- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെഎംസിസി നേതാക്കൾ കൂട്ടത്തോടെ ഐഎൻഎൽലേക്ക്
അബുദാബി : ഇന്ത്യൻ നാഷ ണൽ ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് പിറകെ മുസ്ലിം ലീഗി ന്റെ പ്രവാസി സംഘടനയായ കെ. എം. സി. സി. ഉൾപ്പെടെ വിവിധ ന്യൂനപക്ഷ സംഘടന കളിൽ നിന്നും നിരവധി പ്രവർത്തകർ ഐ. എൻ. എൽ. ലേക്ക് ചേക്കേറുവാൻ ഒരുങ്ങുന്നു. യു. എ. ഇ. യിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള നിരവധി കെ. എം.സി. സി നേതാക്കളും പ്രവർത്തകരുമാണ് രണ്ട് ദിവസത്തി നിടെ ഇന്ത്യൻ നാഷ ണൽ ലീഗിലേക്ക് വരാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് ഐ. എൻ. എൽ. നേതൃത്വ വുമായി ബന്ധപ്പെട്ടത്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ നിലപാടിൽ അതൃപ്തിയുള്ള നിരവധി പ്രവർത്തകർ തങ്ങളു മായി നേരിട്ടും ദൂത ന്മാർ മുഖേനയും ബന്ധ പ്പെടുന്നുണ്ട് എന്നും എല്ലാവരെ യും തുറന്ന മനസ്സോടെ ഐ. എൻ. എൽ. ലേക്ക് സ്വാഗതം ചെയ്തു എന്നും പാർട്ടി യിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗം പേരും പഴയ കാലത്ത് തങ്ങളോട് സഹകരിച്ചവർ ആണെന്നും നാഷണൽ ലീഗി ന്റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. വൃത്തങ്ങൾ അറി യിച്ചു. പുതുതായി കടന്നു വരുന്നവർക്ക് സ്വീകരണ പരിപാടി സംഘടി പ്പിക്കാൻ ഒരുങ്ങുകയാണ് ഐ. എം. സി. സി. പ്രവർത്തകർ.