കാശത്തുനിന്ന് പതിക്കുന്ന ക്ഷുദ്രഗ്രഹങ്ങൾ ഭൂമിയുടെ സർവനാശത്തിന് കാരണമാകുമെന്ന് ലോകം അവസാനിക്കുമെന്ന് ആശങ്കപ്പെടുന്ന പലരും വാദിക്കാറുണ്ട്. അത്തരമൊരു ആശങ്കയ്ക്ക് ഏപ്രിൽ 19-ന് അവസരമുണ്ട്. ഒന്നര കിലോമീറ്ററോളം വീതിയുള്ള ക്ഷുദ്രഗ്രഹം ഭൂമിയുടെ സമീപത്തുകൂടി അന്ന് കടന്നുപോകും. എന്തെങ്കിലും പിഴവുപറ്റിയാൽ ഭൂമിയുടെ കാര്യം പിന്നെ പറയാനുണ്ടാകില്ല.

ഒബ്ജക്ട് 2015 ജെഒ25 പേരിട്ടിട്ടുള്ള ക്ഷുദ്രഗ്രഹമാണ് അന്നേ ദിവസം 4.6 ലൂണാർ ദൂരത്തിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞൊരു ദശാബ്ദത്തിനിടെ, ഈ വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഇത്രയരികിലൂടെ കടന്നുപോയിട്ടില്ലെന്ന് നാസ പറയുന്നു. അടുത്ത 400 വർഷത്തേയ്ക്് അത്തരമൊരു സാഹചര്യം ഇനിയുണ്ടാകുമെന്നും കരുതുന്നില്ല.

2014-ലാണ് ഈ ക്ഷുദ്രഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. 640 മീറ്ററിനും 1.4 കിലോമീറ്ററിനും മധ്യേ വ്യാസമുള്ള വസ്തുവാണിത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ റോൺ ബാൽക്കാണ് ക്ഷുദ്രഗ്രഹം ഭൂമിക്ക് സമീപത്തുകൂടി പോകുന്ന വിവരം ട്വീറ്റിലൂടെ അറിയിച്ചത്. പേടിപ്പെടുത്തുന്ന യാത്രയാണിതെന്ന് റോണിന്റെ ട്വീറ്റ് പറയുന്നു. അപകടഭീഷണി ഉയർത്തുന്ന ക്ഷുദ്രഗ്രഹമായാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്.