- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ഇത് വരെ ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ചെറിയ എന്നാൽ അധിക നാളേക്ക് അല്ലാത്ത രീതിയിലുള്ള ആശ്വാസം ഈ ആഴ്ച മുതൽ ലഭിക്കാൻ നല്ല സാധ്യത ആണുള്ളത്. ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിലേക്ക് ബുധൻ ഈ ആഴ്ച എത്തും . ഏതാണ്ട് ചെറിയ രീതിയിൽ ഉള്ള സാമ്പത്തിക പുരോഗതി ഉണ്ടാകാൻ ഉള്ള ഏറ്റവും യോജിച്ച സമയം ഇത് തന്നെയായിരിക്കും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിയിൽ നിന്നും വരുമാനം ലഭിക്കാനുള്ള അവസരം, ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള അവസരം, വസ്തുക്കളുടെ ക്രയ വിക്രയം എന്നിവ കൊണ്ട് ഈ ആഴ്ച മുതൽ ഒരു മാറ്റം ഉണ്ടാകും. എന്നാലും സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക അൽപ കാലത്തേക്ക് കൂടി തുടർന്ന് കൊണ്ടിരിക്കും. മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും . പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അന്വേഷണം, പുതിയ ഗ്ര
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഇത് വരെ ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ചെറിയ എന്നാൽ അധിക നാളേക്ക് അല്ലാത്ത രീതിയിലുള്ള ആശ്വാസം ഈ ആഴ്ച മുതൽ ലഭിക്കാൻ നല്ല സാധ്യത ആണുള്ളത്. ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിലേക്ക് ബുധൻ ഈ ആഴ്ച എത്തും . ഏതാണ്ട് ചെറിയ രീതിയിൽ ഉള്ള സാമ്പത്തിക പുരോഗതി ഉണ്ടാകാൻ ഉള്ള ഏറ്റവും യോജിച്ച സമയം ഇത് തന്നെയായിരിക്കും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിയിൽ നിന്നും വരുമാനം ലഭിക്കാനുള്ള അവസരം, ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള അവസരം, വസ്തുക്കളുടെ ക്രയ വിക്രയം എന്നിവ കൊണ്ട് ഈ ആഴ്ച മുതൽ ഒരു മാറ്റം ഉണ്ടാകും. എന്നാലും സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക അൽപ കാലത്തേക്ക് കൂടി തുടർന്ന് കൊണ്ടിരിക്കും.
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും . പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അന്വേഷണം, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനു വേണ്ടി ഉള്ള ചർച്ചകൾ, ലാഭം നേടാൻ വേണ്ടി ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ഒത്തു തീര്പുകൾ , പുതിയ സുഹൃത്തുക്കൾ, പുതിയ ടീം അംഗങ്ങൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സംവാദം, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവ അടുത്ത മുപ്പതിലേറെ ദിവസങ്ങളിൽ നിങ്ങളിലേക്ക് എത്തുന്നതായി കാണുവാൻ കഴിയും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ബുധൻ ആശയ വിനിമയങ്ങൾ, അനാലിസിസ് എന്നിവയെ സൂചിപ്പിക്കുന്നു. അടുത്ത കുറെ ദിവസങ്ങൾ, പല തര0 ജോലികളിൽ ഒരേ സമയം ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാകും. ഈ മൾട്ടി – ടാസ്കിങ് അവസ്ഥയിൽ നിന്ന് കര കയറാൻ അല്പം സമയം എടുത്തു എന്ന് വന്നേക്കാം. തൽഫലമായി ചെറു ശാരീരിരിക അസ്വസ്ഥതകളും ഉണ്ടായേക്കാം. പക്ഷെ അവ എല്ലാം തന്നെ അതാണ്ട് രണ്ടാഴ്ചകൾ കഴിയുമ്പോൾ ഇല്ലതാകെണ്ടാതാണ്. ജീവിതത്തിൽ പല പുതിയ തുടക്കങ്ങളും ഉണ്ടാകേണ്ട സമയമാണ് . പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് എത്തുന്ന പല അവസരങ്ങളും ഉണ്ടാകാം. പുതിയ വക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. അടുത്ത മുപ്പത്തിലേറെ ദിവസങ്ങൾ ജോലി സ്ഥലത്തെ നിങ്ങളുടെ പെരുമാറ്റത്തിൽ ശ്രദ്ധ ആവശ്യമാകും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല വിധ ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള അന്വേഷണം. എന്നിവ പ്രതീക്ഷിക്കുക. അധികാരികൾ , സഹ പ്രവർത്തകർ എന്നിവരോടുള്ള നിങ്ങളുടെ പെരുമാറ്റവും, നിങ്ങളോടുള്ള അവരുടെ പെരുമാറ്റവും പ്രധാനമാകും. അധ്വാനം വളരെ അധികം ആവശ്യമുള്ള ജോലികളിൽ ഏർപ്പെടും. ജോലിസ്ഥലത് ഒരുപക്ഷെ പുതിയ ടീം അംഗങ്ങൾ എത്താം.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ അൽപ കാലമായി പല തരം നീക്കങ്ങൾ നടക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിക അസ്വസ്ഥതകൾ, എന്നിവ ഉണ്ടാകാം. നിങ്ങളുടെ മോഹങ്ങൾ, ഭീതികൾ , എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകും.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. അടുത്ത മുപ്പതിലേറെ ദിവസങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ഈ വിഷയങ്ങളിൽ സ്ഥിരപ്പെട്ടു നിൽക്കും. ദൂര യാത്രകൾ ഉപരിപഠനം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള വാഗ്വാദം, വിദേശ ബന്ധങ്ങൾ, അത് വഴി ലഭിക്കുന്ന പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകൾ എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയിൽ അടുത്ത കുറെ നാളുകളായി നിരവധി നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ നീക്കങ്ങൾ അടുത്ത ദിവസങ്ങളിൽ ശക്തിപ്പെടുന്നതാണ്. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്നുള്ള നീക്കങ്ങൾക്ക് കൂടുതൽ സാധ്യത ഉണ്ടാകും. പുതിയ സുഹൃത്തുക്കൾ ടീം അംഗങ്ങൾ എന്നിവരെ ലഭിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ ലോങ്ങ് ടേം ബിസിനസ് ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും ഈ സമയം ഉണ്ടാകാവുന്നതാണ്. ടീം ബന്ധങ്ങൾ, ടീം ജോലികൾ എന്നിവയ്ക്ക് ഈ സമയം വളരെ പ്രാധാന്യം ഉണ്ടാകും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല വിധ ജോലികളും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള റീ സേർച്ച്, കുട്ടികൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ, പുതിയ പ്രതീക്ഷകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും . അടുത്ത മുപ്പതിൽ ഏറെ ദിവസങ്ങളിൽ ഈ മേഖലയിൽ തന്നെ ആയിരിക്കും ഇദ്ദേഹത്തിന്റെ സ്ഥാനം, ഈ മേഖല പല തരം വെല്ലുവിളികളുടെതാണ്. ഈ വെല്ലുവിളികൾ പ്രധാനമായും ധനം , പങ്കാളി എന്നെ മേഖലയിൽ ആയിരിക്കും കൂടുതൽ പ്രതിഫലിക്കുക. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾ , പല തരം ഒത്തു തീര്പുകൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവ ഈ സമയം പ്രതീക്ഷിക്കുക . ബിസിനസ്/ജീവിത പങ്കാളിയിൽ നിന്നുള്ള പ്രതീക്ഷകൾ സഫലീകരിക്കാൻ അല്പം കാത്തിരിക്കേണ്ടി വന്നേക്കാം. ഈ ബന്ധങ്ങളിൽ സംശയ നിവാരണം ഉണ്ടാകാം. ടാക്സ് , ഇന്ഷുറന്സ് എന്നീ മേഖലകളിൽ നിന്നുള്ള ഒത്തു തീര്പുകളും ഉണ്ടാകും. ധനസഹായം ലഭിക്കുന്നതിനും നൽകുന്നതിനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്ന മേഖലയിൽ അൽപ നാളുകളായി ചില നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ ആഴ്ച ബുധന് ഈ മേഖലയിലേക്ക് എത്തുമ്പോൾ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുന്നതാണ്. ബുധൻ എഴുത്ത് , മീഡിയ , പല തരം ആശയ വിനിമയങ്ങൾ എന്നാ മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ഈ മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങളും, നിലവിൽ ഉള്ള ജോലികളിൽ കൂട്ടി ചെർക്കലുകളും ഉണ്ടാകാം. അധികാരികൾ , മാതാ പിതാക്കൾ എന്നിവരോടുള്ള കൂടുതൽ ആശയ വിനിമയങ്ങൾ, അധികാരികൾ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ കൊണ്ട് വരാനുള്ള മാറ്റങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്താം. അക്കൗണ്ടിങ്, അനാലിസിസ് , സെയ്ല്സ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങൾ പല രീതികളിൽ നിങ്ങളെ തേടി എത്തേണ്ട അവസരവും ഇത് തന്നെയാണ്.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പുതിയ ബന്ധങ്ങലെക്കാൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തെ കുറിച്ചുള്ള ആലോചനകൾ അധികമായി ഉണ്ടാകാം. നിലവിൽ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളിൽ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നടതുന്ന പലതരം നീക്കങ്ങൾ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, എതിരാളികളുടെ നീക്കങ്ങളെ കുറിച്ചുള്ള ശ്രദ്ധ എന്നിവ അടുത്ത മുപ്പതിലേറെ ദിവസങ്ങൾ നിങ്ങളെ പിന്തുടരുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ അൽപ കാലങ്ങളായി പല നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ നീക്കങ്ങൾക്ക് ശക്തി പകരാനായി ബുധൻ ഈ ആഴ്ച ഈ മേഖലയിൽ എത്തുന്നതാണ്. ഉപരി പഠനം , പരീക്ഷകൾ, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയാണ് ഈ അവസരതിന്റെ പ്രത്യേകത. പുതിയ വിഷയങ്ങൾ, ഭാഷ എന്നിവ പഠിക്കാനുള്ള അവസരവും ഉണ്ടാകാം. വിദേശ യാത്രകൾ, ദൂര യാത്രകൾ, തീർത്ഥാടനം, ആത്മീയ യാത്രകൾ എന്നിവയും ഉണ്ടാകാം. വിദേശ സംസ്കാരവുമായുള്ള അടുപ്പം, വിദേശത്ത നിന്നുള്ള അടുപ്പം കൊണ്ട് ലഭിക്കുന്ന ജോലികൾ, പ്രസിദ്ധീകരണം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും.
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും . ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾക്ക് അടുത്ത മുപ്പതിലേറെ ദിവസങ്ങളിൽ വലിയ പ്രാധാന്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ പ്രോജക്ക്ട്ടുകൾ , പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധ്വാനം വാലെ അധികം ആവശ്യമുള്ള ജോലികൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. മത്സര സ്വഭാവമുള്ള ജോലികളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കാം. അക്കൗണ്ടിങ്, അനാലിസിസ്, പരിപോഷണം , മൃഗ സംരക്ഷണം എന്നീ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക . ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധയും ഈ സമയം ഉണ്ടാകേണ്ടതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ധന സംബന്ധമായ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ധന സഹായം നൽകാനോ ലഭിക്കാനോ വേണ്ടി ഉള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക ജീവിത/ ബിസിനസ് പങ്കാളിയിൽ നിന്നുള്ള പുതിയ പ്രതീക്ഷകൾ, ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പല തരം സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. . ഈ മേഖല വൈകാരിക സംമ്ർദ്ടങ്ങളുടെത് കൂടി ആണ്, അതിനാൽ, അനവാശ്യ ചർച്ചകളെ ഒഴിവാക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾക്ക് അവസരങ്ങൾ ലഭിക്കാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പല വിധ നെറ്റ് വർക്കിങ് അവസരങ്ങൾ, പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, അവയിൽ നിങ്ങൾ എടുക്കുന്ന പുതിയ നിലപാടുകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ എന്നാ മേഖല അൽപ കാലമായി സജീവമാണ്. ഈ നീക്കങ്ങൾക്ക് പുതിയ ഒരു ദിശ ഈ ആഴ്ച മുതൽ ലഭിക്കുന്നതായിരിക്കും. ബുധൻ ഈ മേഖലയിലേക്ക് ഈ ആഴ്ച എത്തുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. നിയമ പരമായ ബന്ധങ്ങളിൽ പുതിയ ചർച്ചകൾ, പുതിയ ബിസിനസ് ഡീലുകൾ, പുതിയ എഗ്രീമ്ന്റുകൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും .അടുത്ത മുപ്പതിലേറെ ദിനങ്ങൾ നിങ്ങളുടെ കുടുംബ ജീവിതം, വ്യക്തി ജീവിതം എന്നിവയ്ക്ക് വളരെ പ്രാധാന്യം ഉള്ളതായിരിക്കും. ബന്ധു ജന സമാഗമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റി പ്പെയരിങ്, വീട് മാറ്റം, ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ അൽപ കാലങ്ങളായി പുതിയ നീക്കങ്ങൾ ഉണ്ട്. ഈ ആഴ്ച ബുധൻ ഈ മേഖലയിൽ എത്തുന്നതാണ്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. ആശേ വിനിമയം , മീഡിയ , കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിന്നുള്ള പുതിയ ജോലികൾ ഉണ്ടാകാം. ആരോഗ്യം, പരിപോഷണം, അക്കൗണ്ടിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരുമായുള്ള കൂടുതൽ ചർച്ചകൾ, അവരുടെ സഹകരണത്തോടെ ചെയ്യേണ്ട ജോലികൾ എന്നിവയും ഉണ്ടാകും.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലേക്ക് ഈ ആഴ്‌ച്ചചോവ്വ എത്തുന്നതാണ്. സ്വന്ത0 സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ആശയ വിനിമയം സംബന്ധമായ ജോലികളിൽ ഏർപ്പെടാനുള്ള നിരവധി അവസരങ്ങൾ, ഈ അവസരങ്ങൾ മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം, സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള കൂടുതൽ ആശയ വിനിമയം, ഇല്കെട്രോനിക്സ് , മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചെറു കൊഴ്ശുകൾ ചെയ്യാനുള്ള അവസരം, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. ശാരീരിക അസ്വസ്ഥതകളും ഈ സമയം സാധാരണ ആകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖല കഴിഞ്ഞ കുറെ നാളുകളായി സജീവമാണ്. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ, കൂടുതൽ ചലനങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നതാണ്. പ്രേമ ബന്ധങ്ങളെ ഈ മേഖല സൂചിപ്പുക്കുന്നു. പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരണങ്ങൾ വന്നു ചേരാം, നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള പല ആലോചനകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള ജോലികളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, മനസ്സിൽ ഈ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള നിരവധി അവസരങ്ങൾ, എന്നിവയും ഉണ്ടാകാം.
ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യം എന്നാ മേഖലയിൽ നിന്നുള്ള നീക്കങ്ങൾ വളരെ അധികം സജീവമാണ്. ഈ നീക്കങ്ങൾക്ക് ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ശക്തി ഉണ്ടാകാം. അധിക ചെലവ് ഒരു തല വേദന ആയിതീരാം. അതിനാൽ ആഗ്രഹങ്ങളെ നിയന്ത്രിക്കേണ്ടി വരും. പുതിയ പാർട്ട് ടൈം ജോലികളിൽ നിന്നുള്ള ഫലം ലഭിക്കാൻ അൽപ നാളുകൾ കൂടി കാത്തിരിക്കേണ്ട അവസ്ഥയാണ്. സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്ക് ചേരാനുള്ള ആഗ്രഹം, എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ബുധൻ ഈ ആഴ്ചയിൽ ഈ മേഖലയിൽ എത്തുമ്പോൾ കുട്മ്ബാന്തരീക്ഷം വളരെ അധികം ആശയ വിനിമയങ്ങലാൽ നിറയും. വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ, . ബന്ധു ജന സമാഗമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റി പ്പെയരിങ്, വീട് മാറ്റം, ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ എത്തുന്നതോടെ, നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരങ്ങൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, അക്ഷമനായുള്ള നീക്കങ്ങൾ , പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ അടുത്ത കാലത്തായി വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഈ ആഴ്ച ബുധൻ ഈ ഭാവത്തിൽ എതുന്നതോട് കൂടി ഈ ന്നീക്കങ്ങൾക്ക് പുതിയ ഒരു അർഥം കൈവരുന്നതാണ്. മേല്ല്പറഞ്ഞ മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. . എഴുത്ത്, ആശയ വിനിമയം, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ചെറു കോഴ്സുകൾ, ചെറു യാത്രകൾ, നിരവധി ആശയ വിനിമയങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ സഹോദരങ്ങലുമായുള്ള സംവാദം, എന്നിവ അടുത്ത കുറെ നാളേക്ക് പ്രതീക്ഷിക്കാം. ഈ അവസരഗൽ മെച്ചമായി ഉപയോഗിക്കണം എങ്കിൽ നല്ല അധ്വാനവും വേണ്ടി വരും.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച നീങ്ങും. ആരോഗ്യം ഒരു പ്രധാന വിഷയമാകും. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് കൃത്യത പാലിക്കുക. ദൂര യാത്രകലക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ. നിങ്ങളുടെ വേദനകളെ കുറിച്ചുള്ള പ്രപഞ്ചത്തിന്റെ വെളിപ്പെടുത്തൽ, ഏകാന്തനായി തീരാനുള്ള ആഗ്രഹം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പലരെയും ഒഴിവാക്കാനുള്ള വ്യഗ്രത , ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക