- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ആണുള്ളത്. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള അനവധി അവസരങ്ങൾ നമ്മെ തേടി എത്തുന്നതാണ്. ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാവുന്ന നിരവധി അവസരങ്ങൾ നിങ്ങളെ തേടി വന്നേക്കാം. ഈ തുടക്കങ്ങൾ, പുതിയ ജോലി, പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ , പ്രേമ ബന്ധം എന്നിവയും പ്രതീക്ഷിക്കുക. നാലാമത്തെ ആഴ്ച വരെ ഈ അവസ്ഥ പ്രതീക്ഷിക്കുക. ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സഞ്ചാരം മെല്ലെയാക്കും. ബുധൻ ആശയ വിനിമയങ്ങൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി, സഹോദരങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ മേഖലകളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം. ചെറു യാത്രകൾ, ഇലെക്ട്രോനിക് ഡേറ്റ , എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും.വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും നടത്തുന്ന ആശയ വിനിമയങ്ങളിൽ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ആണുള്ളത്. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള അനവധി അവസരങ്ങൾ നമ്മെ തേടി എത്തുന്നതാണ്. ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാവുന്ന നിരവധി അവസരങ്ങൾ നിങ്ങളെ തേടി വന്നേക്കാം. ഈ തുടക്കങ്ങൾ, പുതിയ ജോലി, പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ , പ്രേമ ബന്ധം എന്നിവയും പ്രതീക്ഷിക്കുക. നാലാമത്തെ ആഴ്ച വരെ ഈ അവസ്ഥ പ്രതീക്ഷിക്കുക.
ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സഞ്ചാരം മെല്ലെയാക്കും. ബുധൻ ആശയ വിനിമയങ്ങൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി, സഹോദരങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ മേഖലകളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം. ചെറു യാത്രകൾ, ഇലെക്ട്രോനിക് ഡേറ്റ , എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും.വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ ഉണ്ടാവെണ്ടാതാണ്. ഭൂത കാലത്ത് നിന്ന് ഹ്രസ്വ സന്ദർശനത്തിനായി വ്യക്തികൾ വന്നേക്കാം.
രണ്ടാമത്തെ ആഴ്ച മുതൽ ട്രോപ്പിക്കൽ അസ്ട്രോളജി അനുസരിച്ച് വ്യാഴം തന്റെ സഞ്ചാരം മെല്ലെയാക്കും. ഈ നീക്കം സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വരും. ലോണുകൾ, ധന സഹായം എന്നിവ ഈ മാസം വളരെ പ്രധാനമായിരിക്കും. പങ്കാളിത്ത ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം.വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശയ വിനിമയം, പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ബുധനും ശുക്രനും ഈ വിഷയങ്ങൾക്ക് മേൽ സ്വാധീനം ചെലുത്തും. വൈകാരിക സമ്മർദ്ദങ്ങൾ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും . ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, അതിനു തക്ക അവസരങ്ങൾ എന്നിവയും ഉണ്ടാകും. ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും.
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിലും ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. പുതിയ ഉത്തര വാദിതങ്ങൾ , നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ, സഹ പ്രവര്തകര്മായുള്ള വാഗ്വാദം ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്ത് നിരവധി മാറ്റങ്ങൾ നവീകരണം, ക്രിയേറ്റീവ് മേഖല യിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ടെക്നോളജി, ഇല്കെട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകും. ഇരുപത്തി മൂന്നാം തീയതി ബുധൻ തന്റെ സഞ്ചാരം മേല്ലയാക്കുമ്പോൾ ആശയ വിനിമയം , ഡേറ്റ , യാത്രകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
രണ്ടാമത്തെ ആഴ്ച മുതൽ വ്യാഴം തന്റെ സഞ്ചാരം മെല്ലെയാക്കും. ഈ നീക്കം അൽപ കാലത്തേക്ക് ഉണ്ടായിരിക്കും. ട്രോപ്പിക്കൽ അസ്ട്രോളജി അനുസരിച്ച് വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ,ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ,കൊണ്ട്രാക്ട്ടുകൾഎന്നാവിഷയങ്ങൾക്ക് മേൽ അല്പം സമ്മർദം ഉണ്ടാകാം . പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങൾ എന്നിവയിൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. വ്യാഴം വിപുലീകരണം, ആത്മീയത , എന്നിവയെ സൂചിപ്പിക്കുന്നു. ഇപ്പോൾ ബന്ധങ്ങളിൽ നിന്ന് നാം ഏതു അവസ്ഥയിലൂടെ കടന്നു പോകുന്നോ ആ അവസ്ഥയുടെ വിപുലീകരണം, പ്രശ്ന പരിഹാരം എന്നിവയ്ക്കുള്ള അവസരങ്ങൾ ആയിരിക്കും ഇനിയുള്ള ദിവസങ്ങളിൽ നമ്മെ തേടി വരുക. ബന്ധങ്ങളിൽ പല തരം അനുഭവങ്ങളിലൂടെ കടന്നു പോകാം. പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധമായാലും, വ്യക്തി ബന്ധം ആയാലും, കർശന നിരീക്ഷണം വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. ജോലി , ജോലി സ്ഥലം , അധികാരികൾ എന്നിവയിലും ഇതേ നില പാട് സ്വീകരിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ബുധനും ശുക്രനും ഈ ആഴ്ച മുതൽ ഈ വിഷയങ്ങളെ സ്വാധീനിക്കും. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ, കൂട്ടുകെട്ടുകൾ എന്നിവക്ക് നിരവധി അവസരങ്ങൾ ഉണ്ടാകാം . ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള നിരവധി ആശ വിനിമയങ്ങൾ ഉണ്ടാകാം. പുതിയ കൂട്ടായ്മകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, ടീം ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികൾ , എന്നിവയും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, വ്വാഹ ബന്ധം എന്നിവയിലേക്കുള്ള അവസരങ്ങളും ലഭിക്കാവുന്ന സാഹചര്യമാണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള സാഹചര്യവും ഉണ്ടാകും . പുതിയ ടെക്നോളജി കൊണ്ട് നിരവധി ജോലികൾ ചെയ്യാനുള്ള സാഹചര്യവും പ്രതീക്ഷിക്കുക.
ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. ഏതാണ്ട് മൂന്നാഴ്ച ഇദ്ദേഹം ഈ അവസ്ഥയിൽ തുടരും. അപ്പോൾ മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ വേണ്ടി വരും. ലോങ്ങ് ടേം അടിസ്ഥാനത്തിൽ നിങ്ങൾ കണക്ക് കൂട്ടുന്ന ജോലികൾക്ക് മേൽ ആശങ്ക ഉണ്ടാകാം. സുഹൃദ് ബന്ധങ്ങൾ, കൂട്ടായ്മകൾ എന്നിവയ്ക്ക് മേലും നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ഇലെക്ട്രോനിക് ഉപകരണങ്ങൾ ഡേറ്റ എന്നിവ നഷ്ടപെടാതെ നോക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം.
ഒൻപതാം തീയതി വ്യാഴം തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്ക് മേലായിരിക്കും മാറ്റങ്ങൾ കൊണ്ട് വരുക. വ്യാഴം വിപുലീകരണം, വളർച്ച എന്നിവയെ സൂചിപ്പിക്കുന്നു . പക്ഷെ ഈ സ്ലോ ഡൗൺ അവസ്ഥയിൽ ജോലി സംബന്ധമായ ആശങ്കകൾ സ്വാഭാവികമായും ഉണ്ടാകും. അതുകൊണ്ട് യഥാ സമയം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള കഠിന ശ്രമം ഉണ്ടാവേണ്ടതാണ്. സഹ പ്രവർത്തകരുമായുള്ള വാഗ്വാദം, ടീം ചർച്ചകൾ, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള ആശന്ക, ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുക. ബുധനും ശുക്രനും ആദ്യ ആഴ്ച തന്നെ ഈ ഭാവതിലെക്ക് എത്തുമ്പോൾ പുതിയ ജോലി, നിലവിൽ ഉള്ള ജോലികളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകാം എഴുത്ത്, എഡിറ്റിങ്, സെയ്ല്സ്, ടെക്നോളജി മേഖലയിൽ നിന്നുള്ള അവസരങ്ങൾ, അക്കൗണ്ടിങ് , ബാങ്കിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. കല ആസ്വാദന രംഗത്ത് നിന്നുല്ലവർക്കു0 നിരവധി അവസരങ്ങളും ലഭിക്കാം. അധികാരികലുമായുള്ള ചർച്ചകൾ, അഭിമുഖങ്ങളിൽ ല് പങ്കെടുക്കാനുള്ള അവസരങ്ങൾ, എന്നിവ ലഭിക്കാം.
ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തെന്റെ സ്ലോ ഡൗൺ നീക്കം പുറത്തെടുക്കും. ഏതാണ്ട് മൂന്നാഴ്ച ഇദ്ദേഹം ഇതേ അവസ്ഥയിൽ ആയിരിക്കും. ഈ മൂന്നാഴ്ചക്കാലം, ജോലി സ്ഥലത്ത് നിന്നും നല്ല അനുഭവങ്ങൾക്ക് വേണ്ടി നിങ്ങൾ കഠിന ശ്രമം നടത്തേണ്ടതായി വരാം. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ആശയ വിനിമയങ്ങൾ ശരിയായ ദിശയിൽ ആണെന്ന് ഉറപ്പു വരുതെണ്ടാതാണ്. പുതിയ ജോലികൾ ഏറ്റെടുക്കുന്നതിനു മുന്പ് അവയെ കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാകും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ ഒൻപതാം തീയതി മുതൽ വ്യാഴം തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ട്രോപ്പിക്കൽ ജ്യോസ്ല്യം അനുസരിച്ച് നിങ്ങളുടെ അഞ്ചാം ഭാവത്തിൽ വ്യാഴം നിൽക്കുന്നു . കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ സമയം ചെലവാക്കേണ്ടി വരും. പ്രേമം, വിവാഹം എന്നീ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. ഹോബികളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും എങ്കിലും ഇവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിലെ വിഷയങ്ങൾ ആയിരിക്കും ഈ മാസം കൂടുതൽ സജീവ്മായിരിക്കുക . ബുധനും ശുക്രനും ഈ ഭാവതിലെക്ക് ആദ്യ ആഴ്ച എത്തുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള നിരവധി പ്ലാനുകൾ ഉണ്ടാകാം. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, വിദേശികളുമായുള്ള സമ്പർക്കം , ഉപരി പഠനത്തിനുള്ള അവസരങ്ങൾ.എന്നിവ പ്രതീക്ഷിക്കുക ആത്മീയ വിഷയങ്ങളെ കുറിച്ച ആഴത്തിൽ പഠിക്കാൻ ഉള്ള അവസരം ലാഭിക്കാം. നിയമപരമായ വിഷയങ്ങളുമായി ഒരു നേർക്കാഴ്ച, ധ്യാനം, പ്രാർത്ഥന എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം.എഴുത്ത് എഡിറ്റിങ് , പ്രസിദ്ധീകരണം എന്നാ മേഖലയും സജീവമായിരിക്കും.
ഇരുപത്തി മൂന്നാം തീയതി മുതൽ മൂന്നു ആഴ്‌ച്ചതെക്ക് ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ എല്ലാം തന്നെ വീണ്ടു വിചാരം ഉണ്ടാകാം. യാത്രക്കുള്ള പ്ലാനുകൾ ശ്രദ്ധിച്ചു തയ്യരാക്കേണ്ടി വരും. ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ചില വിഷയങ്ങൾ വീണ്ടും പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം , ജീവിത സൗകര്യങ്ങൾ, എന്ന നാലാം ഭാവത്തിൽ വ്യാഴം ഈ ആഴ്ച മുതൽ സ്ലോ ഡൗൺ നീക്കം ആരംഭിക്കും. അടുത്ത ജൂലായ് വരെ ഈ സ്ഥിതി പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, ബന്ധുക്കൾ എന്നിവയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും ഇവയിൽ നടത്തുന്ന നീക്കങ്ങളിന്മേൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം എന്നിവയിലും ശ്രദ്ധ വേണ്ടി വരും. ബന്ധു ജന സമാഗമം., വീടിനുള്ളിൽ പ്രശ്ന പരിഹാരം, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ച, എന്നിവയും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ടാകും. ബുധനും ശുക്രനും ഈ ഭാവത്തിൽ മാസത്തിന്റെ അധിക സമയവും ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ അത്യധികം ആവശ്യമായി വന്നേക്കാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ച, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ശാരീരികമായ അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകും.
ഇരുപത്തി മൂന്നാം തീയതി മുതൽ മൂന്നാഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കുമ്പോൾ സാമ്പത്തിക വിഷയങ്ങളിൽ പല തിരുത്തലുകളും ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. ഇവ ശ്രദ്ധിച്ചു വേണം.എല്ലാ തരം ആശയ വിനിമയങ്ങളിന്മേലും ശ്രദ്ധ ആവശ്യമാകും. ധാരാളം ചർച്ചകൾ നടക്കാവുന്ന അവസരമാണിത്. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക. പല വിധ സാമ്പത്തിക പ്രശ്നങ്ങളിലും ഒത്തു തീര്പുകൾ വേണ്ടി വരും.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമൂന്നാം ഭാവത്തിനു മേൽ ഈ ആഴ്ച വ്യാഴം തന്റെ സ്ലോ ഡൗൺ ആരംഭിക്കും. അടുത്ത ജൂലായ് വരെ ഈ ഗ്രഹം ഇതേ അവസ്ഥയിൽ ആയിരിക്കും. നിരവധി ചെറു യാത്രകൾ വേണ്ടി വന്നേക്കാം. എഴുത്ത് എഡിറ്റിങ്, സെയ്ല്സ് എന്നീ ജോലികളിൽ തിരുത്തലുകൾ ആവശ്യമാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, അവയുമായുള്ള അടുത്ത ഇടപഴകൾ എന്നിവ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക് ഡേറ്റ , ഉപകരണങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. സഹോദരങ്ങലോടുള്ള സംവാദം, അവരുടെ സഹായം വേണ്ടി വരുന്ന അവസ്ഥ , ടെക്നോളജിയുടെ കൂടുതൽ ഉപയോഗം എന്നിവയും വേണ്ടി വന്നേക്കാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവം ഈ മാസം മുഴുവൻ സജീവമായിരിക്കും. ബുധനും ശുക്രനും ഈ ആഴ്ച ഈ വിഷയങ്ങൾ സൂചിപ്പിക്കുന്ന ഏഴാം ഭാവതിലെക്ക് നീങ്ങും. ഈ നീക്കം പല തരം ബന്ധ്ങ്ങൾക്കുള്ള അവസരമായി കാണുക. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, എന്നിവയിലേക്കുള്ള ആദ്യ പടികൾ കയറാനുള്ള അവസരവുമായി പ്രപഞ്ചം നിങ്ങളെ കാത്തു നിൽക്കുന്നു. പുതിയ ബിസിനസ് ബന്ധം, മറ്റുള്ളവരെ ആകർഷിക്കാനുള്ള അനവധി അവസരങ്ങൾ, ജോലിയിൽ പുതിയ തുടക്കമിടാനുള്ള ആവ്സരങ്ങൾ എന്നിവയും ഈ സമയം ഉണ്ടാകാം.
ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ ഈ ഭാവത്തിൽ തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ഈ സ്ലോ ഡൗൺ മൂന്നാഴ്ച വരെ ഉണ്ടായിരിക്കും. ഈ അവസരം ബന്ധങ്ങൾ, നിങ്ങളുടെ വ്യക്തി ജീവിതം എന്നിവയിൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥ ഉണ്ടാകും. പുതിയ ബന്ധങ്ങളിലെക്ക് കടക്കുന്നതിനു മുന്പ് കർശനമായ പരിശോധന നടത്തേണ്ടതാണ്. വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങലളിലും ഇതേ നയം സ്വീകരിക്കുക, ജോലിയിൽ പലതരം റീ വർക്ക് വേണ്ടി വരും.
ധനം വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ വ്യാഴ്ച ഈ ആഴ്ച തന്റെ സ്ലോ ഡൗൺ ആരംഭിക്കും. അടുത്ത ജൂലായ് വരെ അദ്ദേഹം ഈ അവസ്ഥയിൽ ആയിരിക്കുകയും ചെയ്യും. സാമ്പത്തിക വിഷയങ്ങളിൽ ആയിരിക്കും ഈ സ്ലോ ഡൗൺ നിങ്ങളെ സ്വാധീനിക്കുക. . അധിക ചെലവ് കർശനമായും ഒഴിവാക്കുക . പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാനുള്ള അവസരങ്ങളെ നിസ്സാരമായി കാണാതിരിക്കുക. മണി ചെയിൻ പോലുള്ള പദ്ധതികളെ കുറിച്ച് വളരെ അധികം ശ്രദ്ധ ആവശ്യമാകും. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. ജോലി, കുടുംബം എന്നാ മേഖലകളിലും ശ്രദ്ധ ആവശ്യമായി വന്നേക്കാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ഈ മാസം വളരെ സജീവമാണ്. ഈ ആഴ ബുധനും ശുക്രനും ഈ ഭാവതിലെക്ക് എത്തുന്നതായിരിക്കും. ക്രിയേറ്റീവ് ജോലികൾ, എഴുത്ത്, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുമായുള്ള വാഗ്വാദം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. എന്നിവയും ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ, എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി മൂന്നാം തീയതി ബുധൻ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. അടുത്ത മൂന്നാഴ ഈ ഗ്രഹം ഇതേ അവസ്ഥയിൽ ആയിരിക്കും നീങ്ങുക. ജോലി, സഹ പ്രവർത്തകർ എന്നാ വിഷയങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിലും ശ്രദ്ധ ആവശ്യമാകും. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള റീസേർച്ച്, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ അവസ്ഥ അല്പം സന്കീർണമായതിനാൽ ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിൽ എല്ലാം തന്നെ തിരുത്തലുകൾ വേണ്ടി വന്നേക്കാം.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിനു മേൽ സ്ഥിതി ചെയ്യുന്ന വ്യാഴം ഒൻപതാം തീയതി മുതൽ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. വ്യാഴം വിപുലീകരണം, സന്തോഷം എന്നിവയെ സൂചിപ്പിക്കുന്നു. പക്ഷെ ജൂലായ് വരെയുള്ള സ്ലോ ഡൗൺ സമയം നിങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ട അവസരമായിരിക്കും. വ്യക്തി ജീവിതം, നിങ്ങൾ പ്രധാന ഭാഗം അഭിനയിക്കുന്ന ബന്ധങ്ങൾ എന്നിവയിൽ തിരുത്തലുകൾ കൊണ്ട് വാരാവുന്ന നിരവധി സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉല സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ വലിയ പ്രാധാന്യം ആണുള്ളത്. ആദ്യ ആഴ്ച തന്നെ ബുധനും ശുക്രനും ഈ ഭാവതിലെക്ക് എത്തും. പ്രേമ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. പുതിയ ക്രിയേറ്റീവ് ജോലികൾ ഉണ്ടാകാം. നെറ്റ് വ്ർക്ക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആഗ്രഹം , വിനോദ പരിപാടികൾക്കുള്ള അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കാം.
ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ സന്കീര്മായ അവസ്ഥകൾ ഉണ്ടാകാം എന്നാ സൂചനയാണ് നമുക്ക് ലഭിക്കുന്നത്. ക്രിയേറ്റീവ് ജോലികളിൽ റീ വർക്ക് വേണ്ടി വരാം. കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ നിന്നുള്ള വെല്ലു വിളികളും പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങളും ശ്രദ്ധയോടെ ഉപയോഗിക്കുക. പരമ ബന്ധങ്ങളിൽ പെട്ടാനുള്ള തീരുമാനന്ങ്ങൾ ഒഴിവാക്കേണ്ടതാണ്.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ സ്വധീനിക്കുച്ചു കൊണ്ടിരിക്കുന്ന വ്യാഴം ഈ ആഴ്ച സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. ഈ അവസ്ഥ ജൂലായ് വരെ പ്രതീക്ഷിക്കാം. വൈകാരിക സമ്മർദ്ദങ്ങൾ പല വിധത്തിൽ വന്നെതാം. ശാരീര്രിര്ക അസ്വസ്ഥതകളും ഈ വസരം സാധാരണ ആയിരിക്കും. ദൂര യാത്രകൾ, തീര്ഥാടനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, പുണ്യ പ്രവർത്തികൾക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ വേദനകൾ നിരാശകൾ എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഈ അവസരം പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനം, പ്രാർത്ഥന ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ബുധനും ശുക്രനും ഈ ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ വന്നു ചേരും. വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പല തരo റിയൽ എസ്റ്റേറ്റ് ഡീലുകൾ, അവയോട് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ഉണ്ടാകും. റീ പെയരിങ്, മെയിന്റനൻസ് എന്നിവയും പ്രതീക്ഷിക്കുക. വീട് മാറ്റം, വീട് വ്ലപന, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഈ അവസരം ഉണ്ടാകും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി മൂന്നാം തീയതി ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. റിയൽ എസ്റ്റെട്റ്റ് സംബന്ധമായ ചർച്ചകളിൽ താമസം അല്ലെങ്കിൽ തടസം നേരിടാവുന്ന അവസരമാണ്. ഈ ഡീലുകളെ കുറിച്ച് നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ് . ഇപ്പോൾ നടകുന്ന റീ പെയരിങ് ജോലികൾ അൽപ കാലത്തേക്ക് കൂടി നീട്ടിക്കൊണ്ടു പോകേണ്ട അവസ്ഥ ഉണ്ടാകാം . മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവരുമായുള്ള ആശയ വിനിമയത്തിലും ശ്രദ്ധ വേണ്ടി വരും.
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഒൻപതാം തീയതി മുതൽ വ്യാഴം ഈ ഭാവത്തിലെ തന്റെ നീക്കം മെല്ലെയാക്കും. ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ വന്നു ചേരാം. കൂട്ടായ്മകൾ, ഗ്രൂപ്പ് ബന്ധങ്ങൾ എന്നിവയിൽ പ്രകടമായ മാറ്റങ്ങളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ,ടീം ജോലികളിൽ എന്നിവയിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ വളരെ അധികം സ്വാധീനം വേണ്ടി വരും. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകളിൽ നല്ല റീസേർച്ച് വേണ്ടി വരും. ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികളിൽ അധിക ശ്രദ്ധ ആവശ്യമാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ , ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങുകയും ചെയ്യും.
ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്.ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങൾക്ക് മേൽ വീണ്ടു വിചാരം വേണ്ടി വരും. ആശയ വിനിമയങ്ങൾ ദിശ തെറ്റാതെ സൂക്ഷിക്കുക . ചെറു യാത്രകൾ, ആശയ വിനിമയങ്ങൾ , എഴുത്ത് എഡിറ്റിങ്, സെയ്ല്സ് എന്നീ ജോലികളിൽ തിരുത്തലുകൾ ഉണ്ടാകാം. ഇലെക്ട്രോനിക് ഉപകരണങ്ങൾ ഡേറ്റ എന്നിവയിലും ശ്രദ്ധ ആവശ്യമായി വന്നേക്കാം.
ഒൻപതാം തീയതി മുതൽ വ്യാഴം പത്താം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ തുടങ്ങും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിൽ ആയിരിക്കും ഈ സ്ലോ ഡൗൺ സ്വാധീനം ചെലുത്തുക. ജോലി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകാം. ചില ജോലികളിൽ റീ വർക്ക് ആവശ്യമായി വരും. അധികാരികലുമായുള്ള സംവാദം, മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങൾ ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുക. ആദ്യ ആഴ്ച തന്നെ ബുധനും ശുക്രനും ഈ ഭാവത്തിൽ എത്തും. പുതിയ ബിസിസ്ന്സ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകും. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആശയവിനിമയങ്ങൾ പ്രതീക്ഷിക്കുക. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസ്ഥ, അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക, ധനകാര്യം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകുന്ന വിവിധ സാഹചര്യങ്ങൾ, എന്നിവയും ഈ അവസരം ഉണ്ടാകും, വിലയേറിയ വസ്തുക്കൾ വാങ്ങുകയോ സമ്മാനമായി ലഭിക്കുകയോ ചെയ്തേക്കാം.
ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. ഈ അവസ്ഥയിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് കർശനമായും നിയന്ത്രിക്കേണ്ട അവസ്ഥ ഉണ്ടാകും. ഇത് വരെ ശ്രമിചിക്കിട്ടു ലഭിക്കാതിരുന്ന ജോലിക്ക് വേണ്ടി വീണ്ടും ശ്രമിക്കാനുള്ള നല്ല അവസരമാണിത്. പുതിയ കോഴ്സുകൾ ചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി വന്നേക്കാം. ജോലി സ്ഥലത്തുള്ള ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.
രണ്ടാമത്തെ ആഴ്ച മുതൽ വ്യാഴം ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതാണ്. . ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ എല്ലാം തന്നെ വീണ്ടു വിചാരം ഉണ്ടാകാം. യാത്രക്കുള്ള പ്ലാനുകൾ ശ്രദ്ധിച്ചു തയ്യരാക്കേണ്ടി വരും. ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ചില വിഷയങ്ങൾ വീണ്ടും പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക