- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യം: തിരുവാതിര നക്ഷത്രം
നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര. ഓരോ നക്ഷത്രത്തെയും വിശകലനം ചെയ്യുന്നത് ആ നക്ഷത്രത്തിനെ ഭരിക്കുന്ന ഗ്രഹം, ആ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയെ ഭരിക്കുന്ന ഗ്രഹം, ഈ നക്ഷത്രത്തിന്റെ അടയാളം, ദേവത എന്നാ വിവിധ ഘടകങ്ങളെ ആസ്പദമാക്കിയാണ്. എല്ലാ നക്ഷത്രത്തിൽ പെട്ടവർക്കും ഒരേ രീതിയിൽ ഉള്ള പല അനുഭവങ്ങളും, ചിന്തകളും, അവസരങ്ങളും ഉണ്ടാകാം. പക്ഷെ അവരുടെ വിശേഷ ഗുണങ്ങൾ തിരിച്ചറിയാൻ മേൽപ്പറഞ്ഞ സൂചികകൾ ഉപയോഗിക്കുന്നു. തിരുവാതിര നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി മിഥുനം ആണ്. ഈ രാശിയുടെ നാഥൻ ബുധനും. ബുധൻ ആശയ വിനിമയം, ബുദ്ധി, യുക്തി, അക്കൗണ്ടിങ്, ഇല്കെട്രോനിക്സ്, എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ഈ നക്ഷത്രത്തിൽ ഉള്ളവർക്ക് മേൽപ്പറഞ്ഞ വിഷയങ്ങളോട് ദിനം ദിന ജീവിതത്തിൽ കൂടുതൽ ഇട പഴകേണ്ടി വരും. കൊടുംകാറ്റുകളുടെ ദേവൻ എന്നറിയപ്പെടുന്ന രുദ്രൻ ആണ് ഈ നക്ഷത്രത്തിന്റെ ദേവത. ഗ്രഹങ്ങളിലെ വിപ്ലവകാരി എന്നറിയപ്പെടുന്ന രാഹു ആണ് ഈ നക്ഷത്രത്തിന്റെ നാഥൻ. ഈ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി വായു തത്വ രാശി മാത്രമല്ല
നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര. ഓരോ നക്ഷത്രത്തെയും വിശകലനം ചെയ്യുന്നത് ആ നക്ഷത്രത്തിനെ ഭരിക്കുന്ന ഗ്രഹം, ആ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയെ ഭരിക്കുന്ന ഗ്രഹം, ഈ നക്ഷത്രത്തിന്റെ അടയാളം, ദേവത എന്നാ വിവിധ ഘടകങ്ങളെ ആസ്പദമാക്കിയാണ്. എല്ലാ നക്ഷത്രത്തിൽ പെട്ടവർക്കും ഒരേ രീതിയിൽ ഉള്ള പല അനുഭവങ്ങളും, ചിന്തകളും, അവസരങ്ങളും ഉണ്ടാകാം. പക്ഷെ അവരുടെ വിശേഷ ഗുണങ്ങൾ തിരിച്ചറിയാൻ മേൽപ്പറഞ്ഞ സൂചികകൾ ഉപയോഗിക്കുന്നു.
തിരുവാതിര നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി മിഥുനം ആണ്. ഈ രാശിയുടെ നാഥൻ ബുധനും. ബുധൻ ആശയ വിനിമയം, ബുദ്ധി, യുക്തി, അക്കൗണ്ടിങ്, ഇല്കെട്രോനിക്സ്, എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ഈ നക്ഷത്രത്തിൽ ഉള്ളവർക്ക് മേൽപ്പറഞ്ഞ വിഷയങ്ങളോട് ദിനം ദിന ജീവിതത്തിൽ കൂടുതൽ ഇട പഴകേണ്ടി വരും. കൊടുംകാറ്റുകളുടെ ദേവൻ എന്നറിയപ്പെടുന്ന രുദ്രൻ ആണ് ഈ നക്ഷത്രത്തിന്റെ ദേവത. ഗ്രഹങ്ങളിലെ വിപ്ലവകാരി എന്നറിയപ്പെടുന്ന രാഹു ആണ് ഈ നക്ഷത്രത്തിന്റെ നാഥൻ. ഈ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി വായു തത്വ രാശി മാത്രമല്ല ഒരു ഇരട്ട രാശിയും കൂടെ ആണ് . ഈ നക്ഷത്രത്തിന്റെ അടയാളം ഒരു കണ്ണുനീർത്തുള്ളിയാണ്, വജ്രത്തെയും ഈ നക്ഷത്രത്തിന്റെ അടയാളം ആയി സൂചിപ്പിക്കുന്നു. അതുകൊണ്ട് ബുധൻ, രാഹു എന്നീ ഗ്രഹങ്ങൾ ഏതാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു എന്ന് നോക്കിയാണ് ഈ നക്ഷത്രത്തെ കൂടുതലും വിശകലനം ചെയ്യുക.
പക്ഷെ മനസ് അല്ലെങ്കിൽ ചന്ദ്രൻ വായു തത്വ രാഷിയിന്മേൽ സ്ഥിതി ചെയ്യുന്നതിനാലും, ഈ രാശി ഒരു ഇരട്ട സ്വഭാവമുള്ള രാശി ആയതിനാലും. ആലോചനകൾ അധികമാകും. കണ്ണ് നീര്തുള്ളിപോലെ വളരെ ആർദ്രത ഉള്ള വ്യക്തികൾ ആണെന്നാണ് സങ്കൽപം. രുദ്രൻ രാഹു എന്നിവ വളരെ ശക്തിയേറിയ അസ്ഥിത്വങ്ങൾ ആയതിനാൽ, ഈ വ്യക്തികലും അതെ രീതിയിൽ ഉള്ള ശക്തി പ്രദർശിപ്പിക്കും. ഈ ശക്തി അവർ എന്തിനു ഉപയോഗിക്കും എന്നുള്ളത് ബുധനും രാഹുവും തീരുമാനിക്കും. ഇവ രണ്ടും ഇതു ഭാവത്തിൽ സ്ഥിതി ചെയ്യുന്നുവോ, ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ മനസ് ഇതു നേരവും വ്യാപിരിച്ചു കൊണ്ടിരിക്കും. ഈ വിഷയങ്ങളിൽ നിന്നായിരിക്കും നിങ്ങളുടെ ജീവിതത്തിലെ വിജയങ്ങൾ, സംഘർഷങ്ങൾ , സന്തോഷങ്ങൾ എന്നിവ പ്രധാനമായും എത്തുക.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വ്യക്തി ജീവിതം സൂചിപ്പിക്കുന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെതുന്നതാണ് . നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും എന്നാണു അർഥം .അമാവാസ്യ ചന്ദ്രൻ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ബന്ധങ്ങൾ, നിങ്ങൾ പര് പ്രധാന ഭാഗം നിറവേറ്റുന്ന ബന്ധങ്ങൾ, നിങ്ങളുടെ പ്രാധാന്യം ആവശ്യം വരുന്ന സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. ഇത് വരെ തടസം നേരിട്ട് കൊണ്ടിരുന്ന ചില പദ്ധതികളിൽ തുടർ ചർച്ചകളും ഉണ്ടാകും. ആരോഗ്യ സംരക്ഷണം പ്രധാന വിഷയമാകും. പുതിയ ബിസിനസ് ഡീലുകൾ , ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക.
ഈ ആഴ്ച സൂര്യൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖലയിലേക്ക് നീങ്ങും. സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ ആഴ്ച മാത്രമല്ല, ഈ മാസവും അടുത്ത മാസവും അതി ശക്തമായിരിക്കും. അതിനാൽ ആവശ്യങ്ങൾ എത്ര മാത്രം വെട്ടിക്കുറക്കാമോ, അത്രയും ഗുണം നിങ്ങൾക്ക് ലഭിക്കാം. അല്ല എങ്കിൽ വളരെ ഐ നാളുകളിലേക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായിതീരാൻ വൻ സാധ്യതകൾ ഉണ്ടാകാം. അതോടൊപ്പം തന്നെ പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള അന്വേഷണം, ജോലി സ്ഥലത്തുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ വന്നു ചേരാനുള്ള അവസരം, പുതിയ സേവിങ്ങ്സ് പ്ലാനുകൾ കർശനമായ സംസാര രീതി എന്നിവയും ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങൾക്ക് മേൽ കഴിഞ്ഞ ആഴ്ചയിൽ എന്നാ പോലെ ഈ ആഴ്ചയും നീക്കങ്ങൾ ഉണ്ടാകും. ഈ ആഴ്ച ഈ ഭാവത്തിൽ ന്യൂ മൂൺ വന്നെത്തുമ്പോൾ, ശാരീരിരിക അസ്വസ്തതകളിൽ നിന്ന് ഒരു മാറ്റം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. എങ്കിലും ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിങ്ങളുടെ വ്യർത്ഥ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഈ മോഹങ്ങളേ കുറിച്ചുള്ള പ്രപഞ്ചത്തിന്റെ നിരന്തരമായ ഓർമപ്പെടുത്തലുകൾ, ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
സൂര്യൻ ഈ ആഴ്ച നിങ്ങളുടെ വ്യക്തി ജീവിതം, നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നിവയെ സൂചിപ്പിക്കുന്ന മേഖലയിലേക്ക് നീങ്ങും. ഈ നീക്കം പിന്നെയും ആരോഗ്യം സൗന്ദര്യം എന്നീ മേഖലയ്ക്ക് മേൽ നിങ്ങളുടെ ശ്രദ്ധ വർധിക്കുന്നതിന്റെ സൂചനയാണ് നൽകുക. പുതിയ തുടക്കങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരം എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകൾ എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. അമാവാസി പുതിയ തുടക്കങ്ങളെ ആണ് സൂചിപ്പിക്കുക. ഈ പുതിയ തുടക്കങ്ങൾ അധികവും , നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ ആയിരിക്കാം . പുതിയ വ്യക്തികൾ നിങ്ങളുടെ ടീമിൽ വന്നു ചേരാം, പുതിയ ലോങ്ങ് ടേം ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടാകാം. ഈ ചർച്ചകളിൽ നിങ്ങൾ ഒരു പ്രധാന ഭാഗം അഭിനയിക്കും. പുതിയ സുഹൃത്തുക്കൾ ലഭിക്കാനുള്ള അവസരങ്ങൾ, സയൻസ്, ടെക്നോളജി എന്നാ മേഖലയിൽ നിന്ന് ലഭിക്കുന്ന പുതിയ ജോലികൾ, മുതിർന്ന സഹോദരങ്ങൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സൂര്യൻ ഈ ആഴ്ച രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് നീങ്ങുന്നതാണ് . നിങ്ങളുടെ രഹസ്യ മോഹങ്ങൾ വെളിപ്പെടുന്ന്ന സാഹചര്യമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ശത്രുക്കൾ അല്ലെങ്കിൽ വിപരീത സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ എത്തി ചേരുന്നതാണ്. അമാവാസ ചന്ദ്രൻ പുതിയ തുടക്കങ്ങളെ സൂചിപ്പുക്കുന്നു. ജോലിയിൽ പുതിയ തുടക്കങ്ങൾ, അല്ലെങ്കിൽ പുതിയ തുടക്കങ്ങളിലേക്ക് നയിക്കപ്പെടുവാൻ തക്കവണ്ണം എത്തിച്ചേരുന്ന അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, നിങ്ങളുടെ ജോലിയെ കുറിച്ച് അധികാരികൾ അവരുടെ അഭിപ്രായം വെളിപെടുതുന്ന അവസരം, എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകൾ എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച സൂര്യൻ എത്തും . ലോങ്ങ് ടേം ബന്ധങ്ങളിൽ ശുദ്ധീകരണം നടക്കും എന്നതിന്റെ സൂചനയാണിത്. നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം. ഇവ വ്യക്തി ജീവിതത്തിൽ നിന്നോ ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആകാം. പുതിയ സുഹൃത്തുക്കൾ, പുതിയ ഗ്രൂപ്പുകൾ, പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ എന്നിവയും ഈ അവസരം നിങ്ങളുടെ ജീവിതത്തിൽ സാന്നിധ്യം അറിയിക്കുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. അമവ്സ്യ ചന്ദ്രന്പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പദ്ധതികൾ പ്രതീക്ഷിക്കുക. എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും വന്നെതാം. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, തീർത്ഥാടനം , വിദേശികളുമായി ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. അടുത്ത കുറെ നാളുകളിലേക്ക് മേൽപ്പറഞ്ഞ വിഷയങ്ങളുടെ പ്രാധാന്യം വളരെഏറെ വര്ധിക്കുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ തുടരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ ഉണ്ടാവുന്ന സങ്കീർണതകൾ, അധികാരികലുമായുള്ള ചർച്ച, നിങ്ങൾക്ക് ലഭിക്കുന്ന പുതിയ അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. സാമ്പത്തിക വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കും. ജീവിത/ ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. ടാക്സ് , ഇൻഷുറൻസ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. ശാരീരിരിക അസ്വസ്ഥതകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പരയം. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും ഈ ആഴ്ചയുടെ ഭാഗമാകും.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. ദൂര യാത്രകൾക്കുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, മത പരമായ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സമ്പർക്കം, വിദേശ യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ, ഉപരി പഠനം, നിയമം എന്നിവയെ കുറിച്ചുള്ള രീസേര്ച് എന്നിവയും ഉണ്ടാകാം. എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങളും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നു ചേരും. ഈ അവസ്ഥ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം, നിയമപരമായ ബന്ധങ്ങൾ , ബിസിനസ് ബന്ധങ്ങൾ എന്നിവയിലും ഇതേ അവസ്ഥ പ്രതീക്ഷിക്കുക പുതിയ എഗ്രീമെന്റുകൾ, അവയിലേക്ക് നയിക്കാവുന്ന തരത്തിലുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയ്ക്ക് മേൽ സൂര്യൻ അടുത്ത ഒരു മാസം ഉണ്ടാകും. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉള്ള പങ്കാളികലോടുള്ള ബന്ധം പ്രധാനമാകും. ഈ ബന്ധങ്ങളിൽ വാഗ്വാദങ്ങൾ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങൾ സംബന്ധിച്ച ചർച്ചകൾ, , ടാക്സ് , ഇന്ഷുറന്സ് എന്നിവ സംബന്ധിച്ച തിരുത്തലുകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നു ചേരും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ പുതിയ തുടക്കങ്ങളെ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ തുടക്കങ്ങൾ എന്നിവ ഉണ്ടാകും. സഹ പ്രവർത്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും. ടീം ചർച്ചകൾ, ആശയ വിനിമയം, ഇല്കെട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ , നിരവധി ചെറു പ്രോജക്ക്ട്ടുകളിൽ സമയ0 ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . ആരോഗ്യ0 മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തിച്ചേരും. വിവാഹം, പ്രേമം എന്നീ ബന്ധങ്ങളിന്മേൽ അതീവ ശ്രദ്ധ ആവശ്യമാകും. പുതിയ ബന്ധ്ഗൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധത്തെ കുറിച്ചുള്ള ആശങ്ക, എന്നിവ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിന്മേലും ഒരേ അവസ്ഥ തന്നെ ഉണ്ടാകാം. പുതിയ കൊന്റ്രാക്ക്ട്ടുകൾ, ജോബ് ഓഫറുകൾ, ജോലിയിൽ പുതിയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . ഇവ പുതിയ അവസ്ഥകളെ സൂചിപ്പിക്കുന്നു. പുതിയ ക്രിയേറ്റീവ് ജോലിക്കുള്ള അവസരങ്ങൾ വന്നു ചേരാം. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, എന്നിവയും ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ , നിങ്ങളുടെ സ്കില്ലുകളെ ഉയർത്തിക്കാട്ടാനുള്ള തത്രപ്പാട്, നെറ്റ് വെക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. ജോലി സ്ഥലം സഹ പ്രവർത്തകർ ആരോഗ്യം എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച, ടീം ചർച്ചകൾ, ജോലിസ്തലതുള്ള നവീകരണം, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള കരുതൽ, ബാധ്യതകളെ കുറിച്ചുള്ള ആശങ്ക, എന്നിവയും ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. റിയൽ എസ്റ്റെട്റ്റ് ഡീലുകളിൽ പുതിയ നീക്കങ്ങൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീടിനുള്ളിൽ പുതിയ തുടക്കങ്ങൾ, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം, എന്നിവയ്ക്കുള്ള അവസരങ്ങൾ ഇനിയും തുടരും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് സൂര്യൻ ഈ ആഴ്ചാ നീങ്ങും. ക്രിയേറ്റീവ് ജോലികളിൽ നിങ്ങൾ പുതിയ അവസരങ്ങൾ തേടുന്നു. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് പുതിയ അനുഭവങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ, സ്വന്തം കഴിവുകൾ ഉപയോഗിച്ചുള്ള സംരംഭങ്ങൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, പുത്യ ഹോബികൾ, നെറ്റ് വെക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . നിരവധി ചെറു യാത്രകൾ, നിരവധി ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, അയൽക്കാർ , കംയൂനിട്ടികൾ എന്നിവർക്ക് വേണ്ടി ഉള്ള ജോലികൾ, പുതിയ ഇലെക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിലേക്ക് ഈ ആഴ്ച നീങ്ങും. . റിയൽ എസ്റ്റെട്റ്റ് ഡീലുകളിൽ പുതിയ നീക്കങ്ങൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ പ്രശ്ന പരിഹാരം, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീടിനുള്ളിൽ പുതിയ തുടക്കങ്ങൾ, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം, എന്നിവ അടുത്ത കുറെ നാളുകളിലേക്ക് പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ന്യൂ മൂൺ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ, പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ തുടക്കങ്ങൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ട നിരവധി അവസരങ്ങളുടെ ആഗമനം, പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ലോണുകൾ, മറ്റു ബാധ്യതകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. നിരവധി ഉത്തര വാദിതങ്ങൾ അടുത്ത കുറെ നാളുകളിലേക്ക് നാം ഏറ്റെടുക്കേണ്ടി വരും. എഴുത്ത്, ആശയ വിനിമയം, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ചെറു കോഴ്സുകൾ, ചെറു യാത്രകൾ, നിരവധി ആശയ വിനിമയങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ സഹോദരങ്ങലുമായുള്ള സംവാദം, എന്നിവ അടുത്ത കുറെ നാളേക്ക് പ്രതീക്ഷിക്കാം. ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീര്രിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക