- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
'റിഥം അബുദാബി' ഒരുക്കുന്ന 'പാട്ടുത്സവം ഇന്ന് : റൗഫ് തളിപ്പറമ്പ് വീണ്ടും പ്രവാസ ലോകത്ത്
അബുദാബി. പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക കൂട്ടായ്മയായ 'റിഥം അബു ദാബി' ഒരുക്കുന്ന 'പാട്ടുത്സവം' എന്ന സംഗീത നിശ, ജനുവരി മൂന്ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും.
പ്രവാസി മലയാളികൾക്ക് ഗൃഹാതുര സ്മരണകൾ സമ്മാനിക്കുന്ന ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയ, മുൻ പ്രവാസി കുടിയായ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ റൗഫ് തളിപ്പറമ്പ് ഒരു നീണ്ട ഇട വേളക്കു ശേഷം വീണ്ടും അബുദാബിയിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
കൂടാതെ പാട്ടുത്സവം സംഗീത നിശ യിൽ പിന്നണി ഗായകരായ എടപ്പാൾ വിശ്വൻ, സിന്ധു പ്രേം കുമാർ, നാടൻ പാട്ടു ഗായകൻ റംഷി പട്ടുവ്വം എന്നിവരും യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായ കരും അരങ്ങിൽ എത്തുന്നു. ഓർക്കസ്ട്ര : കമറുദ്ധീൻ കീച്ചേരി. പാട്ടുത്സവ ത്തിലേക്കുള്ള പ്രവേശനം സൗജന്യം.
വിവരങ്ങൾക്ക് : 050 511 2913 (സുബൈർ തളിപ്പറമ്പ്), 050 265 5347 ( ജി. കെ. പയ്യന്നൂർ)