- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അസ്ത്ര 2016' അന്താരാഷ്ട്ര നേത്യത്വ സംഗമം അമൃതയിൽ നാളെ
കൊച്ചി: അമൃത സ്‌കൂൾ ഓഫ് ബിസിനസിന്റെ ആഭിമുഖ്യത്തിൽ' അസ്ത്ര' അന്താരാഷ്ട്ര നേത്യത്വ സംഗമത്തിന്റെ ഉൽഘാടനം 22നു വെള്ളിയാഴ്‌ച്ച കാലത്ത് 9.00 മണിക്ക് അമൃത ആശുപത്രിയിലെ അമ്യതേശ്വരി ഹാളിൽ നിർവഹിക്കും. സമ്മേളനത്തിന്റെ ഉൽഘാടനം ടി.എം മനോഹരൻ ചെയർമാൻ, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും. മാതാ അ
കൊച്ചി: അമൃത സ്‌കൂൾ ഓഫ് ബിസിനസിന്റെ ആഭിമുഖ്യത്തിൽ' അസ്ത്ര' അന്താരാഷ്ട്ര നേത്യത്വ സംഗമത്തിന്റെ ഉൽഘാടനം 22നു വെള്ളിയാഴ്‌ച്ച കാലത്ത് 9.00 മണിക്ക് അമൃത ആശുപത്രിയിലെ അമ്യതേശ്വരി ഹാളിൽ നിർവഹിക്കും.
സമ്മേളനത്തിന്റെ ഉൽഘാടനം ടി.എം മനോഹരൻ ചെയർമാൻ, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തും. മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, അമൃത സ്‌കൂൾ ഓഫ് ബിസിനസ് പ്രിൻസിപ്പൽ പ്രൊഫ. സുനന്ദ മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിക്കും.
ബിസിനസ് ഫെസ്റ്റിനോടനുബന്ധിച്ചു സതീഷ്‌കുമാർ പൈ(സീനിയർ മാനേജർ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്), ഡോ:നിിൽ പി.ജി.(സീനിയർ റിസർച്ച് സയന്റിസ്റ്റ് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് സോളാർ എനർജി) ഡോ:സുരേഷ്‌കുമാർ എം (അഡീഷണൽ ഡയറക്ടർ, പെട്രോളിയം കൺ സർവേഷൻ റിസർച്ച് അസോസിയേഷൻ, പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം,) ഡോ:റാൽഫ് എം കെനൽ(ജർമനി), പ്രൊഫ. ഫോബ് (സയന്റിഫിക് ഡയറക്ടർ), ശാന്തികുമാർ നായർ (ഡീൻ റിസ്സർച്ച് ഡയറക്ടർ അമൃത സെന്റർ ഫോർ നാനോ സയൻസ് ആൻഡ് മോളിക്യുലർ മെഡിസിൻ) എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
'സുസ്ഥിരഭാവിക്കു ഹരിത എനർജി' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം. ഹരിത എനർജിയെക്കുറിച്ചുള്ള പ്രസക്തി സമ്മേളനത്തിൽ അവതരിപ്പിക്കും.
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ, എനർജി മാനേജ്‌മെന്റ് സെന്റർ, കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ, ഇന്റർനാഷണൽ സെന്റർ ഫോർ റിസർച്ച് ഓൺ ദി എൻവയേണ്മെന്റ് ആൻഡ് ദി എക്കോണമി, കേരള ചാംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇന്തോഅമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് സമ്മേളനം നടത്തുന്നത്