- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യങ്ങൾ: പുണർതം നക്ഷത്രം
തിരികെ വന്നിരിക്കുന്ന വെളിച്ചം അല്ലെങ്കിൽ പുതിയ വെളിച്ചം, എന്നാണു ഈ നക്ഷത്രത്തിന്റെ നാമം കൊണ്ട് സൂചിപ്പിക്കുന്നത്. നാം ഈ ലോകത്തിലേക്ക് തിരികെ വന്നിരിക്കുന്നു എന്നർത്ഥം. മിഥുനം രാശിയുടെ 20:00 മുതൽ കർക്കിടകം രാശിയുടെ 3:20 മിനിറ്റ് വരെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഏതു രാശിയിൽ പെട്ടവർ ആണ് നാം എന്ന് തിരിച്ചറിയേണ്ടതാണ്. മിഥുനം രാശിയാണ് എങ്കിൽ രാശിയെ ഭരിക്കുന്ന ഗ്രഹം ബുധനും, കർക്കിടകം ആണെങ്കിൽ രാശിയെ ഭരിക്കുന്നത് ചന്ദ്രനും ആയിരിക്കും. രാശി രണ്ടു ആണെങ്കിലും ഈ നക്ഷത്രത്തെ ഭരിക്കുന്നത് വ്യാഴം ആണ്. ഈ നക്ഷത്രത്തിന്റെ ദേവത അദിതിയും, അടയാളം വില്ലുകൾ നിറച്ച ആവനാഴിയും ആണ്. ബുധൻ, വ്യാഴം എന്നിവ യാൽ ഭരിക്കപ്പെടുന്ന നക്ഷത്രത്തിൽ വരുന്ന വ്യക്തികൾ റീ സേർച്ച്, പല തര0 വിഷയങ്ങളെ കുറിച്ചുള്ള പഠനം എന്നിവയിൽ , ജീവിതകാലം മുഴുവൻ ചിലവഴിക്കും. അവർക്ക് പല വിഷയങ്ങളെയും കുറിച്ച് അറിവുള്ളവർ ആയിരിക്കുകയും ചെയ്യും. ബുധൻ ആണ് കൂടുതൽ ശക്തം എങ്കിൽ അവരുടെ അറിവുകൾ ആഴത്തിൽ ഉള്ളതാകാൻ അത്ര സാധ്യതയില്ല, എന്നാൽ വ്യാ
തിരികെ വന്നിരിക്കുന്ന വെളിച്ചം അല്ലെങ്കിൽ പുതിയ വെളിച്ചം, എന്നാണു ഈ നക്ഷത്രത്തിന്റെ നാമം കൊണ്ട് സൂചിപ്പിക്കുന്നത്. നാം ഈ ലോകത്തിലേക്ക് തിരികെ വന്നിരിക്കുന്നു എന്നർത്ഥം. മിഥുനം രാശിയുടെ 20:00 മുതൽ കർക്കിടകം രാശിയുടെ 3:20 മിനിറ്റ് വരെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഏതു രാശിയിൽ പെട്ടവർ ആണ് നാം എന്ന് തിരിച്ചറിയേണ്ടതാണ്. മിഥുനം രാശിയാണ് എങ്കിൽ രാശിയെ ഭരിക്കുന്ന ഗ്രഹം ബുധനും, കർക്കിടകം ആണെങ്കിൽ രാശിയെ ഭരിക്കുന്നത് ചന്ദ്രനും ആയിരിക്കും. രാശി രണ്ടു ആണെങ്കിലും ഈ നക്ഷത്രത്തെ ഭരിക്കുന്നത് വ്യാഴം ആണ്. ഈ നക്ഷത്രത്തിന്റെ ദേവത അദിതിയും, അടയാളം വില്ലുകൾ നിറച്ച ആവനാഴിയും ആണ്.
ബുധൻ, വ്യാഴം എന്നിവ യാൽ ഭരിക്കപ്പെടുന്ന നക്ഷത്രത്തിൽ വരുന്ന വ്യക്തികൾ റീ സേർച്ച്, പല തര0 വിഷയങ്ങളെ കുറിച്ചുള്ള പഠനം എന്നിവയിൽ , ജീവിതകാലം മുഴുവൻ ചിലവഴിക്കും. അവർക്ക് പല വിഷയങ്ങളെയും കുറിച്ച് അറിവുള്ളവർ ആയിരിക്കുകയും ചെയ്യും. ബുധൻ ആണ് കൂടുതൽ ശക്തം എങ്കിൽ അവരുടെ അറിവുകൾ ആഴത്തിൽ ഉള്ളതാകാൻ അത്ര സാധ്യതയില്ല, എന്നാൽ വ്യാഴം ആണെങ്കിൽ ആഴമേറിയ അറിവ് ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ. ബുധൻ അസ്ട്രോലജിയിൽ സൂചിപ്പിക്കുന്നത് lower intelligence ആണ്. അപ്പോൾ ബുധ്നറെയും , വ്യഴതിന്റെയും കൂടിച്ചേരൽ ആയ ഈ നക്ഷത്രം അറിവുകളുടെ കൂമ്പാരം ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ . ഈ അറിവുകൾ ലഭിക്കാൻ വേണ്ടി വൻ യുദ്ധങ്ങൾ തന്നെ ജീവിതത്തിൽ നാം നടത്തുന്നതാണ്. ഈ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് ഒരു ലഹരിയായി ഇവർ കാണും. പക്ഷെ അത് ശ്രവിക്കുന്ന്വന്റെ മാനസിക സ്ഥിതിയെ ആശ്രയിച്ചായിരിക്കും ഇവരുടെ പ്രവർത്തനത്തെ അവർ വിലയിരുത്തുക. മറ്റുള്ളവരുടെ ജീവിതത്തിനെ കുറിച്ച് ന്യായമായും ഒരു താല്പര്യം ഇവർക്കുണ്ടാകും. പക്ഷെ മറ്റുള്ളവർ അവർ ഏതു തരത്തിൽ സ്വീകരിക്കും എന്നത് പ്രധാനമാണ്.
ഈ നക്ഷത്രത്തിന്റെ പേര് സംസ്കൃതത്തിൽ പുനർ വാസുഎന്നാണു . എന്ത് കാര്യവും രണ്ടാമത് ചെയ്യുമ്പോഴായിരിക്കും കൃത്യമായി ചെയ്യാൻ കഴിയുക. ആദ്യ ശ്രമങ്ങൾ പലപ്പോഴും പാളിപ്പോകാം. പുനർ എന്നാൽ രണ്ടാമത് എന്നാണ് അർഥം എന്ന് നമുക്ക് എല്ലാം അറിയാവുന്നതാണല്ലോ. ജീവിതത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകും എന്നാണു സൂചന.
നിങ്ങൾ ഈ നക്ഷത്രത്തിൽ ഉൾപ്പെടുന്ന വ്യക്തി ആണെങ്കിൽ, പ്രത്യേകിച്ചും, നിങ്ങളുടെ 2,3,5, 9,10,12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ, ( ബുധൻ, വ്യാഴം ശുക്രൻ, ചന്ദ്രൻ, കേതു ) എന്നിവ ഈ നക്ഷത്രത്തിൽ ആണെങ്കിൽ, ബ്ലോഗ് എഴുത്ത്, പഠിപ്പിക്കൽ, ട്രെയിനിങ്, കൗൺസലിങ് എന്നിവ ഒരു പാർട്ട് ടൈം ജോലി ആയി എടുക്കുന്നതിനെ കുറിച്ച് സീരിയസായി ആലോചിക്കണം . നിക്ഷേപം ആവശ്യമില്ലാത്ത ഇത്തരം മേഖലകളിൽ ഒന്ന് പയറ്റി നോക്കെണ്ടതിനു മടിക്കേണ്ട.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലേക്ക് ശുക്രൻ ഈ ആഴ്ച നീങ്ങുന്നതാണ്. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും.
ആഴ്ചയുടെ അവസാനം സാമ്പത്തിക ബാധ്യതകൾ, പങ്കാളിത്തം, വൈകാരിക ബന്ധങ്ങൾ എന്നാ മേഖലയ്ക്ക് മേൽ പൂർണ ചന്ദ്രൻ ഉദിക്കും. സാമ്പത്തിക ബാധ്യതകൾ, പുതിയ സാമ്പത്തിക പദ്ധതികൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ലോണുകൾ ലഭിക്കാനും നല്കാനും ഉള്ള ചർച്ചകളിൽ തീരുമാനം ഉണ്ടാകും. വൈകാരിക ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനം ശ്രദ്ധേയമാകുന്ന അവസരങ്ങൾ ഉണ്ടാകാം. പല തരം സാമ്പത്തിക പ്രശ്നങ്ങളെ ലഘൂകരികാനുള്ള ശ്രമങ്ങൾ തുടരും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ മേഖലയിൽ അടുത്ത കുറെ നാളുകളിലേക്ക് വളരെ അധികം മാറ്റങ്ങൾ ഉണ്ടാകും. ശുക്രൻ ഈ ആഴ്ച മുതൽ മേൽപ്പറഞ്ഞ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ട ചർച്ചകൾ, വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരങ്ങൾ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, മധുരമായ സംസാരം കാഴ്ച വക്കാനുള്ള അവസരങ്ങൾ എന്നിവയും അടുത്ത കുറെ നാളേക്ക് പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ വിഷയങ്ങൾക്ക് മേൽ അടുത്ത ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരനങ്ങളെ സൂചിപ്പിക്കുന്നു . വിവാഹം, പ്രേമം എന്നിവയിൽ പൂര്തീകരണങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ , നിലവിലുള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ, ചില ബിസിനസ് ബന്ധങ്ങളുടെ പൂർത്തീകരണം, ചില എഗ്രീമെന്റുകളുടെ പൂര്തീകരണത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തി ജീവിതം സൂചിപ്പിക്കുന്ന മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ നീങ്ങുന്നതാണ്. പുതിയ തുടക്കങ്ങളെ ഈ നീക്കം സൂചിപ്പിക്കുന്നു. ജീവിതത്തിൽ പുതിയ തുടക്കങ്ങൽക്കായി കാത്തിരിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി അവസര്നങ്ങൾ ഉണ്ടാകും. ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുന്ന അവസരങ്ങൾ, നിങ്ങളുടെ വ്യക്തി പ്രഭാവം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ യോജിച്ച അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ തുടക്കങ്ങൾ സാമൂഹിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും ഉണ്ടാകാം.
സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. മത്സര ഇനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. ജോലിയിൽ പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം സംഭവിക്കാം. സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ നീങ്ങും ഇദ്ദേഹം അടുത്ത കുറെ നാളുകൾ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം., ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, വൈകാരിക സമ്മർദ്ദം നേരിടുന്ന നിരവധി അവസരങ്ങൾ, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള താല്പര്യം ഈ അവസരം ഉണ്ടാകാം.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ക്രോയെട്ടീവ് ജോലികൾ, കുട്ടികൾ എന്നിവ സംബന്ധിച്ച ജോലികളിൽ പൂർത്തീകരണം ഉണ്ടാകും,. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. പുതിയ സംരംഭങ്ങളെ കുറിച്ചുള ചർച്ചകൾ, നിങ്ങളുടെ കഴിവുകളെ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നീ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ ഗ്രൂപ്പ് ജോലികൾക്കുള്ള അവസരങ്ങൾ അടുത്ത ദിവസങ്ങളിൽ എത്താനുള്ള ശക്തമാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ചർച്ചകള്, ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ലാഭത്തിനു വേണ്ടി ഉള്ള ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമായി ഉള്ള അടുപ്പം, പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്ന പരിഹാരം ഉണ്ടാകണം എന്നാണ്. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ തീരുമാനങ്ങൾ ഉണ്ടാകും. വീട് മാറ്റം, റിപ്പെയരിങ് ജോലികൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമം എന്നിവയും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ശുക്രൻ ഈ ആഴ്ച നീങ്ങുന്നതാണ്. അൽപ നാലതെക്ക് നിങ്ങളുടെ ജോലി , സമൂഹത്തിലെ വില എന്നാ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നും, ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും ഉണ്ടാകാം. അധികാരികളുടെ ശ്രദ്ധ നിങ്ങളിൽ തന്നെ കൂടുതൽ എത്തുന്ന സമയമാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഈ സമയം ലഭിക്കാവുന്നതാണ്.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പതിവിലും കൂടുതൽ ആശയ വിനിമയങ്ങൾ വേണ്ടി വരുന്ന അവസരമാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ, ചെറു യാത്രകൾ, എന്നിവയും പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. സഹോദരങ്ങളുമായി ചർച്ചകൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ഇലെക്ട്രോനിക്സ് , മീഡിയ എന്നീ മേഖലയുമായുള്ള അടുപ്പം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ശുക്രൻ ഈ ആഴ്ചയിൽ നീങ്ങുന്നതാണ്. ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളിൽ നടത്തുന്ന ചർച്ചകൾ, ആത്മീയ യാത്രകളിൽ ഉള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകിൽ നിന്നുള്ള അവസരങ്ങൾ, വിദേശത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരുമൊത്ത് ചെയ്യേണ്ട ജോലികൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം.
ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. സാമ്പത്തിക വിഷയങ്ങളിൽ ഉള്ള ആശങ്ക, വെല്ലുവിളികൾ എന്നിവയെ ആണ് ഈ ചന്ദ്രൻ സൂചിപ്പിക്കുക. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരം, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി നടത്തുന്ന ചർച്ചകൾ എന്നിവയും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നീ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ നീങ്ങും. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകാം.
നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ, പ്രതീക്ഷകൾ എന്നിവയെ സൂചിപ്[പിക്കുന്ന മേഖലയിലേക്ക് ഈ ആഴ്ച പൂർണ ചന്ദ്രൻ ഇതും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു;. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. അര്രോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, വൈകാരിക സമ്മർദ്ദം അനുഭവപ്പെടുന്ന സാഹചര്യങ്ങൾ,.എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ശുക്രൻ ഈ മേഖലയിൽ നിൽക്കുമ്പോൾ പുതിയ ബന്ധങ്ങൾ ഉണ്ടാവണം എന്നാണു. നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. വൈകാരികമായ സമ്മർദ്ദങ്ങളെ കുറിച്ചുള്ള കണക കൂട്ടലുകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ്', അതീമ്യാ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ മേഖലയിലേക്ക് ഈ ആഴ്‌ച്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ അൽപ നാളുകളിലേക്ക് ലഭിക്കാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാടിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ലോങ്ങ് ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള അവസരമാണിത്. പുതിയ ഗ്രൂപ്പ് ബന്ധങ്ങൾ ഉണ്ടാകും.ദൂര ദേശത് നിന്നുള്ള ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകളും സാധ്യമാണ്. കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ. ടീം ജോലികൾ, പുതിയ സുഹൃത്തുക്കൾ ടീം അംഗങ്ങൾ എന്നിവരെ ലഭിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ എന്നിവയും ലഭിക്കുന്ന അവസരമാണ്. ചില ഗ്രൂപ്പ് ബന്ധങ്ങളിൽ പൂർത്തീകാരണം ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ സിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ സ്വാധീനം ഈ ആഴ്ച ഉണ്ടാകും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ ചില പ്രോജക്ക്ടുകൾ ചെയ്തു തീർക്കുന്നതാണ്.. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, പല കാരണങ്ങൾ കൊണ്ടും ജോലിസ്ഥലത് നിങ്ങളുടെ പ്രാധാന്യം വർധിക്കുന്ന അവസരം, ജോലിയെ കുറിച്ചുള്ള അമിത പ്രതീക്ഷകൾ, എന്നിവയും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. അടുത്ത കുറെ നാൾ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള കണക്ക് കൂട്ടലുകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള തയ്യാറെടുപ്പ്, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, വിദേശ സംസ്കാരവുമായി നടത്തുന്ന ഇടപെടൽ, അവരുടെ സഹായത്തോടെ ചെയ്യുന്ന ജോലികൾ എന്നിവയും ഈ ആഴ്ചയുടെ ഭാഗമാകും.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക