- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യങ്ങൾ : മകയിരം നക്ഷത്രം
നക്ഷത്രക്കൂട്ടങ്ങളിൽ അഞ്ചാമത്തെ നക്ഷത്രമാണ് മകയിരം. ഇടവം , മിഥുനം രാശികളിൽ ആയാണ് ഈ നക്ഷത്രം വ്യാപിച്ചു കിടക്കുന്നത്. ഇടവതിന്റെ അവസാന ഡിഗ്രികൾ ആയ 23.20 തുടങ്ങി മിധുനതിന്റെ 6.40 വരെ ആണ് ഈ നക്ഷത്രത്തിന്റെ വ്യാപ്തി. അതുകൊണ്ട് നമ്മുടെ നക്ഷത്രം ഇതു രാശിയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതും പ്രധാനമാണ്. ഇടവം രാഷിയാനെങ്കിൽ നാം ഭൂമി തത്വ രാശിയും, മിഥുനം രാശി ആണെങ്കിൽ നാം വായു തത്വ രാശിയുമാണ്. ഇടവം രാശിയിൽ ആണ് നമ്മുടെ ചന്ദ്രൻ സ്ഥിതി ചെയ്യുക എങ്കിൽ നാം വളരെ കർശന മന സ്ഥിതി ഉള്ളവരായും,മിഥുനം രാശിയിൽ ആണെങ്കിൽ വളരെ അധികം അട്ജസ്ട്ട്മെന്റുകൾക്ക് തയാരാകുന്നവരായും കാണാൻ കഴിയും. ഇടവം രാശിയുടെ നാഥൻ ശുക്രനും, മിഥുനം രാശിയുടെത് ബുധനും ആകുന്നു. ഇവയെല്ലാം തന്നെ വിവിധ ഫലങ്ങളെ ആണ് സൂചിപ്പിക്കുക. ഈ നക്ഷത്രത്തിനെ ഭരിക്കുന്ന ഗ്രഹം ചൊവ്വ ആണ്.ഓരോ നക്ഷത്രത്തിനും, ഓരോ അടയാളങ്ങൾ ഉണ്ട്. ഈ നക്ഷത്രതിന്റെത് മാൻ ആണ്. മൃഗ ശിര എന്നാണു സംസ്കൃതത്തിൽ ഈ നക്ഷത്രത്തെ വിളിക്കുക മകയിരം നക്ഷത്രത്തിന്റെ ദേവത ചന്ദ്രനും ആണ്. നാം ഭൂമി തത്
നക്ഷത്രക്കൂട്ടങ്ങളിൽ അഞ്ചാമത്തെ നക്ഷത്രമാണ് മകയിരം. ഇടവം , മിഥുനം രാശികളിൽ ആയാണ് ഈ നക്ഷത്രം വ്യാപിച്ചു കിടക്കുന്നത്. ഇടവതിന്റെ അവസാന ഡിഗ്രികൾ ആയ 23.20 തുടങ്ങി മിധുനതിന്റെ 6.40 വരെ ആണ് ഈ നക്ഷത്രത്തിന്റെ വ്യാപ്തി. അതുകൊണ്ട് നമ്മുടെ നക്ഷത്രം ഇതു രാശിയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതും പ്രധാനമാണ്.
ഇടവം രാഷിയാനെങ്കിൽ നാം ഭൂമി തത്വ രാശിയും, മിഥുനം രാശി ആണെങ്കിൽ നാം വായു തത്വ രാശിയുമാണ്. ഇടവം രാശിയിൽ ആണ് നമ്മുടെ ചന്ദ്രൻ സ്ഥിതി ചെയ്യുക എങ്കിൽ നാം വളരെ കർശന മന സ്ഥിതി ഉള്ളവരായും,മിഥുനം രാശിയിൽ ആണെങ്കിൽ വളരെ അധികം അട്ജസ്ട്ട്മെന്റുകൾക്ക് തയാരാകുന്നവരായും കാണാൻ കഴിയും. ഇടവം രാശിയുടെ നാഥൻ ശുക്രനും, മിഥുനം രാശിയുടെത് ബുധനും ആകുന്നു. ഇവയെല്ലാം തന്നെ വിവിധ ഫലങ്ങളെ ആണ് സൂചിപ്പിക്കുക.
ഈ നക്ഷത്രത്തിനെ ഭരിക്കുന്ന ഗ്രഹം ചൊവ്വ ആണ്.ഓരോ നക്ഷത്രത്തിനും, ഓരോ അടയാളങ്ങൾ ഉണ്ട്. ഈ നക്ഷത്രതിന്റെത് മാൻ ആണ്. മൃഗ ശിര എന്നാണു സംസ്കൃതത്തിൽ ഈ നക്ഷത്രത്തെ വിളിക്കുക മകയിരം നക്ഷത്രത്തിന്റെ ദേവത ചന്ദ്രനും ആണ്.
നാം ഭൂമി തത്വ രാശിയിൽ പെട്ട മകയിരം നക്ഷ്ത്രക്കരാൻ ആണെങ്കിൽ കൂടുതൽ കൃത്യത , പൂർത്തീകരണം എന്നിവയ്ക്ക് വേണ്ടി ഉള്ള അന്വേഷനമായിരിക്ക്കും നമ്മുടെ ജീവിതം . എന്നാൽ വായു തത്വ രാശിയിൽ വരുന്ന വ്യക്തിയാണെങ്കിൽ സ്ഥിരതയിൽ മാറ്റം വരാം എങ്കിലും നമ്മുടെ ജീവിതം മുഴുവൻ ഒരു തരം സത്യാന്വേഷിയുടെ അവസ്തയായിരിക്കണം എന്നാണ്. എന്താണ് യാഥാർത്ഥ്യം, എന്നാ വിചാരം ആയിരിക്കും നിങ്ങളിൽ കൂടുതൽ കാണാൻ കഴിയുക ഇടവം രാശിയിൽ വരുന്നവർക്ക് ശുക്രന്റെ സ്വാധീനം ഉണ്ടാകും. ശുക്രൻ സമ്പത്ത്, സ്നേഹം, എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ഈ വിഷയങ്ങളിൽ ഇടവം രാശിയിൽ വരുന്നവർക്ക് അത്യധികം താല്പര്യം ഉണ്ടാകും. എന്നാൽ മിഥുനം രാശിയിൽ ആണ് നിങ്ങൾ എങ്കിൽ സ്വാഭാവികമായും, ടെക്നോളജി, ആശയ വിനിമയം, അനാലിസിസ്, മീഡിയ എന്നിവയിൽ ആയിരിക്കണം കൂടുതൽ താല്പര്യം. കാര്യണം മിഥുനം രാശി ബുധന്റെ കൈവശമാണ്. ഒരേ സമയം വിവിധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിരുതനായ വ്യക്തി ആയിരിക്കണം നിങ്ങൾ. ബുധനാണ് സർവ വിധ ആശയ വിനിമയങ്ങളെയും സൂചിപ്പിക്കുന്നത്.
പക്ഷെ നിങ്ങൾ ഇടവമോ, മിഥുനമോ ആയിക്കൊള്ളട്ടെ ഈ നക്ഷത്രത്തിന്റെ അധിപൻ ചോവ്വയാണ്. ഇതൊക്കെ വളരെ കോംപ്ലെക്സ് ആയ സങ്കല്പമാണ്. വർഷങ്ങളുടെ പരിചയം കൊണ്ട് മാത്രമേ ഇവയെ ഒക്കെ എങ്ങനെ വിശദീകരിക്കാം എന്ന് മനസിലാകൂ. ചൊവ്വ വീര്യത്തിന്റെ അടയാളം ആണ്, എങ്കിലും നമ്മുടെ ചാർട്ടിൽ ചൊവ്വ ഏതു അവസ്ഥയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.
ഈ നക്ഷത്രത്തിന്റെ ദേവത ചന്ദ്രൻ ആണ്. അസ്ട്രോലജിയിലെ ഏറ്റവും തല തിരിഞ്ഞ ഒരു അസ്‌തിത്വം ആണ് ഇദ്ദേഹം . സ്ഥിരത ഇദ്ദേഹത്തിന്റെ നിഖണ്ടുവിൽ ഇല്ല . രണ്ടാഴ്ച മങ്ങിയും, പിന്നെ രണ്ടാഴ്ച തെളിഞ്ഞും, ചിലപ്പോൾ പൂർണമായും അപ്രത്യക്ഷ്നായും, ചിലപ്പോൾ ശരീരം ഭാഗികവും മേഘാവൃതവുമായി നമ്മെ കാണിച്ചു കൊണ്ടും , എന്നേക്കുമായി നമ്മെ അമ്പരപ്പിച്ചു കൊണ്ട് ഇദ്ദേഹം യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു. സൂര്യന്യും ചന്ദ്രനേയും സൃഷ്ടാവ് ഒരു ഉറക്കറയിൽ അടച്ചിട്ടിരിക്കുക ആണെന്ന്നും. അദ്ധേഹത്തിന്റെ കാവൽക്കാർ സമയമാകുമ്പോൾ ഇവറ്റകളെ തുറന്നു വിടുമെന്നും, അവർക്ക് ഒരേ പാതയിലൂടെ അല്ലാതെ സഞ്ചാരം അനുവദനീയമല്ല എന്നും, സഞ്ചാരം കഴിഞ്ഞാൽ ഈ മുറിയിൽ തന്നെ പ്രവേശിച്ചു കൊള്ളണം എന്നാ ഉത്തരവ് നൽകിയിട്ടും ഉണ്ടെന്നാണ് ചില ദിവ്യഗ്രന്ഥങ്ങൾ പറഞ്ഞിരിക്കുന്നത്. Their course is always the same till eternity. അനന്തത വരെ ഇവ രണ്ടും ഈ ഗതിയിൽ തന്നെ ആയിരിക്കുമത്രേ. പക്ഷെ ഈ അനന്തത എന്ന് വരെ ആണെന്ന് ആർക്കും പറയാൻ കഴിയുകയില്ല താനും.
അപ്പോൾ ചന്ദ്രൻ ആണ് ഈ നക്ഷത്രത്തിന്റെ ദേവത. ഇദ്ദേഹം ഒരു ജൂനിയർ മാൻട്രേക്കിനെ പോലെയാണ് പെരുമാറുക. പുരാണങ്ങളിൽ നോക്കിയാൽ ഇദ്ദേഹത്തിന്റെ കയ്യിലിരിപ്പ് തീരെ ശരി അല്ല എന്നുള്ള പല ദ്രിഷ്ടാന്തങ്ങൾ കാണാൻ കഴിയും. ബ്രിഹസ്പതി, ദേവ ഗുരു, ചന്ദ്രനെ സന്തോഷത്തോടെ , നിറഞ്ഞ മനസോടെ തന്റെ ശിഷ്യനായി ഏറ്റു വാങ്ങി , പക്ഷെ ഒരു വര്ഷം തികഞ്ഞില്ല, ചന്ദ്രൻ ഗുരുവിന്റെ ഭാര്യയേയും കൊണ്ട് യാത്രയായി, ആരൊക്കെ ഇദ്ദേഹത്തെ സന്തോഷത്തോടെ , നിറഞ്ഞ മനസോടെ ഏറ്റു വാങ്ങിയോ, അവർക്കെല്ലാം ഇദ്ദേഹം ഒരു തലവേദനയായി തീരുന്ന പല കഥകൾ നമുക്ക് വായിക്കാൻ കഴിയും. ചന്ദ്രൻ അസ്ട്രോലജിയിൽ, മനസ്, വികാരം, സന്തോഷം , സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു. ഇവ വളരെ സെൻസിറ്റീവ് ആയ വിഷയങ്ങൾ ആണെന്നും ഇവയ്ക്ക് മേൽ നല്ല ഒരു നിയന്ത്രണം ആവശ്യമാണെന്നും ആണ് ചന്ദ്രന്റെ കഥയിൽ നിന്നും മനസിലാക്കാൻ സാധിക്കുക. ഈ നക്ഷത്രത്തിൽ പെട്ടവരും ഇതേ പോലെ വളരെ സെൻസിറ്റീവ് ആയിരിക്കും എന്നാണ് സൂചന. ചന്ദ്രൻ മാതാവിനെയും സൂചിപ്പിക്കുന്നു,അതിനാൽ, സ്വയം സംരക്ഷിക്കപ്പെടാനും, മറ്റുള്ളവരെ സംരക്ഷിക്കാനും ഉള്ള ഒരു അവസ്ഥ നിങ്ങളിൽ ഉണ്ടാകണം എന്നാണു.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ ജൂലായ് വരെ ശ്രദ്ധ വേണ്ട അവസ്ഥയാണ്. ട്രോപ്പിക്കൽ അസ്ട്രോളജി അനുസരിച്ച് വ്യാഴം ഈ വിഷയങ്ങളിലൂടെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ലഭിക്കും. നിലവിൽ ഉള്ള ലോണുകളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും ഉണ്ടാകും.പാർട്ണർ ഷിപ്പ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. ടാക്സ്, ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കുക ഈ ആഴ്ച മുതൽ ആശയ വിനിമയങ്ങളുടെ അധിപനായ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം ഈ ആഴ്ച തുടങ്ങിയിരിക്കുന്നു. ഈ നീക്കം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ആയിരിക്കും കൂടുതൽ സ്വാധീനം ചെലുത്തുക.പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന അവസരമാണ്, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ പ്ലാനുകൾ എന്നിവയെല്ലാം ഉണ്ടാകാം. ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിൽ വ്യാഴം തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു . വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ, മറ്റു നിയമ പരമായ ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. എഗ്രീമെന്റുകൾ, കൊണ്ട്രക്ക്ട്ടുകൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകാം. ഈ അവസ്ഥ ജൂലായ് വരെ നില നിൽക്കുന്ന സാഹചര്യമാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട അവസരമാണ്. നിങ്ങളുടെ കണക്ക് കൂട്ടലുകൾ ഈ വിഷയങ്ങളിൽ ഇപ്പോഴും ശരി ആകണം എന്നില്ല.
ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിന്മേൽ ഈ ആഴ്ച മുതൽ ബുധന്റെ സ്വാധീനം ഉണ്ടാകാം. ബുധൻ തന്റെ നീക്കം മെല്ലെ ആക്കിയിരിക്കുന്ന ഈ അവസരം ലോംഗ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങൾ പ്ലാനുകൾ എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും. ഭൂതകാലത്ത് നിന്നുള്ള വ്യക്തികളെ കണ്ടു മുട്ടുവാനുള്ള അവസരങ്ങളും ലഭിക്കുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിലെ വിഷയങ്ങളിൽ ബുധന്റെ സ്വാധീനം ഉണ്ടാകാം. ഈ ഗ്രഹം തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ അആനു നീങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്ത മൂന്നാഴ്ച ക്കാലം. ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും കൂടുതൽ നീക്കങ്ങൾ ഉണ്ടാകുക. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ, അധികാരികലുമായുള്ള അടുത്ത സംവാദം. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത്, എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. ഈ ഗ്രഹം സ്ലോ ഡൗൺ അവസ്ഥയിലും ആണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ ഉണ്ടാകാം. ഈ യാത്രകളിൽ തടസങ്ങളും പ്രതീക്ഷിക്കുക എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്ന മൂന്നാഴ്ച ആശയ വിനിമയം, ഇലെക്ട്രോനിക് ഉപകരണങ്ങൾ , യാത്രകൾ എന്നിവയിൽ തടസങ്ങൾ അനുഭവപ്പെടുക സ്വാഭാവികമാണ്. ഉപരി പഠനം , പരീക്ഷകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ, ബുദ്ധന്റെ സ്വാധീനം പ്രതീക്ഷിക്കുക. അടുത്ത മൂന്നാഴ്ചക്കാലം ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുനതായിരിക്കും. ധന സംബന്ധമായ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമായി വരുന്ന സമയമാന്. ലോനുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകും. എങ്കിലും ഈ സ്ലോ ഡൗൺ അവസരം പുതിയ സാമ്പത്തിക പദ്ധതികൾക്ക് യോജ്യമാണോ എന്ന് ഒന്ന് കൂടി ആലോചികേണ്ടി വരും.പാർട്ണർഷിപ്പ് ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ, ഇല്കെട്രോനിക് ഡേറ്റ എന്നിവയ്ക്ക് മേൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ നിക്ഷേപ പദ്ധതികൾ വേണമോ എന്ന് ഒന്ന് കൂടി ആലോചിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയായിരിക്കും അടുത്ത മൂന്നാഴ്ചക്കാലം കൂടുതൽ രൂപാന്തരപ്പെടുക. ബുധൻ ഈ ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. നിയമ പരമായ എല്ലാ ബന്ധങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ രണ്ടാമത് ആലോചന വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ വീണ്ടു വിചാരം ഉണ്ടാകാവുന്ന അവസരമാണ്. പുതിയ ജോലി, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു . അടുത്ത മൂന്നാഴ്ചക്കാലം മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ എന്നിവ ഉണ്ടാകാം. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ ഇല്കെട്രോനിക് ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വരും . ജോലി സ്ഥലത്ത് നടത്തുന്ന എല്ലാ ആശയ വിനിമയങ്ങളിന്മേലും ഇതേ ശ്രദ്ധ ആവ്ശ്യമാകം. ആരോഗ്യ സംരക്ഷണവും പ്രധാന വിഷയമാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ വിഷയങ്ങളിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും.ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിക്കഴിഞ്ഞു അടുത്ത മൂന്നാഴ്ച ഇതേ അവസ്ഥയിൽ ആയിരിക്കുകയും ചെയ്യും. പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ, പ്രേമ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഈ ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ ശ്രദ്ധ വേണ്ടി വരും. പഴ ബന്ധങ്ങളെ കുറിച്ചുള്ള ഓർമകളും പ്രതീക്ഷിക്കുക ഹോബികൾ, ഉല്ലാസം എന്നിവയിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ, ക്രോയെട്ടീവ് ജോലികളെ കുറിച്ചുള പ്ലാനുകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വീട് , കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. . കുടുംബത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ളബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റെട്റ്റ് ഡീൽ , വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. ഈ വിഷയങ്ങളിൽ എല്ലാം തന്റെ രണ്ടാമത് ആലോചന വേണ്ട അവസ്ഥയാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി, ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ബുധൻ തന്റെ ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. ആശയ വിനിമയങ്ങൾ.ഇലെക്ട്രോനിക് ഡേറ്റ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ട അവസരമാണ്. . ചെറു യാത്രകൾ, ചെറുകോഴ്സുകളിൽ നിന്ന് കൂടുതൽ അവസരം, അയൽക്കാർസഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥ തുടങ്ങിയിരിക്കുന്നു. അടുത്ത മൂന്നാഴ്ച ക്കാലം ധന സംബന്ധമായ വിഷയങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നിങ്ങൾ തുടരുന്നതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം തുടരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള കൂടുതൽ അന്വേഷണം ആവശ്യമാകും.ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ധന സംബന്ധമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക