55 വയസ്സിന് താഴെയുള്ളവരിൽ ഓക്‌സ്‌ഫോർഡ്-അസ്ട്രസെനെക കൊറോണ വൈറസ് വാക്‌സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവക്കാൻ കാനഡയും തീരുമാനിച്ചു.രോഗപ്രതിരോധ കുത്തിവയ്‌പ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതി സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്താൻ ശുപാർശ ചെയ്യുകയും നിരവധി പ്രവിശ്യകൾ സസ്‌പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്തു.

വാക്‌സിൻ എടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മറ്റ് ചില രാജ്യങ്ങളും ഉപയോഗം നിർത്തിയതിന് പിന്നാലെയാണ് കാനഡയും താത്കാലികമായി നിർത്താൻ തീരുമാനിച്ചത്. മറ്റ് വാക്‌സിൻ ഓപ്ഷനുകൾ അണുബാധ തടയുന്നതിനായി ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ആൽബർട്ട, മാനിറ്റോബ, ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ന്യൂഫൗണ്ട് ലാൻഡ്, ലാബ്രഡോർ, ന്യൂ ബ്രൺസ്വിക്ക് എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകൾ വാക്‌സിൻ നിർത്താൻ തീരുമാനിച്ചതായി അറിയിച്ചു.പ്രിൻസ് എഡ്വേർഡ് ദ്വീപ് തിങ്കളാഴ്ച രാവിലെ ആസ്ട്രാസെനെക്ക വാക്‌സിൻ ആർക്കും നൽകില്ലെന്ന് അറിയിച്ചു. 18 നും 29 നും ഇടയിൽ പ്രായമുള്ളവർക്കായി ഇത് നീക്കിവച്ചിരുന്നു.