മ്പൻ ആസ്ടറോയ്ഡുകൾ ഭൂമിക്ക് നേരെ കുതിച്ചെത്തുന്നത് ഇവിടുത്തെ ജീവജാലങ്ങൾക്ക് കടുത്ത ഭീഷണിയാണെന്ന പ്രവചനങ്ങളും മുന്നറിയിപ്പുകളും ഇതിന് മുമ്പ് ഏറെയുണ്ടായിട്ടുണ്ട്. ഇത്തരം നിരവധി ഭീമൻ ഉൽക്കാശിലകൾ ഇതിന് മുമ്പും ഭൂമിക്ക് നേരെ കുതിച്ചെത്തുകയും തലനാരിഴയ്ക്ക് കൂട്ടിയിടിക്കാതെ വഴുതി മാറുകയുമായിരുുന്നു. എന്നാൽ ഈ ജൂൺ 23ന് ഭൂമിയിലേക്ക് അതിഭീമനായ ഒരു ആസ്ടറോയ്ഡ് നിലം പതിക്കുമെന്ന പുതിയ പ്രവചനത്തെ തുടർന്ന് ആശങ്കകൾ ശക്തമായിട്ടുണ്ട്. തൽഫലമായുണ്ടാകുന്ന സുനാമിയും ഭൂകമ്പങ്ങളും കാരണം ലക്ഷക്കണക്കിനാളുകൾ ചത്തൊടുങ്ങുമെന്നും മുന്നറിയിപ്പുണ്ട്. ഇത് സൂചിപ്പിക്കുന്ന ഭയാശങ്ക നിറഞ്ഞ ഒരു വീഡിയോ വൈറലാകുന്നുമുണ്ട്.

പ്യൂർട്ടോ റിക്കോ തീരത്ത് നിന്നുമകലെയുള്ള സമുദ്രത്തിൽ ജൂൺ 23ന് പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്ക് ഈ ഭീമൻ ആസ്ടറോയ്ഡ് ഇടിച്ചിറങ്ങുമെന്നാണ് യൂ ട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ മുന്നറിയിപ്പേകുന്നത്. ' നോട്ട് എ ഹോക്സ്, അർജന്റ് വാണിങ് ടു എർത്ത് ..മാസീവ് ആസ്ടറോയ്ഡ് വിൽ ഹിറ്റ് എർത്ത് ഓൺ ജൂൺ 23 2017' എന്ന ശീർഷകത്തിലാണീ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ സർവനാശത്തിൽ നിന്നും കരകയറുവാനുള്ള ഏക വഴി ജീസസ് ക്രൈസ്റ്റിനെ പിന്തുടരുക മാത്രമാണെന്നും ഈ വീഡിയോ നിർദ്ദേശിക്കുന്നു.

പുതിയ യൂട്യൂബ് ചാനലായ എൻഡ് ഓഫ് ദി വേൾഡ് അപാകലിപ്സ് ന്യൂസ് ആൻഡ് അപ്ഡേറ്റ്സിലാണീ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. അധികൃതർക്ക് ഈ ആപത്തിനെക്കുറിച്ചറിയാമെന്നും പക്ഷേ അവർ മൗനം പാലിക്കുകയാണെന്നും ഈ റിലീജിയസ് വീഡിയോ മുന്നറിയിപ്പേകുന്നു. 3ബിസി2017 എന്ന പേരിലുള്ള ഈ ഭീമൻ ആസ്ടറോയ്ഡ് അന്നേ ദിവസം ഭൂമിയിൽ ഇടിച്ചിറങ്ങുമെന്ന് നാസയുടെ വെബ്സൈറ്റിലുണ്ടെന്ന ഒരു കുറിപ്പും ഈ വീഡിയോയ്ക്കൊപ്പമുണ്ട്. ഇതിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിൽ വൻ സുനാമിയുണ്ടാകുമെന്നും തൽഫലമായി ലോകമാകമാനം മില്യൺ കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്യുമെന്നും ഈ കുറിപ്പ് മുന്നറിയിപ്പേകുന്നു.

ഇതിലൂടെ ചുമ്മാ ഭയം ജനിപ്പിക്കുന്ന വ്യാജപ്രവചനം നടത്തുകയല്ലെന്നും ഈ ജൂണിൽ സംഭവിക്കാൻ പോകുന്നതാണെന്നും ഈ കോൺസ്പിരസി തിയറി വീഡിയോ തറപ്പിച്ച് പറയുന്നു. ഇതിനെ തുടർന്ന് വരാനിരിക്കുന്ന 15 മാസങ്ങൾ ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ദൗരലഭ്യം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഈ ഭീമൻ ഉൽക്ക പതിക്കുന്നതിനെ തുടർന്ന് ഭൂമിയുടെ ഭ്രമണം മൂന്ന് ദിവസത്തോളം നിന്ന് പോകുമെന്ന അവിശ്വസനീയമായ പ്രചവനം വരെ ഈ വീഡിയോ നടത്തുന്നുണ്ട്. 12 മാഗ്‌നിറ്റിയൂഡിലുള്ള ഭൂകമ്പം ലോകമാകമാനം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.