കോട്ടക്കൽ: സങ്കീർണ്ണമായ ആൻജിയോപ്ലാസ്റ്റി പോലും വളരെ എളുപ്പതിലും ചെലവ് കുറഞ്ഞ രീതിയിലും നിർവ്വഹിക്കാൻ സഹായകരമായ അത്യാധുനിക ചികിത്സാ രീതിയാണ് 'ബലൂൺ എംബഡഡ് ടെക്‌നിക്'. തെലുങ്കാനയിലെ ഹൃദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ബലൂൺ എംബഡഡ് ടെക്‌നിക്ക്' ൽ ലൈവ് ശിൽപ്പശാല നടത്തുവാനുള്ള ക്ഷണം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിന് ലഭിക്കുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. ബലൂൺ എംബഡഡ് ടെക്‌നിക്കിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കോട്ടക്കൽ ആസ്റ്റർ മിംസിലെ ഹൃദ്രോഗ വിഭാഗത്തിന് ലഭിച്ച അവസരം സമാന രംഗത്ത് വളരെ പ്രാധാന്യമുള്ളത് കൂടിയാണ്.

ഹൃദയത്തിന് വലിയ ബ്ലോക്ക് സംഭവിക്കുകയും മറ്റ് പല കാരണങ്ങളാലും ബൈപ്പാസ് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്ത രോഗിക്കാണ് തത്സമയ ശിൽപ്പശാലയിൽ ബലൂൺ എംബഡഡ് ടെക്‌നിക്കിലൂടെ വിദഗ്ദ്ധ ചികിത്സ നൽകിയത്. ബൈപ്പാസ് ചെയ്യാൻ സാധിക്കാത്തതിനാൽ ആൻജിയോപ്ലാസ്റ്റിയാണ് ഇദ്ദേഹത്തിന് നിർവ്വഹിക്കേണ്ടിയിരുന്നത്. മൂന്ന് സ്റ്റന്റുകൾ ഇതിന് ആവശ്യമായി വരുമായിരുന്നു. എന്നാൽ അതിനൂതനമായ ചികിത്സാ രീതികളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി ബലൂൺ എംബഡഡ് ആൻജിയോപ്ലാസ്റ്റി ചെയ്തതിലൂടെ രോഗിക്ക് ഒരു സ്റ്റന്റ് മാത്രം ഉപയോഗിച്ച് ആൻജിയോ പ്ലാസ്റ്റി പൂർത്തീകരിക്കുവാൻ സാധിച്ചു.

ബൈപ്പാസ്സ് ചെയ്യാൻ സാധിക്കാത്ത ശാരീരിക അവസ്ഥയുള്ള രോഗികൾക്ക് പോലും ഫലപ്രദമായണ് ബലൂൺ എംബഡഡ് ടെക്‌നിക്ക് എന്നതും സ്റ്റെന്റുകളുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നതിനാൽ കുറഞ്ഞ സങ്കീർണ്ണതയും താരതമ്യേന ചെലവ് കുറയുന്നതും ഈ രീതിയുടെ പ്രധാന സവിശേഷതകളാണ്. കുറഞ്ഞ ഹോസ്പിറ്റൽ വാസം, ദൈനംദിന ജീവിതത്തിലേക്ക് വളരെ വേഗത്തിലുള്ള തിരിച്ച് വരവ്, രക്തസ്രാവം ഇല്ലാത്ത പ്രൊസീജ്യർ തുടങ്ങിയ അനേകം നേട്ടങ്ങൾ ബലൂൺ എംബഡഡ് ടെക്‌നിക്ക് വഴിയുള്ള ആൻജിയോപ്ലാസ്റ്റിക്കുണ്ട്. രാജ്യത്തിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാർ അണിനിരന്ന വേദിയിൽ ഇത്തരം ഒരു ചികിത്സാരീതിയെ അവതരിപ്പിക്കാനും, മറ്റുള്ളവർക്ക് കൂടുതൽ ആഴത്തിലുള്ള അറിവ് പറഞ്ഞുകൊടുക്കാനും സാധിച്ചത് വലിയ നേട്ടവും അംഗീകാരവുമാണ് എന്ന് ഡോ തഹ്സിൻ നെടുവഞ്ചേരി(ചീഫ് കൺസൽട്ടന്റ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്‌റ്), ഡോ സുഹൈൽ മുഹമ്മദ് (കൺസൽട്ടന്റ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്‌റ്) , ഡോ ജെനു ജെയിംസ് ചാക്കോള ( കൺസൽട്ടന്റ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്‌റ്) എന്നിവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: +919656530003