- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്‌റ്റോളിൽ സ്വർഗാരോഹണ തിരുനാളും കുടുംബ വിനോദ കൂട്ടായ്മയും 15ന്
ബ്രിസ്‌റ്റോൾ: പരിശുദ്ധ മാതാവിന്റെ സ്വർഗാരോഹണ തിരുനാളും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും ബ്രിസ്‌റ്റോൾ സിറോ മലബാർ പള്ളി സമുചിതമായി ആചരിക്കുന്നു . 15 ശനിയാഴ്ച രാവിലെ 10.30 ന് ഫിഷ് പോണ്ട്‌സ് സെന്റ്.ജോസഫ്‌സ് പള്ളിയിയിൽ ഫാ. പോൾ വെട്ടിക്കാട്ട് മുഖ്യ കാർമികനായി ആഘോഷമായ തിരുനാൾ കുർബാനയും അനുബന്ധ കർമങ്ങളും നടക്കും .വിശുദ്ധ കുർബാനയ്ക്കുശേഷം ഫിഷ്
ബ്രിസ്‌റ്റോൾ: പരിശുദ്ധ മാതാവിന്റെ സ്വർഗാരോഹണ തിരുനാളും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും ബ്രിസ്‌റ്റോൾ സിറോ മലബാർ പള്ളി സമുചിതമായി ആചരിക്കുന്നു . 15 ശനിയാഴ്ച രാവിലെ 10.30 ന് ഫിഷ് പോണ്ട്‌സ് സെന്റ്.ജോസഫ്‌സ് പള്ളിയിയിൽ ഫാ. പോൾ വെട്ടിക്കാട്ട് മുഖ്യ കാർമികനായി ആഘോഷമായ തിരുനാൾ കുർബാനയും അനുബന്ധ കർമങ്ങളും നടക്കും .
വിശുദ്ധ കുർബാനയ്ക്കുശേഷം ഫിഷ്‌പോണ്ട്‌സ് വാസൽ പാർക്കിൽ എല്ലാവരും പങ്കുചേരുന്ന ''കുടുംബ വിനോദ കൂട്ടായ്മ '' പ്രത്യേക അനുഭവമാകും. വടം വലിയും മറ്റു കായിക മത്സരങ്ങളും ,''ബാർ ബീ ക്യൂവും'' കൂട്ടായ്മയ്ക്ക് ഇരട്ടി മധുരമേകും. കാലാവസ്ഥ പ്രതികൂലമായാൽ ''വിനോദ കൂടായ്മ '' പരിപാടിയിൽ മാറ്റം വരുത്തുമെന്ന് കൈക്കരന്മാരായ ജോൺസൻ അടപ്പൂർ, സിജി വാധ്യാനത് എന്നിവർ അറിയിച്ചു.
വിശുദ്ധീകരണ ധ്യാനം ഓഗസ്റ്റ് 21 വെള്ളി മുതൽ 23 ഞായറാഴ്ച വരെയാണ് . ബ്രിസ്‌റ്റോളിൽ ആദ്യമായി നടത്തുന്ന ''താമസിച്ചുള്ള ധ്യാനം '' പങ്കെടുക്കുന്നവർക്കു നവ്യാനുഭവമേകും . ബ്രദർ സാബു അരുതോട്ടിയിൽ നയിക്കുന്ന ധ്യാനത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാവുന്നതാണെന്നു ഫാദർ പോൾ വെട്ടിക്കാട്ട് , കൈക്കാരൻ ജോൺസൻ മാത്യു (07737960517) എന്നിവർ അറിയിച്ചു . ബ്രിസ്‌റ്റോളിനു വെളിയിൽ ഉള്ളവർക്കും രജിസ്റ്റർ ചെയ്യാം .
ബ്രിസ്‌റോൾ സിറ്റിയിൽ നിന്നും 10 മൈൽ അകലെ തികച്ചും ഗ്രാമീണ മേഖലയായ ആൾബണ്ട്‌സ്ബാരിയിൽ നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുന്ന ഓരോ കുടുംബവും താമസത്തിനും ഭക്ഷണത്തിനും ഉൾപ്പെടെ 200 പൗണ്ട് നൽകിയാൽ മതിയാവും . ഒറ്റയ്ക്ക് പങ്കെടുക്കുന്ന മുതിർന്നവർക്ക് 70 പൗണ്ടും കുട്ടികൾക്ക് 35 പൗണ്ടുമാണ് നിശ്ചയിച്ചിരിക്കുന്നത് .