- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ ജീവിതത്തിൽ 36-ാം വയസിന്റെ പ്രാധാന്യം: നവംബർ രണ്ടാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
നമ്മുടെ ജീവിതത്തിൽ 36-ാം വയസിന്റെ പ്രാധാന്യം ഈ മാസം നടന്ന അസ്ട്രോലാജി ക്ലാസിൽ എന്നെ ആകർഷിച്ച പ്രധാന വിഷയം ഒരു വ്യക്തിയുടെ ജീവിതത്തിൽ 36, 72 എന്നാ വയസുകളുടെ പ്രാധാന്യം ആണ്. നേരത്തെ തന്നെ ഈ വിഷയത്തെ കുറിച്ച് എഴുതണം എന്ന് കരുതി എങ്കിലും അല്പം കൂടെ പഠിച്ചിട്ടു ആകാം എന്ന് കരുതി. ഇത്തവണ എന്റെ ഗുരു ആയ ശ്രീ കെ. എൻ റാവു ഈ വിഷയത്തെ കുറിച്ച് നാല് മണിക്കൂർ നീണ്ട ക്ലാസ് ആണ് എടുത്ത്. ഒരു നാല് മണിക്കൂറിൽ മനുഷ്യ ജീവിതത്തെ ഒതുക്കുക സാധ്യമല്ലല്ലോ. എങ്കിലും അദ്ദേഹം ഈ വിഷയത്തെ കുറിച്ച് വളരെ ആഴത്തിലും , ആത്മീയമായും സംസാരിക്കുകയുണ്ടായി. ഞങ്ങൾക്ക് എല്ലാവര്ക്കും സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും, ഇനി എപ്പോഴൊക്കെ അവസരങ്ങൾ , ഏതൊക്കെ രീതിയിൽ വരാമെന്നും, മനസിലാക്കാൻ കഴിഞു. അസ്ട്രോളജി എന്നാ വിഷയത്തെ നാം എനിക്ക് എന്ത് ലഭിക്കും., എനിക്ക് എന്ത് എന്ന് കിട്ടും , എന്നാ ക്ലാഴ്ചപ്പടോടെ അല്ല കാണേണ്ടത്. പകരം, നാം എന്താണ്, നമ്മുടെ ശക്തികൾ, ബലഹീനതകൾ, പ്രപഞ്ചം നമുക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങണങ്ങൾ, അവയ്ക
നമ്മുടെ ജീവിതത്തിൽ 36-ാം വയസിന്റെ പ്രാധാന്യം
ഈ മാസം നടന്ന അസ്ട്രോലാജി ക്ലാസിൽ എന്നെ ആകർഷിച്ച പ്രധാന വിഷയം ഒരു വ്യക്തിയുടെ ജീവിതത്തിൽ 36, 72 എന്നാ വയസുകളുടെ പ്രാധാന്യം ആണ്. നേരത്തെ തന്നെ ഈ വിഷയത്തെ കുറിച്ച് എഴുതണം എന്ന് കരുതി എങ്കിലും അല്പം കൂടെ പഠിച്ചിട്ടു ആകാം എന്ന് കരുതി. ഇത്തവണ എന്റെ ഗുരു ആയ ശ്രീ കെ. എൻ റാവു ഈ വിഷയത്തെ കുറിച്ച് നാല് മണിക്കൂർ നീണ്ട ക്ലാസ് ആണ് എടുത്ത്. ഒരു നാല് മണിക്കൂറിൽ മനുഷ്യ ജീവിതത്തെ ഒതുക്കുക സാധ്യമല്ലല്ലോ. എങ്കിലും അദ്ദേഹം ഈ വിഷയത്തെ കുറിച്ച് വളരെ ആഴത്തിലും , ആത്മീയമായും സംസാരിക്കുകയുണ്ടായി. ഞങ്ങൾക്ക് എല്ലാവര്ക്കും സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും, ഇനി എപ്പോഴൊക്കെ അവസരങ്ങൾ , ഏതൊക്കെ രീതിയിൽ വരാമെന്നും, മനസിലാക്കാൻ കഴിഞു. അസ്ട്രോളജി എന്നാ വിഷയത്തെ നാം എനിക്ക് എന്ത് ലഭിക്കും., എനിക്ക് എന്ത് എന്ന് കിട്ടും , എന്നാ ക്ലാഴ്ചപ്പടോടെ അല്ല കാണേണ്ടത്. പകരം, നാം എന്താണ്, നമ്മുടെ ശക്തികൾ, ബലഹീനതകൾ, പ്രപഞ്ചം നമുക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങണങ്ങൾ, അവയ്ക്ക് വിധേയമായി നമ്മുടെ ജീവിതത്തെ എങ്ങനെ സന്തോഷകരമായി നേരിടാം എന്നുള്ള അറിവുകൾ നൽകൽ ആണ് ഈ വിഷയത്തിന്റെ പ്രധാന ഉദ്ദേശം.
സൂര്യൻ, ശുക്രൻ, ചൊവ്വ, ബുധൻ, ചന്ദ്രൻ , എന്നിവ വളരെ പെട്ടന്ന് രാശി മാറുന്ന ഗ്രഹങ്ങൾ ആണ്. എന്നാൽ വ്യാഴം, ശനി എന്നിവ സാധാരണ ഗ്രഹങ്ങളെക്കാൾ കൂടുതൽ സമയം രാശി മാറ്റത്തിനായി ചെലവാക്കും. വ്യാഴം ഒരു രാശിയിൽ ഒരു വർഷവും, ശനി 2.5 വർഷവും നിൽക്കും. ഇവ രാശി മാറുന്നത് വലിയ ഒരു സംഭവം ആയിട്ടാണ് കണക്കാക്കുക. ആകപ്പാടെ പന്ത്രണ്ടു രാശി ഉണ്ട്. പന്ത്രണ്ടു വര്ഷം എടുത്തിട്ടാണ് വ്യാഴം ഈ രാശികളിലൂടെ ഉള്ള നീക്കം പൂർണം ആക്കുക. എന്നാൽ ശനി ഒരു രാശിയിൽ രണ്ടര വര്ഷം എന്നാ കണക്കിൽ മുപ്പത് വര്ഷം എടുത്താണ് പന്ത്രണ്ടു രാശികളെ കടക്കുക.
നാം ജനിക്കുമ്പോൾ വ്യാഴം ഏതു രാശിയിൽ ആണോ, ആ രാശിയിലേക്ക് അടുത്ത 12 വര്ഷം കഴിയുമ്പോഴാണ് തിരിച്ചെത്തുക. അങ്ങനെ ഓരോ തവണ പന്ത്രണ്ടു വര്ഷം കഴിയുമ്പോഴും, നമ്മുടെ ജീവിതത്തിൽ ഒരു turning point ഉണ്ടാകും എന്നാണു.നാം കാണിച്ചു കഴിഞ്ഞു ആദ്യ പന്ത്രണ്ടാമത്തെ വര്ഷം ഈ turning point നമ്മുടെ കുടുംബം, മാതാ പിതാക്കൾ എന്നിവയിൽ ആയിരിക്കും കൂടുതൽ ദൃശ്യം ആകുക. നാം അത് ഉറപ്പിക്കുക. പിന്നെ പന്ത്രണ്ടു വര്ഷം കഴിയുമ്പോൾ, രണ്ടാമത്തെ turning point വന്നെത്തും, ആ നീക്കവും നമ്മുടെ ജീവിതത്തെ നന്നായി സ്വാധീനിചിട്ടുണ്ടാകം. പക്ഷെ അവയിലും നമ്മുടെ കുടുംബം ഒരു പ്രധാനം ഭാഗമാകും. അടുത്ത പന്ത്രണ്ടു വര്ഷം കഴിയുമ്പോൾ ആണ് ഈ നീക്കം, അവയിൽ നിന്നുണ്ടാകുന്ന സംഭവങ്ങൾ നാം നമ്മുടെ സ്വന്തം ഉത്തര വാദിതത്തിൽ ഏറ്റെടുക്കുക.
ഇപ്പോൾ 36 വയസിലേക്ക് എത്താൻ കുറച്ചു നാളുകൾ കൂടി ബാക്കി ഉള്ളവർക്ക് ആ പ്രായം എത്തുമ്പോൾ സുപ്രധാന നീക്കങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകും എന്ന് നിഷ്പ്രയസമായി ഉറപ്പിക്കാം. യുക്തിവാദികൾ ഈ വിഷയം ഗവേഷണ വിധേയമാക്കേണ്ടതാണ്. തെറ്റാണെങ്കിൽ നമുക്ക് അത് തിരിച്ചറിഞ്ഞു അങ്ങനെ ഉള്ള ഒരു രീതിയിൽ നിന്ന് മാറാമല്ലോ.
36 വയസിലേക്ക് എത്താൻ കാത്തു നിൽക്കുന്നവർ ഇപ്പോഴേ നല്ല റീസേർച്ച് നടത്തി ആ അവസരം നന്നായി ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാവുന്ന അവസരങ്ങൾ, അല്ലെങ്കിൽ അവയിലേക്കുള്ള തുടക്കങ്ങൾ എന്നിവ ആയിരിക്കും ഈ അവസരം ഉണ്ടാകുക. എന്റെ വ്യക്തി ജീവിതം, എന്റെ സുഹൃത്തുക്കളുടെ ജീവിതം എന്നിവ പരിശോധിച്ച്, കൃത്യമാണ് എന്ന് മനസിലാക്കിയ ശേഷമാണ് എനിക്ക് ഈ ലേഖനം എഴുതാൻ ഉള്ള ധൈര്യം ഉണ്ടായത്.
വ്യാഴം, ആത്മീയത, സാഹസികത, ഉപരി പഠനം., വിദേശ യാത്ര, ധനം, കുട്ടികൾ,എന്നിവയുടെ സൂചനയാണ്. ആത്മീയത, അല്ലെങ്കിൽ നീതി എന്നിവ വിട്ടൊരു പാത ഈ ഗ്രഹം കൊണ്ട് സൂചിപ്പിക്കാൻ ആവുകയില്ല. ഈ അവസരങ്ങള് നല്ല ഫലം നൽകണം എങ്കിൽ ഇപ്പോഴേ അതിനുള്ള ground work തുടങ്ങണം അതിനാൽ തന്നെ നമ്മുടെ ജനന സമയത്ത് വ്യാഴം ഏതു രാശിയിൽ നിൽക്കുന്നോ ആ രാശിയിലേക്ക് ഈ ഗ്രഹം നീങ്ങുന്ന അവസരം, ഒരു turning point ആണ് എന്ന് നാം മനസിലാക്കുക. അങ്ങനെ പന്ത്രണ്ടു, പന്ത്രണ്ടു എന്നാ കണക്കിൽ വ്യാഴം നമ്മുടെ ജന്മ സ്ഥാനത്തേക്ക് നീങ്ങുന്ന അവസരം, വ്യാഴം സൂചിപ്പിക്കുന്ന വിഷയങ്ങളിലേക്ക് പുരോഗമനത്തിന്റെ പാതയിലേക്ക് ചുവടു വെക്കാനുള്ള അവസരമാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. വെറുതെ 12 + 12 + 12 എന്നാ കണക്ക് കൊട്ടൽ നടത്തരുത്. കാരണം എല്ലാ ഗ്രഹങ്ങൾക്കും. ( സൂര്യൻ, ചന്ദ്രൻ എന്നിവ ഒഴികെ ) സ്ലോ ഡൗൺ അവസ്ഥയും ഉണ്ട്. അതുകൊണ്ട് എപ്പോൾ , ഏതു വര്ഷം എത്ര നാൾ എന്ന് റിസേർച് ചെയ്തു കണ്ടു പിടിക്കുക. 36 കഴിഞ്ഞവർ, അവരുടെ അടുത്ത അവസരത്തിനായി നോക്കി നിൽക്കുക.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. പുതിയ സാമ്പത്തിക പ്ലാനുകൾ, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ഇത് വരെ ലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചു നൽകേണ്ട ബാധ്യത.,എന്നിവ നിങ്ങൾക്ക് വേണ്ടി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നു. ടാക്സ് , ഇന്ഷുറന്സ്, പി . എഫ് എന്നിവയെ കുറിച്ചുള്ള ചില തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. വ്യക്തി/സാമൂഹിക ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ജോലിക്കുള്ള അവസരങ്ങൾ, പുതിയ ബിസിനസ് ബന്ധങ്ങൾ, വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ നിങ്ങളുടെ വിവാഹ ബന്ധം മെച്ചപ്പെടുത്താനുള്ള നല്ല ഒരു അവസരമായി ഈ സമയത്തെ കാണുക. .പുതിയ തുടക്കങ്ങൾ. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്ന മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ജോലി സ്ഥലത്തെ പുതിയ തുടക്കങ്ങളെ ആണ് ഇത് സൂചിപ്പിക്കുന്നത് നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. ടീം പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ , പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാവിഷയങ്ങളിൽ ഈ ആഴ്ച ന്യൂ മൂൺ സ്വാധീനിക്കും. ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു.. കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പുതിയ റിയൽ എസ്റ്റേറ്റ് ഡീലുകൾ . വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ ദിവസങ്ങളിൽ ഉണ്ടാകും. വീടും ജോലിയും തമ്മിൽ ഉള്ള ബാലൻസിങ് ആവശ്യമായി വരും. ജോലിയിൽ പുതിയ തുടക്കങ്ങൾ, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പഠനം, പരീക്ഷകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ശാരീരിരിക അസ്വസ്ഥതകളെ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. വിലയേറിയ വസ്തുക്കൾക്ക് , പല വിധ സാമ്പത്തിക ഒത്തു തീര്പുകൾ, ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ കർശനമായും ഒഴിവാക്കുക ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ ഉണ്ടാകുകയും ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ, അധികാരികളിൽ നിന്ന് സമ്മർദ്ദം, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ ആഴ്ച ചന്ദ്രറെ സ്വാധീനം ഉണ്ടാകും. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ഒരു പുതിയ വ്യക്തിയായി നാം രൂപാന്തര പ്പെടുന്ന സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളിൽ ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ തുടക്കങ്ങൾ, പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, വൈകാരികമായ സമ്മർദ്ദം. അനാവശ്യമായ കൂട്ടുകെട്ടുകൾ, എന്ന്ചെലവ്, എന്നിവയിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാഈ ആഴ്ചയിൽ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ഇവ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു/. ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ഈ ആഴ്ചയിൽ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകുംജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, , അധികാരികളിൽ നിന്നുള്ള ഉപദേശം, എന്നിവ പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മർദ്ദം , വീട് മാറ്റം, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയും ഉണ്ടാകും. . ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക