- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്റ്റൻ മാർട്ടിന്റെ ആദ്യ എസ്.യു.വിയായ DBX ഇന്ത്യയിലേക്ക്; ലംബോർഗിനിയോടും റോൾസ് റോയിസിനോടും എതിരിടാനെത്തിയ വാഹനത്തിന്റെ എക്സ് ഷോറും വില 3.82 കോടി: ഇന്ത്യയിലെത്തിയത് 11 യൂണിറ്റുകൾ
വാഹനപ്രേമികളുടെ ഇഷ്ട കമ്പനിയാണ് ആസ്റ്റൻ മാർട്ടിൻ. ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ആസ്റ്റൻ മാർട്ടിന് ഇന്ത്യയിലും ആരാധകർ നിരവധിയാണ്. വിപണിയിലെ തങ്ങളോടുള്ള പ്രിയം തിരിച്ചറിഞ്ഞ് ആദ്യ എസ.യു.വി ഇന്ത്യയിലവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. DBX എന്ന് വിളിപ്പേരുള്ള എസ്.യു.വിയുടെ എക്സ് ഷോറും വില 3.82 കോടിയാണ്. ഈ എസ്.യു.വിയുടെ 11 യൂണിറ്റാണ് ഇന്ത്യയിലേക്ക് അനുവദിച്ചിരിക്കുന്നത്.
ആഡംബര വാഹനങ്ങളായ ലംബോർഗിനി ഉറുസ്, ബെന്റ്ലി ബെന്റാഗെയ, റോൾസ് റോയിസ് കള്ളിനൻ തുടങ്ങിയവടോയാരിക്കും DBXന് എതിരിടേണ്ടി വരിക. ഫുൾ-സൈസ് എസ്.യു.വിയായാണ് ആസ്റ്റൻ മാർട്ടിൻ DBXനെ ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള ടി.എഫ്.ടി. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിങ്ങ്, പനോരമിക് സൺറൂഫ്, ഹീറ്റഡ് സീറ്റുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 800 വാട്ട് 14 സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് അകത്തളത്തിലുള്ളത്.
മുഖം പൂർണമായും കവർ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉൾവലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പ്, സ്പോർട്സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബർ, ഫോഗ് ലാമ്പിന് ചുറ്റും നൽകിയിട്ടുള്ള ഡി.ആർ.എൽ, പവർ ലൈനുകൾ നൽകി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകൾ എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്.
മെഴ്സിഡസ് ബെൻസ് എ.എം.ജിയിൽ നൽകിയിട്ടുള്ള 4.0 ലിറ്റർ ട്വിൻ ടർബോ വി8 പെട്രോൾ എൻജിനാണ് ഈ എസ്.യു.വിക്കും ഉള്ളത്. 5039 എം.എം. നീളവും 1998 എം.എം. വീതിയും 1680 എം.എം. ഉയരവും 3060 എം.എം. വീൽബേസും, 190 എം.എം. ഗ്രൗണ്ട് ക്ലിയറൻസുമാണ് ഈ വാഹനത്തിനുള്ളത്. കരുത്തുറ്റ പെർഫോമെൻസിനൊപ്പം മികച്ച ഡിസൈൻ ശൈലിയിലുമാണ് ആസ്റ്റൻ മാർട്ടിൻ തങ്ങളുടെ ആദ്യ എസ്.യു.വി. മോഡലായ DBXനെ നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്.