- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
32 അടി നീളമുള്ള കൂറ്റൻ ഉൽക്ക കടന്ന് പോയത് വെറും 25,000 മൈൽ അടുത്ത് കൂടി; ഭൂമി ഇന്നലെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സെപ്റ്റംബർ 17ന് കടന്ന് പോകുന്നത് 200 അടി വലുപ്പമുള്ള കൂറ്റൻ ഉൽക്ക
ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്ന ഭീമൻ ഉൽക്കകൾ ഭൂമിക്ക് കടുത്ത ഭീഷണിയാണു യർത്തുന്നതെന്ന് ശാസ്ത്രജ്ഞന്മാർ കുറച്ച് കാലമായി ഉയർത്തിക്കൊണ്ടിരിക്കുന്ന ഗൗരവപരമായ മുന്നറിയിപ്പാണ്. ഇവ നിർഭാഗ്യവശാൽ ഭൂമിയുമായി കൂട്ടിയിടിച്ചാൽ ഇവിടെ സർവ നാശമായിരിക്കും ഫലമെന്നും ശാസ്ത്രജ്ഞന്മാർ കണക്ക് കൂട്ടിയിട്ടുണ്ട്. ഇടയ്ക്കിടെ ഇത്തരം ഉൽക്കകൾ ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്നത് വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇന്നലെ കടന്ന് പോയ 32 അടി നീളമുള്ള കൂറ്റൻ ഉൽക്കയുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് ഭൂമി രക്ഷപ്പെട്ടിരിക്കുന്നത്. ഏതാണ്ട് വെറും 25,000 മൈൽ അകലത്ത് കൂടി കൃത്യമായി പറഞ്ഞാൽ 24,800 മൈൽ അകലത്ത് കൂടിയാണീ ഉൽക്ക കടന്ന് പോയിരിക്കുന്നത്. ഹാവൂ..എന്തായാലും രക്ഷപ്പെട്ടല്ലോ എന്നാശ്വ സിക്കാൻ വരട്ടെ ..സെപ്റ്റംബർ 17ന് ഇതിലും ഭീമാകാരനായ അതായത് 200 അടി നീളമുള്ള കൂറ്റൻ ഉൽക്ക ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോകാനെത്തുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. ഇന്നലത്തെ ഉൽക്ക ചന്ദ്രനേക്കാൾ ഭൂമിയുമായി പ
ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്ന ഭീമൻ ഉൽക്കകൾ ഭൂമിക്ക് കടുത്ത ഭീഷണിയാണു യർത്തുന്നതെന്ന് ശാസ്ത്രജ്ഞന്മാർ കുറച്ച് കാലമായി ഉയർത്തിക്കൊണ്ടിരിക്കുന്ന ഗൗരവപരമായ മുന്നറിയിപ്പാണ്. ഇവ നിർഭാഗ്യവശാൽ ഭൂമിയുമായി കൂട്ടിയിടിച്ചാൽ ഇവിടെ സർവ നാശമായിരിക്കും ഫലമെന്നും ശാസ്ത്രജ്ഞന്മാർ കണക്ക് കൂട്ടിയിട്ടുണ്ട്. ഇടയ്ക്കിടെ ഇത്തരം ഉൽക്കകൾ ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്നത് വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇന്നലെ കടന്ന് പോയ 32 അടി നീളമുള്ള കൂറ്റൻ ഉൽക്കയുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് ഭൂമി രക്ഷപ്പെട്ടിരിക്കുന്നത്.
ഏതാണ്ട് വെറും 25,000 മൈൽ അകലത്ത് കൂടി കൃത്യമായി പറഞ്ഞാൽ 24,800 മൈൽ അകലത്ത് കൂടിയാണീ ഉൽക്ക കടന്ന് പോയിരിക്കുന്നത്. ഹാവൂ..എന്തായാലും രക്ഷപ്പെട്ടല്ലോ എന്നാശ്വ സിക്കാൻ വരട്ടെ ..സെപ്റ്റംബർ 17ന് ഇതിലും ഭീമാകാരനായ അതായത് 200 അടി നീളമുള്ള കൂറ്റൻ ഉൽക്ക ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോകാനെത്തുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്.
ഇന്നലത്തെ ഉൽക്ക ചന്ദ്രനേക്കാൾ ഭൂമിയുമായി പത്തിരട്ടി അടുത്ത് കൂടിയാണ് കടന്ന് പോയിരിക്കുന്നത്. 2016 ആർബിഐ എന്നറിയപ്പെടുന്ന ഇന്നലത്തെ ഉൽക്കയ്ക്ക് 25 മുതൽ 50 അടിവരെയാണ് വ്യാസമുള്ളത്. ഈ അടുത്ത കാലത്ത് ഭൂമിക്ക് ഏറ്റവും അരികിലെത്തിയ ഭീമൻ ഉൽക്കയാണിതെന്നാണ് വെർച്വൽ ടെലിസ്‌കോപ്പ് പ്രൊജക്ട് പറയുന്നത്. ഭൂമിയുടെ ഉപരി തലത്തിൽ നിന്നും 24,8000 മൈൽ അകലത്തു കൂടെയായിരുന്നു ഇത് കടന്ന് പോയിരുന്നത്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി അകലം 239,000 മൈലാണുള്ളത്. ഈ ആസ്റ്ററോയ്ഡിന്റെ ചിത്രങ്ങൾ വെർച്വൽ ടെലിസ്‌കോപ്പ് പകർത്തിയിട്ടുണ്ട്. തെക്കൻ ഉത്തരാർധ ഗോളത്തിൽ നിന്ന് മാത്രമായിരുന്നു ഈ ഉൽക്ക ദൃശ്യമായിരുന്നത്.
17ാം തിയതി 200 അടി നീളമുള്ള മറ്റൊരു ഉൽക്ക ഭൂമിക്കടുത്തേക്ക് വരുന്നുണ്ടെന്ന പ്രവചനം നടത്തിയിരിക്കുന്നത് നാസ ഡാറ്റാബേസാണ്. ഇത് ഭൂമിയെ സ്പർശിച്ചാൽ വൻ ദുരന്തമായിരിക്കും ഭൂമിയിലെ സമസ്ത സസ്യ-ജന്തുജാലങ്ങൾക്കുമുണ്ടാവുകയെന്നുറപ്പാണ്. മണിക്കൂറിൽ 50,000 കിലോമീറ്റർ വേഗതയിലാണീ ഉൽക്ക ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്നത്.ഒരു കിലോമീറ്റർ വിസ്തീർണമുള്ള ഉൽക്ക ഭൂമിയുമായി കൂട്ടിയിടിച്ചാൽ പോലും ഇവിടുത്തെ മനുഷ്യരടക്കമുള്ള ജന്തുവർഗം തുടച്ച് നീക്കപ്പെടുമെന്നാണ് ഗവേഷകർ മുന്നറിയിപ്പേകുന്നത്.