ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും , അവാർഡ് ദാനവും കഴിഞ്ഞ ശനിയാഴ്ച (29 ഡിസംബർ)-നു ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടന്നു.

വൈകിട്ട് അഞ്ചു മണിക്കാരംഭിച്ച പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾക്ക് ശേഷം അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ, അയർലൻഡ് പാർലമെന്റ് അംഗം ജാക്ക് ചേംബേഴ്സ് , വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികൾ എന്നിവർ അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുത്തു.

മൂന്നാമത് 'WMC Social Responsibility Award' ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ലീമറിക്കിലെ 'Share & Care'നു നൽകി ആദരിച്ചു.Share & Care' -നു വേണ്ടി പ്രദീപ് രാംനാഥ് (Facilitator) ,രാജു തുണ്ടത്തിൽ തോമസ് (സെക്രട്ടറി M.I.C.A), അനിൽ ആന്റണി (ട്രെഷറർ M.I.C.A) അവാർഡും , സർട്ടിഫിക്കറ്റും സ്വീകരിച്ചു.

'Share & Care' -ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഐറിഷ് മലയാളികളുടെ സംഭാവന സന്തോഷ് ചാക്കോയും, റെജി വർഗീസും ചേർന്ന് ചടങ്ങിൽ നൽകി.അവാർഡ് ജേതാക്കളെ ആദരിച്ചു വിവിധ സംഘടനാ പ്രതിനിധികളായ ജോജി എബ്രഹാം (ക്രംലിൻ മലയാളീസ് ),ഫവാസ് മാടശ്ശേരി(കെ.എം.സി.സി അയർലൻഡ് ),പി.എം ജോർജുകുട്ടി (ഓ.ഐ.സി.സി അയർലൻഡ് ), വിജയാനന്ദ് ശിവാനന്ദൻ (മലയാളം അയർലൻഡ്) , ഷാജി ചാക്കോ (ഐ.എഫ്.സി ബ്ലാഞ്ചാർഡ്സ്ടൗൺ) എന്നിവർ സംസാരിച്ചു.

തുടർന്ന് ഡബ്‌ള്യു.എം.സി ഈ വർഷം ഏർപ്പെടുത്തിയ 'Academic Excellence Award' ഓർഗാനിക്ക് കെമിസ്ട്രി ഗവേഷണത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജിൻജു ജെയിംസിനും , ഡബ്ല്യൂ.എം.സി കലാതിലകങ്ങളായ ഹെസ്സാ ഹസ്സർ , ഗ്രേസ് മരിയ ജോസ് എന്നിവർക്കുള്ള ട്രോഫിയും, ഈ വർഷത്തെ സ്‌പെഷ്യൽ പെർഫോമൻസ് അവാർഡ് നേടിയ ഹേസൽ ആൻ ജോൺ, ആദിൽ അൻസാർ, കൃഷ് കിങ് കുമാർ എന്നിവർക്കുള്ള ട്രോഫിയും, ഡബ്‌ള്യു.എം.സി നൃത്താഞ്ജലി കലോത്സവം വിജയികൾക്കുള്ള ട്രോഫികളും ടി.ഡി ജാക്ക് ചേംബേഴ്സ് സമ്മാനിച്ചു
ചടങ്ങിൽ ഡബ്‌ള്യു.എം.സി ചെയർമാൻ കിങ്കുമാർ വിജയരാജൻ സ്വാഗതവും, സെക്രട്ടറി സജേഷ് സുദർശനൻ നന്ദിയും അറിയിച്ചു.