വിഷയത്തെ കുറിച്ച്  എഴുതണമെന്നു വളരെ നാളുകളായി കരുതുന്നു.   എന്ത് തരാം നിക്ഷേപങ്ങളിലും പരീക്ഷിക്കുന്നതിനു മുന്പ് ഒരു കാര്യം വളരെ ശ്രദ്ധയോടെ നാം പരിശോധിക്കണം. നമ്മുടെ ചാർട്ടിൽ ചൊവ്വ ഇതു അവസ്ഥയിൽ നിൽക്കുന്നു ? ചൊവ്വ കടങ്ങളെ സൂചിപ്പിക്കുന്നു. ഈ ഗ്രഹം ​12, 2, 3, 6 and 11 എന്നീ  ഭാവങ്ങളിൽ നെഗറ്റീവ് ആയ അവസ്ഥയിൽ നിന്നാൽ , ആ വ്യക്തി ജീവിതത്തിൽ എപ്പോഴെങ്കിലും കടങ്ങളുടെ ഭാരം ഏറ്റെടുക്കേണ്ടി വരും എന്നാണു സൂചന. ഈ ഗ്രഹം ഏതു രീതിയിൽ ആണ് നിൽക്കുക എന്നത് വളരെ പ്രധാനമാണ്. ശത്രുവിന്റെ രാശിയിൽ, നീച അവസ്ഥയിൽ ( ചൊവ്വ കർക്കിടക രാശിയിൽ ആണ് നീചതിൽ നിൽക്കുക. ) നീച ഭംഗ രാജയോഗം ഇല്ലാതെ വരുക അല്ലെങ്കിൽ ശത്രു ഗ്രഹങ്ങളോട് കൂടെ നിൽക്കുക എന്നിങ്ങനെ ഉള്ള അവസ്ഥയിൽ സാമ്പത്തിക പരാധീനതയ്ക്ക് എളുപ്പം കടന്നു വരാവുന്ന ജീവിത ശൈലി ആണ് നിങ്ങൾ പിന്തുടരുന്നത് എന്നാണു അർഥം.

അപ്പോൾ ചൊവ്വ നെഗറ്റീവ് ആയി നിങ്ങളുടെ ചാർട്ടിൽ കാണുന്നു എങ്കിൽ റിസ്കുകൾ ഏറ്റെടുക്കുന്നത് സൂക്ഷിച്ചു വേണം. ഇനി ഷെയർ ട്രേഡ് സൂചിപ്പിക്കുന്നതിലെ പരമ പ്രധാനമായ ഭാവം അഞ്ചാം ഭാവമാണ്. ഊഹ ക്കച്ചവടം, അതിൽ നിന്ന് വരുന്ന സാധ്യതകൾ എന്നിവ അഞ്ചാം ഭാവം നോക്കി ആണ് പ്രധാനമായും പറയുക. അപ്പോൾ അഞ്ചാം ഭാവം ഭരിക്കുന്ന ഗ്രഹം ശക്തനായിരിക്കണം. ഈ ഗ്രഹത്തിന് ഏതെങ്കിലും ശുഭ യോഗങ്ങൾ ഉണ്ടെങ്കിൽ അത് തീർച്ചയായും ഒരു  പ്ലസ്‌ പോയിന്റ് ആണ്.

നിങ്ങളുടെ ലഗ്നം, അതിന്റെ നാഥൻ എന്നിവ ശക്ത്മാകണം, കാരണം നിക്ഷേപങ്ങൾ ഇപ്പോഴും നമ്മിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. ഈ മാനസിക സംമ്ർദ്ടതിലൂടെ കടന്നു പോകാൻ തക്കവണ്ണം ശക്തനായ ഒരു വ്യക്തിയാണോ നിങ്ങൾ അല്ലെങ്കിൽ ചെറിയ കാര്യങ്ങൾക്ക് പോലും ബി .പി വർധിക്കുന്ന വ്യക്തി ആണെങ്കിൽ ദയവായി അത്തരം നിക്ഷേപങ്ങളിൽ നിന്ന് മാറി നിൽക്കുക.

ചന്ദ്രൻ, ബുധൻ, രാഹു എന്നിവ ശക്തമായി സ്ഥിതി ചെയ്യുന്നോ ഇല്ലയോ. കാരണം ഇവ ആണ് നിങ്ങളുടെ ​analytical capacity, logical mind ​ എന്നിവയെ  സൂചിപ്പിക്കുക . ഇവ സൂര്യനുമായി വളരെ അടുത്ത ഡിഗ്രികളിൽ നിൽക്കുന്നു എങ്കിൽ അവ ​analytical capacity, logical mind ​ എന്നിവയിൽ നിങ്ങൾക്കുള്ള കുറഞ്ഞ കഴിവിനെ ആണ് സൂചിപ്പിക്കുക. സൂര്യൻ, ശനി, എന്നിവയുമായി ഈ ഗ്രഹങ്ങൾ എത്ര അടുത്ത് നിൽക്കുന്നോ ആ അവസ്ഥ  മാനസിക ആരോഗ്യത്തിനു വേണ്ടി കൂടുതൽ ശ്രമിക്കണം എന്നാ സൂചനയാണ് നമുക്ക് നൽകുക. അതിനർഥം, മാനസിക നില തകരാറിൽ ആണ് എന്നല്ല എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.

2, 7, 11 എന്നീ ഭാവങ്ങൾ  ധന ആഗമനത്തിന്റെ ഭാവങ്ങളാണ്.  ഈ ഭാവങ്ങളും ശക്തമായിരിക്കണം. പ്രത്യേകിച്ച് 11 ലാഭങ്ങളുടെ ഭാവമാണ്. ഇ ഭാവങ്ങൾ ബലാ ഹീനമായി ഉള്ള വ്യക്തിക്ക് തീർച്ചയായും ഷെയർ ട്രേഡിങ്  താല്പര്യം അവന്റെ സാമ്പത്തിക നിലയ്ക്ക് കത്തി വെക്കുന്ന തരത്തിൽ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യം വളരെ അധികം ആകും എന്നാണ് അർഥം.പക്ഷെ conditions apply. 

പിന്നെ 9 എന്നാ ഭാവം ഈ ഭാവം ആണ് എല്ലാവരുടെയും ഭാഗ്യ ഭാവം. ഈ ഭാവത്തിൽ നെഗറ്റീവ് ഗ്രഹങ്ങൾ നിൽക്കുന്നത് , അല്ലെങ്കിൽ ഗ്രഹങ്ങൾ നെഗറ്റീവ് അവസ്ഥയിൽ നിൽക്കുന്നത് എന്നിവ ഭാഗ്യം പരിപൂർണമായി ലഭിക്കാത്തതിന്റെ സൂചനയാണ്. വെറുതെ പോയി റിസ്ക്‌ എടുക്കാതിരിക്കുക. വ്യാഴം അഞ്ചാം ഭാവത്തിന്റെ indicator ആണ്. വ്യാഴം നല്ല സ്ഥിതിയിൽ ആയിരിക്കുകയും വേണം. 

അങ്ങനെ പല പല പോയിന്റുകൾ നോക്കിയാൽ മാത്രമേ ഷെയർ മാർക്കെറ്റിൽ നിന്നുള്ള വിജയ സാധ്യതയെ സൂചിപ്പിക്കാൻ കഴിയൂ.  

ഡിസംബർ   രണ്ടാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിലൂടെ    ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങി ക്കഴിഞ്ഞു. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും.  ദൂര യാത്രകളിൽ തടസങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും മുൻകൂട്ടി കാണുക.  ഈ ഭാവം ശുഭാപ്തി വിശ്വാസം , ആത്മ വിശ്വാസം എന്നിവയുടെതാണ്. ഈ രണ്ടു വിഷയങ്ങളിലും അധിക ശ്രമം ആവശ്യമായ അവസരമാണിത്. നിയമ പരമായ വിഷയങ്ങളെ അടുത്തറിയാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടാകും. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട പരീക്ഷകൾ, പഠന൦ എന്നിവയിൽ ഒന്ന് കൂടി ശ്രമിക്കാനുള്ള നല്ല അവസരമാണ്.  എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നും നേരത്തെ ശ്രമിച്ചു  പരാജയപ്പെട്ട അവസരങ്ങൾക്ക് വേണ്ടി ഒന്ന് കൂടി ശ്രമിക്കാവുന്നതാണ്.  നിങ്ങളുടെ വിശ്വാസം, ആത്മീയ വാദങ്ങൾ എന്നിവയെ കുറിച്ചുള്ള പുനരാലോചന ഉണ്ടാകും. ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ഈ ഭാവത്തിൽ ചൊവ്വ എത്തുമ്പോൾ  സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും.  പങ്കാളിയുമായുള്ള ബന്ധത്തെ കൂടുതൽ വിശകലനം ചെയ്യേണ്ടതായി വന്നേക്കാം  ലോണുകൾ നൽകാനോ ലഭിക്കാനോ ഉള്ള അവസരം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയമായ രൂപാന്തരം എന്നിവ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിലൂടെ  ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു . നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക  ബാധ്യതകളെ കുറിച്ചുള്ള പഠനം, വൈകാരികമായ നീക്കങ്ങൾ, പങ്കാളിയോടുള്ള ശക്തി പ്രകടനം , മാനസികമായ പരിവര്തനനം, ടാക്സ് , ഇന്ഷുറന്സ് , ജോയിന്റ് സ്വത്തുക്കളുടെ കൈമാറ്റം എന്നിവയും പ്രതീക്ഷിക്കുക.                               

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും .  മറ്റുള്ളവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്ന അവസരമാണ്. ബന്ധങ്ങളിൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടാകും അതിനു വേണ്ടി ഉള്ള ശ്രമം നടത്തുകയും ചെയ്യും. ബിസ്നസ് ബന്ധങ്ങളിൽ നിന്നുള്ള വാഗ്വാദങ്ങൾ പ്രതീക്ഷിക്കുക പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ശ്രമിക്കേണ്ട അവസരമാണിത്. 

ജമിനി (മെയ് 21 - ജൂൺ 20)

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ ഏഴാം ഭാവത്തിലൂടെ   ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. ബന്ധങ്ങളിൽ ഒത്തു തീര്പുകൾ ആവശ്യമാകുന്ന അവസരമാണ്. ബിസ്നസ്/ജീവിത പങ്കാളിയോടുള്ള വാഗ്വാദങ്ങൾ പ്രതീക്ഷിക്കുക. ഈ അവസരം ബന്ധ്നഗളിൽ അവസാന തീരുമാനം സ്വീകരിക്കാൻ ഉള്ളതല്ല.  പുതിയ ബന്ധങ്ങളിലും ഇതേ നിലപാട് സ്വീകരിക്കേണ്ടതാണ്. നിങ്ങളുടെ ശത്രുക്കൾ അല്ലെങ്കിൽ വെല്ലുവിളികൾ കൂടുതൽ തെളിഞ്ഞു വരുന്ന അവസരം കൂടി ആണ്.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ  ഈ ആഴ്ചയുടെ അവസാന൦ എത്തുന്നതാണ്. ജോലി സ്ഥലം, സഹ പ്രവർത്തകർ എന്നിവരിൽ നിന്നുള്ള കൂടുതൽ വെല്ലുവിളികൾ ഉണ്ടാകാം. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ അധ്വാനം ആവശ്യമായി വരും. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, സഹ പ്രവര്തക്രുമായുള്ള ചർച്ചകൾ , എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം ഒരു പ്രധാന വിഷയമാകുകയും ചെയ്യും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലൂടെ   ബുധൻ ആദ്യ ആഴ്ച തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിരിയിരിക്കുന്നു  . സഹ പ്രവർത്തകരുമായുള്ള സംവാദം ഉണ്ടാകും. ഇവ അത്ര സുഖകരം ആകണം എന്നില്ല. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച. ധാരാളം ചെറു ജോലികൾ , എഴുത്ത് , ആശയ വിനിമയം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾ . ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള പുനർ വിശകലനം, ജോലി സ്ഥലം വീണ്ടും ക്രമീകരിക്കാനുള്ള ശ്രമം, നിങ്ങളുടെ ആശയ വിനിമയം കൊണ്ടുണ്ടാകുന്ന ചില അബദ്ധ ധാരണകൾ, , ജോലിയിൽ അധിക സമയം ചെലവാക്കേണ്ട അവസരങ്ങൾ, എന്നിവ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, . ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന, ദിവസേന ഉള്ള ജീവിതം ക്രമീകരിക്കാനുള്ള ശ്രമം എന്നിവയും പ്രഹീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തുന്നതാണ് .  ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പല തരം ജോലികൾ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാകാം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, പ്രേമ ബന്ധ്നഗലെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, വിനോദ പരിപാടികളിൽ പങ്കെടുക്കൽ എന്നിവയും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിലൂടെ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു  . ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ ശ്രമം അആശ്യമായി വരും . ഈ ജോലികളിൽ നിങ്ങളുടെ കഴിവുകൾ ശക്തമാക്കാനുള്ള നീക്കം ആവശ്യമായി വരും. വിനോദ പരിപാടികളിൽ പങ്കെടുക്കാന്ല്ല ആസരം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ഈ ഭാവം പ്രേമ ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. ഇവയിൽ തീരുമാനം എടുക്കാൻ ഈ അവസരം യോജ്യമല്ല. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും.  പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.  ഈ ഡീലുകളിൽ പെട്ടന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക   ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ,  കുടുംബ യോഗങ്ങൾ, ബന്ധുക്കലോടുള്ള ശക്തി പ്രകടനം എന്നിവയും ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലൂടെ   ബുധൻ, ശുക്രൻ എന്നിവ നീങ്ങുന്നത് കൂടാതെ, ബുധൻ തന്റെ നീക്കം മെല്ലെ ആക്കിയിരിക്കുന്നു. ഈ അവസരം റിയൽ എസ്റെട്റ്റ് ഡീലുകൾക്ക് അത്ര യോജിച്ചവ അല്ല. വീട് മാറ്റം,വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ, അങ്ങനെ വീടുമായ ബന്ധപ്പെട്ട പല നീക്കങ്ങൾക്കും വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകാം . ബന്ധു ജന സമാഗമം., കുടുംബ യോഗങ്ങൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.  ബന്ധങ്ങളിൽ നിന്ന് പല തരാം വെല്ലു വിളികൾ ഉണ്ടാകാനുള്ള സാധ്യതയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഈ ആഴ്ച ചൊവ്വ ഇതും..  ഈ ഭാവം സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ്  സ്വന്തം സംരംഭങ്ങളെ  കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും.  നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. ചെറു യാത്രകൾ,   , ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ   ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങുകയും ചെയ്യും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന  മൂന്നാം ബുധൻ തന്റെ  സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. 

സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ  എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടാകാം. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയു൦ ഈ അവസരം ഉണ്ടാകാം . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട എല്ലാ വിധ ജോലികളിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരും . യാത്രകളിലെ തടസങ്ങളും ഈ അവസരം ഉണ്ടാകാവുന്നതാണ്. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തു൦. സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു  തീര്പുകളും ആവശ്യമായി വരും.   പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടർന്ന് കൊണ്ടേയിരിക്കും. ഈ ജോലികൾക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം . ലോണുകൾ  ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള വാദ പ്രതിവാദം ,  ശരീര പോഷനത്തെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു  . നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള  ശ്രമം ,. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവർത്തകർ, മറ്റു കുടുംബാംഗങ്ങൾ എന്നിവരോടുള്ള വെല്ലുവിളികൾ,എന്നിവയും പ്രതീക്ഷിക്കുക    .  പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ,  നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്തേണ്ട ബാധ്യത   അധികാരികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷ്കിക്കുക .  അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം നടത്തേണ്ടതാണ്. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവതിലെക്ക്  ഈ ആഴ്ച ചൊവ്വ എത്തും.   ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. ബന്ധങ്ങളിൽ നിന്നുള്ള ആശങ്ക പ്രതീക്ഷിക്കാം. ഈ അവസരം ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.   

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിലൂടെ  ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു  . ശാരീരിരിക അസ്വസ്തടകൾ ഈ അവസരം സാധാരണ ആയിരിക്കും. പുതിയ തുടക്കങ്ങൾ ഈ അവസരം ഒഴിവാക്കുകയാവും ഉചിതം. നിലവിൽ ഉള്ള ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുക. ഭൂതകാലത്ത് നിന്ന  വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നേക്കാം. നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള വിശകലനത്തിന് ഏറ്റവും യോജിച്ച സമയമാം ഇത് തന്നെയാണ്.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും. ഈ ഭാവം വൈകാരിക സംമ്ർദ്ടങ്ങളുടെതാണ്.    നഷ്ടങ്ങളെ കുറിച്ചുള്ള ആശങ്ക, ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകൾ,  . ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്,

പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.   ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം, എന്നിവയും ഈ അവസരം ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റിസേർച്. മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ചാരിറ്റി പ്രവര്തനന്ങ്ങൾ,  നിങ്ങളുടെ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം. 

 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തുന്നതാണ് .  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ അല്ലെങ്കിൽ ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ നിന്ന് മാറ്റങ്ങൾ പ്രതീക്ഷ്കിക്കുക. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാനുള്ള ശ്രമം, ടീം അംഗങ്ങളുമായി അഭിപ്രായ ഭിന്നതകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം  , ചാരിറ്റി പ്രവർത്തനം, സമാന മനസ്കാരെ കണ്ടെത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    പതിനൊന്നാം ഭാവത്തിലൂടെ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, .    ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ,   , നിലവിൽ ഉള്ള ടീം ജോലികളിൽ റീ വർക്ക് ചെയ്യേണ്ട അവസരം, ,  ചാരിറ്റി പ്രവർത്തനങ്ങൾ ,    ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും.  തിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ കുറിച്ച് വിദഗ്ദരുമായി യി ചർച്ച ചെയ്തതിനു ശേഷം മാത്രം നടപടികൾ എടുക്കുക.    

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും.  ജോലി സ്ഥലത്ത് കൂടുതൽ അധ്വാനിക്കേണ്ട അവസരമാണു. അധികാരികലുമായുള്ള ചർച്ചകൾ,   . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് അവസരം , ജോലിയിൽ കഠിന അധ്വാനം ആവശ്യമായ    അവസ്ഥ.  അധികാരികളുടെ ഇടപെടലുകൾ,  പുതിയ ബിസിനസ് അവസരം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം  ഭാവത്തിലൂടെ  ബുധൻ സ്ലോ ഡൗൺ നീക്കം  തുടങ്ങിയിരിക്കുന്നു  ഇത് വരെ ചെയ്ത ജോലിയിൽ റീ വർക്ക് ആവശ്യമാകാം.    പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ശ്രദ്ധിച്ചു മാത്രം ആയിരിക്കണം. ഈ അവസരം ലഭിക്കുന്ന വാഗ്ദാനങ്ങൾ, അവ വ്യക്തി ജീവിതത്തിൽ ആയാലും, യഥാർത്ഥം ആകണം എന്നില്ല. അധികാരികലുമായുള്ള ചർച്ചകൾ,  ഉണ്ടാകാം.  ക്രിയേറ്റീവ്  കഴിവുകൾ  ,   എഴുത്ത്, എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുത്താം. ബുധൻ സ്ലോ ഡൗൺ നീങ്ങുന്ന അവസരം ജോലി സ്ഥലത്ത് നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾ വളരെ പ്രധ്നമായിരിക്കും.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം, എഴുത്ത്,  പ്രസിദ്ധീകരണം ,ധ്യാനം, ഭാഗ്യം,  നിയമം,  തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ  ഈ ആഴ്ച  ചൊവ്വ എത്തും.  .    ദൂര യാത്രകൾ,  ഈ യാത്രകളെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ,    ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ,  എന്നിവ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ ചൊല്ലി ഉള്ള വാഗ്വാദങ്ങളിൽ നിന്ന് മാറി നിൽക്കുക.  വിദേശ സംസ്കാരവുമായുള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം  എന്നിവ പ്രതീക്ഷിക്കുക.  ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

 jayashreeforecast@gmail.com