- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യങ്ങൾ : അശ്വതി നക്ഷത്രം
വളരെ നാളുകളായി നക്ഷത്രങ്ങളെ കുറിച്ച് എഴുതണം എന്ന് കരുതുന്നു. വേദിക് ജ്യോതിഷത്തിന്റെ പ്രത്യേകത തന്നെ നക്ഷത്രങ്ങളാണ്. വേദങ്ങളിൽ നക്ഷത്രങ്ങളെ കുറിച്ച് പല ഭാഗത്തും വിശദീകരിച്ചിട്ടുണ്ട്. പക്ഷെ ഇവയെ കുറിച്ച് മാത്രം വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ ലഭ്യമല്ല. വേദങ്ങളിൽ പല ഭാഗത്തായി ഇവയെ കുറിച്ചുള്ള വിവരങ്ങൾ ചിതറിക്കിടക്കുന്നു. നമ്മുടെ ജനന സമയത്ത് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ ആയ രാശി ആണ് നമ്മുടെ ജന്മ രാശി. ഒരു രാശിയിൽ ഏതാണ്ട് രണ്ടു നക്ഷത്രങ്ങളും മൂന്നാം നക്ഷത്രത്തിന്റെ അൽപ ഭാഗവും നിൽക്കുന്നു. അപ്പോൾ ചന്ദ്രൻ ഏതു നക്ഷത്രത്തിന്റെ പരിധിയിൽ നിൽക്കുന്നോ ആ നക്ഷത്രമാണ് നമ്മുടെ നക്ഷത്രമായി അറിയപ്പെടുക. പേരിനു വെറും ഒരു നക്ഷത്രം എന്നാ പുച്ഛം തോന്നാം എങ്കിലും, നമ്മുടെ മനസ്, മനോവിചാരം, മാതാവ്, ഈ ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന സന്തോഷം, സമാധാനം, സംതൃപ്തി, സ്നേഹം, ജീവിത സൗകര്യങ്ങൾ, കുടുംബം, അംഗങ്ങൾ, , അടിസ്ഥാന വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള ഈ നക്ഷത്രം വെളിപ്പെടുത്തും. നക്ഷത്രം എന്നാ വാക്കിനു പല അർത്ഥങ്ങളും ല
വളരെ നാളുകളായി നക്ഷത്രങ്ങളെ കുറിച്ച് എഴുതണം എന്ന് കരുതുന്നു. വേദിക് ജ്യോതിഷത്തിന്റെ പ്രത്യേകത തന്നെ നക്ഷത്രങ്ങളാണ്. വേദങ്ങളിൽ നക്ഷത്രങ്ങളെ കുറിച്ച് പല ഭാഗത്തും വിശദീകരിച്ചിട്ടുണ്ട്. പക്ഷെ ഇവയെ കുറിച്ച് മാത്രം വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ ലഭ്യമല്ല. വേദങ്ങളിൽ പല ഭാഗത്തായി ഇവയെ കുറിച്ചുള്ള വിവരങ്ങൾ ചിതറിക്കിടക്കുന്നു.
നമ്മുടെ ജനന സമയത്ത് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ ആയ രാശി ആണ് നമ്മുടെ ജന്മ രാശി. ഒരു രാശിയിൽ ഏതാണ്ട് രണ്ടു നക്ഷത്രങ്ങളും മൂന്നാം നക്ഷത്രത്തിന്റെ അൽപ ഭാഗവും നിൽക്കുന്നു. അപ്പോൾ ചന്ദ്രൻ ഏതു നക്ഷത്രത്തിന്റെ പരിധിയിൽ നിൽക്കുന്നോ ആ നക്ഷത്രമാണ് നമ്മുടെ നക്ഷത്രമായി അറിയപ്പെടുക. പേരിനു വെറും ഒരു നക്ഷത്രം എന്നാ പുച്ഛം തോന്നാം എങ്കിലും, നമ്മുടെ മനസ്, മനോവിചാരം, മാതാവ്, ഈ ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന സന്തോഷം, സമാധാനം, സംതൃപ്തി, സ്നേഹം, ജീവിത സൗകര്യങ്ങൾ, കുടുംബം, അംഗങ്ങൾ, , അടിസ്ഥാന വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള ഈ നക്ഷത്രം വെളിപ്പെടുത്തും.
നക്ഷത്രം എന്നാ വാക്കിനു പല അർത്ഥങ്ങളും ലഭ്യമാണ്. സംസ്കൃതത്തിൽ ഓരോ അക്ഷരത്തിനും ഓരോ അർത്ഥമാണ്. പലരും അവരവരുടെ ഭാവനക്ക് അനുസരിച്ച് അവയ്ക്ക് അർഥം നൽകുന്നു. എല്ലാ പുരാതന ഗ്രന്ഥങ്ങൾക്കും അങ്ങനെ ഒരു പ്രശ്നമുണ്ട്. എഴുതിയ ആൾ വിചാരിക്കാത്ത മനോഹരമായ തലങ്ങളിലും, യഥാർത്ഥ ലേഖകനു സ്വപ്നം കാണാൻ പോലും കഴിയാത്ത അത്ര വൈകൃതവും കലർത്തി ഈ ഗ്രന്ഥങ്ങളെ ഒക്കെയും വിശദീകരിക്കാൻ കഴിയും. നിരീശ്വര വാദി ഫോറങ്ങളിൽ അങ്ങനെ ഉള്ള വിശദീകരനങ്ങൾക്ക് ആരാധകർ വളരെ ഏറെ ആണ്. അതുകൊണ്ടായിരിക്കണം , മിക്ക മത ഗ്രന്ഥങ്ങളിലും ഒരേ വരി കാണാൻ കഴിയും. " ഈ ഗ്രന്ഥങ്ങളിൽ കൂട്ടിചേർക്കലുകൾ നടത്തുന്നവൻ ശാപ ഗ്രസ്തൻ ".
നക്സ് എന്നാ വാക്കിനെ ആകാശം എന്ന് പറയുന്നു. ഷെത്ര എന്നാ വാക്കിനെ മണ്‌ഡലം, ഇടം, മേഖല എന്നൊക്കെയും ടെക്നിക്കലി പറയാൻ കഴിയും. നക്ഷ എന്നാൽ ആകാശചിത്രം, താര എന്നാൽ നക്ഷത്രം എന്നും വേണമെങ്കിൽ പറയാം. വേറെയും വിശകലനങ്ങൾ ഇവയാണ്. ന = ഒരിക്കലും, ക്ഷത്ര = നശീകരണം ഒരിക്കലും നശിക്കാത്ത . ന ക്ഷരതി ഇതി നക്ഷത്രഹ = ഒരിക്കലും ചലിക്കാത്ത എന്തോ അതിനെ നക്ഷത്രം എന്ന് പറയുന്നു. ഈ പറഞ്ഞതായിരിക്കണം ഏറ്റവും യോജ്യമായ വിശദീകരണം കാരണം നക്ഷത്രങ്ങൾ ചലിക്കുന്നില്ല . ചന്ദ്രൻ അവയിലേക്ക് സഞ്ചരിക്കുന്നു. പക്ഷെ ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലിക്കുന്നു എന്നാണല്ലോ നാം സയൻസിൽ പഠിക്കുന്നത്.
മേടം രാശി ആണ് ആദ്യ രാശി ആയി കാണുക. രാശി ചക്രം 360 ഡിഗ്രീ ആണ്. ഇവയിൽ പന്ത്രണ്ടു രാശികൾ ഉണ്ട്. ഓരോ രാശിയും 30 ഡിഗ്രീ ആണുള്ളത്. അപ്പോൾ മേടം രാശി തുടങ്ങുന്നത് 00.00 മുതൽ 30 ഡിഗ്രീ വരെ ആണ്. 30 ഡിഗ്രീ മുതൽ 60 ഡിഗ്രീ വരെ ഇടവം രാശി ആണ്. 00.00മുതൽ 13:20 ഡിഗ്രീ വരെ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് അശ്വതി.
അശ്വതി രാശി ചക്രത്തിലെ ആദ്യ നക്ഷത്രമാണ്. എല്ലാ നക്ഷത്രക്കാർക്കും പൊതുവായ അനുഭവങ്ങൾ ഉണ്ടാകും. എന്തുകൊണ്ട് അങ്ങനെ പറയുന്നു ? അശ്വതി മേടം രാശിയിൽ സ്ഥിതി ചെയ്യുന്നു. രാശിക്ക് ഒരു ആധാരം ഉണ്ട്. മേടം രാശിയുടെ അധിപൻ ചൊവ്വ ആണ്. ഓരോ നക്ഷത്രത്തിന് ഓരോ ഗ്രഹങ്ങൾ അധിപന്മാരായി എത്തും. അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതു ആണ്. ഓരോ നക്ഷത്രത്തിനും ഓരോ ദേവത ഉണ്ട്, അടയാളം ഉണ്ട് അങ്ങനെ പല ലക്ഷണങ്ങൾ ഉണ്ട്. ഇവ എല്ലാം എല്ലാ അശ്വതി നക്ഷത്രക്കാർക്കും ഒന്ന് തന്നെ ആണ്. നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം വളരെ സങ്കീർണമാണ്.
ആദ്യം അശ്വതി മേടം രാശിയിൽ സ്ഥിതി ചെയ്യുന്നു. മേടം ഒരു അഗ്നി തത്വ രാശി ആണ്. മനസ്, മനോവിചാരം, മാതാവ്, ഈ ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന സന്തോഷം, സമാധാനം, സംതൃപ്തി, സ്നേഹം, ജീവിത സൗകര്യങ്ങൾ, കുടുംബം, അംഗങ്ങൾ, , അടിസ്ഥാന വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്ന ചന്ദ്രൻ അഗ്നി എന്നാ തത്വതിന്മേൽ സ്ഥിതി ചെയ്യുന്നു. ഇപ്പോഴും വളരെ ജ്വലിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളെ ആണ് ഈ അവസ്ഥ സൂചിപ്പിക്കുക. ഈ രാശിയുടെ അധിപൻ ചൊവ്വയും ഒരു സമരോത്സുകനായ, ഊർജ സ്വലത സൂചിപ്പിക്കുന്ന ഗ്രഹമാണല്ലോ . ഈ നക്ഷത്രത്തെ സൂചിപ്പിക്കുന്നത് എല്ലാം തന്നെ വളരെ തപ്‌തമായ വിഷയങ്ങളാണ്. അതിനാൽ തന്നെ നിങ്ങളുടെ ശരീര ഭാഷ, ആകൃതി, പെരുമാറ്റം എന്നിവ പരിശ്രമശീലമുള്ള ജീവിതത്തിനു യോജിച്ചതായിരിക്കും.
അല്ലെങ്കിൽ നിങ്ങളുടെ ജീവിത വിജയങ്ങൾ കഠിനമായ പരിശ്രമങ്ങൾ കൊണ്ട് നേടിയവ ആയിരിക്കും. ഇപ്പോഴും പ്രവർത്തന നിരതർ ആയില്ല എങ്കിൽ നാം ക്ഷിപ്രകൊപികൾ ആകുകയും ചെയ്യാം. മനസ് അഗ്നിയിന്മേൽ ആണ് നിരത്തിയിരിക്കുന്നത്. ജീവിതവും. നേർക്ക് നേരെ ഉള്ള പോരാട്ടങ്ങൽക്കയിരിക്കും താല്പര്യം. ചൊവ്വ, കേതു എന്നിവ നല്ല അവസ്ഥയിൽ നിന്നാൽ വളരെ തുറന്ന മനോഭാവം ഉള്ള വ്യക്തി ആയിരിക്കണം. എന്നാൽ ഈ രണ്ടു ഗ്രഹങ്ങളും സന്കീര്മായ അവസ്ഥയിൽ നിന്നാൽ, എല്ലാവരും ശത്രുവായി മാത്രം കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആകാതിരിക്കാൻ നല്ല ശ്രമം ഉണ്ടാവണം.
ഈ നക്ഷത്രത്തിന്റെ ദേവതമാർ അശ്വനി കുമാരന്മാർ ആണ്. വേദങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു യുവാക്കൾ ആണിവർ. ഇവരെ കുറിച്ച് പറഞ്ഞാൽ ഒരിക്കലും തീരാത്ത അത്ര വിശേഷങ്ങൾ ഉണ്ട്. ഇദ്ദേഹം സൂര്യൻ , സഞ്ജന എന്നിവരുടെ പുത്രന്മാരാണ്. സൂര്യന്റെ താപം അസഹനീയമായപ്പോൾ സഞ്ജന ( സുവർണ ) അദ്ധേഹത്തെ ഉപേക്ഷിച്ചു വനത്തിലേക്ക് യാത്രയായി . അവർ ഒരു അശ്വത്തിന്റെ രൂപം സ്വീകരിച്ചു. പക്ഷെ സൂര്യൻ തന്റെ ഭാര്യയെ കണ്ടു പിടിക്കുക തന്നെ ചെയ്തു. ഭാര്യയെ പോലെ തന്നെ അദ്ദേഹവും അസ്വതിന്റെ രൂപം ധരിക്കുകയും. ഈ അശ്വ രൂപ ധാരികളിൽ നിന്ന് ജനിച്ച ഇരട്ടക്കുട്ടികളാണ് അശ്വനി കുമാരന്മാർ.
ഇവരുടെ പ്രധാന ജോലി അവരുടെ പിതാവിന്റെ തേരോടിക്കുക എന്നാതാണ്. വേദ മന്ത്രങ്ങൾ അനുസരിച്ച് സൂര്യനെ തേര് വഹിച്ചു കൊണ്ട് ഈ സഹോദരന്മാർ എത്തുമ്പോഴാണ് ഉഷസ് എത്തുക . അതിനാൽ തന്നെ അതിരാവിലെ ഉണരുക , പ്രവർത്തന നിരതർ ആകുക എന്നത് പ്രധാനമായി നാം കാണേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിതത്തിൽ ഐശ്വര്യം താമസിച്ചേ എത്തുകയുള്ളൂ. ഈ കുമാരന്മാർ വിശ്രമം എന്തെന്നറിയാതെ ജോലി ചെയ്യുന്നു. ഇവരിൽ ഒരാളുടെ പേര് ദശ്ര എന്നും രണ്ടാമത്തെ ആളുടെ പേര് നസാത്യ എന്നും ആണ്.
ദശ്ര= മഹത്തരമായ കൃത്യം ചെയ്യുന്നയാർ
നസാത്യ= സഹായകാരിയായ
ഈ കുമാരന്മാർ മറ്റുള്ളവർക്ക് ഗുണപ്രദമായ കാര്യങ്ങൾ ചെയ്യുന്നവർ ആണെന്ന് അർഥം. ഇവർ ദേവതകളെ പരിചരിക്കുന്ന വൈദ്യന്മാരാണ്. അതിനാൽ തന്നെ ഈ നക്ഷത്രത്തിൽ പിറന്നവർ വിവിധ തരത്തിൽ ഉള്ള പ്രശ്ന പരിഹാര മേഖലയിൽ ജോലി ചെയ്യും. അല്ലെങ്കിൽ അവർക്ക് യോജിച്ച മേഖല problem solving ആയിരിക്കും. പ്രധാനാമായും ഹീലിങ്.
ഈ കുമാരന്മാർ ഇപ്പോഴും യുവത്വം ഉള്ളവരാണ്. അവർ ഈ സ്ഥിതിയിൽ തന്നെ ആയിരിക്കും. അതിനാൽ നാമും reverse ageing എന്നാ പ്രതിഭാസത്തിലൂടെ കടന്നു പോയാൽ അത്ഭുതപ്പെടെണ്ടാതില്ല. അതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുക. നമ്മുടെ സമ പ്രായക്കരെക്കാൾ മനസിനും ശരീരത്തിനും ചെറുപ്പം ഉണ്ടാകും.
ഇരട്ടകളായ അശ്വനി കുമാരന്മാർ ദേവതകൾ ആയതിനാൽ തന്നെ ഒരു ഇരട്ട ശക്തി നമ്മെ മുനോട്റ്റ് നയിക്കുന്നു. അതുകൊണ്ട് ഏതു ആപൽസന്ധിയിൽ അകപ്പെട്ടാലും അവയിൽ നിന്നും മുക്തി നേടാനുള്ള അധിക ശക്തി നമുക്ക് ഒരനുഗ്രഹം തന്നെയാകും.
സൂര്യൻ, കേതു, ചൊവ്വ എന്നീ മൂന്നു പുരുഷ ഗ്രഹങ്ങളാണ് ഈ നക്ഷത്രത്തെ സ്വാധീനിക്കുക. അതിനാൽ ഈ നക്ഷത്രത്തിൽ വരുന്ന സ്ത്രീകൾക്കും അതെ പ്രകൃതം കാണാതിരിക്കില്ല. അവരെ ഫെമിസ്നിസ്ട്ടുകൾ എന്നു മറ്റുള്ളവർ വിളിക്കാൻ താല്പര്യപ്പെടും. അവരെ കുറ്റപ്പെടുതിയിട്ടു കാര്യമില്ലല്ലോ/. കേതു, അശ്വിനി കുമാരന്മാർ എന്നിവർ ആത്മീയത, ഹീലിങ് എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അതിനാൽ ജീവിത വീഥിയിൽ ഈ വിഷയങ്ങളുമായി ഇപ്പോഴും നാം ചേർന്ന് നിൽക്കും.
അതുകൊണ്ട് ഈ ഗ്രഹങ്ങൾ ഏതു അവസ്ഥയിൽ സ്ഥിതി ചെയ്യുന്നു എന്ന് കൂടി നോക്കിയാൽ മാത്രമേ അശ്വതി നക്ഷത്രത്തിൽ ജനിച്ച വ്യക്തിയുടെ നല്ല ഒരു വിശകലനം നടത്താൻ കഴിയൂ. പൊതുവായ വിശകലനങ്ങൾ എപ്പോഴും ശരി ആകണം എന്നില്ല.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ഈ ആഴ്ച ഈ ഭാവത്തിൽ ന്യൂമൂൻ എത്തുമ്പോൾ പുതിയ ലോങ്ങ് ടേം പദ്ധതികൾക്ക് നിങ്ങൾ രൂപം കൊടുക്കും. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള പ്ലാനുകളെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കുന്നതാണ്. ചില പുതിയ പദ്ധതികളിൽ അവസാന തീരുമാനവും എടുക്കുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങളിൽ താല്പര്യം ഉണ്ടാകും, സമാന മന്സ്കരുമായുള്ള ജോലികൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, ടീം ചർച്ചകൾ , റിസേർച് എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത പന്ത്രണ്ടാം ഭാവതിലെക്ക് ബുധൻ ഈ ആഴ്ച എത്തുന്നതാണ് . ഈ നീക്കം അല്പം സങ്കീർണമായ അവസ്ഥകൾ ഉണ്ടാകും എന്നാ സൂചനയാണ് നല്കുകക . ഈ സങ്കീർണതകൾ, നിങ്ങളുടെ രഹസ്യ മോഹങ്ങൾ, നിങ്ങളുടെ ഭയം എന്നിവയെ കുറിച്ചുള്ള കൂടുതൽ വെളിപാടുകൾ ഉണ്ടാവുന്ന അവസരമാണ്. നിങ്ങളെ കുറിച്ചുള്ള കൂടുതൽ തിരിച്ചറിവുകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ആഴത്തിൽ ഉള്ള രീസേര്ച്, ആത്മീയ വിഷയങ്ങൾ, പുണ്യ പ്രവർത്തികൾ എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ശാരീര്രിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. വിവാദ വിഷയങ്ങളിൽ നിന്നും പിന്മാറി നിൽക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച കൂടുതൽ വര്ധിക്കുന്നതാണ്. ഈ ആഴ്ച ഈ ഭാവത്തിൽ ന്യൂ മൂൺ എത്തും . ജോലി സ്ഥലം, സാമൂഹിക ജീവിതം എന്നിവയിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളുടെ ശ്രദ്ധ നിങ്ങളിൽ കൂടുതൽ എത്തുന്ന അവസരങ്ങൾ, പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ വേറിട്ട പ്രതികരണം എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവ്തിലെക്ക് ബുധൻ ഈ ആഴ്ച നീങ്ങുന്നതാണ്. ഗ്രൂപ്പ് ബന്ധങ്ങളിൽ ഉണ്ടാകാൻ പോകുന്ന മാറ്റത്തെ ഈ നീക്കം കൊണ്ട് മനസിലാക്കുക. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നിന്നുള്ള ബന്ധങ്ങളിൽ അൽപ കാലത്തേക്ക് വളരെ അധികം മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്ന് സങ്കീർണമായ അവസ്ഥകൾ വന്നെതാനുള്ള സാഹചര്യങ്ങൾ അനവധിയാണ്. അതിനാൽ സാവധാനം നീങ്ങേണ്ട ധാരാളം അവസ്ഥകൾ വന്ന്താം. ടീം ചർച്ചകൾ, അനവാശ്യ ചർച്ചകളിൽ സമയം കളയാനുള്ള അവസരങ്ങൾ, പ്രേമ ബന്ട്ഗങ്ങളെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ, പുതിയ ഗ്രൂപുകളെ കുറിച്ചുള്ള ആശങ്കകൾ , ലോങ്ങ് ടേം ജോലികളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് ഈ ആഴ്ച വളരെ അധിക പ്രാധാന്യം ഉണ്ടാകാം . ഈ ആഴ്ച ന്യൂ മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. ദൂര യാത്രകലക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ നടത്തും. വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംവാദം, വിദേശ സംസ്കാരത്തെ കുറിച്ചുള്ള താല്പര്യം , ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, എന്നിവ ഉണ്ടാകും. പരീക്ഷകൾ, മറ്റു പഠന രീതികൾ എന്നിവയ്ക്കുള്ള കൂടുതൽ പ്രാധാന്യം കാണുന്നു. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങളും എത്തുന്നതാണ്.
ഈ ആഴ്ച , ബുധനും നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങളിൽ നിങ്ങുടെ ശ്രദ്ധ അധികമാകും. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം, ടെക്നോളജി, നെറ്റ്‌വർക്കിങ്, ഇലെക്ട്രോനിക്സ്, എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ അധികമായി ഉണ്ടാകാം . ജോലിയിൽ അധിക ശ്രദ്ധ ആവശ്യമായ സമയമാണ്. സ്വയംപ്രചോദിപ്പിക്കാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. . ജോലി സ്ഥലത്ത് അനാവശ്യമായ ചർച്ചകൾ ഒഴിവാക്കേണ്ടതാണ്. ഈ നീക്കം ജോലി, ജോലി സ്ഥലം എന്നിവയിലെ സങ്കീർണതകളെ സൂചിപ്പിക്കുന്നു.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച വര്ധിക്ക്മാം . പാർട്ണർ ശിപ്പുകളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും . നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ നിന്ന് പുതിയ അവസ്ഥകൾ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ധനകാര്യത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക.
ഈ ആഴ്ച ബുധൻ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് നീങ്ങും. ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ദൂര യാത്രകൾക്കുള്ള അവസരങ്ങള് ഈ അവസര,ഓ ഉണ്ടാകുന്നതാണ്. ബുധൻ ഈ അവസ്ഥയിൽ സങ്കീർണമായ സാഹ്ക്രയ്ങ്ങളെ സൂചിപ്പിക്കുന്നു.; നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള അടുപ്പം . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എന്നിവയും ഈ അവസരം ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള മാറ്റം ഉണ്ടാകാം. ഈ ബന്ധങ്ങളെ പുരോഗമനതിലെക്ക് നയിക്കാനുള്ള സാഹചര്യവും ഉണ്ടാകുന്നതാണ്., നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയുടെ നിജ സ്ഥിതി വെളിവാക്കപ്പെടും. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കായി അല്പം അധിക ശ്രമം നടത്തേണ്ടി വരും.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവതിലെക്ക് ബുധൻ ഈ ആഴ്ച നീങ്ങുന്നതാണ്. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. പാർട്ണർ ഷിപ്പ് ബന്ധങ്ങളിൽ അധിക സംസാരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവസരം ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വിശകലനം ഒരു പക്ഷെ ശരിയായി ക്കൊള്ളണം എന്നില്ല. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ശെരിയാണെന്ന് പിന്നെയും ഉറപ്പ് വരുതെണ്ടാതാണ്. ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ എന്നാ വിഷയങ്ങളിലും ശ്രദ്ധ അത്യധികം വേണ്ടി വരും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ പുതിയ തുടക്കങ്ങൾക്ക് സമയമായി. ജോലി സ്ഥലത്തുള്ള ആശയ വിനിമയങ്ങളിന്മേൽ വളരെ ഏറെ ശ്രദ്ധ ഉണ്ടാവേണ്ട അവസരമാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിലും സാവധാനം പാലിക്കുക. നിലവിൽ ഉള്ള ജോലിയിൽ പുതിയ നീക്കങ്ങൾ നടക്കാം. ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണ്ടി വരും. പുതിയ ആരോഗ്യക്രമം , ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, ബാധ്യതകളെ കുറിച്ചുള്ള ചിന്തകൾ എന്നിവയും പ്രതീക്ഷിക്കുക.
ഈ ആഴ്ച ബുധൻ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവതിലെക്ക് നീങ്ങും. നിയമപരമായ എല്ലാ ബന്ധങ്ങളിന്മേലും ശ്രദ്ധ ആവശ്യമായി വരും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഇദ്ദേഹം സങ്കീർണമായ അവസ്ഥയിലും സ്ഥിതി ചെയ്യുന്നു. അതിനാൽ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയ്ക്ക് മേൽ നടത്തുന്ന എല്ലാ ആശയ വിനിമയങ്ങൾക്ക് മേലും അതീവ ശ്രദ്ധ ആവശ്യമായി വരും.ജോലി , അധികാരികൾ എന്ന വിഷയങ്ങളിലും ഇതേ ശ്രദ്ധ ആവശ്യമാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നിവയിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക . ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാംവിനോദ [പരിപാടികളിൽ പങ്കെടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.
ഈ ആഴ്ച ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ബുധൻ ഈ ഭാവത്തിൽ നിൽക്കുന്നു. ഈ അവസ്ഥ സങ്കീർണതകളെ സൂചിപ്പിക്കുന്നു. . ക്രിയേറ്റീവ് ജോലികൾ, എഴുത്ത്, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുമായുള്ള വാഗ്വാദം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. എന്നിവയും ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ, എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക . റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പല വിധമായ പ്രശങ്ങളെ കുറിച്ചുള്ള ചർച്ചകൾ ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള വാഗ്വാദവും ഉണ്ടാകാം.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങൾക്ക് മേൽ കൂടുതൽ ശ്രദ്ധ അടുത്ത ദിവസങ്ങളിൽ ഉണ്ടാകും. ഇവയിൽ നിന്നു സന്കീര്മായ അവസ്ഥകളെ പ്രതീക്ഷിക്കുക . പുതിയ ക്രിയേറ്റീവ് ജോലികൾ ഉണ്ടാകാം. നെറ്റ് വ്ർക്ക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധയോടെ നീങ്ങേണ്ട അവസ്ഥയാണ്. , പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആഗ്രഹം , വിനോദ പരിപാടികൾക്കുള്ള അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള സാഹചര്യം, പ്രേ ബന്ധങ്ങളിൽ വേറിട്ട നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ എല്ലാം തന്നെ നിങ്ങളുടെ ആശയ വിനിമയത്തിന് മേൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിലെ ഈ ആഴ്ച പുതിയ തുടക്കങ്ങൾ ഉണ്ടാകും. ആശയ വിനിമയ ശേഷി കൊണ്ടുള്ള പുതിയ ജോലികൾ , നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള സംസാരം, . എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയു൦ ഈ അവസരം ഉണ്ടാകാം . ഇല്കെട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം.
.മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ബന്ധുക്കളുടെ ആരോഗ്യത്തിനു മേൽ ശ്രദ്ധ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, കുടുംബ യോഗങ്ങൾ, ബന്ധുക്കലോടുള്ള ശക്തി പ്രകടനം എന്നിവയും ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,. വീടിനുള്ളിൽ പ്രശ്ന പരിഹാരം, വീട് മെച്ചപ്പെടുത്തൽ എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. പുതിയ സാമ്പത്തിക പദ്ധതിയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ സംവാദം എന്നിവ പ്രതീക്ഷിക്കുക .
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് അൽപ നാളുകൾ വളരെ പ്രാധാന്യം ഉണ്ടാകും. . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകളിൽ നല്ല റീസേർച്ച് വേണ്ടി വരും. ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികളിൽ അധിക ശ്രദ്ധ ആവശ്യമാകും. . ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങുകയും ചെയ്യും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകാം നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യo , സൗന്ദര്യം മനോസുഖം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. ബുധൻ ഈ ആഴ്ച അല്പം സങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങുമ്പോൾ നിങ്ങളുടെ ധന സ്ഥിതി, ആത്മാഭിമാനം എന്നിവയെ കുറിച്ച് വീണ്ടു വിചാരം വേണ്ടി വരും. പുതിയ സമ്പാദ്യ പദ്ധതികളിൽ ശ്രദ്ധയോടെ നീങ്ങേണ്ട അവസ്ഥയാണ്. അധിക ചെലവിനുള്ള നിരവധി സാധ്യതകൾ ഉണ്ടാകും. പാർട്ട് ടൈം ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയിൽ ശ്രദ്ധ ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിന്മേൽ കടുതൽ ആലോചന ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ദൂര യാത്രയെ കുറിച്ചുള്ള പദ്ധതികൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖലയിലും പല മാറ്റങ്ങളും ഉണ്ടാകാം . ഇവയിന്മേൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക