- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് മാസഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾക്ക് ഈ മാസവും പ്രാധാന്യം തുടരും. അധിക ചെലവ് കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക കഴിഞ്ഞ മാസം മുതൽ ഉണ്ടായിരുന്നു എങ്കിലും ഈ മാസം വളരെ സമ്മിശ്രമായ അനുഭവങ്ങലായിരിക്കും നമ്മെ തേടി എത്തുക. എങ്കിലും പുതിയ സാമ്പത്തിക പദ്ധതികൾക്ക് തുടക്കമിടാനുള്ള അവസരങ്ങളും ലഭിക്കേണ്ടതാണ്. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകാം. മൂല്യ വര്ധനയ്ക്കായി പുതിയ പദ്ധതികൾ തീർച്ചയായും ഉണ്ടാകും. ഈ അവസരങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ കഴിയേണ്ടതാണ്. ധനം അധികം ചെലവാക്കാനുള പല അവസരങ്ങളും വന്നെത്തും, അവയെ ഒഴിവാക്കാൻ പറ്റിയില്ല എങ്കിൽ മുന്നോട്ടുള്ള നീക്കം അല്പം ശ്രമകരമാകും. പുതിയ ജോയിന്റ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ധന സഹായം നൽകാനോ ലഭിക്കാനോ ഉള്ള ശ്രമങ്ങളും നടത്താം. ധനം , സാമ്പത്തിക പദ്ധതികൾ എന്നിവ തന്നെയാണ് ഈ മാസം നമ്മുടെ മനസ്സിൽ കൂടുതലും ഉണ്ടാകുക. ആദ്യ രണ്ടാ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾക്ക് ഈ മാസവും പ്രാധാന്യം തുടരും. അധിക ചെലവ് കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക കഴിഞ്ഞ മാസം മുതൽ ഉണ്ടായിരുന്നു എങ്കിലും ഈ മാസം വളരെ സമ്മിശ്രമായ അനുഭവങ്ങലായിരിക്കും നമ്മെ തേടി എത്തുക. എങ്കിലും പുതിയ സാമ്പത്തിക പദ്ധതികൾക്ക് തുടക്കമിടാനുള്ള അവസരങ്ങളും ലഭിക്കേണ്ടതാണ്. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകാം. മൂല്യ വര്ധനയ്ക്കായി പുതിയ പദ്ധതികൾ തീർച്ചയായും ഉണ്ടാകും. ഈ അവസരങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ കഴിയേണ്ടതാണ്. ധനം അധികം ചെലവാക്കാനുള പല അവസരങ്ങളും വന്നെത്തും, അവയെ ഒഴിവാക്കാൻ പറ്റിയില്ല എങ്കിൽ മുന്നോട്ടുള്ള നീക്കം അല്പം ശ്രമകരമാകും. പുതിയ ജോയിന്റ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ധന സഹായം നൽകാനോ ലഭിക്കാനോ ഉള്ള ശ്രമങ്ങളും നടത്താം. ധനം , സാമ്പത്തിക പദ്ധതികൾ എന്നിവ തന്നെയാണ് ഈ മാസം നമ്മുടെ മനസ്സിൽ കൂടുതലും ഉണ്ടാകുക. ആദ്യ രണ്ടാഴ്ച അല്പം സാവധാനം നീങ്ങിക്കൊണ്ടിരുന്ന ഈ വിഷയങ്ങൾ അതിനു ശേഷം ശക്തി പ്രാപിക്കുന്നത് കാണാൻ കഴിയും. നമുക്ക് ആശ്വാസം പകരാൻ, പുതിയ ധന സമ്പാദന മാർഗങ്ങളും ഉയർന്നു വരാം.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സ്വാധീനം തുടരും. ആശയ വിനിമയ മേഖലയിൽ നിന്നുള്ള ചില അവസരങ്ങൾ ലഭിച്ചേക്കാം. സഹോദരങ്ങൾ,സഹോദര തുല്യരായ വ്യക്തികൾ, എന്നിവരോടുള്ള ആശയവിനിമയം ഉണ്ടാകാം. അയൽക്കാർ കമ്യൂണി റ്റികൾ എന്നിവരുടെ ഒപ്പം സമയം ചെലവാക്കാനുള്ള അവസരങ്ങൾ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരം, ചെറു കോഴ്സുകൾ, ചെറു പ്രോജക്ക്ട്ടുകൾ നെറ്റ വർക്കിങ് അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
രണ്ടാമത്തെ ആഴ്ച വരെ ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ നിന്ന ചൊവ്വ രണ്ടാമത്തെ ആഴ്ച മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക് നീങ്ങും. ഈ നീക്കവും സാമ്പത്തിക സ്ത്രോസുകളുടെ പ്രാധാന്യത്തെ ആണ് സൂചിപ്പിക്കുക. പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ അല്ലാതെ പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ, ടീം ചർച്ചകൾ , ടെക്നോളജി ഉയോഗിച്ചുള്ള ജോലികൾ എന്നിവ ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൾ, പുതിയ ബിസിനസ് ആശയങ്ങൾ, അവയെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ ടീം ചർച്ചകളിൽ അഭിപ്രായ ഭിന്നതകളും ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളാണ് ഈ മാസം ഏറ്റവും പ്രാധാന്യം നേടുക. സൂര്യൻ ഈ മാസത്തിന്റെ അധിക ദിവസവും ഈ മേഖലയിൽ തന്നെ ഉണ്ടാകുന്നതാണ്. കഴിഞ്ഞ മാസം മുതൽ നിങ്ങളുടെ വ്യക്തി ജീവിതവും സാമൂഹിക ബന്ധങ്ങളും ശക്തമായ നീക്കങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. ഈ നീക്കങ്ങൾ രണ്ടാമത്തെ ആഴ്ച മുതൽ വളരെ അധികം ശക്തി പ്രാപിച്ചതായി കാണപ്പെടും. ബുധൻ രണ്ടാമത്തെ ആഴ്ചയിൽ ഈ മേഖലയിൽ എത്തുന്നതാണ്. പുതിയ ബന്ധങ്ങൾ വ്യക്തിജീവിതത്തിലും,സാമൂഹിക ജീവിതത്തിലും ഉണ്ടാകാം. പുതിയ തുടക്കങ്ങൾ, പുതിയ തീരുമാനങ്ങൾ , ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയു0 പ്രതീക്ഷിക്കുക. സമൂഹ മധ്യത്തിൽ ശ്രദ്ധിക്കപ്പെടേണ്ട അവസരങ്ങളും ലഭിക്കുന്ന അവസരമാണ്. നമ്മുടെ പദവി തന്നെ മാറുന്ന വിധത്തിലുള്ള നീക്കങ്ങളും ഉണ്ടാകാം. നിരവധി ചെറു ജോലികളിൽ നാം സമയം ചിലവഴിക്കും. വളരെ അധികം ആശയ വിനിമയങ്ങൾ നടത്തേണ്ട സാഹചര്യങ്ങളും വന്നു ചേരും.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സാന്നിധ്യം ഉണ്ടാകും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള തീവ്രമായ ചിന്തകൾ, പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, കുടുംബതിനുള്ളിൽ സീരിയസ് ചർച്ചകൾ,നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പുതിയ പ്ലാനുകൾ എന്നിവ ഉണ്ടാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, അധിക ചെലവിനെ നിയന്ത്രിക്കാനുള്ള ആഗ്രഹം, എന്നിവയുമായുള്ള നീക്കങ്ങളും ഈ മാസം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകാം.
ആദ്യ രണ്ടാഴ്ച ചൊവ ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക് മേൽ ഉണ്ടാകും. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാനുള്ള അവസരം, വിദേശത്തു നിന്നുള്ള ജോലികൾ,വിദേശികളുമായുള്ള സമ്പർക്കം, എന്നിവ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളിൽ നിങ്ങൾക്കുള്ള ഭിപ്രയങ്ങളെ വെളിപ്പെടുത്തൽ, തത്വ ചിന്തകന്മാരുമായുള്ള സംവാദം, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. അതിനു ശേഷം, ചൊവ്വ ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങൾക്ക് മേൽ സ്വാധീനിച്ചു തുടങ്ങും. രണ്ടാമത്തെ ആഴ്ച മുതൽ ജോലി സ്ഥലത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനുള്ള സമ്മർദ്ദം ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, അധികാരികൾ,മാതാ പിതാക്കൾ എന്നിവരോടുള്ള ശക്തി പ്രകടനം, പുതിയ പ്രോജക്ക്ട്ടുകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അന്വേഷണം ഈ മാസത്തിന്റെ പ്രധാന ഭാഗമായിരിക്കും.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ഉള്ളത്, ആദ്യ രണ്ടാഴ്ചകളിൽ ഈ ഭാവത്തിൽ നിൽക്കുന്ന സൂര്യന്ന്റെ ഒപ്പം രണ്ടാമത്തെ ആഴ്ച ബുധനും എത്തും. അപ്പോൾ നമ്മുടെ മാനസിക മായ വെല്ലുവിളികളെ കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും പ്രതീക്ഷിക്കുക. ഈ അവസരം ആത്മീയ വിഷയങ്ങൾക്ക് മുന്ഗണന നൽകേണ്ട അവസരമാണ്. ചാരിറ്റി പ്രവർത്തനങ്ങൾ,ആത്മീയ യാത്രകൾ എന്നിവയോടുള്ള താല്പര്യം ഈ സമയം വര്ധിക്കാം. ഏകാന്തനായി തീരാനുള്ള അവസരം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും വന്നെതാം. ഭൂത കാലത്തെ കുറിച്ചുള്ള ചിന്തകൾ, നിങ്ങളുടെ പരാജയങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ, എന്നിവയും ഈ അവസരതിന്റെ ഭാഗമാകും. ഭാവി പദ്ധതികൾ തയ്യാറാക്കാനുള്ള നല്ല സമയവും ഇത് തന്നെ ആയിരിക്കും.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയ്ക്ക് മേൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകാം. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള അവസരം , പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, സാമൂഹിക തലത്തിൽ നിന്നും പുതിയ ഉത്തര വാദിത്തങ്ങൾ , മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കാനുള്ള അവസരങ്ങൾ എന്നിവയും ലഭിക്കാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾക്ക് മേൽ ആദ്യ രണ്ടാഴ്ച ചൊവ്വയുടെ സ്വാധീനം തുടരും. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളെ ലഘൂകരിക്കാനുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം ,വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചയിൽ ചൊവ്വ ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് യാത്രയാകും. ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവയ്ക്കുള്ള സാധ്യതകൾ അടുത്താൽ കുറെ നാൾ ഉണ്ടായിരിക്കും. എഴുത്ത് , പ്രസിദ്ധീകരണ0, ഉപരി പഠനം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തത്വ ചിന്തകരുമായുള്ള ചർച്ചകൾ, എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്ന വിഷയങ്ങളാണ് ഈ മാസം നമ്മുടെ ശ്രദ്ധയിൽ കൂടുതൽ ഉണ്ടാകുക. ആദ്യ രണ്ടാഴ്ച സൂര്യൻ മാത്രമാണ് ഈ ഭാവത്തിൽ ഉണ്ടാകുക. അതിനു ശേഷം ബുധനും ഈ ഭാവത്തിൽ എത്തുമ്പോൾ, വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകും. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ, അവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവ ഈ മാസം യഥേഷ്ടം ഉണ്ടാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ഗ്രൂപ്പ് ചർച്ചകൾ, ഗ്രൂപ്പ് പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സേർച്ച്, മുതിർന്ന സഹോദരങ്ങൾ, അല്ലെങ്കിൽ സഹോദര തുല്യരായ ബന്ധുക്കൾ എന്നിവരോടുള്ള ചർച്ചകൾ, ടെക്നോളജി മേഖലയിൽ നിന്നുള്ള ഗ്രൂപ്പ് ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയ്ക്ക് മേൽ അധിക ദിവസവും ശുക്രന്റെ സ്വാധീനം ഉണ്ടാകും. ഈ ഭാവം നാമുടെ മാനസിക സമ്മർദ്ദങ്ങളെ ആണ് സൂചിപ്പിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, നമ്മുടെ ഹൃദയരഹസ്യങ്ങളെ കുറിച്ചുള്ള പ്രപഞ്ചത്തിന്റെ ഓർമപ്പെടുത്തലുകൾ , ഭാവിയെ കുറിച്ചുള്ള പുതിയ പദ്ധതികൾ തയ്യാറാക്കാനുള്ള ആഗ്രഹം. ഭൂത കാലത്തിന്റെ ഓർമപ്പെടുത്തലുകൾ, എന്നിവയും ഉണ്ടാകാം.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ ക്ക് മേൽ കഴിഞ്ഞ മാസം മുതൽ ചൊവ്വ തന്റെ സ്വാധീനം അറിയിച്ചിരുന്നു, ഈ സ്വാധീന0 ഈ മാസം ആദ്യ രണ്ടാഴ്ചകളിൽ കൂടി തുടരുന്നതാണ്. നിലവിൽ ഉള്ള പങ്കാളിത്ത ബന്ധങ്ങളെ മെച്ചപ്പെടുത്താനുള ശക്തമായ ശ്രമം നമ്മിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ അൽപ കാലം കൂടി തുടരുന്നതാണ്. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങൾ പുതിയ ദിശയിലേക്ക് നീങ്ങുനതിന്റെ നിരവധി സൂചനകൾ, പുതിയ ബിസിനസ് ഡീലുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം. രണ്ടാമത്തെ ആഴ്ച ചൊവ്വ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ പ്രശ്ന ഭരിതമായ മേഖലയിലേക്ക് നീങ്ങും. കൂടുതൽ ഊർജം വൈകാരികമായ ബന്ധങ്ങൾ,ധനപരമായ ചർച്ചകൾ മാനസികമായ രൂപാന്തരം എന്നിവ യിൽ ചിലവഴിക്കേണ്ടി വരും. പുതിയ നിക്ഷേപങ്ങൾ, ലോണുകൾ ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കാവുന്നതാണ്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ദീർഖ വീക്ഷണം, ഈ ബന്ധങ്ങളിൽ പെട്ടന്നുള്ള മാറ്റങ്ങൾ എന്നിവയും നമ്മെ തേടി എത്തുന്നതാണ്. ഒരു പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള ആഗ്രഹം ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖല ഈ മാസവും വളരെ സജീമാണ്. സൂര്യൻ, ബുധൻ എന്നിവ അവയുടെ സ്വാധീനം ഈ മേഖലയിൽ തെളിയിക്കുന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, നിലവിൽ ഉള്ള ജോലിയിൽ മെചപ്പെട്ട പ്രകടനം വേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ആശയ വിനിമയം, ടെക്നോളജി ,പ്രസിദ്ധീകരണം , മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ജോലിയ സ്ഥലത്ത് പതിവിലും കൂടുതൽ ആശയ വിനിമയങ്ങൾ നടത്തേണ്ടതിന്റെ സാധ്യത, ടീം ചർച്ചകൾ, അധികാരികൾ നിങ്ങളുടെ ജോലിയെ വിലയിരുത്തുന്ന നിരവധി അവസരങ്ങൾ എന്നിവ ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും.
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്ന വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സ്വാധീനം ഈ മാസം മൂന്നാമത്തെ ആഴ്ച വരെ തുടരുന്നതാണ്. പുതിയ ഗ്രൂപ്പ് ബന്ധങ്ങളെ ആണ് ഈ സ്വാധീനം കൊണ്ട് മനസിലാക്കുക. പുതിയ ടീം ബന്ധങ്ങൾ, ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ, മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയു0 ഉണ്ടാകാം.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ , ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഇത് വരെ നിന്നിരുന്ന ചൊവ്വ രണ്ടാമത്തെ ആഴ്ച വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിലേക്ക് നീങ്ങും. അതുവരെ ജോലി സ്ഥലം, സഹ പ്രവർത്തകർ, ആരോഗ്യം എന്നാ വിഷയങ്ങളിലെ നീക്കങ്ങളിൽ നാം സമയം ചിലവഴിക്കും. ജോലിസ്ഥലത്ത് നിന്നും ഉള്ള വെല്ലുവിളികൾ നിസ്സരമായിരിക്കില്ല. പുതിയ ജോലി, കഠിന അധ്വാനം വേണ്ട പ്രോജക്ക്ട്ടുകൾ, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ചർച്ചകൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ എന്നിവ ആദ്യ രണ്ടാഴ്ചകളിൽ പ്രതീക്ഷിക്കുക. അതിനു ശേഷം, വിവാഹം, പ്രേമം, പങ്കാളി ,ബിസിനസ് ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള ചരച്ചകൾ ഉണ്ടാകും. പുതിയ ബന്ധങ്ങൾ എത്താനുള്ള അവസ്ഥ, നിലവിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ, ബന്ധങ്ങളെ നിങ്ങളുടെ വഴിക്ക് കൊണ്ട് വരാൻ നടത്തുന്ന തന്ത്രങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. ശത്രുക്കൾ, വിപരീതമായ അവസ്ഥകൾ എന്നിവയും ഈ സമയം സജീവമാണ് എന്ന് മറക്കേണ്ട.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന മേഖല ഈ മാസവും വളരെ സജീവമായിരിക്കും. സൂര്യനും, ബുധനും ഈ മാസം ഈ മേഖലയെ വളരെ അധികം സ്വാധീനിക്കുന്നതാണ്. ഉപരി പഠനം, അല്ലെങ്കിൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളെ കുറിച്ചുള്ള പ്ലാനുകൾ ഈ അവസരം ഉണ്ടാകേണ്ടതാണ്. നിയമ വശങ്ങളെ കുറിച്ചുള്ള റീ സേർച്ച് നടത്താനുള്ള അവസരങ്ങളും ഉണ്ടാകാം. എഴുത്ത് , പ്രസിദ്ധീകരണം, മീഡിയ , മാസ് കമ്യൂണിക്കെഷൻസ് എന്ന മേഖലയിൽ നിന്നും ഉള്ള ജോലികളും ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകളും ഈ അവസരം നടക്കാവുന്നതാണ്. ഇത്തരം വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായങ്ങളെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നതുകൊണ്ടുള്ള തർക്കങ്ങളും ഉണ്ടാകാം. ദൂര യാത്രകൾ, വിദേശതു നിന്നുള്ള വാർത്തകൾ, വിദേശത്ത നിന്നുള്ള വ്യക്തികളോട് സംവദിക്കാനുള്ള അവസരം, എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളെ ഈ സ്വാധീനം സൂചിപ്പിക്കുന്നു. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ അനുകൂല അവസ്ഥകൾ എന്നിവ എതെണ്ടാതാണ് . കല ആസ്വാദനം എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകേണ്ടതാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ലഭിക്കേണ്ടതാണ്. അധികാരികളിൽ നിന്നുള്ള സഹായം, ഉപദേശം എന്നിവയും ഈ അവസരം ഉണ്ടാകാ0.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയ്ക്ക് മേൽ ഇത് വരെ ചൊവ്വയുടെ സ്വാധീനം ഉണ്ടായിരുന്നു.ഇത് വരെ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം ഇനിയും തുടരും. സ്വന്ത0 സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം , കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള നിരവധി അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ, പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ , വിനോദ പരിപാടികൾ എന്നിവ ഈ മാസവും ഉണ്ടാകും. എന്നാൽ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ചൊവ്വ ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയെ സ്വാധീനിക്കാൻ തുടങ്ങുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം,നിലവിൽ ഉള്ള ജോലിയിൽ കഠിന അധ്വാനം വേണ്ടി വരുന്ന സാഹചര്യം, സഹ പ്രവർത്തകരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആശങ്ക, ടീം ചർച്ചകൾ,ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ടാകും. സൂര്യനും, ബുധനും ഈ ഭാവത്തെ കുറെ നാളുകൾ സ്വാധീനിക്കുന്നതാണ്.,ധനപരമായ ചർച്ചകൾ മാനസികമായ രൂപാന്തരം എന്നിവ പ്രതീക്ഷിക്കുക. . പുതിയ നിക്ഷേപങ്ങൾ, ലോണുകൾ ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കാവുന്നതാണ് ഈ മേഖലയിൽ പെട്ട വിഷയങ്ങളിൽ പെട്ടന്നുള്ള മാറ്റങ്ങൾ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, വൈകാരിക ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാനുള്ള അവസരം, വിദേശത്തു നിന്നുള്ള ജോലികൾ,വിദേശികളുമായുള്ള സമ്പർക്കം, എന്നിവ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളിൽ നിങ്ങൾക്കുള്ള ഭിപ്രയങ്ങളെ വെളിപ്പെടുത്തൽ, തത്വ ചിന്തകന്മാരുമായുള്ള സംവാദം, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഈ അവസരം നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനുള്ള സമയമായി വിനിയോഗിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയ്ക്ക് മേൽ ചൊവ്വ ആദ്യ രണ്ടാഴ്ചകളിൽ തുടരും. . മാതാ പിതാക്കലുമായുള്ള സംവാദം, കുടുംബതിനുള്ളിൽ നടത്തുന്ന സീരിയസ് ചർച്ചകൾ, വീടിനുള്ളിൽ പ്രശ്ന പരിഹാരം നടത്തേണ്ട അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ, എന്നിവയും ഉണ്ടാകാം. കുടുംബ യോഗങ്ങൾ , ബന്ധു ജനന സമാഗമം, പൂർവിക സ്മരണ ഇവയും ഈ സമയത്തിന്റെ ഭാഗമായിരിക്കും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം തുടരും. അതിനു ശേഷം ചൊവ്വ ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് നീങ്ങും. പുതിയ പ്രേമ ബന്ധം, നിലവിലുള്ള പ്രേമ ബന്ധത്തിൽ പുതിയ വഴിത്തിരിവുകൾ, പുതിയ ഹോബികൾ എന്നിവ പ്രതീക്ഷിക്കുക . പുതിയ ക്രിയേറ്റീവ് ജോലികൾ ഏറ്റെട്ക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ പുരോഗതിയിലേക്ക് നയിക്കാനുള്ള ആഗ്രഹം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം ചേരാനുള്ള അവസരങ്ങൾ, വിനോദ് പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ,ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾക്ക് കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും പ്രാധാന്യം ഉണ്ടാകാം. ആദ്യ രണ്ടാഴ്ച സൂര്യൻ ഈ വിഷയങ്ങൾക്ക് മേൽ തെളിഞ്ഞു നിൽക്കും. രണ്ടാഴ്ചകൾക്ക് ശേഷം, ബുധനും ഇതേ ഭാവതിലെക്ക് എത്തുമ്പോൾ നിരവധി ചർച്ചകൾ പ്രതീക്ഷിക്കാം. ഈ ചർച്ചകളിൽ അധികവും നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ വേണ്ടി ഉള്ളതായിരിക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ , വ്യക്തി ബന്ധം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരും. പുതിയ പ്രേമ ബന്ധ്ന്ഗം, വിവാഹത്തിലേക്ക് നയിക്കാവുന്ന ബന്ധങ്ങൾ എന്നിവയുടെ തുടക്കവും പ്രതീക്ഷിക്കാം. എങ്കിലും, സൂര്യൻ ഈ വിഷയങ്ങൾക്ക് മേൽ ഉള്ള അത്രയും നാളുകൾ, ഈ ബന്ധങ്ങളെ കുറിച്ചുള്ള റീ സെര്ചിനു വേണ്ടി മാത്രം ഉപയോഗിക്കുകയാവും നല്ലത്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം സജീവമാണ്.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു. അടുത്ത മൂന്നാഴ്ച ബന്ധങ്ങളിൽ പുരോഗമനം കൊണ്ട് വരാനുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്. അതിനു ശേഷം സൂര്യൻ ഈ ഭാവത്തിൽ എത്തുമ്പോൾ ബന്ധങ്ങൾ, പ്രത്യേകിച്ച് വൈകാരിക ബന്ധങ്ങൾ പുതിയ ദിശയിലേക്ക് നീങ്ങുന്നത് കാണാൻ കഴിയും. പുതിയ നിക്ഷേപങ്ങൾ, ലോണുകൾ ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കാവുന്നതാണ്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ദീർഖ വീക്ഷണം, ഈ ബന്ധങ്ങളിൽ പെട്ടന്നുള്ള മാറ്റങ്ങൾ എന്നിവയും നമ്മെ തേടി എത്തുന്നതാണ്. ഒരു പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള ആഗ്രഹം ഉണ്ടാകും. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകൾ, പാർട്ട് ടൈം ജോലിക്കുള്ള ശ്രമം എന്നിവയും ഉണ്ടാകും.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർ എന്നാ മേഖലയിൽ ആദ്യ രണ്ടാഴ്ചകളിൽ ചൊവ്വ ഉണ്ടാകും.സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വളരെ അധികം ഉണ്ടാകും. പുതിയ ചെറു പ്രോജക്ക്ട്ടുകൾ , സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികളുമായുള്ള സംവാദം, വാക്ക് തർക്കങ്ങൾ, ചെറു യാത്രകൾ, മീഡിയയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നിവ ഉപയോഗിച്ചുള്ള കൂടുതൽ ജോലി, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. അതിനു ശേഷം ചൊവ്വ മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ നാലാം ഭാവതിലെക്ക് യാത്രയാകും. ബന്ധു ജന സമാഗമം, അവരിൽ നിന്നുള്ള വാർത്തകൾ , കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകാം. വീട് മോടി പിടിപ്പിക്കുക, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം. മത പിതാക്കൾ ബന്ധുക്കൾ എന്നിവരുമായുള്ള തർക്കങ്ങൾ, പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടിനുള്ളിൽ പ്രശ്ന പരിഹാരം എന്നിവയും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്ക് ഈ മാസവും പ്രാധാന്യം ഉണ്ടായിരിക്കും. സൂര്യനും ബുധനും ഈ ഭാവത്തിൽ അനേക ദിവസങ്ങൾ ഉണ്ടായിരിക്കും. ജോലി സ്ഥലത്തുള്ള അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമാകണം എങ്കിൽ നയപരമായി നിൽക്കേണ്ടി വരും. ജോലി സ്ഥലത്തെ നവീകരണം, പുതുമകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങളും എത്താനുള്ള അവസരങ്ങൾ ഉണ്ടാകും. രണ്ടാമത്തെ ആഴ്ച ബുധൻ കൂടി ഈ മേഖലയിൽ എത്തുമ്പോൾ, എഴുത്ത്, പരിപോഷണം, മീഡിയ , ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങൾ നമ്മെ തേടി എത്തുന്നതാണ്. ചെറു ജോലികൾ, ജോലി സ്ഥലത്ത് നിരവധി ആശയവിനിമയങ്ങൾ, ടീം ചർച്ചകൾ എന്നിവ ഉണ്ടാകാം.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയിൽ ശുക്രൻ സ്വാധീനിക്കുന്നു. പ്രേമം, വിവാഹം എന്നാ വിഷയങ്ങളിലെ അവസരങ്ങളെ ആണ് ഈ സ്വാധീനം സൂചിപ്പിക്കുക. സമൂഹ മധ്യത്തിൽ നിങ്ങളുടെ സാന്നിധ്യം ചലനങ്ങൾ സൃഷ്ടിക്കുന്ന സമയവും ഇത് തന്നെയാണ്. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരാനും, നാം അവരുടെ ജീവിതത്തിൽ പ്രധാന പങ്കു വഹിക്കാനുള്ള അവസരങ്ങൾ തെളിഞ്ഞു വരാനുള്ള അവസരങ്ങളും ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ആദ്യ രണ്ടാഴ്ച ചൊവ്വ ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യം എന്നാ മേഖലയിൽ വളരെ അധികം സ്വാധീനം തെളിയിക്കും.പുതിയ സാമ്പത്തിക മാർഗങ്ങൾ ഏറ്റെടുക്കാനുള്ള അവസരം, അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദം, പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ജോലിയെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവിനുള്ള നിരവധി അവസരങ്ങൾ എന്നിവ ഈ അവസരം ഉണ്ടാകും. നിലവിൽ ഉള്ള ചെലവ് കുറക്കാൻ പല വഴികളും നോക്കേണ്ടി വരും. രണ്ടാഴ്ചകൾക്ക് ശേഷം, ചൊവ്വ ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർ എന്നാ മേഖലയിലേക്ക് നീങ്ങും..ആശയ വിനിമയ മേഖലയിൽ നിന്നുള്ള ചില അവസരങ്ങൾ ലഭിച്ചേക്കാം. സഹോദരങ്ങൾ,സഹോദര തുല്യരായ വ്യക്തികൾ, എന്നിവരോടുള്ള ആശയവിനിമയം ഉണ്ടാകാം. അയൽക്കാർ കമ്യൂണി റ്റികൾ എന്നിവരുടെ ഒപ്പം സമയം ചെലവാക്കാനുള്ള അവസരങ്ങൾ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരം, ചെറു കോഴ്സുകൾ, ചെറു പ്രോജക്ക്ട്ടുകൾ നെറ്റ വർക്കിങ് അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നമ്മുടെ ആശയ വിനിമയങ്ങൾക്ക് മേൽ നല്ല നിയന്ത്രണം വേണ്ടി വരും. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ ഈ മാസവും പല നീക്കങ്ങളും നാം നടത്തും. പുതിയ ക്രിയേറ്റീവ് ജോലികൾക്കായി ശ്രമങ്ങൾ ഈ മാസവും തുടരും. ക്രിയെട്ടീ മേഖലയിൽ നിന്നുള്ള മറ്റു വ്യക്തികൾ നിങ്ങളുടെ ജോലികളെ താല്പര്യം കാണിച്ചു എന്ന് വരാം. പുതിയ ക്രിയേറ്റീവ് ജോലികൾക്കുള്ള നിർദേശങ്ങളും ലഭിക്കാം. പ്രേമം, വിവാഹം എന്നീ ബന്ധങ്ങളിൽ നിന്ന് അല്പം ആശയ ക്കുഴപ്പങ്ങളും ഉണ്ടാകാം. സൂര്യൻ ബുധൻ എന്നിവ ഈ മാസം മുഴുവൻ ഈ ഭാവത്തെ സ്വാധീനിക്കുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളെ എടുത്തു കാട്ടാനുള്ള വ്യഗ്രത ശക്തമാകും. അവ പ്രേമ ബന്ധങ്ങളെ സ്വാധീനിക്കുകയും ചെയ്യും. നെറ്റ് വർക്കിങ് അവസരങ്ങൾ, നിങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങളും നമ്മെ തേടി എത്താം. വിനോദ പരിപാടികൾ, ഗ്രൂപ്പ് പരിപാടികൾ എന്നിവയിലും ഈ മാസം നിങ്ങൾ പങ്കെടുക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യും.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ , ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസവും തുടരും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരം, ജോലി സ്ഥലത്തെ നവീകരണം, ജോലിസ്ഥലത് ഉണ്ടാകുന്ന പുതുമകൾ, പുതിയ സഹ പ്രവർത്തകരെ ലഭിക്കാവുന്ന അവസരം, സഹ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ, എന്നിവ ഈ മാസത്തിന്റെ ഭാഗം ആകും. ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള അവസരവും ലഭിക്കാം. വളർത്തു മൃഗങ്ങലോടുള്ള ശ്രദ്ധയും ഈ അവസരം പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളെ ഇത് വരെ സ്വാധീനിച്ചത് ചൊവ്വയാണ്. ഈ മാസത്തിന്റെ ആദ്യ രണ്ടാഴ്ചകളിൽ ഈ മേഖലയിൽ തന്നെ ചൊവ്വ സ്വാധീനം തുടരും. പുതിയ തുടക്കങ്ങൾക്കായുള്ള ശ്രമം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉള്ള പുതിയ തുടക്കങ്ങൾ, വാഗവാദങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. ആദ്യ രണ്ടാഴ്ചകൾക്ക് ശേഷം ചൊവ്വ ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യംഎന്നാമേഖലയിലേക്ക് യാത്രയാകും. അടുത്ത വളരെ അധികം നാളുകളിലേക്ക് സാമ്പത്തിക ഭദ്രതക്ക് മുൻ ഗണന നലെക്ണ്ടി വരും. പുതിയ സാമ്പത്തിക മാർഗങ്ങൾ ഏറ്റെടുക്കാനുള്ള അവസരം, അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദം, പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ജോലിയെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവിനുള്ള നിരവധി അവസരങ്ങൾ എന്നിവ ഈ മാസത്തിന്റെ പ്രധാന ഭാഗമാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിൽ ഇപ്പോൾ നടത്തുന്ന നീക്കങ്ങൾക്ക് ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ വ്യാപ്തി ഉണ്ടാകും. സൂര്യനും ബുധനും ഈ മേഖലയ്ക്ക് മേൽ മാസത്തിന്റെ അധിക ദിവസവും അവരുടെ സ്വാധീനം അറിയിക്കും. മാതാ പിതാക്കലുമായുള്ള സംവാദം, കുടുംബതിനുള്ളിൽ നടത്തുന്ന സീരിയസ് ചർച്ചകൾ, വീടിനുള്ളിൽ പ്രശ്ന പരിഹാരം നടത്തേണ്ട അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ, എന്നിവയും ഉണ്ടാകാം. കുടുംബ യോഗങ്ങൾ , ബന്ധു ജനന സമാഗമം, പൂർവിക സ്മരണം ഇവയും ഈ സമയത്തിന്റെ ഭാഗമായിരിക്കും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം തുടരും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സ്വാധീനം ഉണ്ടാകാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് വാർത്തകൾ കേൾക്കാനുള്ള അവസരമാണ്. അവർക്കൊപ്പമോ, അവർക്ക് വേണ്ടിയോ നടത്തുന്ന പ്രവർത്തനങ്ങളെയും ഈ നീക്കം സൂചിപ്പിക്കുന്നു. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഉണ്ടാകും, നെറ്റ് വർക്കിങ്, എന്നിവയും നടക്കാം. കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, പുതിയ ഹോബികൾ എറെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം,ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ വിഷയങ്ങൾക്ക് മേൽ ആദ്യ രണ്ടാഴ്ച ചൊവ്വ ഈ മാസം ഉണ്ടാകും. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതാണ് . മാനസികമായ വെല്ലുവിളികളെ നേരിടേണ്ട അവസരമാണ് നമുക്ക് ലഭിക്കുന്നത്.ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചുള്ള ഒരു അനാലിസിസ്, ഭാവി പദ്ധതികൾ എങ്ങനെ വേണം എന്നുള്ള ആലോചന, ഏകാന്തനായി നിൽക്കുന്ന അവസരങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ, ആത്മീയ വിഷയങ്ങോടുള്ള താല്പര്യം, എന്നിവ ഉണ്ടാകാം. ആദ്യ രണ്ടാഴ്ചകൾക്ക് ശേഷം ചൊവ്വ നിങ്ങളുടെ വ്യക്തിത്വം, ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് നീങ്ങും, എങ്കിലും മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഉള്ള ശ്രദ്ധ പരിപൂർണമായി നിലക്കുകയില്ല. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകാം. വാക്ക് തർക്കങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ടി വരും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ വിഷയങ്ങൾ കഴിഞ്ഞ മാസവും, ഈ മാസവും വളരെ ശക്തമായിരിക്കും. സൂര്യനും ബുധനും ഈ വിഷയങ്ങൾക്ക് മേൽ ശക്തമായി സ്വാധീനിക്കും. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വളരെ അധികം ഉണ്ടാകും. പുതിയ ചെറു പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ആശയ വിനിമയം തുടരും, വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും വളരെഏറെ ആശയ വിനിമയങ്ങൾ വേണ്ടി വരും. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികളുമായുള്ള സംവാദം, ചെറു യാത്രകൾ, മീഡിയയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നിവ ഉപയോഗിച്ചുള്ള കൂടുതൽ ജോലി, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ യോജിച്ച സമയമാണ് ഇനി ഉള്ള ദിവസങ്ങളിൽ നാം കാണുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സ്വാധീനമാണ് കാണുക. ശുക്രൻ ധനം, ബന്ധങ്ങളിൽ ഉള്ള ഒരുമ , സുഖഭോഗങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ശുക്രൻ ഈ വിഷയങ്ങൾക്ക് മേൽ നിൽക്കുമ്പോൾ, കുടുംബ ബന്ധങ്ങളിൽ ഒരുമ , സ്നേഹം എന്നിവ ഉണ്ടാകണം എന്നാണു. പക്ഷെ ഇവയെല്ലാം തന്നെയും നമ്മുടെ ബെർത്ത് ചാർട്ടിൽ എന്ത് എഴുതപ്പെട്ടിരിക്കുന്നുവോ, അതിനെ മറികടക്കുകയില്ല . എങ്കിലും കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ യോജിച്ച അവസരമായി ഈ സമയത്തെ കാണാൻ കഴിയും. ബന്ധു ജന സമാഗമം, അവരിൽ നിന്നുള്ള വാർത്തകൾ , കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകാം. വീട് മോടി പിടിപ്പിക്കുക, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം. പക്ഷെ ഈ മാസത്തിന്റെ അവസാന ആഴ്ചയിൽ സൂര്യൻ ഈ മേഖലയിൽ എത്തുമ്പോൾ, വീടിനുള്ളിൽ പ്രശ്ന പരിഹാരം നടത്തേണ്ട പല അവസരങ്ങളും വന്നു ചേരുന്നതാണ്.
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ആദ്യ രണ്ടാഴ്ചകൾ ചൊവ്വ തന്റെ സ്വാധീന0 അറിയിക്കും. ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള അൽപ കാലമായി നാം കൂടുതൽ ചിന്തിക്കുന്നു. ഈ ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ സാമൂഹിക ജീവിതത്തിൽ നിന്നോ ആകാം. പുതിയ ലോങ്ങ് ടേം ബിസിനസ് പ്രോജക്ക്ട്ടുകൾക്ക് വേണ്ടി പ്രതീക്ഷ്കയോടെ കാത്തിരിക്കുന്നു, എന്നാൽ ചില ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ അല്പം താമസം നേരിടാം. എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾക്ക് കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക