- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റനിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 37- മത് ക്രിസ്തുമസ് ആഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
ഡിസംബർ 25 നു ക്രിസ്മസ് ദിനത്തിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ചു വൈകുന്നേരം അഞ്ചു മണിക്കാരംഭിച്ച ആഘോഷത്തിൽ ഹൂസ്റ്റണിലെ എപ്പിസ്‌കോപ്പൽ വിഭാഗത്തിൽപ്പെട്ട 17 ഇടവകകളെ പ്രതിനിധീകരിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു.രക്ഷാധികാരി വെരി.റവ. ഫാ. സഖറിയാ പുന്നൂസ് കോറെപ്പിസ്‌കോപ്പ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി അനൂപ് ചെറുകാട്ടൂർ സ്വാഗതം ആശംസിച്ചു.
പ്രസിഡണ്ട് റവ. ഫാ. ഐസക് ബി.പ്രകാശ് അദ്ധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയായി എത്തിച്ചേർന്ന മലങ്കര കത്തോലിക്ക സഭയുടെ നോർത്ത് അമേരിക്ക കാനഡ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ഡോ. ഫീലിപ്പോസ് മാർ സ്‌തെഫനോസിനെ റവ. ഫാ. ജോൺ പുത്തൻവിള സദസ്സിനു പരിചയപ്പെടുത്തി.
.
തുടർന്ന് തിരുമേനി അനുഗ്രഹീത ക്രിസ്തുമസ് സന്ദേശം നൽകി. തിരുപ്പിറവിയു ടെ മഹത് സന്ദേശം ലോകമെങ്ങും പ്രഘോഷിക്കപ്പെടണമെന്നും സഭകളുടെ ഐക്യവും ലോക സമാധാനവും ഇന്നിന്റെ ആവശ്യവുമാണെന്നു സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.ദൈവം നമ്മോടു കൂടെ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫാ. രാജീവ് വലിയവീട്ടിൽ യൂത്ത് മെസ്സേജ് നൽകി, ക്രിസ്തുമസ് നമ്മെ യേശുവിങ്കലേക്കു നയിക്കുന്നതായിരിക്കണമെന്നു ഓർമ്മിപ്പിച്ചു.
വൈസ് പ്രസിഡണ്ട് റവ. എബ്രഹാം വർഗീസ് സമ്മേളനത്തിന്റെ പ്രാരംഭ ഭാഗത്തിനു നേതൃത്വം നൽകി . തുടർന്ന് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് കാരൾ ഗാനങ്ങൾ, സ്‌കിറ്റുകൾ. തുടങ്ങി കലാപരിപാടികൾ നടത്തപ്പെട്ടു.
മാസ്റ്റർ ഓഫ് സെറിമണിയായി ലക്ഷ്മി പീറ്റർ, ബ്ലെസ്സിന ബാബു എന്നിവർ പ്രവർത്തിച്ചു. എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ ഭാവി പരിപാടികളെക്കുറിച്ച് പബ്ലിക് റിലേഷൻസ് ഓഫീസർ റവ. കെ. ബി കുരുവിള പ്രസ്താവന നടത്തി. വോളന്റീയർ ക്യാപ്റ്റൻ ഫിലിപ്പ് പതിയിൽ നന്ദി പ്രകാശിപ്പിച്ചു.മോഹൻ വർഗീസിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ഗായകസംഘം ആഘോഷരാവിനെ മികവുറ്റതാക്കി.രാജേഷ് വർഗീസ് പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ചു.




