എൻ സി പി കുവൈറ്റ് പ്രവാസി കളുടെ സാമൂഹിക ക്ഷേമം മുൻനിറുത്തി , 2019 ജനുവരി ഒന്നാം തിയ്യതി പതിനൊന്നു മണി മുതൽ കുവൈറ്റിലെ സുബിയ യിൽ സംഘടനയുടെ വാർഷിക ചാരിറ്റി ദിനത്തിന്റെ ഭാഗമായി ,കുവൈറ്റിലെ കമ്പനികളായ കെ ആർ ബി ടി സി, എ എ എൽ ജി ടി സി, എ ബി ടി സി, കെ പി വി യി എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പുറമേ നേപ്പാൾ , ബംഗ്ലാദേശ്,ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ പങ്കെടുത്തു.

പ്രസ്തുത പരിപാടിയിൽ മെലഡീസ് മ്യൂസിക് ഗ്രൂപ്പ് ഗാനമേള അവതരിപ്പിച്ചു തുടർന്ന് എല്ലാവർക്കും മധുര വിതരണം , വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ നൽകുകയുണ്ടായി പരിപാടികളുടെ ഉദ്ഘാടനം പബ്ലിക് അഥോറിറ്റി ഫോർ റോഡ് ട്രാൻസ് പോർട്ടേഷൻ (PART) എഞ്ചിനീയർ അബ്ദുള്ള അൽ ഷമ്മി രി, നിർവ്വഹിച്ചു. ഒഎൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റും ലോക കേരള സഭാംഗവുമായ '' ശ്രീ ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ എൻ സി പി ദേശീയ ജനറൽസെക്രട്ടറി ജിവ്‌സ് എരിഞ്ചേരി, സ്വാഗതവും ആശംസിച്ചു, തുടർന്ന് എഞ്ചിനീയർ ഷാഫി ൈഹദർ, കെ ടി സി ബി, , ദേശീയ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഭാസ്‌കരൻ തേവർ (തമിഴ് നാട്), ജോ ഫ്രി സി ജി(കേരളം), ഒടി ചിന്ന ഗംഗാധർ ( തെലങ്കാന ), ജിതേന്ദ്ര സിങ് ( പഞ്ചാബ്), മുഹമ്മദ് ഇൻതജാസ് (രാജസ്ഥാൻ), ബങ്കറയ്യ (ആന്ധ്ര), സഹാറ അലി (വെസ്റ്റ് ബംഗാൾ) എന്നിവർ ആശംസകൾ അർപ്പിച്ചു.നാഷണൽ ട്രഷറർ രവീന്ദ്രൻ ടി വി നന്ദിയും പറഞ്ഞു.