- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്നത് ഒരു കിലോമീറ്ററിലധികം വലിപ്പമുള്ള ഉൽക്ക; മണിക്കൂറിൽ ഒരുലക്ഷത്തിലധികം കിലോമീറ്റർ സ്പീഡുള്ള ആ പോക്കിൽ ഭൂമിക്കൊന്നും പറ്റില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് നാസ
ലോകത്തേറ്റവും വലിപ്പമുള്ള കെട്ടിടമാണ് ദുബായിലെ ബുർജ് ഖലീഫ. അതിനേക്കാൾ വലിപ്പമുള്ള ഉൽക്ക ഭൂമിയുടെ നേർക്ക് പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഫെബ്രുവരി നാലിന് ഈ ഉൽക്ക ഭൂമിയെ കടന്നുപോകും. മണിക്കൂറിൽ ഒരുലക്ഷത്തിലേറെ കിലോമീറ്റർ വേഗത്തിൽ പാഞ്ഞുപോകുന്ന ഉൽക്ക ഭൂമിക്ക് അപകടമുണ്ടാക്കുമോ എന്ന കാര്യത്തിൽ ഉറപ്പുപറയാൻ നാസയിലെ ശാസ്ത്രജ്ഞർക്ക് ഇതേവരെ സാധിച്ചിട്ടില്ല. അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളത് എന്ന ഗണത്തിലാണ് 2002 എജെ129 എന്ന പേരിലുള്ള ഉൽക്കയെ പെടുത്തിയിട്ടുള്ളത്. മനുഷ്യനിർമ്മിതമായ അതിവേഗ വിമാനത്തെക്കാൾ 15 മടങ്ങ് വേഗത്തിലാണ് ഉൽക്കയുടെ പോക്ക്. മണിക്കൂറിൽ 7300 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് നോർത്ത് അമേരിക്കൻ എക്‌സ്-15 ആണ് ഏറ്റവും വേഗമേറിയ വിമാനം. 1.1 കിലോമീറ്റർ വീതിയുള്ളതാണ് ഈ ഉൽക്കയെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 0.8 കിലോമീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. ഭൂമിയിൽനിന്ന് 42 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് ഉൽക്ക കടന്നുപോകുന്നതെങ്കിലും ബഹിരാകാശ വസ്തുക്കളുടെ യാത്ര
ലോകത്തേറ്റവും വലിപ്പമുള്ള കെട്ടിടമാണ് ദുബായിലെ ബുർജ് ഖലീഫ. അതിനേക്കാൾ വലിപ്പമുള്ള ഉൽക്ക ഭൂമിയുടെ നേർക്ക് പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഫെബ്രുവരി നാലിന് ഈ ഉൽക്ക ഭൂമിയെ കടന്നുപോകും. മണിക്കൂറിൽ ഒരുലക്ഷത്തിലേറെ കിലോമീറ്റർ വേഗത്തിൽ പാഞ്ഞുപോകുന്ന ഉൽക്ക ഭൂമിക്ക് അപകടമുണ്ടാക്കുമോ എന്ന കാര്യത്തിൽ ഉറപ്പുപറയാൻ നാസയിലെ ശാസ്ത്രജ്ഞർക്ക് ഇതേവരെ സാധിച്ചിട്ടില്ല.
അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളത് എന്ന ഗണത്തിലാണ് 2002 എജെ129 എന്ന പേരിലുള്ള ഉൽക്കയെ പെടുത്തിയിട്ടുള്ളത്. മനുഷ്യനിർമ്മിതമായ അതിവേഗ വിമാനത്തെക്കാൾ 15 മടങ്ങ് വേഗത്തിലാണ് ഉൽക്കയുടെ പോക്ക്. മണിക്കൂറിൽ 7300 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് നോർത്ത് അമേരിക്കൻ എക്‌സ്-15 ആണ് ഏറ്റവും വേഗമേറിയ വിമാനം.
1.1 കിലോമീറ്റർ വീതിയുള്ളതാണ് ഈ ഉൽക്കയെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 0.8 കിലോമീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. ഭൂമിയിൽനിന്ന് 42 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് ഉൽക്ക കടന്നുപോകുന്നതെങ്കിലും ബഹിരാകാശ വസ്തുക്കളുടെ യാത്രാപഥം കണക്കിലെടുക്കുമ്പോൾ ഇതത്ര അകലെയൊന്നുമല്ല. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 3,84,400 കിലോമീറ്ററാണെന്നും ഓർക്കണം.
74 ലക്ഷം കിലോമീറ്റർ പരിധിക്കുള്ളിലൂടെ പോകുന്ന ഉൽക്കകളെയും ക്ഷുദ്രഗ്രഹങ്ങളെയും അപകടമുണ്ടാക്കാൻ സാധ്യതയുള്ളവയുടെ കൂട്ടത്തിലാണ് നാസ പെടുത്തിയിട്ടുള്ളത്. ഇക്കൊല്ലം ഭൂമിയെ കടന്നുപോകുന്ന ഏറ്റവും വലിയ ബഹിരാകാശ വസ്തുവും ഇതാണ്. ഭൂമിയിലെങ്ങാൻ ഇത് പതിച്ചാൽ ഭൂമി പഴയ ഐസ്-ഏജിന്റെ ചെറിയ രൂപമായി മാറുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിലേക്ക് ഉൽക്ക പതിച്ചാൽ, ഇവിടുത്തെ ശരാശരി താപനില എട്ട് ഡിഗ്രി സെൽഷ്യസായി ചുരുങ്ങുമെന്ന് 2016-ൽ നടത്തിയ പഠനം പറയുന്നു. ഒരു കിലോമീറ്റർ വീതിയുള്ള ഉൽക്ക പതിച്ചാലുള്ള പ്രത്യാഘാതമാണിത്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ആഘാതമായിരിക്കും ഇത്തരം പതനങ്ങളുണ്ടാക്കുകയെന്നും ചില ജീവിവർഗങ്ങൾ തന്നെ അപ്രത്യക്ഷമാകാനിടയുണ്ടെന്നും പഠനം പറയുന്നു.