Jan 3 9:48 AM Venus enters Aquarius
Jan 4 8:08 PM Mercury enters Aquarius
Jan 4 11:53 PM Full Moon 14 Can 31
Jan 12 5:20 AM Mars enters Pisces
Jan 20 4:43 AM Sun enters Aquarius
Jan 20 8:14 AM New Moon 0 Aquarius 09
Jan 21 10:54 AM Mercury Retrograde 17°05' Rx
Jan 27 10:00 AM Venus enters Pisces

ഏരീസ് മാർച്ച് 21 ഏപ്രിൽ 19 

ജോലി, സമൂഹത്തിലെ വില, മാതാവ് എന്ന പത്താം ഭാവത്തിലാണ് സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ. മാസത്തിന്റെ തുടക്കം പത്താം ഭാവത്തിലെ വിഷയങ്ങളിൽ തിരക്ക് അനുഭവപ്പെടും. ജോലിയിൽ സഹായികൾ എത്താം. ഈ കാര്യത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ല എന്ന സൂചന ആണ്. അല്ലെങ്കിൽ ജീവിതത്തിലെ മറ്റേത് മേഖലയെക്കാളും അധികം ജോലിക്ക് പ്രാധാന്യം കൊടുക്കേണ്ട അവസരം വരും. ആദ്യത്തെ ആഴ്ചയിൽ തന്നെ ശുക്രൻ പത്താം ഭാവത്തിൽ നിന്ന് പതിനൊന്നിലേക്ക് സഞ്ചരിക്കും. അതിനു ശേഷം ബുധനും കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ നില്ക്കുന്നു. ചൊവ്വയും ശുക്രനും ഒന്നിച്ചു അൽപ നാൾ ഈ ഭാവത്തെ സ്വാധീനിക്കുന്നതാണ്. സമ്മിശ്ര ഫലങ്ങൾ പ്രതീക്ഷിക്കാം ഒരു വശത്ത് ചൂടനായ ചൊവ്വയും കൂടെ നയപരമായ നീക്കങ്ങൾ നടത്തുന്ന ശുക്രനും, കൂടെ ബുധനും ഇവയെ എത്ര ശതമാനം കൂട്ടിക്കുഴക്കണം എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.

 അഞ്ചാം തീയതി പൂർണ്ണചന്ദ്രൻ നാലാം ഭാവത്തിൽ ഉദിക്കും. കുടുംബം, വീട്, മാതാ പിതാക്കൾ. പൂർവ്വികർ, പൂർവ്വികസ്വത്ത് എന്ന വിഷയങ്ങളിൽ ചിലതിലെല്ലാം പ്രശ്‌ന പരിഹാരം നടത്താൻ ശ്രമിക്കും. വ്യക്തി ജീവിതവും, സാമൂഹ്യ ജീവിതവുമായി ഒരു ബാലൻസിങ് നടത്താൻ ഉള്ള ശ്രമം ഉണ്ടാകും. കർമ്മ ഫലങ്ങൾ ജീവിതത്തിലേക്ക് കൂടുതലായി വന്നു ചേർന്നോ എന്ന ചിന്ത ജനിക്കും. ചുരുക്കി പറഞ്ഞാൽ നാലാം ഭാവത്തിലെ വിഷയങ്ങൾ മനസ്സിൽ സന്തോഷവും അസ്വസ്ഥതയും ഒരു പോലെ കൊണ്ട് വരും. ആ ചിന്തകൾ ഏതു വിഷയത്തിൽ നിന്ന് ഉടലെടുത്തോ ആ വിഷയത്തെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തില്ല എങ്കിൽ ഒരു ലോങ്ങ് ടേം ബാധ്യത ആയി മാറാനുള്ള സാധ്യത തള്ളി കളയാൻ ആവില്ല. നിങ്ങൾക്ക് ഏതു കാര്യത്തിലാണോ കൂടുതൽ സുരക്ഷിതത്വം, ആത്മ വിശ്വാസം എന്നിവ വേണ്ടത്, അല്ലെങ്കിൽ 'ഈ വിഷയത്തിൽ എന്റെ നില പരുങ്ങലിൽ ആണ്' എന്ന തോന്നൽ തരുന്ന ആ വിഷയം തന്നെ ആയിരിക്കും ഡീൽ ചെയ്യപ്പെടേണ്ടത്. മാതാ പിതാക്കളോടുള്ള ബന്ധം, വീട് വെയ്ക്കൽ, സ്ഥലം വാങ്ങൽ, വീട് മാറ്റം , നിങ്ങൾ എന്ത് വിലമതിക്കുന്നോ ആ വസ്തുക്കൾ എല്ലാം തന്നെ 'വിതിൻ നോ ടൈം' എന്ന രീതിയിൽ അച്ചടക്കത്തിന് വിധേയാമാക്കുക. ഇത് ഒരു ആപൽ സൂചാന ആയിട്ടു കാണരുത്. നാം പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങൾ ഏതു എന്ന് പ്രപഞ്ചം നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് കരുതുക. അത് തീർച്ചയായും ശുഭ സൂചന ആണല്ലോ.

രണ്ടാം ആഴ്ച ചൊവ്വ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ. മറന്നു പോയ കാര്യങ്ങൾ ഹൃദയത്തിന്റെ ഉപരിതലത്തിലേക്ക് ഉയർത്തപ്പെടും. നിഗൂഡത, അല്ലെങ്കിൽ മറഞ്ഞു നിൽക്കുന്ന വിഷയങ്ങളിൽ അറിവ് നേടാൻ ആഗ്രഹിക്കും. ദിശാബോധം നഷ്ടപ്പെടുന്നു എന്ന് തോന്നിയാൽ അതിൽ ഭയക്കേണ്ട ആവശ്യമില്ല. ഇത് വെറും താല്ക്കാതലികമായ ഒരു ട്രാൻസിനഷൻ ആണ്. മൗനമായിരുന്നു എല്ലാം വീക്ഷിക്കുകയും, കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് പോകേണ്ട സമയം ആണെന്നും കരുതണം. ഉള്വിലളികൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കാരണം ഉറക്കം തടസപ്പെടാം. കൂടുതൽ ക്രിയെടിവ് കാര്യങ്ങൾ ചെയ്യാം. കൂട്ടത്തിൽ ഏകാന്തനായി നില കൊള്ളും. അവസാന ദിവസങ്ങളിൽ ശുക്രനും പന്ത്രണ്ടാം ഭാവത്തിൽ എത്തും.

മൂന്നാം ആഴ്ച സൂര്യൻ, ന്യു മൂൺ, ശുക്രൻ, ബുധൻ എന്നിവ കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ എത്തും. ബുധൻ പിന്തിരിഞ്ഞു നിൽക്കുന്ന ഈ അവസ്ഥയിൽ ഭൂതകാലം നിങ്ങളെ സന്ദർശിക്കാൻ എത്തും. ഇവർ ഏതു രീതിയിൽ നിങ്ങളെ സ്വാധീനിക്കും എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അവരിൽ നിങ്ങൾ ആശ്വാസം കണ്ടെത്തുകയോ, അവർ നിങ്ങളിൽ ആശ്വാസം കണ്ടെത്തുകയോ ചെയ്യാം. ഓർക്കുക തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കും.

വ്യാഴം, റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ഈ വർഷം പകുതി വരെ തുടരുന്നതാണ്. ഈ വിഷയങ്ങളിൽ എല്ലാം സന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ജനുവരിയിൽ കൂടുതൽ ഫോകസ് സാമൂഹ്യ ജീവിതത്തിൽ ആയിരിക്കും എന്ന സൂചനകൾ ആണ് ലഭിക്കുന്നത്. പക്ഷെ നാലാം ഭാവത്തിലെ വിഷയങ്ങൾ ആശങ്കക്ക് വഴി ഒരുക്കാത്ത വിധം നിയന്ത്രണ വിധേയമാക്കണം. അങ്ങനെ നല്ല ഒരു ബാലൻസിങ് നിലയിൽ ഈ മാസം മുന്നോട്ട് പോകേണ്ടാതാകുന്നു ഇവയെല്ലാം.

ടോറസ് ഏപ്രിൽ 20 മെയ് 20

ആദ്യ ആഴ്ച ഉയർന്ന പഠനം, തത്വ ചിന്ത, ദൂര യാത്ര, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ വളരെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ. ജോലിയുടെ സ്വഭാവം മാറുവാൻ തക്ക രീതിയിൽ ഉള്ള അറിവ് നേടൽ. ദൂര യാത്രകൾ. അല്ലെങ്കിൽ ദൂര ദേശത്ത് നിന്നുള്ള ബന്ധം എന്നിവ നടക്കും.
ആദ്യ ആഴ്ചയിൽ തന്നെ ജോലി, സമൂഹത്തിലെ വില, മാതാവ് എന്ന പത്താം ഭാവത്തിലേക്ക് ശുക്രനും ബുധനും നീങ്ങും ഈ ഭാവത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു കൊണ്ട് ചൊവ്വയും നില്ക്കുന്നുണ്ട്. ജോലിയിൽ കാര്യങ്ങൾ തുറന്നടിക്കുന്നതിനോപ്പം സഹായകമായ കാര്യങ്ങൾ വന്നേക്കാം. ജോലിയിൽ എന്ത് പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ ഏതു ദിശയിലേക്ക് നീങ്ങണം എന്ന കാര്യം ആലോചനയിൽ വരും. കല, സൗന്ദര്യം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർ നല്ല ഫലങ്ങൾ വരുന്നത് കണ്ടു കൂടുതൽ സന്തോഷിക്കും. ജോലി ലക്ഷ്യമാക്കിയുള്ള കൂടുതൽ ആശയവിനിമയങ്ങൾ ആദ്യ കുറെ നാൾ പ്രതീക്ഷിക്കാം.
ആശയവിനിമയങ്ങൾ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സ്, സഹോദരങ്ങൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ അഞ്ചാം തിയതി പൂർണചന്ദ്രൻ ഉദിക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ സംശയ നിവാരണം നടത്താൻ ശ്രമിക്കും. സഹോദരങ്ങൾ, അയൽക്കാർ എന്നിവരിൽ ആരെങ്കിലുമായി ഒന്നിക്കുകയോ, സംശയ ദൂരീകരണം നടത്തുകയോ ആവാം. മറ്റുള്ളവരെ മനസിലാക്കൽ അത്ര എളുപ്പമായി തോന്നാൻ കഴിയുമോ എന്ന് ശ്രമിക്കണം, മറ്റുള്ളവരോട് കാര്യങ്ങൾ തുറന്നു പറയാനുള്ള അവസരമായി കാണേണ്ടതാണ്.
രണ്ടാം ആഴ്ച തുടങ്ങി ആദ്യം ചൊവ്വ, പിന്നീട് ശുക്രൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പതിനൊന്നാം ഭാവത്തിലേക്ക് എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന കാര്യങ്ങൾ സമാന മനസ്‌കരുടെ അകമ്പടിയോടെ ചെയ്തു തീർക്കും. ഭാവിയെ ലക്ഷ്യമാക്കി പദ്ധതികൾ തയ്യാറാക്കും. ഒരേ ലക്ഷ്യം, ഒരേ ദർശനം എന്ന രീതിയിൽ ജോലി ചെയ്യും. കഴിഞ്ഞ കാലത്ത് കണ്ട സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ വേണ്ടി ഉറച്ചു തന്നെ മുന്നോട്ട് നീങ്ങും.
പത്താം ഭാവത്തിൽ മൂന്നാം ആഴ്ച ന്യു മൂൺ, സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കും. ജീവിത വീഥിയിൽ പുതിയ ദിശയിലേക്ക് കാൽ വെയ്‌പ്പ് നടത്തും എന്ന് സാരം. ലോങ്ങ് ടേം അടിസ്ഥാനമാക്കി ഗോളുകൾ സെറ്റ് ചെയ്യാം. മറ്റുള്ളവരുടെ ശ്രദ്ധ നേടുകയും പ്രശംസ ലഭിക്കുകയും ചെയ്യും. മോഹങ്ങളും പ്രതീക്ഷകളും സഫലാമാകുകയോ, അല്ലെങ്കിൽ അനുകൂല സാഹചര്യങ്ങൾ കാണുകയോ ചെയ്യുന്നതിനാൽ ആനന്ദ ഭരിതരായി കാണപ്പെടും.ആ സമയത്ത് മൂന്നാം ഭാവത്തിലെ കാര്യങ്ങളിൽ വികാഭരിതരകരുത് എന്നാണ് എനിക്ക് അറിയിക്കാനുള്ളത്.
മെർക്കുറി മാസത്തിന്റെ അവസാന ദിവസങ്ങളിൽ പിന്തിരിഞ്ഞു സഞ്ചരിക്കും എന്നറിയാമല്ലോ അപ്പോൾ ഭൂതകാലം നിങ്ങളെയും സന്ദർശിക്കാൻ എത്തും.
കുടുംബം വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ഈ വർഷം പകുതി വരെ വ്യാഴം നിൽക്കും. ഈ വിഷയങ്ങളിൽ കൂടുതൽ വികസനം കുടുംബത്തിന്റെ അധിക സ്വാധീനം, അവരോടുള്ള കടപ്പാടുകൾ എന്നിവ അധികമായി തന്നെ കാണും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ജമിനി മെയ് 21 ജൂൺ 20

ആദ്യ ആഴ്ചയിൽ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ എട്ടാം ഭാവത്തിൽ നിൽക്കും. സെക്‌സ്, രൂപാന്തരം, തകർച്ചകൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, നിഗൂഡത എന്ന വിഷയങ്ങളിൽ തുടർച്ച അനുഭവപ്പെടാം. നിഗൂഡത കാത്തു വെക്കും. വികാരങ്ങൾ മനസിനെ ഉലക്കാം. ഒളിഞ്ഞിരിക്കുന്ന വസ്തുതകളെ കുറിച്ച് ആശയവിനിമയം വേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിഗൂഡമായ കാര്യങ്ങളെ കുറിച്ച് ആലോചന നടത്തുന്നവർ നിങ്ങളുടെ അരികിലേക്ക് വന്നേക്കാം. എന്തിനെയും അവിശ്വസിക്കുന്ന രീതി ഉണ്ടാകാം. സ്വന്തമായി നേടുന്ന അറിവുകളെ കൂടുതലായി ആശ്രയിച്ചു അഭിപ്രയങ്ങളെ തള്ളിക്കളയും. നിക്ഷേപങ്ങൾ സംബന്ധമായ കാര്യങ്ങൾ അടുക്കി വെക്കാൻ സമയമായി.
ഉയർന്ന പഠനം, തത്വ ചിന്ത, ദൂര യാത്ര, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിലേക്ക് ശുക്രൻ ആദ്യ ആഴ്ച തന്നെ എത്തും. ഒൻപതാം ഭാവത്തിന്റെ സാദ്ധ്യതകൾ വർധിപ്പിച്ചു കൊണ്ട് നേരത്തെ തന്നെ ചൊവ്വ നിൽക്കുന്നു. വിദേശ ബന്ധം ജീവിതത്തിൽ മാറ്റങ്ങൾ വരുത്താം. ശുക്രൻ ഈ ഭാവത്തിൽ നില്ക്കു മ്പോൾ മനസിനെ കുളിരണിയിക്കുന്ന വ്യക്തികൾ വിദേശത്ത് നിന്ന് എത്തും എന്നാണ്. അത് മാത്രം പ്രതീക്ഷിക്കാതെ മറ്റു കാര്യങ്ങളിൽ കൂടി ശ്രദ്ധ കൊടുക്കണം. ആത്മീയത, ഉയർന്ന പഠനം, ദൂര യാത്രകൾ എന്നിവയിൽ ഒരു കുതിച്ചു ചാട്ടം സാധ്യമായേക്കാം. പുതിയ കാര്യങ്ങാൾ പഠിക്കൽ, പഠിപ്പിക്കൽ എന്നിവ നടക്കാം. ചൊവ്വയും ശുക്രനും ഒന്നിച്ചു നിൽക്കുമ്പോൾ വളരെ മധുരതരമായ ശക്തി പ്രകടനമായിരിക്കും ഈ ഭാവത്തിൽ നിങ്ങൾ കാഴ്ചവെക്കുക. ഈ ഭാവത്തിലേക്ക് ബുധനും ആദ്യ ആഴ്ച വരുന്നതാണ്, അപ്പോൾ കൂടുതൽ ആശയ വിനിമയങ്ങാൽ, കഥ ഉണ്ടാക്കൽ ഇവയെല്ലാം പ്രതീക്ഷിക്കാം.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ അഞ്ചാം തീയതി പൂർണചന്ദ്രൻ ഉദിക്കും. ചെലവ് ഒരു പ്രശ്‌ന കാരണം ആയേക്കാം. ഒരു ബാലൻസിങ് ഈ കാര്യത്തിൽ ആവശ്യമാണ് എന്ന് ഓർമ്മിപ്പിക്കാൻ പല സംഭവങ്ങളും എത്തിയേക്കാം. അവ നിങ്ങളെ അച്ചടക്കത്തിന് വിധേയമാക്കും. നിങ്ങളുടെ മൂല്യങ്ങൾ, ചോദ്യം ചെയ്യപ്പെട്ടേക്കാം. വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ രണ്ടാം ഭാവത്തിലെ കാര്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ അവ വെളിവാക്കപ്പെടും. നിങ്ങളുടെ കഴിവുകൾ എന്നിവ തിളക്കമാർന്നതാകും.
ജോലി, സമൂഹത്തിലെ വില, മാതാവ് എന്ന പത്താം ഭാവത്തിലേക്ക് രണ്ടാം ആഴ്ച ചൊവ്വ നീങ്ങും. ജോലിയിൽ വിജയകരമായ നീക്കങ്ങൾ നടത്തും എന്ന് പ്രതീക്ഷിക്കാം. ഈ അവസരം നഷ്ടപ്പെടുതരുത്. പുതിയ ജോലി നോക്കുന്നവർ അതിനു വേണ്ടി ഉള്ള ഒരുക്കങ്ങൾ തീവ്രമായി നടത്തുന്ന സമയമാണ്. അവസരങ്ങൾ കണ്ണിൽ പെടാം. മാസാവസാനം ശുക്രനും, ഈ ഭാവത്തിന്റെ സാദ്ധ്യതകൾ മെച്ചപ്പെടുത്താൻ വേണ്ടി എത്തും.
ഒൻപതാം ഭാവത്തിൽ മൂന്നാം ആഴ്ച സൂര്യനും, ശുക്രനും, ബുധനും ന്യുമൂണും ഉണ്ടാകും. പഠനം, ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവയുടെ അധിക സാധ്യത കാണുന്നു.
ബുധൻ അവസാന ആഴ്ചയിൽ പിന്തിരിഞ്ഞു സഞ്ചരിക്കുമ്പോൾ ഒരിക്കൽ സന്ദർശിച്ച സ്ഥലങ്ങാൽ കാണുവാൻ പിന്നെയും അവസരം ഉണ്ടായേക്കാം. അങ്ങനെ ഭൂതകാലം നിങ്ങളെയും സന്ദർശിക്കാൻ എത്തും.
അയല്ക്കാർ, സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ഈ വർഷം പകുതി വരെ വ്യാഴം നില്ക്കും.

കാൻസർ ജൂൺ 21 ജൂലൈ 22

വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. ബന്ധങ്ങളിൽ അതി ശക്തമായ സാദ്ധ്യതകൾ, ശക്തമായ ബന്ധങ്ങൾ അല്ലെങ്കിൽ അവയിലേക്ക് വഴി തെളിക്കപ്പെടാം. അല്ലെങ്കിൽ ബന്ധങ്ങൾ വേറെ ദിശയിലേക്ക് നീങ്ങാം. ആദ്യ ആഴ്ചയിൽ ഈ നീക്കങ്ങൾ ശക്തമായി അനുഭവപ്പെടാം'
സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വ ഈ ഭാവത്തിലേക്ക് ആദ്യ ആഴ്ചയിൽ ശുക്രനും എത്തും. ബന്ധങ്ങളിൽ ആഴമേറിയ ബോണ്ടിങ് ഉണ്ടാവണം. ആത്മീയത, മറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നിവയിൽ ചലനങ്ങൾ സംഭവിക്കാം. ഈ ഭാവം നിക്ഷേപങ്ങളുടെതും കൂടിയാണ്. അവയെ ഡീൽ ചെയ്യേണ്ടി വന്നേക്കാം. ഈ ഭാവത്തിൽ പുതിയ വ്യക്തിയായി രൂപാന്തരപ്പെടും.
അഞ്ചാം തീയതി ഒന്നാം ഭാവത്തിൽ പൂർണചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നിവയിൽ നിങ്ങൾ സ്വയം പ്രമോട്ട് ചെയ്യാൻ നോക്കും. അത് മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ നിരാശ സ്വാഭാവികമാണല്ലോ. സെല്ഫ് പ്രൊമോഷന് വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ തെറ്റിദ്ധരിക്കാം. ഈ അവസ്ഥ നയത്തിൽ കൈകാര്യം ചെയ്യണം. വെറുതെ വികാരഭരിതരകാൻ തോന്നും. ആ അവസ്ഥയെ നിയന്ത്രിക്കുമല്ലോ. ചിലാ കാര്യങ്ങൾക്ക് ഒടുക്കം ആയെന്നുള്ള തിരിച്ചരിവുണ്ടാകുക.
ഉയർന്ന പഠനം, തത്വ ചിന്ത, ദൂര യാത്ര, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിലേക്ക് ചൊവ്വ രണ്ടാം ആഴ്ചയിൽ എത്തും. പഠനം, പഠിപ്പിക്കൽ, വിദേശ ബന്ധം എന്നിവ പ്രതീക്ഷിക്കാം. പഴമകളെ തകർത്തെറിഞ്ഞുകൊണ്ട് പുതിയ ശൈലി സ്വീകരിക്കും.
മൂന്നാം ആഴ്ച സൂര്യൻ, ശുക്രൻ ബുധൻ, ന്യു മൂൺ എന്നിവ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്നിവയിൽ ധനം ഒരു പ്രധാന വിഷയം ആയി മാറും. ഈ വിഷയത്തിൽ തന്നെ പുതിയ തുടക്കങ്ങൾ. ധനകാര്യം അച്ചടക്കത്തിന് വിധേയമാക്കും. അവയെ ആഴത്തിൽ പഠിക്കേണ്ട സമയമാണ്.
അവസാന ദിവസങ്ങാളിൽ ശുക്രൻ ഒൻപതാം ഭാവത്തിൽ ചൊവ്വയ്‌ക്കൊപ്പം എത്തും. ദൂര ദേശ വാസം, വിദ്ദേശ ബന്ധം, ആത്മീയത എന്ന വിഷയങ്ങളിൽ അധികമായ നീക്കങ്ങൾ നടത്താൻ കഴിയും.
ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ വ്യാഴം ഈ വർഷം പകുതി കൂടെ നില്ക്കുന്നതാണ്. മൂല്യ വർധനവ് ലക്ഷ്യമാക്കിയുള്ള നിങ്ങളുടെ നീക്കങ്ങൾ അനുകൂല ഭാവത്തിൽ കുറെ നാളുകൾ കൂടി ഉണ്ട് എന്ന സദ് വാർത്തയാണ് വ്യാഴം കൊണ്ട് വരുന്നത്.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ബാധ്യതകൾ വളർത്തുമൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ഈ വിഷയങ്ങൾ ഒന്നും തന്നെ തള്ളിക്കളയാൻ പാടില്ല. എന്നുവച്ചാൽ നല്ല വാർത്തകൾ ഇല്ല എന്നല്ല കൂടുതൽ ശ്രദ്ധ ജോലി, അല്ലെങ്കിൽ ആരോഗ്യം എന്നിവയിൽ അർപ്പിക്കണം എന്ന സൂചന ആണ് കാണുന്നത്. ആറാം ഭാവം ബാധ്യതകളെ സൂചിപ്പിക്കുന്നു എന്ന് ഇപ്പോഴും ഓർമ്മ ഉണ്ടായിരിക്കണം. ഇവയിൽ സൂര്യൻ ശുക്രൻ ബുധൻ എന്നിവ വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു ആദ്യ ആഴ്ചയിൽ തന്നെ ശുക്രനും, ബുധനും ഈ ഭാവത്തിലേക്ക് എത്തും. അപ്പോൾ ബന്ധങ്ങളിൽ മധുരതരമായ കാര്യങ്ങൾ സംഭവിക്കും എന്ന് കരുതെണ്ടാതാണ്. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു തരാം അട്ജസ്റ്റ്‌മെന്റിനു തയ്യാറായി മുന്നോട്ട് നീങ്ങും.
അതോടൊപ്പം രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപെടല്, വിദേശ ബന്ധം, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ അഞ്ചാം തീയതി ഉദിക്കും. വികാരങ്ങളെ അടക്കി മുന്നേറാൻ പ്രയാസപ്പെടും. ഒളിപ്പിച്ചു വച്ച വിഷയങ്ങൾ തുറന്നു സംസാരിക്കെണ്ടാതായി വന്നേക്കാം. മുറിവുകൾ ഉണങ്ങാൻ പാകത്തിന് വിചാരങ്ങളെ നേരിടും. മനസിലാക്കാൻ പ്രയാസമുള്ള സ്വപ്‌നങ്ങൾ ഉണ്ടാകും. അവയെ ആശ്രയിക്കേണ്ട ആവശ്യമില്ല. പ്രാർത്ഥന, ധ്യാനം എന്നിവ നടത്തും. നിഗൂഡ കാര്യങ്ങളെ തിരയും.
സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ രണ്ടാം ആഴ്ച ചൊവ്വ എത്തും. സ്പ്ലിറ്റ് സെക്‌സ് കൊണ്ട് മാറുന്ന കാര്യങ്ങൾ നിങ്ങളെ രൂപന്തരത്തിലേക്ക് നയിക്കാം. നിക്ഷേപങ്ങൾ ഒരു പ്രധാന വിഷയമായി വരും. അവയെ അച്ചടക്കത്തിന് വിധേയമാക്കും. കൂടുതൽ ചിന്തകൾ നിക്ഷേപങ്ങൾ അല്ലെങ്കിൽ മറ്റുള്ളവരുടെ ധനം എന്ന കാര്യത്തിൽ ഉണ്ടാകും. അവസാന ദിവസങ്ങളിൽ ശുക്രനും ഈ ഭാവതിലേക്ക് എത്തും. നിക്ഷേപങ്ങൾ, ആഴത്തിലുള്ള ബന്ധങ്ങൾ എന്നിവയുടെ സാധ്യത വർധിക്കും എന്ന് പറയേണ്ടതുണ്ടോ മൂന്നാം ആഴ്ച വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, ന്യു മൂൺ എന്നിവയെ കാണാൻ കഴിയും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുകയോ അല്ലെങ്കിൽ പുതിയ ബന്ധങ്ങളിലെക്ക് നീങ്ങുകയോ ആവാം.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നാ ഒന്നാം ഭാവത്തിൽ വ്യാഴം ഈ വർഷം പകുതി വരെ തുടരുന്നതാണ്.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. ഊഹക്കച്ചവടം നല്ല രീതിയിൽ പോകണം എന്ന സൂചന. പ്രേമബന്ധങ്ങളിൽ ശക്തമായ സാധ്യത, കുട്ടികളുമായി നല്ല സമയം എന്നിവ കാണേണം. കൂടുതൽ സമയം ക്രിയേറ്റിവ് ആയ കാര്യങ്ങൾക്ക് വേണ്ടി ചിലവക്കും. ഈ അവസ്ഥ ആദ്യ ആഴ്ചയിൽ കൂടുതലായി പ്രതീക്ഷിക്കാം.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ബാധ്യതകൾ വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു, ആദ്യ ആഴ്ചയിൽ തന്നെ ശുക്രനും ബുധനും ഇതേ ഭാവത്തിൽ വന്നു നിൽക്കും. ആരോഗ്യം, ജോലി എന്നിവ നിരീക്ഷണത്തിന് വിധേയമാക്കും. ജോലി സ്ഥലത്തെ തിരക്ക് സന്തോഷ പൂർവ്വം ഏറ്റെടുക്കും. ചിലർ പുതിയ ജോലിക്ക് നീങ്ങും. ജോലിയുമായി ബന്ധപ്പെട്ട പുതിയ ആളുകൾ, കൂടുതൽ ആശയവിനിമയം എന്നിവ നടക്കും.

കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ, അവരുടെ കൂടെയുള്ള അധിക സമയം, പുതിയ ഗ്രൂപുകളിൽ അംഗത്വം. മോഹങ്ങൾ, പ്രതീക്ഷ എന്നിവയിൽ ഒരു പുരോഗമനം എന്നിവ പ്രതീക്ഷിക്കാം.
രണ്ടാം ആഴ്‌ച്ച ചൊവ്വ തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, ബിസിനസ് ബന്ധങ്ങൾ, വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ എന്നാ ഏഴാം ഭാവതിലെക്ക് നീങ്ങും. ഈ വിഷയങ്ങളിൽ തന്റെ കടും പിടുത്തം ഉപേക്ഷിക്കാൻ തയ്യാറാവും. അതിനാൽ കൂടുതൽ പേർ ആകർഷിക്കപ്പെടും. കമ്മിറ്റ്‌മെന്റുകൾ ആരും ചോദിക്കാതെ തന്നെ കൊടുക്കും. അങ്ങനെ ഒരു റിലാക്‌സ്ഡ് ആയ രീതിയിൽ മുന്നോട്ട് നീങ്ങാൻ കഴിയണം.
മൂന്നാം ആഴ്ച ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ബാധ്യതകൾ വളർത്തു മൃഗങ്ങൾ, ദിവസേനയുള്ള ജീവിതം എന്ന ആറാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, ന്യു മൂൺ എന്നിവ നില്ക്കും. ശാരീരിരികവും മാനസികവുമായ ആരോഗ്യം നേടാൻ സമയമായി എന്ന് പ്രപഞ്ചം നമുക്ക് സൂചന തരുന്നു. ആരോഗ്യം ഒരു പ്രധാന പങ്കു വഹിക്കും. ഈ ഭാവം ജോലി സ്ഥലത്തെ സൂചിപ്പിക്കുന്നതിനാൽ ജോലി സ്ഥലവും പ്രധാന വിഷയമായി തീരേണ്ടാതാണ്.
അവസാന ദിവസങ്ങളിൽ എഴാം ഭാവത്തിൽ ചൊവ്വക്കൊപ്പം ശുക്രൻ കൂടി എത്തുമ്പോൾ ബന്ധങ്ങളിൽ തീവ്രമായ മാറ്റങ്ങൾ ഉണ്ടാകും എന്ന് കരുതണം. മനസിലെ ആഗ്രഹങ്ങൾ വെട്ടിത്തുറന്നു പറയും. സ്ത്രീകളും ഇതിൽ പിന്നോക്കമാവുകയില്ല. അതാണ് ഈ അവസ്ഥയിലെ ഹൈ ലൈറ്റ്
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ആത്മീയത, ദൂര ദേശ വാസം എന്നാ പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം നില്ക്കുന്നു. ഈ അവസ്ഥ അടുത്ത വർഷം പകുതി വരെ തുടരുന്നതാണ്.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

കുടുംബം, വീട്, മാതാപിതാക്കൾ പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്ന നാലാം ഭാവത്തിൽ സൂര്യൻ ശുക്രൻ, ബുധൻ, എന്നിവ വീടും, പൂർവ്വിക സ്വത്തും, വീടിനുള്ളിലെ ബന്ധങ്ങളും പ്രധാന പങ്കു വഹിക്കും. ഈ വിഷയങ്ങളിൽ ഒരു ശുദ്ധി കലശം താനെനടക്കാം. വീട് മാറ്റം, വില്പന വാങ്ങൽ എന്നിവ നടക്കാം. ഇവയെ നയത്തിൽ കൈകാര്യം ചെയ്യണം.
ആദ്യ ആഴ്ചയിൽ തന്നെ റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വയോടൊപ്പം ബുധനും ശുക്രനും എത്തും. ക്രിയെറ്റിവിടി, വർധിക്കും. അതുകൊണ്ട് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകണം.
ജോലി സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ അഞ്ചാം തീയതി പൂർണചന്ദ്രൻ ഉദിക്കും. ജോലിയിൽ നിങ്ങളുടെ സ്വാധീനം എങ്ങനെ ആകും എന്ന് വെളിപ്പെടും. മേലധികാരികളുമായുള്ള ബന്ധം ഒരു വെളിപ്പെടലിനു വിധേയമാകും. അല്പം ശ്രമപ്പെട്ടാണെങ്കിലും ഈ വിഷയങ്ങൾ മാനേജ് ചെയ്യാൻ കഴിയണം എന്നാണ്. എങ്കിലും ഈ വിഷയത്തിലെ അനുഭവങ്ങൾ ഒരു വഴികാട്ടിയായി വേണം കരുതാൻ.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ബാധ്യതകൾ വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം എന്നാ ആറാം ഭാവത്തിൽ രണ്ടാമത്തെ ആഴ്ച ചൊവ്വ എത്തുന്നതാണ്. ജോലി, ആരോഗ്യം എന്നിവ കൂടുതൽ പ്രാധാന്യം അർഹിക്കും. ചെറിയ ചെറിയ കാര്യങ്ങൾ അധികമായി ചെയ്യുവാൻ കാണും. ചിലർ പുതിയ ജോലിയെക്കുറിച്ച് ചിന്തിക്കും.
മൂന്നാം ആഴ്ച റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിടി, ഒഴിവു സമയം, ഊഹക്കച്ച വടം എന്നാ അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ , ന്യു മൂൺ എന്നിവ വന്നു നില്ക്കും. കല , ക്രിയെടിവിറ്റി എന്ന വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ നടക്കും. ക്രിയെടിവിടി ആവശ്യമായ കാര്യങ്ങളെ കുറിച്ചുള്ള പഠനം എന്നിവ നടക്കും.
അവസാന ദിവസങ്ങളിൽ ആറാം ഭാവത്തിൽ ശുക്രൻ ചോവ്വയ്‌ക്കൊപ്പം എത്തും. ആറാം ഭാവത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടുതൽ പ്രാധാന്യം അർഹിക്കും എന്ന് ഊഹിക്കാം.
കഴിഞ്ഞ കുറെ നാളായി കൂട്ടുക്കാർ, കൂട്ടായമകൾ ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ വ്യാഴം നില്ക്കുന്നു. ഈ അവസ്ഥ ഈ വർഷം പകുതിയും പ്രതീക്ഷിക്കാം.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

സഹോദരങ്ങൾ, ആശയ വിനിമയം, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്നാ മൂന്നാം ഭാവത്തിൽ സൂര്യൻ ശുക്രൻ ബുധൻ എന്നിവ. കൂടുതൽ നെറ്റ് വർക്കിങ്, സംസാരം എന്നിവ നടക്കാം. ഈ ഭാവത്തിലെ ഒരു വിഷയത്തെയും തള്ളിക്കളയേണ്ടതില്ല. മനസ്സിൽ ചിന്തകൾ കൂട് കൂട്ടും. യാത്രകളിൽ നിങ്ങൾക്ക് ആകർഷണം തോന്നുന്ന വ്യക്തികളെ കണ്ടുമുട്ടാൻ സാധിക്കും. കൂടുതൽ വ്യക്തികളുമായി സംസാരം സാധ്യമാണ്.
ആദ്യ ആഴ്ച തന്നെ ബുധനും ശുക്രനും നാലാം ഭാവത്തിൽ എത്തും. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയ്ക്ക് ഒപ്പം ഇവ വസ്തു വില്പന, വാങ്ങൽ, മാറ്റം, അലങ്കരിക്കൽ എന്നിവ കുടുംബത്തിൽ നടക്കാം. ഇങ്ങനെ വീട്ടിലും പരിസരത്തും വളരെ കാര്യങ്ങൾ ചെയ്യും.
ദൂര ദേശവാസം, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. പ്രാർത്ഥന, ധ്യാനം എന്നിവ കൂടുതലായി നടത്തും. ചില ജോലികൾ ചെയ്തു തീർക്കും. ഭൗതികമായ മാറ്റത്തെക്കാൾ കൂടുതൽ ആത്മീയമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മനസ് എന്ത് വിഷയത്തിൽ ഉടക്കി നിന്നോ, ആ തടസം മാറിയതായി കാണുവാൻ കഴിയും. ഈ ഭാവത്തിലെ വിഷയങ്ങളിൽ എല്ലാറ്റിനും സാധ്യത കാണുന്നു.
രണ്ടാം ആഴ്ച ചൊവ്വ റൊമാൻസ്്, കുട്ടികൾ, ഒഴിവു സമയം, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ എത്തും. ക്രിയെറ്റിവിറ്റി വർധിക്കും, പുതിയ ഹോബികൾ കണ്ടെത്താം, റൊമാന്റിക് ബന്ധങ്ങളിൽ കൂടുതൽ പാഷനേറ്റ് ആയിതീരാം.
മൂന്നാം ആഴ്ച കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ന്യു മൂൺ ബുധൻ എന്നുവ നിൽക്കും. ഈ സൂചനകൾ കാണിക്കുന്നതും വീടിനുള്ളിലെ കാര്യങ്ങളെ ആണ്. വീടിനോട് അനുബന്ധിച്ച വിഷയങ്ങളിൽ നിങ്ങൾ ശ്രദ്ധ കൊടുക്കുന്നു. ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ, അങ്ങനെ വീടിനോട് അനുബന്ധമായ കാര്യങ്ങൾ .
അവസാന ദിവസങ്ങളിൽ അഞ്ചാം ഭാവത്തിൽ നില്ക്കുന്ന ചോവ്വക്ക് ഒപ്പം ശുക്രനും എത്തും. ഈ അവസ്ഥ വിപ്ലവാത്മകം ആയിരിക്കും. റൊമാൻസ്!, കുട്ടികൾ, ഒഴിവു സമയം, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം എന്നാ വിഷയങ്ങളിൽ ഒരു എടുതെറിയാൽ അനുഭവപ്പെടുമ്പോൾ. പിന്നെ വേറൊന്നും തന്നെ പ്രശ്‌നമായി വരുകയില്ല എന്ന് ഓർക്കറണം.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ വ്യാഴം നിൽക്കുന്നു ഈ അവസ്ഥ അടുത്ത വർഷം പകുതി വരെ തുടരുന്നതായിരിക്കും. പത്താം ഭാവത്തിലെ കാര്യങ്ങൾ അനുകൂല ഭാവത്തിൽ നില്ക്കുന്നു എന്ന് അറിയിക്കുന്നു. ബാക്കി നിങ്ങളുടെ ശ്രമം.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. സ്വന്തം വിലയെ കുറിച്ച് കൂടുതൽ ബോധവാൻ ആകും. അധിക വരുമാനം ലഭിക്കാൻ കൂടുതൽ ജോലി ഏറ്റെടുക്കാം. സ്വന്തം കാഴിവുകളെ കുറിച്ച് കണക്കെടുപ്പ് നടത്തുകയും, ഉൾവിളികളെ അനുഗമിക്കുകയും ചെയ്യും.
ആശയ വിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. അവസരം നോക്കി ഇരുന്നത് പോലെ കാര്യങ്ങൾ തുറന്നടിക്കും. ആകാംഷഭരിതരായി നില കൊള്ളും. ചെറു യാത്രകൾ, കൂടുതൽ ചിന്തകൾ എന്നിവ കൂടെ ഉണ്ടാകും. ഈ അവസ്ഥയിൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ സ്വാഭാവികമാണെന്ന് കരുതാം. മനസും ചിന്തകൾക്കും ഒപ്പം ശരീരം എത്തുകയില്ലല്ലോ. ആദ്യ ആഴ്ചയിൽ തന്നെ ബുധനും ശുക്രനും ചോവ്വയോടൊപ്പം എത്തുമ്പോൾ ഈ തിരക്ക് വർധിക്കും എന്ന് പറയേണ്ടതില്ലലോ. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ഇൻ ലോസ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം എന്ന എട്ടാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ജീവിതം പിന്നെയും തുടങ്ങാൻ സമയമായി എന്ന സൂചനകൾ ലഭിക്കും. ആവശ്യമില്ലാത്തവയെ നീക്കിക്കളഞ്ഞു ജീവിതം വൃത്തിയാക്കും. മറ്റുള്ളവരുടെ ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നുവന്നേക്കാം. കടം കൊടുക്കൽ, കടം വാങ്ങൽ എന്നിവയും പ്രതീക്ഷിക്കാം.
രണ്ടാം ആഴ്ച ചൊവ്വ കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തു, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിലേക്ക് നീങ്ങും. വീടിനുള്ളിൽ കൂടുതൽ കാര്യങ്ങൾ, വിൽപന, വാങ്ങൽ, അടുക്കി വെക്കൽ, വീട്ടുകാരോടുള്ള അധികശക്തി പ്രകടനം ഇവ പ്രതീക്ഷിക്കാം.
മൂന്നാം ആഴ്ച ആശയ വിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ ന്യു മൂൺ എന്നിവ എത്തും. ഈ ഭാവത്തിലെ സൂചന കൂടുതൽ ആശയ വിനിമയം നടക്കും എന്ന് തന്നെ ആണ് സഹോദര ബന്ധം ശക്തിപ്പെടുത്താൻ തക്ക സംസാരം. ചെറു യാത്രകൾ. കൂടുതൽ മാനസിക വ്യാപാരങ്ങൾ, അയൽക്കാരുമായുള്ള അധിക സംസാരം.
അവസാന ദിവസങ്ങളിൽ നാലാം ഭാവത്തിൽ, കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തു, മാതാ പിതാക്കൾ എന്ന വിഷയങ്ങളിൽ അത്ര സുഖകരമായ നീക്കം നടക്കുമോ എന്ന് കണ്ടറിയണം. നിങ്ങളിലെ ചൊവ്വ, ശുക്രന്റെ മുന്നിൽ കീഴങ്ങിയാൽ നല്ലത് എന്ന് കരുതണം.. അല്ലെങ്കിൽ യുദ്ധങ്ങളുടെ ദേവൻ മുറിവേൽപ്പിക്കാൻ മടിക്കില്ല എന്ന് കൂടി ഓർത്തു നീങ്ങുക.
വ്യാഴം കഴിഞ്ഞ ഒൻപതാം ഭാവത്തിൽ അടുത്ത വർഷം പകുതി വരെ കാണും.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. സ്വാർത്തമതിയായി മുന്നോട്ട് നീങ്ങും എന്ന് അർഥം. പുതിയ തീരുമാനങ്ങൾ, തുടക്കങ്ങൾ, ലുക്‌സ് മെച്ചപ്പെടുത്തൽ എന്നിവ ആദ്യ ആഴ്ച തന്നെ രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വക്ക് ഒപ്പം ബുധൻ, ശുക്രൻ എന്നിവ എത്തും. ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന കാര്യങ്ങളിൽ ഒരു തിരക്ക് അനുഭവപ്പെടാം. അധിക ചെലവ്, ധനത്തിന്റെ, അല്ലെങ്കിൽ മൂല്യ വർധന ലക്ഷ്യമാക്കിയുള്ള ആശയ വിനിമയം. ഈ വിഷയത്തിൽ അച്ചടക്കത്തിന് സ്വയം വിധേയരാകേണ്ട അവസ്ഥ ഉണ്ടാകാം. വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ എടുക്കും.
അഞ്ചാം തീയതി ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, നിയമം കൊണ്ടുണ്ടാകുന്ന ബന്ധങ്ങൾ എന്നിവയിൽ ചോദ്യങ്ങൾ ചോദിക്കും. വിവാഹിതർ വിവാഹം മുന്നോട്ട് ഇതു രീതിയിൽ കൊണ്ട് പോകാം എന്നോ അല്ലെങ്കിൽ മുന്നോട്ട് പോകണോ എന്ന് വരെ ചിന്തിക്കാം. സിംഗിൾസ് ഈ വ്യക്തിയെ മാറ്റണോ, മാറ്റിയാൽ കൊള്ളാമോ എന്നാ ചോദ്യങ്ങൾ ചോദിക്കും. എല്ലാ വ്യക്തികളും ഏതാണ്ട് ഒരു പോലെ ആണെന്ന ഉത്തരം സ്വയം കണ്ടെത്തി സമാധാനിക്കും, അങ്ങനെ ഈക്വലൈസ് ചെയ്തു മുന്നോട്ട് പോകും. എല്ലാ ബന്ധങ്ങളിലും ഈ വിധ ചോദ്യങ്ങൾ ഉടലെടുക്കം. ബന്ധങ്ങളിൽ കൂടുതൽ ചോദ്യ ചിഹ്നങ്ങൾ പ്രതീക്ഷിക്കാം.
രണ്ടാം ആഴ്ച ചൊവ്വ സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ എത്തും. ആരോടും കാര്യങ്ങൾ തുറന്നടിക്കും. ചെറു യാത്രകൾ കൂടുതൽ നടക്കാം. മനസ്സിൽ വളരെ അധികം ചിന്തകൾ ഉണ്ടാകും. ഈ ചിന്തകൾ പ്രാവർത്തികമാക്കാൻ വളരെ പ്രയത്‌നിക്കും. അതിന്റെ ഭാഗമായി ശരീരിരിക അസ്വസ്ഥതകൾ ഉണ്ടായാൽ അത് കാര്യമാക്കാനില്ല എന്ന് കരുതാം. ചെറു കോഴ്‌സുകൾ , ആശയവിനിമയം എന്നിവയിലെ വിജയം പ്രതീക്ഷിക്കാം.
മൂന്നാം ആഴ്ച, ധനം, നിങ്ങളുടെ മൂല്യം, സമൂഹത്തിലെ വില എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ശുക്രനും ബുധനും ന്യു മൂണും എത്തുന്നതാണ്. ഈ അവസ്ഥ ശുഭ സൂചന ആണ് എന്ന് കരുതാം. രണ്ടാം ഭാവത്തിലെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രപഞ്ചം ഒരു അവസരം തരുന്നു എന്ന് കരുതുക.
അവസാന ദിവസങ്ങളിൽ മൂന്നാം ഭാവത്തിൽ സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന വിഷയങ്ങാളുടെ സാധ്യത വർധിപിച്ചു ശുക്രനും എത്തും ഈ ഭാവത്തിലെ വിഷയങ്ങൾ ശക്തി പ്രകടനത്തിന് വിധേയമായി താല്പയര കക്ഷികളെ വിളിച്ചു വരുത്തും.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം ഇൻ ലോസ് എന്ന വിഷയത്തിൽ നില്ക്കുന്ന വ്യാഴം, ഈ വര്ഷം പകുതി വരെ ഇതേ സ്ഥാനത്ത് നില്ക്കുന്നതാണ്.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ബെഡ് പ്ലെളേഴ്‌സ്, നിഗൂഡത, ഒറ്റപ്പെടൽ, ദൂര ദേശ വാസം. എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. പറഞ്ഞറിയിക്കാൻ ആവാത്ത കാര്യങ്ങളിൽ മനസ് വിങ്ങും. പ്രാർത്ഥന, ധ്യാനം എന്നിവ കൊണ്ട് ഈ അവസ്ഥയെ നേരിടും, നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിലേക്ക് ചോവ്വക്ക് ഒപ്പം ശുക്രനും ബുധനും എത്തും. ഒന്നാം ഭാവത്തിൽ നിങ്ങൾ മിന്നിത്തിളങ്ങും എന്ന് കരുതാം. തല്പരകക്ഷികൾക്ക്് നിങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ ആവില്ല. പുതിയ രീതിയിൽ കര്യങ്ങൾ പ്രതീക്ഷിക്കാത്ത വഴിയിലൂടെ മുന്നോട്ട് നീങ്ങും. ഒരു മാഗ്‌നെടിക് വ്യക്തിത്വം ആകും എന്നർത്ഥം.
അഞ്ചാം തീയതി ആറാം ഭാവത്തിൽ പൂർണത ചന്ദ്രൻ ഉദിക്കും. എന്റെ വ്യക്തി പരമായ അഭിപ്രായത്തിൽ ജോലി സ്ഥലം, ആരോഗ്യം, വളർത്തു മൃഗങ്ങൾ, സഹപ്രവർത്തകർ, ശത്രുക്കൾ എന്ന ഈ ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുമ്പോൾ ആരോഗ്യം തന്നെ കേന്ദ്ര ബിന്ദുവാകും. അങ്ങനെ എന്റെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ വന്നപ്പോൾ ഒളിഞ്ഞിരുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും വെളിവാക്കപ്പെട്ടു. ഇതോർത്ത് ഭയക്കുവാൻ അല്ല, ഈ അവസരം ആരോഗ്യം മെച്ചപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല അവസരമായി കണ്ടു മുന്നേറുക. ജോലി സ്ഥലം അവിടത്തെ ചലനങ്ങൾ എന്നിവ തള്ളിക്കളയാൻ ആവില്ല, രണ്ടാമത്തെ ആഴ്ച, ചൊവ്വ ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. ധനം ചെലവാകുന്നത് അറിയുകയേയില്ല. അതോടൊപ്പം ധനം, മൂല്യം എന്നിവ മെച്ചപ്പെടുതുന്നതിലേക്കായി രണ്ടാം ജോലി ഏറ്റെടുക്കാനും സാധ്യത. തുടങ്ങി വച്ച കര്യങ്ങാൽ പൂർത്തീകരിക്കാനുള്ള ശ്രമം ഇവയെല്ലാം നടത്തും.
മൂന്നാം ആഴ്ച സൂര്യൻ, ന്യു മൂൺ, ബുധൻ, ശുക്രൻ എന്നിവ ഒന്നാം ഭാവത്തിൽ. നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നിവയിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തും. സ്വയം പരീക്ഷിക്കും. ശ്രദ്ധ കേന്ദ്രമായി മാറും.
അവസാന ദിവസങ്ങളിൽ ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിലേക്ക് ചൊവ്വക്കൊപ്പം ശുക്രൻ കൂടി എത്തും. ഈ ഭാവത്തിലെ വിഷയങ്ങൾ മെച്ചപ്പെടുത്താൻ അവസരം ലാഭിക്കും.
ഏഴാം ഭാവത്തിൽ, വ്യാഴം ഈ വർഷം പകുതി വരെ നിൽക്കുന്നതാണ്.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. സുഹൃത്തുക്കളോട് ഒന്നിച്ചുള്ള സമയം, മോഹങ്ങളെയും പ്രതീക്ഷകളെയും ലക്ഷ്യമാക്കി ഉള്ള നീക്കങ്ങൾ, ലോങ്ങ് ടേം പ്ലാനുകൾ എന്നിവ സാധ്യമാണ്. 

ആദ്യ ആഴ്ചയിൽ തന്നെ രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, വിദേശ ബന്ധം, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വക്കൊപ്പം, ശുക്രനും, ബുധനും എത്തും. ഭാവനകൾ ഉണ്ടാകും, ഉള്വിതളികൾ കൂടെ വരും. കൂട്ടത്തിലും ഒറ്റപ്പെട്ടവനായി നില കൊള്ളും. രഹസ്യമയമായ കാര്യങ്ങളെ കുറിച്ച ചിന്തിക്കും. ഒറ്റപ്പെട്ട സ്ഥലവുമായി, ഏകാന്തത നില കൊള്ളുന്ന സ്ഥലവുമായി ബന്ധപ്പെട്ട വ്യക്തികളെ കാണാം. വളരെ രഹസ്യ സ്വഭാവം ഏറ്റെടുക്കും. ഹൃദയത്തിലെ ചിന്തകൾ ഉയർന്നു വരും.
അഞ്ചാം തീയതി അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം എന്ന വിഷയങ്ങളുടെ സന്തോഷങ്ങളിലേക്ക് നിങ്ങളെ തള്ളിയിട്ടു കൊണ്ട് പൂർണ ചന്ദ്രൻ തിളങ്ങി നില്ക്കും. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധിച്ചു നില്ക്കുക. ഊഹക്കച്ചവടം നടത്താൻ ആലോചിക്കുന്ന വ്യക്തികൾ, അവരുടെ മനസ് വ്യതിചലിക്കാൻ സാധ്യത ഉണ്ട് എന്നറിയണം. പുതിയ തുടക്കങ്ങൾ. ക്രിയെറ്റിവറ്റി വർധിക്കും.
നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവതിലെക്ക് ചൊവ്വ എത്തും. ലുക്‌സ് മെച്ചപ്പെടുത്തും, ആരോഗ്യം ഒരു പ്രധാന ഭാഗമാകും. മൂന്നാം ആഴ്ച രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപെടല്, വിദേശ ബന്ധം, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ ന്യു മൂൺ എന്നിവ നില്ക്കും . രഹസ്യങ്ങളുമായി മത്സരിക്കും. കൂടുതലും രഹസ്യ സ്വഭാവം സൂക്ഷിക്കും. ജീവിതത്തെ കുറിച്ച കണക്കെടുപ്പ് നാടതും. മനസിനെ ഡീൽ ചെയ്യും.
അവസാന ദിവസങ്ങളിൽ, ഒന്നാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വയോടൊപ്പം ശുക്രൻ എത്തും. ഇവ രണ്ടും ചേർന്നല നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിലെ നിങ്ങളുടെ മാസ്മരികത വർധിപ്പിക്കുകയും, പോപ്പുലർ ആക്കുകയും ചെയ്യും.

 jayashreeforecast@gmail.com