- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യങ്ങൾ പൂയം/പുഷ്യ നക്ഷത്രം
കർക്കിടക രാശിയുടെ 3-20 ഡിഗ്രി മുതൽ 16-40 ഡിഗ്രി വരെ ആണ് പൂയം നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഓരോ നക്ഷത്രവും അവ സ്ഥിതി ചെയ്യുന്ന രാശിയുടെ സവിശേഷതകളെ എടുത്തു കാറ്റും. കർക്കിടക രാശി സൂചിപ്പിക്കുന്നത് മാതാപിതാക്കൾ,സ്വത്ത്, വൈകാരികത, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതൃ രാജ്യം, സിംഹാസനം. ഈ നക്ഷത്രത്തിന്റെ യഥാർഥ പേര് പുഷ്യ അല്ലെങ്കിൽ പുഷ്യാമി എന്നാണു. ഇത് മലയാളത്തിൽ പൂയം ആയി എങ്ങനെ രൂപാന്തരപ്പെട്ടു എന്ന് എനിക്ക് അറിയില്ല. പുഷ്യ എന്നാ വാക്കിന്റെ അർഥം തന്നെ പുഷ്ടി എന്നാണു.പുഷ്യ, പുഷ്യതി, എന്നാ പദത്തിന്റെ അർഥം, പുഷ്ടി പരിപോഷണം എന്നിവയാണ്. പുഷ്യ /പൂയം നക്ഷത്രതിലൂടെ ചന്ദ്രൻ സഞ്ചരിക്കുമ്പോൾ ചെയ്യുന്ന പൂജയെ പുഷ്യ സ്നാനം എന്ന് പറയുന്നു. നമ്മുടെ നാട്ടിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഈ പൂജ സ്ഥിരമായി ചെയ്യുന്ന ഒരു സുഹൃത്ത് എനിക്ക് ഉണ്ട്. ആ ദിവസം ആര് വിളിച്ചാലും അവർ സംസാരിക്കുകയില്ല. ബാക്കി ഉള്ള ദിവസങ്ങളിൽ സംസാരം നിര്തുകയുമില്ല. മാതാ പിതാക്കൾ,സ്നേഹ
കർക്കിടക രാശിയുടെ 3-20 ഡിഗ്രി മുതൽ 16-40 ഡിഗ്രി വരെ ആണ് പൂയം നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഓരോ നക്ഷത്രവും അവ സ്ഥിതി ചെയ്യുന്ന രാശിയുടെ സവിശേഷതകളെ എടുത്തു കാറ്റും. കർക്കിടക രാശി സൂചിപ്പിക്കുന്നത് മാതാപിതാക്കൾ,സ്വത്ത്, വൈകാരികത, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതൃ രാജ്യം, സിംഹാസനം.
ഈ നക്ഷത്രത്തിന്റെ യഥാർഥ പേര് പുഷ്യ അല്ലെങ്കിൽ പുഷ്യാമി എന്നാണു. ഇത് മലയാളത്തിൽ പൂയം ആയി എങ്ങനെ രൂപാന്തരപ്പെട്ടു എന്ന് എനിക്ക് അറിയില്ല. പുഷ്യ എന്നാ വാക്കിന്റെ അർഥം തന്നെ പുഷ്ടി എന്നാണു.പുഷ്യ, പുഷ്യതി, എന്നാ പദത്തിന്റെ അർഥം, പുഷ്ടി പരിപോഷണം എന്നിവയാണ്. പുഷ്യ /പൂയം നക്ഷത്രതിലൂടെ ചന്ദ്രൻ സഞ്ചരിക്കുമ്പോൾ ചെയ്യുന്ന പൂജയെ പുഷ്യ സ്നാനം എന്ന് പറയുന്നു. നമ്മുടെ നാട്ടിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഈ പൂജ സ്ഥിരമായി ചെയ്യുന്ന ഒരു സുഹൃത്ത് എനിക്ക് ഉണ്ട്. ആ ദിവസം ആര് വിളിച്ചാലും അവർ സംസാരിക്കുകയില്ല. ബാക്കി ഉള്ള ദിവസങ്ങളിൽ സംസാരം നിര്തുകയുമില്ല.
മാതാ പിതാക്കൾ,സ്നേഹം, വൈകാരികത, പരിപോഷണം എന്നിവ ഈ നക്ഷത്രത്തിൽ ഉൾപ്പെടുന്നവർക്ക് ഒരു ബലാ ഹീനതയാണ് എന്നാണു . കർക്കിടകം ജല രാശിയാണ്, എന്നാലോ, മറ്റ് ജല രാശികളെ പോലെ( വൃശ്ചികം , മീനം ) എന്നിവയെ പോലെ നിഗൂഡരായ വ്യക്തികൾ ആയിരിക്കുകയില്ല. മനസിലുള്ളത് മുഖത് തെളിയും. അതുകൊണ്ട് തന്നെ സ്വന്ത വികാരങ്ങൾ വിചാരങ്ങൾ എന്നിവയാൽ സ്വയം മുറി വേൽക്കുന്നവരായി നാം ഇവരെ കാണുക . ലഗ്നം അല്ലെങ്കിൽ ഒന്നാം ഭാവത്തിൽ ഈ നക്ഷത്രം വരുന്ന വ്യക്തികൾ വികാരങ്ങൾക്ക് പെട്ടന്നു അടിമപ്പെടും. ദേഷ്യം ആയാലും, സന്തോഷം ആയാലും, ദുഃഖം ആയാലും, അത്ഭുതം ആയാലും, അവ പ്രകടിപ്പിക്കുന്നത് തീവ്രമായ രീതിയിൽ ആയിരിക്കും. നിങ്ങളുടെ വികാരങ്ങൾ നിങ്ങൾക്ക് വിലപ്പെട്ടവ ആയിരിക്കാം എങ്കിലും ചുറ്റുപാടും ഉള്ളവരും അതെ നിലപാട് സ്വീകരിക്കണം എന്നാ നിർബന്ധ ഒഴിവാക്കാത്ത പക്ഷ0 ജീവിത യാത്ര അല്പം കഠിനമാകാം . നിങ്ങൾ നൽകുന്ന സ്നേഹം, അതെ പടി ലഭ്യമാകാൻ നിരവധി തടസങ്ങൾ ഉണ്ട്. അതിലെ പ്രധാന തടസം, നിങ്ങളുടെ നക്ഷത്ര അധിപൻ ആണ്. ശനി ആണ് .
സ്നേഹ ബന്ധങ്ങളിൽ നിന്നുള്ള സാധ്യതകൾക്ക് ഉണ്ടാകാവുന്ന തടസങ്ങളെ ആണ് ഈ അവസ്ഥ സൂചിപ്പിക്കുക.അതുകൊണ്ട് ഏതു ബന്ധം ആയാലും, വെറുതെ മനക്കോട്ടകൾ കെട്ടാതിരിക്കുക . മറ്റുള്ളവരുടെ അനവാശ്യമായ സ്നേഹപ്രകടനങ്ങൾക്ക് മുൻപിൽ താഴ്ന്നു കൊടുക്കാതിരിക്കുക. ഈ നക്ഷത്രത്തിൽ വരുന്ന കുട്ടികളെ സ്നേഹ ബന്ധങ്ങളുടെ ( അവ ഏതായാലും) യഥാർത്ഥ വശങ്ങളെ കുറിച്ച് ബോധാവനമാരാക്കി വളർത്തുക.
ഈ നക്ഷത്രത്തിന്റെ ദേവത വ്യാഴം ആണ്, വ്യാഴം ദേവന്മാരുടെ ഗുരുനാഥൻ ആയി അറിയപ്പെടുന്നു. . teaching, preaching, counseling എന്നാ മേഖലകളിൽ ന്യായമായും നിങ്ങൾക്ക് താല്പര്യം ഉണ്ടാകണം എന്നാണ്, ഈ നക്ഷത്രത്തിന്റെ അടയാളം പശുവിന്റെ അകിടാണ്. ഈ നക്ഷത്രത്തിൽ ജനിച്ചവർ മറ്റുള്ളവരുടെ പുരോഗതിക് കാരണമാകണം എന്നാണ്. മറ്റുള്ളവരെ സംരക്ഷിക്കാൻ എപ്പോഴും തയ്യാറായ വ്യക്തികൾ ആണെന്നാണ് സങ്കൽപം.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലൂടെ സൂര്യൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സഹോദരങ്ങളെ സഹായിക്കാനുള്ള അവസരങ്ങൾ ലഭിക്കാം. അവരുമായുള്ള സീരിയസ് ചർച്ചകളും ഉണ്ടാകും.. സ്വന്ത0 സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ആശയ വിനിമയം സംബന്ധമായ ജോലികളിൽ ഏർപ്പെടാനുള്ള നിരവധി അവസരങ്ങൾ, ഈ അവസരങ്ങൾ മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം, ഇല്കെട്രോനിക്സ് , മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചെറു കൊഴ്ശുകൾ ചെയ്യാനുള്ള അവസരം, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. പല വിധ ജോലികളിൽ ഒരേ സമയം ഏർപ്പെടെണ്ട നിരവധി അവസരങ്ങൾ, തൽഫലമായി ഉണ്ടാകാവുന്ന ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ഉള്ള ശ്രദ്ധ ഇനി ഉള്ള ദിവസങ്ങളിൽ വര്ധിക്കുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല അവസരങ്ങളും ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിയിൽ നിന്നും വരുമാനം ലഭിക്കാനുള്ള അവസരം, ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള അവസരം, വസ്തുക്കളുടെ ക്രയ വിക്രയം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക. പല വിധ സാമ്പത്തിക ഒത്തു തീര്പുകളും ഈ അവസരം ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. ജീവിതത്തിൽ പല പുതിയ തുടക്കങ്ങളും ഉണ്ടാകേണ്ട സമയമാണ് . പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് എത്തുന്ന പല അവസരങ്ങളും ഉണ്ടാകാം. പുതിയ വക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ആരോഗ്യ സംരക്ഷണം പ്രധാനമായി മാറും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാം. ഉപരി പഠനം, ദൂര യാത്രകൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ലഭിക്കാവുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിക അസ്വസ്ഥതകൾ, എന്നിവ ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ഈ ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾഎന്നിവ ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളുടെ നിജ സ്ഥിതി മനസിലാകുന്നതാണ്. . പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അന്വേഷണം, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനു വേണ്ടി ഉള്ള ചർച്ചകൾ, ലാഭം നേടാൻ വേണ്ടി ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ഒത്തു തീര്പുകൾ , പുതിയ സുഹൃത്തുക്കൾ, പുതിയ ടീം അംഗങ്ങൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സംവാദം, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള അന്വേഷണം. എന്നിവ പ്രതീക്ഷിക്കുക. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം മേഖലയിൽ നിന്നും നീക്കങ്ങൾ ഉണ്ടാകും. . ദൂര യാത്രകൾ ഉപരിപഠനം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്. എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . തത്വ ചിന്ത, ആത്മീയത എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരുന്നു. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം. വിദേശ ബന്ധം, . ദൂര യാത്രകൾ ഉപരിപഠനം എന്നിവയെ കുറിച്ചുള്ള നിരവധി പ്ലാനുകൾ ഉണ്ടാകുന്നതാണ്. എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, വിചാരിക്കാത്ത സമയത്ത് നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ, പല തരം ക്രയ വിക്രയങ്ങൾ, എന്നിവ ഈ അവസരം ഉണ്ടാകേണ്ടതാണ്.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകാം. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾ , പല തരം ഒത്തു തീര്പുകൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവ ഈ സമയം പ്രതീക്ഷിക്കുക ടാക്സ് , ഇന്ഷുറന്സ് എന്നീ മേഖലകളിൽ നിന്നുള്ള ഒത്തു തീര്പുകളും ഉണ്ടാകും. ധനസഹായം ലഭിക്കുന്നതിനും നൽകുന്നതിനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള പല വിധ വെല്ലുവിളികൾ ഈ അവസരം നേരിടെണ്ടാതായി വരാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതൽ ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളിൽ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നടതുന്ന പലതരം നീക്കങ്ങൾ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ് ഓഫറുകൾ ലഭിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ഉള്ള നീക്കങ്ങൾ ഈ അവസരം ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീന0 തുടരും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം സന്കീർണമാകാം . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ അൽപ കാലത്തേക്ക് കൂടി നാം തുടരുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരം, നെറ്റ് വർക്കിങ് അവസരങ്ങൾ, പ്രേമ ബന്ധങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ , , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. ബന്ധു ജന സമാഗമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റി പ്പെയരിങ്, വീട് മാറ്റം, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ബന്ധുക്കലുമായുള്ള സീരിയസ് ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക