- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ നമ്മുടെ ഭൂമി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്നും പാതിയോളം യാത്ര ചെയ്ത് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോയത് നൂറടിയോളം വലിപ്പമുള്ള കൂറ്റൻ ഉൽക്ക; എല്ലാവരുടെയും കണ്ണുവെട്ടിച്ചുള്ള യാത്രയിൽ നടുങ്ങി ശാസ്ത്രജ്ഞർ
നമ്മളറിയാതെ വലിയ ദുരന്തങ്ങളിൽനിന്ന് നാം രക്ഷപ്പെടാറുണ്ട്. അടുത്തിടെ അത്തരമൊരു ദുരന്തം തൊട്ടരികിലൂടെ കടന്നുപോയി. പത്തുനില കെട്ടിടത്തിന്റെ വലിപപ്പമുള്ള വലിയൊരു ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ പറന്നുപോയത് അത്തരത്തിലൊരു രക്ഷപ്പെടലാണ്. 2017 എജി 13 എന്ന് പേരുള്ള ക്ഷുദ്രഗ്രഹമാണ് 120,000 മൈൽ അകലെക്കൂടി പോയത്. ശനിയാഴ്ചയായിരുന്നു ഈ രക്ഷപ്പെടൽ. അരിസോണ സർവകലാശാലയുടെ കാറ്റലിന സ്‌കൈ സർവേയിലാണ് ക്ഷുദ്രഗ്രഹത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞത് 50 മുതൽ 111 അടിവരെ വലിപ്പമുള്ള ക്ഷുദ്രഗ്രഹമാണിതെന്ന് ഗവേഷകർ കണ്ടെത്തി. ഭൂമിയെ കടന്നുപോകുമ്പോൾ സെക്കൻഡിൽ 0.9 മൈൽ ആയിരുന്നു വേഗം (സെക്കൻഡിൽ 16 കിമി). ഇത്രയും വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഭൂമിയിൽവന്നിടിച്ചാൽ ഹിരോഷിമയിൽ വീണ അണുബോംബിനെക്കാൾ ഡസൻകണക്കിനിരട്ടി ആഘാതമായിരിക്കും അതുണ്ടാക്കുക. വലിയൊരു പ്രദേശം അപ്പാടെ ഇല്ലാതാകും. ഇത്രയും വലിയ ക്ഷുദ്രഗ്രഹത്തിന്റെ സാമീപ്യം തിരിച്ചറിയാൻ വൈകിയതാണ് ഗവേഷകരെ കുഴക്കുന്നത്. ഒരു ദിവസം മുമ്പ് മാത്രമാണ് ഭൂമിക്കുനേരെ ഇത്തരമൊരു ക്ഷുദ്രഗ്രഹം പാഞ്ഞുവരുന്
നമ്മളറിയാതെ വലിയ ദുരന്തങ്ങളിൽനിന്ന് നാം രക്ഷപ്പെടാറുണ്ട്. അടുത്തിടെ അത്തരമൊരു ദുരന്തം തൊട്ടരികിലൂടെ കടന്നുപോയി. പത്തുനില കെട്ടിടത്തിന്റെ വലിപപ്പമുള്ള വലിയൊരു ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ പറന്നുപോയത് അത്തരത്തിലൊരു രക്ഷപ്പെടലാണ്. 2017 എജി 13 എന്ന് പേരുള്ള ക്ഷുദ്രഗ്രഹമാണ് 120,000 മൈൽ അകലെക്കൂടി പോയത്.
ശനിയാഴ്ചയായിരുന്നു ഈ രക്ഷപ്പെടൽ. അരിസോണ സർവകലാശാലയുടെ കാറ്റലിന സ്‌കൈ സർവേയിലാണ് ക്ഷുദ്രഗ്രഹത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞത് 50 മുതൽ 111 അടിവരെ വലിപ്പമുള്ള ക്ഷുദ്രഗ്രഹമാണിതെന്ന് ഗവേഷകർ കണ്ടെത്തി. ഭൂമിയെ കടന്നുപോകുമ്പോൾ സെക്കൻഡിൽ 0.9 മൈൽ ആയിരുന്നു വേഗം (സെക്കൻഡിൽ 16 കിമി).
ഇത്രയും വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഭൂമിയിൽവന്നിടിച്ചാൽ ഹിരോഷിമയിൽ വീണ അണുബോംബിനെക്കാൾ ഡസൻകണക്കിനിരട്ടി ആഘാതമായിരിക്കും അതുണ്ടാക്കുക. വലിയൊരു പ്രദേശം അപ്പാടെ ഇല്ലാതാകും. ഇത്രയും വലിയ ക്ഷുദ്രഗ്രഹത്തിന്റെ സാമീപ്യം തിരിച്ചറിയാൻ വൈകിയതാണ് ഗവേഷകരെ കുഴക്കുന്നത്. ഒരു ദിവസം മുമ്പ് മാത്രമാണ് ഭൂമിക്കുനേരെ ഇത്തരമൊരു ക്ഷുദ്രഗ്രഹം പാഞ്ഞുവരുന്നുണ്ടെന്ന് മനസ്സിലാക്കാനായത്.
വ്യാഴത്തിന്റെയും ഭൂമിയുടെയും ഭ്രമണപഥം കടന്നാണ് ഗ്രഹം യാത്ര ചെയ്തത്. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്‌കിൽ പതിച്ചതുപോലൊരു ക്ഷുദ്രഗ്രഹമാണിതെന്നും ബഹിരാകാശ ഗവേഷകനായ എറിക് ഫീൽഡ്മാന് പറഞ്ഞു. ഇതിന്റെ അപകടം ഒഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കൊല്ലം ഡിസംബർ 27-ന് അതുവീണ്ടും ഭൂമിയുടെ ഭ്രമണപഥത്തിനരികിലൂടെ കടന്നുപോകും.