- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യങ്ങൾ : ഭരണി നക്ഷത്രം
നക്ഷത്ര രഹസ്യങ്ങൾ : ഭരണി അശ്വതി നക്ഷത്രത്തിന് ശേഷം മേടം രാശിയുടെ 13° 20' മുതൽ - 26°40 വരെ ഉള്ള നക്ഷത്രം ആണ് ഭരണി. " ജീവൻ ശേഖരിച്ചു വയ്ക്കുന്നത് " അല്ലെങ്കിൽ സംരക്ഷണം, പരിപോഷണം എന്നാണു ഭരണി എന്നാൽ അർഥം. ഈ നക്ഷത്രത്തിന്റെ അടയാളം സ്ത്രീയുടെ ജനനേന്ദ്രിയം ആണ്. അത് പോലെ ഈ നക്ഷത്രത്തിനെ അധിപൻ ആയ ഗ്രഹം വേറൊരു സ്ത്രൈണ ഗ്രഹം ആയ ശുക്രൻ ആണ്. പരിപോഷണം എന്നാ മേഖലയുമായി അടുത്ത ബന്ധം ഈ നക്ഷത്രത്തിൽ പിറന്നവർക്ക് ഉണ്ടാകേണ്ടതാണ്. ഈ നക്ഷത്രത്തിന്റെ ദേവത മരണത്തിന്റെ സന്ദേശ വാഹകൻ ആയ യമ ദേവൻ ആകുന്നു. ശുക്രൻ, സ്ത്രീ ജനനേന്ദ്രിയം. യമൻ ഇവ മൂന്നും രൂപാന്തരങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിനാൽ ഈ നക്ഷത്രത്തിൽ ജനിച്ചവർക്കും അവരുടെ ജീവിതകാലം മുഴുവനും നിരവധി രൂപന്തരങ്ങളിൽ കൂടി കടന്നു പോകേണ്ട അവസ്ഥ ഉണ്ടാകാം എന്നാണ് സങ്കൽപം. ഈ അവസ്തകലോക്കെയും വേറൊരു വ്യക്തിയായി രൂപാന്തര പ്പെടുവാൻ നമ്മെ പ്രചോദിപ്പിക്കും. ജനനം മുതൽ മോക്ഷം വരെ നാം കടന്നു പോകുന്ന അവസ്ഥകൾ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് പുതിയ കാഴ്ചപ്പാടുകൾ, അഭിലാ
നക്ഷത്ര രഹസ്യങ്ങൾ : ഭരണി
അശ്വതി നക്ഷത്രത്തിന് ശേഷം മേടം രാശിയുടെ 13° 20' മുതൽ - 26°40 വരെ ഉള്ള നക്ഷത്രം ആണ് ഭരണി. " ജീവൻ ശേഖരിച്ചു വയ്ക്കുന്നത് " അല്ലെങ്കിൽ സംരക്ഷണം, പരിപോഷണം എന്നാണു ഭരണി എന്നാൽ അർഥം. ഈ നക്ഷത്രത്തിന്റെ അടയാളം സ്ത്രീയുടെ ജനനേന്ദ്രിയം ആണ്. അത് പോലെ ഈ നക്ഷത്രത്തിനെ അധിപൻ ആയ ഗ്രഹം വേറൊരു സ്ത്രൈണ ഗ്രഹം ആയ ശുക്രൻ ആണ്. പരിപോഷണം എന്നാ മേഖലയുമായി അടുത്ത ബന്ധം ഈ നക്ഷത്രത്തിൽ പിറന്നവർക്ക് ഉണ്ടാകേണ്ടതാണ്.
ഈ നക്ഷത്രത്തിന്റെ ദേവത മരണത്തിന്റെ സന്ദേശ വാഹകൻ ആയ യമ ദേവൻ ആകുന്നു. ശുക്രൻ, സ്ത്രീ ജനനേന്ദ്രിയം. യമൻ ഇവ മൂന്നും രൂപാന്തരങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിനാൽ ഈ നക്ഷത്രത്തിൽ ജനിച്ചവർക്കും അവരുടെ ജീവിതകാലം മുഴുവനും നിരവധി രൂപന്തരങ്ങളിൽ കൂടി കടന്നു പോകേണ്ട അവസ്ഥ ഉണ്ടാകാം എന്നാണ് സങ്കൽപം. ഈ അവസ്തകലോക്കെയും വേറൊരു വ്യക്തിയായി രൂപാന്തര പ്പെടുവാൻ നമ്മെ പ്രചോദിപ്പിക്കും.
ജനനം മുതൽ മോക്ഷം വരെ നാം കടന്നു പോകുന്ന അവസ്ഥകൾ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് പുതിയ കാഴ്ചപ്പാടുകൾ, അഭിലാഷങ്ങൾ, ആഗ്രഹങ്ങൾ എന്നിവയായിരിക്കും നൽകുക. ഈ രൂപന്തരങ്ങളെ നാം എങ്ങനെ കാണുന്നു എന്നതും പ്രധാനമാണ്. ഇവയെ വിശാലമായ ഹൃദയത്തോടെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് ആയാസ രഹിതമായ ജീവിതത്തിനു ഉത്തമം.
ഈ നക്ഷത്രത്തിന്റെ അധിപൻ ശുക്രൻ ആയതിനാൽ ലൗകീക ജീവിതത്തോടുള്ള ആഗ്രഹം അധികം ആയിരിക്കും. ശുക്രൻ, സമ്പത്ത, സൗന്ദര്യം, കല, പ്രേമം എന്നിവയെ സൂചിപ്പിക്കുന്നു . ഇവയോടുള്ള താല്പര്യം അധികം ആകാം.ശുക്രൻ സൗന്ദര്യം , പ്രേമം, ആഡംബരം, സമ്പത്ത് എന്നിവയെ സൂചിപ്പിക്കുന്നതിനാൽ, നാമും ഈ വിഷയങ്ങൾ യഥേഷ്ടം നമ്മുടെ ജീവതത്തിൽ ഉണ്ടാകണം എന്നാഗ്രഹിക്കുന്നു.
നക്ഷത്രത്തിന്റെ ദേവതയെ ഓർത്ത് ഭയക്കേണ്ട ആവശ്യമില്ല . മരണത്തിന്റെ ദേവതയായി യമൻ അറിയപ്പെടുന്നു എങ്കിലും, ഇദ്ദേഹത്തിന്റെ കൈവശം വേറെ പല വിദ്യകളും ഉണ്ട്. കഥോപനിഷതിലൂടെ നാം സഞ്ചരിക്കുമ്പോൾ യമ ദേവന് പര ബ്രഹ്മവുമായി ഏറ്റവും അടുത്ത നിൽക്കുന്ന അസ്‌തിത്വം ആണ് ഈ യമ ദേവന്റെതു എന്ന് മനസിലാകും. ഈ ഉപനിഷത്തിൽ നചികേതസ് എന്നാ കൊച്ചു കുട്ടി തന്റെ പിതാവിന്റെ ദുർ വാശി കൊണ്ട് യമ ലോകത്ത് എത്തി ചേരുന്നതാണ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത്.
അഗ്നി വിദ്യ, ബ്രഹ്മ വിദ്യ അങ്ങനെ പല വിദ്യകൾ ഈ കുട്ടിക്ക് അദ്ദേഹം നൽകുന്നതായി നമുക്ക് കാണാൻ കഴിയും . പല തര൦ ദിവ്യ വിദ്യകൾ സ്വായത്തമാക്കിയ നചികേതസ് , നിത്യതയിലേക്ക് നീങ്ങുന്നതാണ് നാം കാണുക. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലെ നല്ലൊരു ഭാഗം ആത്മീയ വിദ്യാഭ്യാസത്തിനായി നീക്കി വയ്ക്കേണ്ടതാണ്. നാം സന്യാസ മാർഗം സ്വീകരിക്കണം എന്നോ, ഭക്തി മാർഗത്തിലേക്ക് പൂർണമായി നീങ്ങേണം എന്നാ അർത്ഥമോ ഇതിനില്ല. മരിച്ചു ആത്മീയ വിഷയങ്ങളിൽ നല്ല ഒരു റീസർച്ചർ ആയിരിക്കണം എന്നാ അർത്ഥമേ ഉള്ളൂ. നിങ്ങൾക്ക് തന്നെ ഉറപ്പായ ആത്മീയ വിഷയങ്ങൾ മറ്റുള്ളവരിലേക്കും പകർന്നു കൊടുക്കുക്കുന്നത് ജീവിതത്തിൽ വിജയങ്ങൾ കൊണ്ട് വരാൻ ഏറ്റവും ഉത്തമം ആണ്.
യമ ദേവന്റെ പ്രധാന ജോലി , ആത്മാവുകളെ " കുരുക്കിട്ട് പിടിക്കുക" എന്നതാണല്ലോ. ഹിന്ദു തിയോളജി അനുസരിച്ച്, ആത്മാവ് പല ജന്മങ്ങളിലൂടെ കടന്നു പോകുന്നു എന്ന് നമുക്ക് അറിയാം. ഏതു ജന്മതിലായാലും ഇദ്ദേഹം നമ്മെ പിടികൂടുന്ന അവസ്ഥയാണ്. പുതിയ രൂപത്തിലേക്ക് നയിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. അപ്പോൾ ഈ നക്ഷത്രത്തിൽ പെട്ടവരെല്ലാം തന്നെ പല തരം രൂപന്ത്രങ്ങളിലൂടെ സഞ്ചരിക്കാൻ തയ്യാറാവുക. സത്യം പറഞ്ഞാൽ ഇത് വളരെ സങ്കീർണമായ നക്ഷത്രമാണ്. നമ്മെ പൂർണമായി മനസിലാക്കുവാനോ, അല്ലെങ്കിൽ ഒപ്പം നിൽക്കുവാണോ മറ്റുള്ളവർക്ക് സാധിച്ചു എന്ന് കഴിയില്ല. എന്നാലും മറ്റുള്ളവരെ പരിപോഷിപ്പിക്കുക എന്നാ മേഖലയിൽ മഹത്തായ കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയുന്നതാണ്.
ഈ നക്ഷത്രം മേടം രാശിയിൽ സ്ഥിതി ചെയ്യുന്നു. മേടം അഗ്നി തത്വ രാശിയാണ്. ജനന സമയത്ത് ചന്ദ്രൻ മേടം എന്നാ അഗ്നി രാശിയിലും , ഭരണി എന്നാ നക്ഷത്രത്തിലും സ്ഥിതി ചെയ്തതിനാൽ ആണ് നാം ഭരണി നക്ഷത്രക്കാർ ആയത്. ചന്ദ്രൻ, മനസ്, മാതാവ് , സമാധാനം, വീട് ,എന്നിവയെ ആണ് സൂചിപ്പിക്കുക. ഈ വസ്തുതകൾ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിൽ വളരെ സെൻസിറ്റീവ് ആണ്. ഇവയിൽ നിന്നുള്ള സംതൃപ്തിക്ക് വേണ്ടി നിങ്ങൾ കഠിന ശ്രമം നടത്തേണ്ടി വരും.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാവിഷയങ്ങളിന്മേൽ മൂന്നു ഗ്രഹങ്ങളുടെ നിരീക്ഷണം ഉണ്ടാകും. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികൾക്ക് മേൽ ശ്രദ്ധ ആവശ്യമുള്ള അവസ്ഥയാണ്. ഈ വെല്ലുവിളികളെ അടുത്തറിയാനും ഡീൽ ചെയ്യാനു൦ ഉള്ള സമയം ആയിരിക്കുന്നു. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ദൂര യാത്രകളെ കുറിച്ചുള്ള റീ സേർച്ച്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം, പുണ്യ പ്രവർത്തികൾക്ക് വേണ്ടി ഉള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലും ഈ സ്വാധീന൦ ദ്രിശ്യമാകും. ജോലി സ്ഥലത്തുള്ള ആശയ വിനിമയങ്ങളിന്മേൽ വളരെ ഏറെ ശ്രദ്ധ ഉണ്ടാവേണ്ട അവസരമാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിലും സാവധാനം പാലിക്കുക. നിലവിൽ ഉള്ള ജോലിയിൽ പുതിയ നീക്കങ്ങൾ നടക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലുള്ള ശ്രദ്ധ ഈ ആഴ്ച പല കാരണങ്ങൾ കൊണ്ടും വര്ധിക്കുനതാണ് . ഈ വിഷയങ്ങളിൽ നിന്നും സമ്മിശ്രമായ അനുഭവങ്ങൾക്കായി കാത്തിരിക്കുക . നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങൾ , ഗ്രൂപ്പ് ബന്ധങ്ങളിൽ പ്രകടമായ വ്യത്യസനഗൽ ദ്രിശ്യമാകും. പുതിയ സുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടേം ബന്ധങ്ങൾ, ദീർഘ നാളേക്ക് ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക. സയൻസ് , ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും ഈ സമയം ലഭിക്കുന്നതാണ്. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരം, എന്നിവയും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം, പുതിയ കൂട്ടുകെട്ടുകൾ വരാം. വിനോദ [പരിപാടികളിൽ പങ്കെടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം വളരെ അധികം സജീവമാണ് ഈ ആഴ്ച മുതൽ ഈ വിഷയങ്ങൾ പിന്നെയും ശക്തമാകും. ജോലിക്ക് വേണ്ടി ഉള്ള പല തയ്യാറെടുപ്പുകളും പ്രതീക്ഷിക്കുക. എഴുത്ത് , ആശയ വിനിമയം, മീഡിയ , ഇലെക്ട്രോനിക്സ് , എന്നാ മേഖലകളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക . അധികാരികലോടുള്ള സംവാദം, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, പുതിയ അവസരങ്ങളെ കുറിച്ചുള്ള അന്വേഷണം, ജീവിതത്തെ പുതിയ രീതിയിൽ കാണാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. സമൂഹ മധ്യത്തിൽ നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാകും. വീട് മാറ്റം, വില്പന , വാങ്ങൽ, റീ പെയരിങ് എന്നിവയുടെ സാധ്യതകൾ അന്വേഷിക്കും. ഈ ഡീലുകളിൽ നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യമാകും.. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഒരു ബാലന്സിങ്ങിന്റെ വേണ്ടി വരും. . മാതാവിനോടുള്ള ശ്രദ്ധ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിലെ പ്രാധാന്യം ഈ ആഴ്ച കൂടുതൽ വര്ധിക്കുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, തത്വ ചിന്തയുമായി ബന്ധപെട്ട വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്ഥാടനം പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി, ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തിലും കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഇനി വരുന്ന ദിവസങ്ങളിൽ ഈ വിഷയങ്ങളുടെ പ്രാധാന്യം വര്ധിക്കാം. വൈകാരിക ബന്ധങ്ങളിൽ നിന്ന് നല്ല അനുഭവങ്ങൾക്കായി വളരെ അധികം ത്യാഗമനസ്ഥിതി ഉണ്ടാകേണ്ടി വരും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള ആലോചന ഉണ്ടാകും. നിക്ഷേപങ്ങൾ, ടാക്സ്ഇന്ഷുറന്സ്എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, ഇവയിൽ പുതിയ സംഭവ വികാസങ്ങൾ, വൈകാരിക ബന്ധങ്ങളിൽ പുതിയ വഴിതിരുവകൾ, ജോയിന്റ് സ്വത്തുക്കളിൽ മേൽ നടത്തുന്ന പുതിയ ചർച്ചകൾ, എന്നിവ ഉണ്ടാകും.
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ധനം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളും ഈ അവസരം ശക്തി നേടും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, . പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, അതിനു വേണ്ടി ഉള്ള ചർച്ചകൾ , മറ്റുള്ളവരെ വെല്ലുവിളിക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ്.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളുടെ മേലും ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പുതിയ തുടക്കങ്ങൾ, കൂടുതൽ ആശയ വിനിമയം , ഒരേ സമയം പല ജോലികൾ ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകുംആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ് എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ആശയ വിനിമയം, ടെക്നോളജി എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകും. . ഈ ഭാവം മാനസിക സംമാർദ്ടങ്ങളുടെത് ആയതിനാൽ ആ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്ന അവസരമാണ്. തിരുത്തലുകൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടായി എന്ന് വരാം ,. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. നിങ്ങളുടെ വരുമാന മാർഗങ്ങല്കെ സ്വന്തം സംരംഭങ്ങൾ കൊണ്ട് മെച്ചപ്പെടുതാൻ ഉള്ള ശ്രമമങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം സാവധാനം നീങ്ങുക. ക്രിയേറ്റീവ് ജോലികളിൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ഉണ്ടാകും.ഈ ജോലികളിൽ റീ വർക്ക് വേണ്ടി വന്നേക്കാം. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, ഈ ഹോബികളിൽ നിന്ന് ലാഭം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കൽ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള നിങ്ങളുടെ ഇടപെടലുകൾശക്തമാകും.
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പവിഷയങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. . പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള ആലോചനകൾ, ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള യഥാർത്ഥ അവസ്ഥയുടെ തിരിച്ചറിവ്, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങൾ തുടരും. വീടിനോട് സംബന്ധിച്ച പല ജോലികളും ഉണ്ടാകും, റീ പെയരിങ്, വീട് വില്പന, വാങ്ങൽ, മാറ്റം തുങ്ങി മറ്റു പല റിയൽ എസ്റ്റേറ്റ് ഡീലുകളുംപ്രതീക്ഷിക്കാം. വീടുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ, ബന്ധുജനങ്ങളിൽ നിന്നുള്ള വാർത്തകൾ, കുടുംബ യോഗങ്ങൾ, പൂർവിക സ്മരണ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില എന്നീ വിഷയങ്ങളിലും ശ്രദ്ധ ആവശ്യമായി വരും. പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അവസരങ്ങൾ, ഈ അവസരങ്ങളെ കുറിച്ചുള്ള റിസേർച്, അധികാരികളുടെ വക ഉപദേശ൦, ഈ ഉപദേശം സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന വൈമനസ്യം, അവരെ തിരുത്താനുള്ള നിങ്ങളുടെ വ്യഗ്രത,എന്നിവയും ഈ അവസരം ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഈ ദിവസങ്ങളിൽ വളരെ അധികം വര്ധിക്കുന്നതാണ് .സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളും സജീവമാണ്. ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്ഥാടനം പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് ഇനിയും അൽപ കാലത്തേക്ക് കൂടി വളരെ പ്രാധാന്യം ഉണ്ടാകും. ധനം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഇട വരും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, നിങ്ങളെ ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത അവസ്ഥ, കുടുംബാംഗങ്ങൾ, സഹ പ്രവർത്തകർ എന്നിവരോടുള്ള ശക്തി പ്രകടനവും പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ വളരെ ശ്രദ്ധ വേണ്ടി വരും. പാർട്ണർ ഷിപ്പുകളെ ചൊല്ലി ഉള്ള ചർച്ചകൾ, പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള തീരുമാനം, നിക്ഷേപങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള വ്യഗ്രത,. വൈകാരിക ബന്ധങ്ങളിൽ നിങ്ങൾക്കുള്ള കഠിനമായ നിലപാടുകൾ, അവ വരുത്തി വെക്കുന്ന ആശങ്ക, എന്നിവ പ്രതീക്ഷിക്കുക .ഇന്ഷുറൻസ് , ടാക്സ് എന്നിവയിൽ തിരുത്തലുകൾ നടത്തും. നിഗൂഡ വിഷയങ്ങലോടുള്ള താല്പര്യം, പങ്കാളിയുമായുള്ള വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ ഒന്നാം ഭാവം വളരെ ഏറെ പ്രാധാന്യം നേടും. പുതിയ ബന്ധങ്ങളുടെ ആഗമനം, നിലവിൽ ഉള്ള പ്ലാനുകളിൽ മാറ്റങ്ങൾ, ആരോഗ്യവും, സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. ഇവരണ്ടും വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്ന വിഷയങ്ങളും ഈ അവസരം വളരെ പ്രധാനമാണ്. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാൻ ഉള്ള അവസരങ്ങൾ, പങ്കാലിഹ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാവിഷയങ്ങലിൽനിന്ന്പുതിയ അവസരങ്ങൾ ലഭിക്കാം അധികാരികളിൽ നിന്നുള്ള ഉപദേശങ്ങൾ ഉണ്ടാകും. നിങ്ങളുടെ പ്രകടനം വിലയിരുത്തപ്പെടുന്ന സമയം ആയിരിക്കുന്നു. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഉപദേശം ലഭിക്കാം. ജോലി സ്ഥലത്ത് ഉണ്ടാകാവുന്ന വാഗ്വാദങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത എന്നിവയും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക