കൊച്ചി:- അമ്യത സ്‌കൂൾ ഓഫ് ബിസിനസിന്റെ ആഭിമു്യത്തിൽ 'അസ്ത്ര'  അന്താരാഷ്ട്ര നേത്യത്വ സംഗമത്തിന്റെ ഉൽഘാടനം ശനിയാഴ്‌ച്ച രാവിലെ 9.00 മണിക്ക് അമ്യത ആശുപത്രിയിലെ അമ്യതേശ്വരി ഹാളിൽ നിർവഹിക്കും. സമ്മേളനത്തിന്റെ ഉൽഘാടനംഎറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും. മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറിസ്വാമി പൂർണാമ്യതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തും. മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ, അമ്യത സ്‌കൂൾ ഓഫ് ബിസിനസ് പ്രിൻസിപ്പൽ പ്രൊഫ. സുനന്ദ മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിക്കും.

ബിസിനസ് ഫെസ്റ്റിനോടനുബന്ധിച്ചു ഏലിയാസ് ജോർജ്ജ് (കൊച്ചി മെട്രോ റെയിൽ മനേജിങ്ങ് ഡയറക്ടർ ഐഎഎസ്), അജിത്കുമാർ ഐപിഎസ് (കൊച്ചി ഐജി ഓഫ് പൊലീസ്), ജോസ് തോമാസ് (ചെയർമാൻ ഇന്തോ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ്), ഡോ. ശരവണൻ സുബ്രഹ്മണ്യൻ (സീനിയർ റിസർച്ചർ യൂണിവേഴ്‌സിറ്റി ഓഫ് ബോൺ ജർമനി) രജിനീഷ് മേനോൻ ((CIR &Director Start-Ups Microsoft), , ഡോ. ബ്രജേഷ് ദുബെ (University of Guelph Canada) മാത്യു കുരുവിത്തടം (ചെയർമാൻ, കേരള ചാംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി), പ്രൊഫ. ജെ മിശ്ര (അമ്യത യൂണിവേഴ്‌സിറ്റി) എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇന്തോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ബോൺ ജർമനി, യൂണിവേഴ്‌സിറ്റി ഓഫ് ഗൾഫ് കാനഡ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് സമ്മേളനം നടത്തുന്നത്