- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴത്തിന്റെ രാശി മാറ്റം എന്തൊക്കെ അവസരങ്ങൾ കൊണ്ട് വരാം
വ്യാഴം എല്ലാ വർഷങ്ങളിൽ എന്നാ പോലെ ഈ വർഷവും രാശി മാറും. ഒക്റ്റോബർ പതിനൊന്നിനു ആണ് ഈ വര്ഷം ഈ നീക്കം നടക്കുക. ഇത് വരെ തുലാം /ലിബ്ര രാശിയിൽ നിന്ന വ്യാഴം പതിനൊന്നാം തീയതി വൃശ്ചിക/സ്കോർപ്പിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഇത് വേദിക് ജ്യോത്സ്യം അനുസരിച്ചാണ്. വെസ്റ്റെൻ രീതി അനുസരിച്ചാണെങ്കിൽ നവംബറിൽ ആണ് ഈ നീക്കം ഉണ്ടാകുക. അതും ധനു രാശിയിലേക്ക് . മറ്റു ഗ്രഹങ്ങൾ രാശി മാറുന്നതിനെക്കാൾ പ്രാധാന്യം ആണ് വ്യാഴം , ശനി, രാഹു , കേതു എന്നീ ഗ്രഹങ്ങൾ മാറുന്നതിനു ജ്യോത്സ്യം നൽകുന്നത്. ഇവ നാലും ഒരു വർഷവും ചില ഗ്രഹങ്ങൾ ഒരു വർഷത്തിലേറെയും ഒരു ഭാവം/മേഖലയിൽ നിൽക്കും. ആ മേഖല സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ആയിരിക്കും ആ വര്ഷം കൂടുതൽ ശ്രദ്ധിക്കുക എന്നതാണ് ഇതിനർത്ഥം. ഒരു പക്ഷെ പുരാതന കാലത്തെ വ്യക്തികൾ ഇങ്ങനെ ആയിരിക്കണം സമയം കണക്ക് കൂട്ടിയിരുന്നതും. വൃശ്ചിക രാശി വളരെ ഏറെ ദുരൂഹമായ രാശി ആയി കണക്കാക്കപ്പെടുന്നു. ഓരോ രാശിയും വിവിധ വിഷയങ്ങളെ ആണ് സൂചിപ്പിക്കുക. വൃശ്ചിക രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം. ധന കാര്യം., രൂപാന്ത
വ്യാഴം എല്ലാ വർഷങ്ങളിൽ എന്നാ പോലെ ഈ വർഷവും രാശി മാറും. ഒക്റ്റോബർ പതിനൊന്നിനു ആണ് ഈ വര്ഷം ഈ നീക്കം നടക്കുക. ഇത് വരെ തുലാം /ലിബ്ര രാശിയിൽ നിന്ന വ്യാഴം പതിനൊന്നാം തീയതി വൃശ്ചിക/സ്കോർപ്പിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഇത് വേദിക് ജ്യോത്സ്യം അനുസരിച്ചാണ്. വെസ്റ്റെൻ രീതി അനുസരിച്ചാണെങ്കിൽ നവംബറിൽ ആണ് ഈ നീക്കം ഉണ്ടാകുക. അതും ധനു രാശിയിലേക്ക് .
മറ്റു ഗ്രഹങ്ങൾ രാശി മാറുന്നതിനെക്കാൾ പ്രാധാന്യം ആണ് വ്യാഴം , ശനി, രാഹു , കേതു എന്നീ ഗ്രഹങ്ങൾ മാറുന്നതിനു ജ്യോത്സ്യം നൽകുന്നത്. ഇവ നാലും ഒരു വർഷവും ചില ഗ്രഹങ്ങൾ ഒരു വർഷത്തിലേറെയും ഒരു ഭാവം/മേഖലയിൽ നിൽക്കും. ആ മേഖല സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ആയിരിക്കും ആ വര്ഷം കൂടുതൽ ശ്രദ്ധിക്കുക എന്നതാണ് ഇതിനർത്ഥം. ഒരു പക്ഷെ പുരാതന കാലത്തെ വ്യക്തികൾ ഇങ്ങനെ ആയിരിക്കണം സമയം കണക്ക് കൂട്ടിയിരുന്നതും.
വൃശ്ചിക രാശി വളരെ ഏറെ ദുരൂഹമായ രാശി ആയി കണക്കാക്കപ്പെടുന്നു. ഓരോ രാശിയും വിവിധ വിഷയങ്ങളെ ആണ് സൂചിപ്പിക്കുക. വൃശ്ചിക രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം.
ധന കാര്യം., രൂപാന്തരം, ( ആത്മീയവും, ഭൗതീകവും, മാനസികവും ) , വൈകാരിക ബന്ധങ്ങൾ, സെക്ഷ്വൽ ബന്ധങ്ങൾ, മറഞ്ഞു കിടക്കുന്ന വസ്തുക്കൾ വസ്തുതകൾ, എണ്ണ , ഡിവോഴ്സ് , ആരോഗ്യം, ഷെയർ ട്രേഡിങ്, ധാതുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, അസ്ട്രോലാജി, ടാരോ, ധ്യാനം, inlaws, പൂർവിക സ്വത്തുക്കൾ , വിവാഹേതര ബന്ധങ്ങൾ, ടാക്സ്, ഇന്ഷുറന്സ് , ലോണുകൾ, തകർച്ചകൾ, മറീൻ എന്ജിനീയറിങ്, പങ്കാളിത്തം, സെക്ഷ്വൽ അവയവങ്ങൾ, രക്സ്തം. ഇവ മാത്രമല്ല ഇവയോട് ബന്ധപ്പെട്ട പല കാര്യങ്ങളും വൃശ്ചിക രാശിയിൽ നിന്നും കണ്ടെത്താവുന്നതാണ്. ഈ രാശിയെ ഒരു സങ്കീർണമായ രാശി ആയിട്ടാണ് കാണുക. ഈ രാശിക്ക് ഒരു നെഗറ്റീവ് ഇമേജ് ആണുള്ളത്. പ്രധാനം കാര്യം ചന്ദ്രൻ ഈ രാശിയിൽ എത്തുമ്പോൾ നെഗറ്റീവ് അവസ്ഥയിൽ ആയിരിക്കും എന്നതാണ്.
അടുത്ത ഒരു വര്ഷം സാമ്പത്തിക വിഷയങ്ങൾ നാ൦ ഏവർക്കും ഒരു അത്ഭുതമായി മാറാം. പെട്രോളിയം, ഷെയർ മാർക്കെറ്റ് എന്നിവ ഇപ്പോഴേ കലുഷിതമായഅവസ്ഥയിലൂടെ മുന്നോട്ട് പോകുകയും ചെയ്യുന്നു.ഈ അവസ്ഥ അടുത്ത നാളുകളിലും തുടരും എന്നാണു.
നാം ആരാണ്, ഏതു രാശിയിൽ പെട്ട വ്യക്തി ആണെങ്കിലും, അടുത്ത ഒരു വര്ഷം ഈ വിഷയങ്ങളിൽ ആയിരിക്കും നമ്മുടെ ശ്രദ്ധ കൂടുതൽ ഉണ്ടാകുക. നമ്മുടെ ഏതു തീരുമാനത്തിലും അടുത്ത ഒരു വര്ഷം മേൽപ്പറഞ്ഞ വിഷയങ്ങളുടെ കൂടുതൽ സ്വാധീനം ഉണ്ടാകുന്നതാണ്. ഭൂമിയിലെ സകല പ്രതിഭാസത്തിനും ( സൃഷ്ടി മുതൽ സംഹാരം വരെ ) ശാസ്ത്രീയമായ തെളിവുകൾ കൈവശം ഉള്ള യുക്തി വാദികൾ ഈ കാര്യം പ്രത്യേകം പഠന വിധേയമാക്കേണ്ടതാണ്. അവർ ഇതെല്ലാം തെറ്റാണെന്ന് തെളിയിച്ചാൽ നമുക്ക് തിരുത്തുകയും ചെയ്യാമല്ലോ.
ജ്യോത്സ്യം ഒരു symbolic representation ആണ്. "ഗ്രഹ" എന്നാൽ നമ്മെ ഗ്രസിക്കുന്ന എന്തോ ഒന്ന് എന്നാണു അർഥം. ഈ ഗ്രഹങ്ങൾ പല വസ്തുതകളുടെയും കോഡുകൾ ആണ്. വ്യാഴം , വിപുലീകരണ൦ , ഭാഗ്യം ആത്മീയത, ദൂര യാത്രകൾ, ഉപരിപഠനം, വിദേശസംസ്കാരം, ധനം. മന്ത്രി, നല്ല പെരുമാറ്റം, കുട്ടികൾ, പുത്രൻ, സന്തോഷം, ഭർത്താവ്, ശാസ്ത്രങ്ങളിൽ ഉള്ള അറിവ് എന്നിവയെ സൂചിപ്പിക്കുന്നു. നമ്മുടെ ബെർത്ത് ചാർട്ടിൽ വ്യാഴത്തിന്റെ അവസ്ഥ നോക്കിയാൽ, വിപുലീകരണ൦, ഭാഗ്യം ആത്മീയത, ദൂര യാത്രകൾ, ഉപരിപഠനം, വിദേശസംസ്കാരം, ധനം. മന്ത്രി, നല്ല പെരുമാറ്റം, കുട്ടികൾ, പുത്രൻ, സന്തോഷം, ഭർത്താവ്, ശാസ്ത്രങ്ങളിൽ ഉള്ള അറിവ് എന്നിവയുടെ അവസ്ഥ ഏകദേശം അറിയാൻ കഴിയുന്നതാണ്. പക്ഷെ ഒരിക്കലും ഒരാൾക്കും, നൂറു ശതമാനം കൃത്യമായി ഒരു ചാർട്ട് വിശകലനം ചെയ്യാൻ സാധ്യമല്ല. എവിടെ എങ്കിലും ഒക്കെ നമ്മുടെ കണക്ക് കൂട്ടലുകൾ തെറ്റിയിരിക്കും. അത് പ്രപഞ്ചത്തിൽ നിന്നുള്ള ഒരു ഫയർ വാൾ പോലെയാണ്.
അടുത്ത ഒരു വര്ഷം ഓരോ രാശിയിലും ഉള്ളവർക്ക് വേണ്ടി ഉള്ള ഏകദേശ വിശദീകരണമാണ് നൽകുക. സൺ സൈൻ നോക്കുന്നവർക്കും, ലഗ്നം നോക്കുന്നവർക്കും അവർക്ക് സൗകര്യ പ്രദമായ രീതിയിൽ നോക്കാവുന്നതാണ്. പക്ഷെ ട്രാന്സിടറ്റുകൾ പ്രധാനമായും രാശി കൊണ്ട് നോക്കണം എന്നാണു.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധന കാര്യം, രൂപാന്തരം, ( ആത്മീയവും, ഭൗതീകവും, മാനസികവും ) , വൈകാരിക ബന്ധങ്ങൾ, സെക്ഷ്വൽ ബന്ധങ്ങൾ, മറഞ്ഞു കിടക്കുന്ന വസ്തുക്കൾ വസ്തുതകൾ, എണ്ണ , ഡിവോഴ്സ് , ആരോഗ്യം, ഷെയർ ട്രേഡിങ്, ധാതുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, അസ്ട്രോലാജി, ടാരോ, ധ്യാനം, inlaws, പൂർവിക സ്വത്തുക്കൾ , വിവാഹേതര ബന്ധങ്ങൾ, ടാക്സ്, ഇന്ഷുറന്സ് , ലോണുകൾ, തകർച്ചകൾ, മറീൻ എന്ജിനീയറിങ്, പങ്കാളിത്തം, സെക്ഷ്വൽ അവയവങ്ങൾ, രക്സ്തം. എന്നാ മേഖലയിലേക്ക് തന്നെയാണ് വ്യാഴം നീങ്ങുക. ഈ വിഷയങ്ങളിൽ ആയിരിക്കും അടുത്ത ഒരു വര്ഷം കൂടുതൽ വിപുലീകരണം ഉണ്ടാകുക. സാമ്പത്തിക വിഷയങ്ങളിൽ അല്പം ശ്രദ്ധ ഉണ്ടാകേണ്ടതാണ്. നാം വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങണം എന്ന് ഒരു നിർബന്ധവുമില്ല. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള നിരവധി അവസരങ്ങൾ, പല വിധ സാമ്പത്തിക ഒത്തു തീർപ്പുകൾ, നിങ്ങൾ ഇന്ന് വരെ കാത്തു സൂക്ഷിച്ച രഹസ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം, വിവാഹ ബന്ധം ശക്തിപ്പെടുതെണ്ടാതിന്റെ ആവശ്യകത, നിഗൂഡ ശാസ്ത്രങ്ങൾ പഠിക്കാനുള്ള താല്പര്യം, ഷെയർ ട്രേഡിങ് ചെയ്യാനുള്ള അവസരം, ഇവയിൽ ശ്രദ്ധിച്ചു നീങ്ങേണ്ട സാഹചര്യം, എന്നിവ ഉണ്ടാകാം. വൈകാരിക ബന്ധങ്ങളിൽ ഉയർച്ച താഴ്‌ച്ചകൾക്കും അടുത്ത ഒരു വര്ഷം നിങ്ങൾ സാക്ഷിയാകാം. ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വിവാഹം, പങ്കാളി, ഷെയർ മാർക്കെറ്റ് , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖല ആയിരിക്കും അടുത്ത ഒരു വര്ഷം വിപുലീകരണം നേരിടുക. ഈ മേഖല ജോലിയുടെതും കൂടിയാണ്. പ്രധാനമായും, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ ഉള്ള നീക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ. വിവാഹിതരായവർക്ക് അവരുടെ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള അവസരങ്ങളും ലഭിക്കാം. നിയമ വിധേയമായ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകാം. പുതിയ ബന്ധങ്ങളിൽ ഏർപ്പെടും മുന്പ് നിബന്ധനകൾ പ്രത്യേകം വായിക്കേണ്ടതും , ഉറപ്പ് വരുത്തേണ്ടതും ആണ്. പുതിയ ജോലി , നിലവിൽ ഉള്ള ജോലി എന്നിവയിലും ഇതേ ശ്രദ്ധ ആവശ്യമാകും. പുതിയ എഗ്രീമേന്ടുകളിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം, പക്ഷെ ഇവയിൽ നിന്നെല്ലാം നിരവധി വെല്ലുവിളികളും പ്രതീക്ഷിക്കുക.ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും.
ജമിനി (മെയ് 21 - ജൂൺ 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ആണ് വിപുലീകരണത്തിന് വിധേയമാകുക. സഹ പ്രവർത്തകരുമായുള്ള ബന്ധം കർശനമായി പരിശോധിക്കണം. വിവിധ അവരുടെ താല്പര്യങ്ങളുമായി നാം ഒന്നിച്ചു പോകാനുള്ള അവസരങ്ങൾ കുറവാകാം. നിരവധി ചെറു ജോലികളിൽ ഈ അടുത്ത ഒരു വര്ഷം തിരക്കേറുന്ന സാഹചര്യമാണ്. ജോലി, ജോലി സ്ഥലം എന്നിവയിൽ വിപുലീകരണം ആണ് ഉണ്ടാകുക. നിലവിൽ നിങ്ങളുടെ ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയെ കൂടുതൽ സങ്കീർണമാക്കാതെ നോക്കുക. ഇപ്പോൾ എന്തു അവസ്ഥയിൽ ആണോ, ആ ദിശയിൽ തന്നെ കാര്യങ്ങൾ നീങ്ങണം എന്നാണു. അതിനാൽ നാം നമ്മുടെ പ്രവൃത്തികൾ നേരെയാക്കെണ്ടാതാണ്. വ്യാഴം ധാർമ്മികതയുടെ ഗ്രഹമാണ്. അതിനാൽ ധാർമികമായ രീതിയിലായിരിക്കണം ഈ പ്രശനം ഒത്തു തീർപ്പക്കെണ്ടത്. ഓഫീസ് പൊളിറ്റിക്സിൽ നിന്ന് മാറി നിൽക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം, പല വിധത്തിൽ ഉള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വളർത്തു മൃഗങ്ങൾ, അവരോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും. ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖല ആയിരിക്കും അടുത്ത ഒരു വര്ഷം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ വിപുലീകരണം നേടിടുക. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള പ്രേമ ബന്ധത്തിൽ മാറ്റങ്ങൾ വരാനുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചെലവാക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. കുട്ടികളുടെ മേൽ കൂടുതൽ ശ്രദ്ധ, അവരുടെ പരിപോഷണം, എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, സ്വന്തം സംരംഭങ്ങളുടെ മേൽ ഉള്ള ശ്രദ്ധ, ഈ സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമാം. സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ, അവയിൽ നിന്നുള്ള വരുമാനം ലഭിക്കാനുള്ള അവസരം എന്നിവ ഉണ്ടാകാം. ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ വിഷയങ്ങൾ ആയിരിക്കും. അടുത്ത ഒരു വര്ഷം നാം കൂടുതൽ ശ്രദ്ധിക്കുക . പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ ഈ അവസരം നമ്മെ തേടി എത്തുന്നതാണ്. ഈ ഡീലുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. മാതാ പിതാക്കലുമായി കൂടുതൽ സമയം ചെലവാക്കാനുള്ള അവസര൦, കുടുംബ യോഗങ്ങൾ പല വിധ കാരണങ്ങളാൽ കൂടുതലാകാനുള്ള അവസരം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങൾ, പുതിയ ഉപജീവന മാർഗങ്ങൾ, വീട് മോടി പിടിപ്പിക്കാനുള്ള അവസ്ഥ, അംഗങ്ങളുടെ എന്നതിൽ വർധന, എന്നിവയും ഉണ്ടാകാം .ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങൾ ആയിരിക്കും അടുത്ത ഒരു വര്ഷം കൂടുതൽ വിപുലീകരണം നേരിടുക., യാത്ര ഉപകരണങ്ങൾ, മറ്റു ഇലെക്ട്രോനിക് ഉപകരണങ്ങൾ എന്നിവ ലഭിക്കാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പഠനം, പരീക്ഷകൾ എന്നിവയും ഉണ്ടാകാം. ഈ മേഖല മൾട്ടി ടാസ്ക്കിങ് ചെയ്യേണ്ട വിഷയങ്ങളുടെതാണ്. അതിനാൽ പല വിധ വിഷയങ്ങളിൽ അടുത്ത ഒരു വര്ഷം നാം സമയം ചെലവാക്കും. സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ആശയ വിനിമയ രംഗത്ത് നിന്നും നിരവധി ജോലികൾ ലഭിക്കാവുന്ന അവസ്ഥകൾ , ആരോഗ്യം മെച്ചപ്പെടുത്തേണ്ട അവസ്ഥ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തുവകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും., ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺനീക്കം തുടങ്ങുകയും സാമ്പത്തിക വിഷയങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടി വരും. ചെലവ് വിചാരിക്കാത്ത മേഖലയിൽ നിന്ന് ഉയർന്നു വരാം. . അതിനാൽ അതീവ ശ്രദ്ധ നിങ്ങളുടെ വരവ് ചിലവുകളിന്മേൽ ഉണ്ടാകണം. പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം ഉണ്ടാകാം. ധന സഹായം നൽകേണ്ട സാഹചര്യങ്ങളും പ്രതീക്ഷിക്കുക . പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യ വര്ധനയക്കായി ശ്രമിക്കേണ്ട അവസരമാണ്. ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ ഉണ്ടാകുകയും കുടുംബാംഗങ്ങൾ, മറ്റു അധികാരികൾ എന്നിവരോടുള്ള വാഗ്വാദവും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന മേഖലയിലേക്ക്ഈആഴ്ചബുധൻഎത്തും., ശുക്രൻഇതേമേഖലയിൽതന്നെതന്റെസ്ലോഡൗൺനീക്കംതുടങ്ങുകയും. വ്യക്തി ജീവിതം, നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ ഭാഗമായ വ്യക്തികൾ എന്നിവരോടുള്ള ബന്ധം വളരെ തെളിഞ്ഞു നിൽക്കും. പുതിയ ഒരു വ്യക്തിയായി മാറുന്ന അവസരങ്ങളാണ് ഇനി വരുന്ന ദിവസങ്ങൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങളിലേക്ക് പോകാൻ നാം ആഗ്രഹിക്കുന്നു. ഇത് വരെ കഴിഞ്ഞു പോയ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വിശകലനം നടത്തു0. പുതിയ ഡീലുകൾ, നിലവിൽ ഉള്ള ഡീലുകളിൽ മാറ്റങ്ങൾ എന്നിവയും വരാവുന്ന സാഹചര്യമാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം, നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും. ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു . ഈ മേഖല വൈകാരിക സ്മ്മ്ർദ്ട്ങ്ങളുടെത് കൂടിയാണ്. ശാശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. വിവാദ വിഷയങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യമാണ്. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ ഉണ്ടാകാം. സഹ പ്രവർത്തകരിൽ, നിന്നുള്ള വെല്ലുവിളികൾ, ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദം എന്നിവയും അൽപ നാളേക്ക് ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയെ എന്നാ മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും., ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു. പുതിയ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ ആണ് ഈ സമയം പ്രധാനം .ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, തിരുത്തലുകൾകൂട്ടിചേർക്കലുകൾ എന്നിവ , പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിലെ ചർച്ചകൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ചാരിറ്റി പ്രവർത്തനങ്ങളും ഈ മാസം ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും. ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം, കല ആസ്വാദനം എന്ന രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, സമൂഹത്തിലെ വില, അധികാരികൾ എന്നിവയിൽ നിന്നുള വെല്ലുവിളികളും ഉണ്ടാകാം വീട്, മാതാപിതാക്കൾ, കുടുംബ സ്വത്തു എന്ന മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീടിനുള്ളിൽ പ്രശ്ന പരിഹാരം നടത്തേണ്ട അവസ്ഥകൾ, വീടും ജോലിയുമായി ബാലൻസിങ് വേണ്ട സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും. ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു ദൂര യാത്രകളിൽ കൂടുതൽ കൃത്യത വേണ്ടി വരും. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലയിൽ നിന്നും ഉള്ള ജോലികളിൽ കൂടുതൽ സമയം ചെലവാക്കേണ്ടി വരും... ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, മൾട്ടി ടാസ്കിങ്, അത് പോലെ സാമ്പത്തിക ചെലവ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക