഡോ : കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, പി സി ഹംസ , സന്തോഷ് കെ മത്തായി, യൂസുഫലി എ കെ , അഡ്വ. നസ്രുദീൻ, മനാഫ്, തുടങ്ങിയവർ പ്രസംഗിച്ചു. കുടുബങ്ങൾ അടക്കം ആയിരകണക്കിന് ആളുകളെ മേഖലയിൽ നിന്നും പരിപാടിയിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.