കോഴിക്കോട്: വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായവർക്കും വൃക്കമാറ്റിവെക്കൽ പൂർത്തിയായവർക്കും വേണ്ടിയുള്ള സൗജന്യ വെബ്ബിനാർ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു. പ്രശസ്ത സിനിമാസംവിധായകൻ സിബിമലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ വൃക്കമാറ്റിവെക്കലിന് തയ്യാറാകുന്നവർക്ക് ആവശ്യമായ മുന്നൊരുക്കങ്ങളെക്കുറിച്ചും, കുറഞ്ഞ ചെലവിലൂടെ വൃക്കമാറ്റിവെക്കൽ യാഥാർത്ഥ്യമാക്കാൻ സാധിക്കുന്നതിനെക്കുറിച്ചും വെബ്ബിനാർ ചർച്ച ചെയ്തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250ൽ അധികം പേരാണ് വെബ്ബിനാറിൽ പങ്കെടുത്തത്. നിരവധി പേരുടെ സംശയങ്ങൾക്കും യോഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ തത്സമയം മറുപടി പറഞ്ഞു. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗം ഡോക്ടർമാരായ ഡോ. സജിത്ത് നാരായണൻ, ഡോ. ഇസ്മയിൽ എൻ. എ, ഡോ. ഫിറോസ് അസീസ്, ട്രാൻസ്പ്ലാന്റ് സർജന്മാരായ ഡോ. രവികുമാർ, ഡോ. അഭയ് ആനന്ദ്, ഡോ. സുർദാസ് ആർ. ഡോ. ജിതിൻ ലാൽ, പീഡിയാട്രിക് നെഫ്രോളജിസ്റ്റ് ഡോ. രഹ്ന കെ റഹ്മാൻ, സി. ഇ. ഒ. ഫർഹാൻ യാസിൻ, സി. എം. എസ് ഡോ. എബ്രഹാം മാമ്മൻ, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫൽ ബഷീർ, ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ അൻഫി മിജോ എന്നിവർ സംസാരിച്ചു