- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യങ്ങൾ: കാർത്തിക നക്ഷത്രം
നക്ഷത്രങ്ങൾക്ക് നാല് ഭാഗങ്ങൾ ഉണ്ട്, ഈ ഭാഗങ്ങളെ പഥം എന്നാണു പറയുക. ചരണം എന്നും പറയുന്നു. മേടം രാശിയുടെ അവസാന ഡിഗ്രികളിൽ വരുന്ന ഈ നക്ഷത്രത്തിന്റെ ആദ്യ പഥം മാത്രമാണ് മേടം രാശിയിൽ ഉള്ളത്. ബാക്കി മൂന്നു പഥങ്ങളും ഇടവം രാശിയിൽ ആണ്. അതുകൊണ്ട് നിങ്ങൾ ജനിച്ച സമയം വളരെ പ്രധാനമാണ്. മേടം രാശിയുടെ 25:41 മുതൽ 30 വരെ ആണ് കാർത്തിക നക്ഷത്രം. ഇടവം രാശിയിൽ 00 ഡിഗ്രീ മുതൽ 10 വരെയും ഈ നക്ഷത്രം തന്നെ ആണ്. അതുകൊണ്ട് നിങ്ങളുടെ രാശി ഏതാണ് എന്ന് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. മേടം രാശി അഗ്നി രാശിയും, ഇടവം രാശി ഭൂമി തത്വ രാശിയും ആണ്. അതുകൊണ്ട് തന്നെ ഈ രണ്ടു രാശികളിലും പിറന്നവർ ഒരേ നക്ഷത്രത്തിൽ ഉള്ളവർ ആണെങ്കിലും അവരുടെ Behavior and thinking pattern വ്യത്യാസപ്പെട്ടിരിക്കും. മാത്രമല്ല നിങ്ങളുടെ ചന്ദ്രൻ ഇടവം രാശിയിൽ ആണെങ്കിൽ ചന്ദ്രൻ ഉച്ച സ്ഥിതിയിൽ ആയിരിക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്റെ ദേവത കാർത്തികേയൻ ആണ്. ഇദ്ദേഹം ദേവഗണങ്ങളുടെ സേനാ നായകൻ ആകുന്നു. ഇദ്ദേഹത്തെ കുറിച്ച് വിവരിക്കാൻ വളരെ അധികം ഉണ്ട്. ദുഷ്ട നിഗ്രഹം ആണ് ഇ
നക്ഷത്രങ്ങൾക്ക് നാല് ഭാഗങ്ങൾ ഉണ്ട്, ഈ ഭാഗങ്ങളെ പഥം എന്നാണു പറയുക. ചരണം എന്നും പറയുന്നു. മേടം രാശിയുടെ അവസാന ഡിഗ്രികളിൽ വരുന്ന ഈ നക്ഷത്രത്തിന്റെ ആദ്യ പഥം മാത്രമാണ് മേടം രാശിയിൽ ഉള്ളത്. ബാക്കി മൂന്നു പഥങ്ങളും ഇടവം രാശിയിൽ ആണ്. അതുകൊണ്ട് നിങ്ങൾ ജനിച്ച സമയം വളരെ പ്രധാനമാണ്. മേടം രാശിയുടെ 25:41 മുതൽ 30 വരെ ആണ് കാർത്തിക നക്ഷത്രം. ഇടവം രാശിയിൽ 00 ഡിഗ്രീ മുതൽ 10 വരെയും ഈ നക്ഷത്രം തന്നെ ആണ്. അതുകൊണ്ട് നിങ്ങളുടെ രാശി ഏതാണ് എന്ന് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. മേടം രാശി അഗ്നി രാശിയും, ഇടവം രാശി ഭൂമി തത്വ രാശിയും ആണ്. അതുകൊണ്ട് തന്നെ ഈ രണ്ടു രാശികളിലും പിറന്നവർ ഒരേ നക്ഷത്രത്തിൽ ഉള്ളവർ ആണെങ്കിലും അവരുടെ Behavior and thinking pattern വ്യത്യാസപ്പെട്ടിരിക്കും. മാത്രമല്ല നിങ്ങളുടെ ചന്ദ്രൻ ഇടവം രാശിയിൽ ആണെങ്കിൽ ചന്ദ്രൻ ഉച്ച സ്ഥിതിയിൽ ആയിരിക്കുകയും ചെയ്യും.
ഈ നക്ഷത്രത്തിന്റെ ദേവത കാർത്തികേയൻ ആണ്. ഇദ്ദേഹം ദേവഗണങ്ങളുടെ സേനാ നായകൻ ആകുന്നു. ഇദ്ദേഹത്തെ കുറിച്ച് വിവരിക്കാൻ വളരെ അധികം ഉണ്ട്. ദുഷ്ട നിഗ്രഹം ആണ് ഇദ്ദേഹത്തിന്റെ കർമ൦ . ഇദ്ദേഹത്തിന്റെ മാതാ പിതാക്കൾ ശിവനും പാർവതിയും ആണ്. അവർ രണ്ടു പേരും സ്നേഹ സല്ലാപത്തിൽ പുത്ര ജനന പ്രക്രിയയിൽ ഏർപ്പെട്ടു കൊണ്ടിരുന്നപ്പോൾ അതിനു അത്യാവശ്യം വേണ്ട ഒരു വസ്തു ലക്‌ഷ്യം തെറ്റി ഭൂമിയിൽ പതിച്ചു. ഭൂമിയിൽ പതിച്ച ഈ വസ്തുവിൽ നിന്ന് അതി ശക്തമായ ഊർജം ഭൂമിക്ക് അസഹ്യമായി തീർന്നു. അഗ്നി ദേവൻ ഈ ഊർജ സ്രോതസിനെ തന്റെ ശക്തിയാൽ ദഹിപ്പിച്ചു.
പക്ഷെ അദ്ദേഹത്തിനും ഈ ഊർജം പെറുക അസഹനീയമായി. ഈ ശക്തിയെ സ്വമേധയ ഏറ്റെടുക്കാൻ താല്പര്യപ്പെട്ടു ഏതെങ്കിലും സ്ത്രീ രത്നങ്ങൾ എത്തിയാലോ എന്നാ പ്രതീക്ഷ്കയാൽ അദ്ദേഹം ഒരു വിജന പ്രദേശത്കാത്തിരിക്കുകയുണ്ടായി. അപ്പോൾ കുളിർന്നു വിറച്ചും കൊണ്ട് ആറു യുവതികൾ തണുപ്പ് മാറ്റാനുള്ള മാർഗം ആരാഞ്ഞു കൊണ്ട് അവിടെ എത്തുകയുണ്ടായി. ഈ അവസരം നോക്കി ഇന്ദ്രൻ തന്റെ ഉള്ളിൽ ജ്വലിച്ചു കൊണ്ടിരുന്ന തത്വത്തെ ഈ സ്ത്രീകൾക്ക് പകുത്തു നൽകി. ഈ സ്ത്രീകൾ കാർത്തിക എന്നാ നക്ഷത്രങ്ങളിൽ നിന്ന് വന്നവരായ്തിൽ ഇവരിൽ നിന്നും പിറന്നതു കൊണ്ട് കാർത്തികേയൻ എന്ന് ഈ ദേവതയെ വിളിക്കുന്നു. ഈ കഥ ഉള്ളത് സ്കന്ദ പുരാണതിലാണ്. വേറെയും വേർഷനുകൾ ഈ കഥയ്ക്ക് ഉണ്ട്. ഈ നക്ഷത്രത്തിൽ പിറന്നവർ ഈ ദേവതയെ പോലെ തീവ്രത ഉള്ളവർ ആയിരിക്കും എന്നാണു സങ്കൽപം. നാം അതിൽ സന്തോഷിക്കുക.
ഈ ദേവത വളരെ കർക്കശ സ്വഭാവക്കാരൻ ആണ്. ഗണപതി അദ്ധേഹത്തിന്റെ സഹോദരനും ആണ്. സഹോദരങ്ങൾ തമ്മിൽ " ബെറ്റ് ´ വച്ച് കളിച്ചപ്പോൾ അതിൽ ഇദ്ദേഹം പരാജിതനായി. ആ ദേഷ്യത്തിൽ മാതാ പിതാക്കളെ ( ശിവൻ , പാർവതി ) വളരെ ഉപേക്ഷിച്ചു, വീട്ടിൽ നിന്ന് ഇറങ്ങി പ്പോയ ദേവതയാണ് ഇദ്ദേഹം. നാമും ഏതാണ്ടൊക്കെ അത് പോലെ തന്നെ [പെരുമാറിയാൽ അത്ഭുതപ്പെടാനില്ല.
മൂർച്ചയുള്ള മഴു, അല്ലെങ്കിൽ കത്തി ഇതാണ് ഈ നക്ഷത്രത്തിന്റെ അടയാളം. നാം വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാല്ലാത്തവ്യക്തിയാണ് എന്ന് പറഞ്ഞാൽ അതിന്റെ കാര്യം മേല്പരഞ്ഞവ ഒക്കെയാണ് എന്ന് മനസിലാക്കുക നക്ഷത്രത്തിന്റെ അധിപൻ സൂര്യനും ആണ്. സൂര്യനെ പോലെ ജ്വലിക്കുകയും , മൂര്ച്ചയുല്ലേ കത്തി പോലെ പെരുമാറുകയും ചെയ്യുന്നതിൽ ഇനി സംശയിക്കേണ്ട ആവശ്യമില്ല. പ്രപഞ്ചം നമ്മെ അങ്ങനെ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇടവം രാശിയിൽ ആണ് നിങ്ങളുടെ ചന്ദ്രൻ എങ്കിൽ അല്പം മൃദുലമായ രീതി പ്രതീക്ഷിക്കാം. കാരണം ഇടവം രാശി ഭരിക്കുന്നത് ശുക്രൻ ആണല്ലോ.
ഒരു രാശിയെ ഒരു ഗ്രഹം ഭരിക്കുന്നു, ഓരോ നക്ഷത്രത്തെയും ഓരോ ഗ്രഹം ഭരിക്കുന്നു. ഇവ രണ്ടും രണ്ടാണ്. രാശിയിൽ നക്ഷത്രം സ്ഥിതി ചെയ്യുന്നു. തുടക്കക്കാർക്ക് മനസിലാക്കാൻ പ്രയാസമുള്ള ഒരു കോൺസേപ്റ്റ് ആണിത്. നമ്മുടെ ദേവത ഒരു ദേവ ഗണങ്ങളുടെ അധിപൻ ആണ്. അതുകൊണ്ട് തന്നെ എല്ലാത്തിനെയും ഭരിക്കാൻ നമുക്ക് താല്പര്യം ഉണ്ടാകും. എല്ലാം വളരെ കൃത്യമായി നടക്കണം എന്ന് നാം ആഗ്രഹിക്കുന്നു. എന്തിനും ഏതിനും ചിന്തയില്ലാതെ ഇറങ്ങി പുറപ്പെടുന്ന അവസ്ഥ ഇപ്പോഴും ശുഭ ഫലം നല്കണം എന്നില്ല. ഏറ്റെടുത്ത കാര്യം പൂർത്തിയാക്കണം എന്നാ വാശിയാണ്. കോപം ഹ്രസ്വമാണ്.
Critical analysis എന്നാ മേഖലയിൽ നന്നായി ശോഭിക്കണം എന്നാണു.ഈ കർക്കശ സ്വഭാവതിനുടമകളുടെ ഉള്ളിൽ വളരെ സ്നേഹമയമായ ഒരു ഹൃദയം ഉണ്ട്. അത് കണ്ടെത്താൻ സ്വയം തന്നെ വൈകിയേക്കാം. പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ ? ആത്മീയ വിഷയങ്ങളിൽ താല്പര്യം ഉണ്ടാകും.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ , ബാധ്യതകള്, ആരോഗ്യം എന്ന വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച വളരെ അധികം വര്ധിക്കുന്നതാണ്. മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും. പൂർണ ചന്ദ്രൻ പൂർണതകളെ സൂചിപ്പിക്കുന്നു. ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കും. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള കൂടുതൽ ചർച്ചകളും ഉണ്ടാകും. ഈ ചർച്ചകളിൽ നിങ്ങളുടെ നിലപാടുകൾ പ്രധാനമാകും. അധ്വാന ഭാരം വര്ധിചെക്കാം സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കെണ്ടാതായി വന്നേക്കാം.
ആരോഗ്യ കാര്യത്തെക്കുറിച്ചുള്ള ആശങ്കയും ഉണ്ടാകാം. പുതിയ ഭക്ഷണ ക്രമം, വ്യായാമ൦ എന്നിവ ഏറ്റെടുക്കുകയും ആകാ൦. ആറാം ഭാവം പല വിധത്തിലുള്ള ഭാരങ്ങളെയും സന്കീർണതകളെയും സൂചിപ്പിക്കുന്നു. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക. ഈ വിഷയങ്ങൾക്ക് മേൽ, ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമ ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ച് പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസ്ഥ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ , സ്വന്തം കഴിവുകളെ പ്രദർശിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിനു മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വീടുമായി ബന്ധപ്പെട്ട വിഷയങ്ങൾക് കൂടുതൽ പ്രാധാന്യം കൈവരും. പല തര൦ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവ ഉണ്ടാകാം. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, ബന്ധു ജന സമാഗമം കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്മരണ എന്നിവയും ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തിനു മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം , മീഡിയ, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ , ചെറു പ്രോജക്ക്ട്ടുകൾ, ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. സാമ്പത്തിക വിഷയങ്ങൾക്ക് മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ്. ജോലി, ജോലി സ്ഥലം എന്നിവയിലും അധിക ശ്രദ്ധ വേണ്ടി വരും. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും. ലോണുകൾ കൊടുക്കാനും നൽകാനും ഉള്ള അവസ്ഥ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളുടെ മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ, പൂര്തീകരണങ്ങൾ, വൈകാരികത എന്നിവയെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. വ്യക്തി ജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവയും പ്രതീക്ഷികുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം. ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ വെല്ലുവിളികൾക്ക് മേൽ കർശനമായ സ്വാധീനം ചെലുതുന്നതായിരിക്കും. നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മോഹങ്ങൾ, വേദനകൾ എന്നിവയുമായി നേർക്ക് നേർ സംവാദം ഉണ്ടാകാം.സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സെർച്ജ്, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം. ജോലിയിൽ പുതിയ വെല്ലുവിളികൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയായിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക . ഈ വിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ചില ലോങ്ങ് ടേം ബന്ധങ്ങളിൽ പൂര്തീകരണവും സംഭവിക്കാം. പൂർണ ചന്ദ്രൻ വൈകാരികതയെയും സൂചിപ്പിക്കുന്നു. വൈകാരിക ബന്ധങ്ങളിൽ ശക്തമായ നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് . പുതിയ ടീം അംഗങ്ങൾ വന്നു ചേരാ൦ . ടീം ജോലികൾ, പുതിയ കൂട്ടായ്മയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചന. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സേർച്ച് എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില എന്നീ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ പൂര്തീകരണങ്ങൾ ഉണ്ടാകും. ചില ജോലികൾ ചെയ്തു തീർക്കും. സമൂഹ മധ്യത്തിൽ പല കാരണങ്ങൾ കൊണ്ടും നിങ്ങൾ ശ്രധിക്കപ്പെട്ടെക്കാം. അധികാരികൾ നിങ്ങളുടെ ജോലി , പ്രവർത്തനം, പെരുമാറ്റം എന്നിവയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്ന അവസരവും ഇത് തന്നെയാണ്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ സ്വാധീനം അടുത്ത ആഴ്ച ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, നിരവധി യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം , മീഡിയ എന്നീ മേഖലകളിൽ അവസരങ്ങൾ ഉണ്ടാകാം. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സമ്പർക്കം, ഉപരി പഠനത്തെ കുറിച്ചുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും. വൈകാരിക ബന്ധങ്ങൾക്ക് മേലുള്ള കൂടുതൽ ശ്രദ്ധ ആവശ്യമാകും. പങ്കാളിയുമായുള്ള ബന്ധതിന്മേൽ ചർച്ചകൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, മറ്റു സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം എന്നിവ ഉണ്ടാകാം. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ വ്യക്തിയായി മാറാനുള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക. നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും. പൂർണ ചന്ദ്രൻ പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി നിങ്ങൾ നടത്തിയിരുന്ന ചർച്ചകൾ അവസാന തീരുമാനത്തിൽ എത്തിച്ചേരാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും അവസാന തീരുമാനം കൈക്കൊള്ളേണ്ട സമയമാണ്. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസരം വന്നെതാം. പുതിയ ജോലിക്കുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക