വെറും ആറ് ദിവസങ്ങൾക്ക് മുമ്പ് നാസ ഒരു ആസ്ട്രായ്ഡിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറിയേക്കാൾ വലുപ്പമുള്ല ഇത് ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുമെന്ന മുന്നറിയിപ്പും നാസ ഉയർത്തിയിട്ടുണ്ട്. 2017 വൈഡി7 എന്നാണ് ഈ ആസ്ട്രോയ്ഡിന് പേരിട്ടിരിക്കുന്നത്. അപകട സോണിന്റെ ദൂരത്തിന്റെ പകുതി പോലും ദൂരമില്ലാതെ ഈ ആസ്ട്രോയ്ഡ് പറക്കുന്നത് മണിക്കൂറിൽ 37,800 കിലോമീറ്റർ വേഗത്തിലാണെന്നും റിപ്പോർട്ടുണ്ട്. ഇത് ഭൂമിയെ സ്പർശിച്ചാൽ കടുത്ത നാശമായിരിക്കും മനുഷ്യരടക്കമുള്ള സമസ്ത ജീവജാലങ്ങൾക്കും സംഭവിക്കാൻ പോകുന്നത്. ഈ ആസ്ട്രോയ്ഡിന്റെ ആഘാതത്താൽ ഭൂമിയുടെ ഒരു ഭാഗം തളർന്ന് പോവാതിരിക്കാൻ ലോകം ഇപ്പോൾ പ്രാർത്ഥനയിലാണ്.

ഭൂമിയിൽ നിന്നും വെറും 2,000,000 കിലോമീറ്റർ അകലത്ത് കൂടിയാണ് ഈ ആസ്ട്രോയ്ഡ് നീങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. സ്പേസ് ടേമുകളുടെ അടിസ്ഥാനത്തിൽ പരിഗണിച്ചാൽ ഭൂമിക്ക് വളരെ അടുത്ത് കൂടിയായിരിക്കും ഈ ഭീമൻ ഉൽക്കയുടെ നീക്കം. മണിക്കൂറിൽ 7300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഭൂമിയിലെ ഏറ്റവും വേഗത കൂടിയ വിമാനമായ ഹൈപ്പർസോണിക്ക് നോർത്ത് അമേരിക്കൻ എക്സ്-15അഞ്ചിരട്ടി വേഗതയിലാണ് പുതിയ ആസ്ട്രോയ്ഡ് സഞ്ചരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ആറ് മുതൽ 21 മീറ്റർ വരെ വ്യാസമുള്ള 2017 വൈഡി7 ആസ്ട്രോയ്ഡിനെ ഡിസംബർ 28നായിരുന്നു ആദ്യമായി അരിസോണയിലെ മൗണ്ട് ലെമൻ സർവേക്ക് മുകളിലുള്ള ആകാശത്ത് കണ്ടെത്തിയിരുന്നതെന്ന് ആസ്ട്രോ വാച്ച് റിപ്പോർട്ട് ചെയ്യുന്നു.

ഈ ആസ്ട്രോയ്ഡ് ഇനി ഭൂമിക്കടുത്ത് വരുന്നത് 2155 ജൂൺ 16ന് ആയിരിക്കുമെന്നും പ്രവചനമുണ്ട്. അന്ന് ഭൂമിയിൽ നിന്നും 26,900, 000 കിലോമീറ്റർ അകലത്തിലായിരിക്കും ഇത് പറന്ന് നീങ്ങുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 384,400 കിലോമീറ്ററെന്നറിയുമ്പോഴാണ് ഈ ആസ്ട്രോയ്ഡിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം കണക്ക് കൂട്ടുന്നത് എളുപ്പമാകുന്നത്. ക്രിസ്മസ് ദിനത്തിൽ മറ്റൊരു വലിയ ആസ്ട്രോയ്ഡ് കൂടി ഭൂമിക്കടുത്ത് കൂടി കടന്ന് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലൂടെ ഈ ആസ്ട്രോയ്ഡ് കടന്ന് പോയത് 224,000 കിലോമീറ്റർ അകലത്ത് കൂടിയായിരുന്നു.

നിലവിൽ ഒരു ആസ്ട്രോയ്ഡ് ഭൂമിക്ക് നേരെ കുതിച്ച് വന്നാൽ അതിനെ തടുക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും നാസക്കില്ല. എന്നാൽ അതിന്റെ ആഘാതത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് മേലുണ്ടാകുന്ന നാശങ്ങൾ കുറക്കുന്നതിനുള്ള സംവിധാനങ്ങൾ നാസ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആസ്ട്രോയിഡ് പതിക്കുന്ന സ്ഥലം മുൻകൂട്ടി മനസിലാക്കി അവിടെ നിന്നും അതിന് തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധിക്കും. ഇത്തരം ഭീമൻ ഉൽക്കകൾ ഭൂമിക്ക് നേരെ കുതിച്ച് വരുന്നത് മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ അനുദിനം വികസിപ്പിച്ച് കൊണ്ടിരിക്കുന്നതിനാൽ അപകടത്തിന്റെ ആഘാതം പരമാവധി കുറക്കാൻ സാധിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.