- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ശാരീരിരിക അസ്വസ്ഥതകൾ പല വിധത്തിൽ ഉണ്ടാകാം. ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനിങ്, സാമ്പത്തിക നഷടങ്ങളെ കുറിച്ചുള്ള ചർച്ചകൾ, മാനസികമായ വെല്ലുവിളികൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്ക് വേണ്ടി സമയം ചെലവാക്കൽ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയം യാത്രകൾ എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്ന ബുധൻ ഈ ആഴ്ച മുതൽ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. നീക്കം ആശയ വിനിമയങ്ങൾ , യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയ്ക്ക് മേൽ തടസങ്ങൾ കൊണ്ട് വരാനുള്ള സാധ്യത അധികമാക്കും. ബുധൻ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് മേൽ നീങ്ങുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ച
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ശാരീരിരിക അസ്വസ്ഥതകൾ പല വിധത്തിൽ ഉണ്ടാകാം. ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനിങ്, സാമ്പത്തിക നഷടങ്ങളെ കുറിച്ചുള്ള ചർച്ചകൾ, മാനസികമായ വെല്ലുവിളികൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്ക് വേണ്ടി സമയം ചെലവാക്കൽ എന്നിവ പ്രതീക്ഷിക്കുക.
ആശയ വിനിമയം യാത്രകൾ എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്ന ബുധൻ ഈ ആഴ്ച മുതൽ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. നീക്കം ആശയ വിനിമയങ്ങൾ , യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയ്ക്ക് മേൽ തടസങ്ങൾ കൊണ്ട് വരാനുള്ള സാധ്യത അധികമാക്കും. ബുധൻ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് മേൽ നീങ്ങുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിദേശത്ത നിന്നുള്ള വാർത്തകൾ, വിദേശീയരുമായുള്ള സമ്പർക്കം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ചൊവ്വ സ്വാധീനിച്ചു തുടങ്ങും, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ,. കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരം, പുതിയ ടീം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, സുഹൃത്തുക്കളുമായുള്ള വാക്ക് തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, വലിയ ഗ്രൂപ്പുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്ന മേഖയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള ചില തടസങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന മേഖലയിലേക്ക് ഈ ആഴ്ച് ചൊവ്വ നീങ്ങുന്നതാണ്. അൽപ കാലം ജോലി, ജോലി സ്ഥലം എന്നിവയിൽ നിന്ന് പല സാധ്യതകളും ഉണ്ടാകും. എങ്കിലും ഇവയിൽ ചില തടസങ്ങളും ഉണ്ടാകാം. പുതിയ ജോലിക്കുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ആഡ് ഓൺ ജോലികൾ, കൂടുതൽ അധ്വാനം വേണ്ട ജോലികൾ, അധികാരികലുമായുള്ള ചർച്ചകൾ, വീടും ജോലിയുമായുള്ള ബാലൻസിങ് വേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഒരു തിരിഞ്ഞു നോട്ടം ആവശ്യമുള്ള അവസരമാണ്. പുതോയ പങ്കാളിത ബന്ധങ്ങളിൽ ചേരാനുള്ള തീരുമാനത്തെ കുറിച്ച് രണ്ടാമത് ചിന്തിക്കെണ്ട്തായി വരാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ അവസരം യോജ്യമല്ല ,. നിലവിലുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരമായി ഈ സാഹചര്യത്തെ കരുതുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന മേഖലയെ ഈ ആഴ്ച മുതൽ ചൊവ്വ സ്വാധീനിച്ചു തുടങ്ങും. അടുത്ത കുറെ നാളുകൾ ദൂര യാത്രകൾ, വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ. ആത്മീയ യാത്രകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരമാണ്. ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.
സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങും. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച, വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ നീങ്ങും. അടുത്ത കുറെ നാളുകൾ, സാമ്പത്തിക ബാധ്യതകളെ ശ്രധയിടെ നിരീക്ഷിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുക. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ സാധാരണ ആകും. ഈ നീക്കം വ്യക്തി ബന്ധങ്ങളിലും ഔദ്യോഗിക ബന്ധങ്ങളിലും ദ്രിശ്യമാകും. ആരോഗ്യ സംരക്ഷണം, നിക്ഷേപങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, ടാക്സ്, ലോണുകൾ എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ സ്ലോ ഡൗൺ ചെയ്യും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യുന്ന ജോലികൾ എന്നിവയ്ക്ക് മേൽ നല്ല ശ്രദ്ധ വേണ്ടി വരും. പരമ ബന്ധങ്ങൾക്ക് മേൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ സമയം യോജ്യമല്ല. ക്രിയേറ്റീവ് ജോലികൾക്കുള്ള അവസരങ്ങൾ ഒരുങ്ങി വരും. ഈ ജോലികളിൽ തിരുത്തലുകൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾക്ക് മേൽ പുതിയ തീരുമാനങ്ങൾ ഉണ്ടാവാം. ഇവയിലും രണ്ടാമത് ആലോചന വേണ്ടി വരും. നെറ്റ് വർക്കിങ് അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസ്ഥ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. വിവാഹo, പ്രേമം എന്നാ ബന്ധങ്ങളിൽ വാഗ്വാദങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഉള്ള അവസരം, പുതിയ ജോബ് ഓഫർ, പുതിയ എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, ഈ ദീലുകളിൽ നിങ്ങൾക്ക് അടിതെറ്റാവുന്ന അവസ്ഥ, വീട് മാറ്റം, വീട് വൃത്തിയാക്കൽ, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലിസ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ജോലിയിൽ കൂടുതൽ ശാരീരിര്ക അധ്വാനം ആവശ്യമാകും. നിരവധി ചെറു ജോലികൾ ഉണ്ടാകാം. ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലകളിൽ നിന്നും കൂടുതല് അവസരങ്ങൾ എത്താം. സഹ പ്രവർത്തകരുമായുള്ള വാഗ്വാദം, ജോലിസ്ഥലം കൂടുതൽ സെൻസിറ്റീവ് ആയി മാറുന്ന അവസ്ഥ, ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുന്നു അതിനാൽ മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് കൂടുതൽ ശ്രദ്ധ വേണ്ടി വരും. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികലുണ്ടാകാം. ഈ ജോലികളിൽ തിരുത്തലുകളും ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുദുള്ള കൂടുതൽ സംവാദം., ഇലെക്ട്രോനിക്സ്, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. പ്രേമ ബന്ധങ്ങലിൽ നിന്നുള്ള ചില തർക്കങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, ഈ രംഗത്ത് നിന്നുള്ള പുതിയ അവസരങ്ങൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള ശ്രമം, നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ വിഷയങ്ങൾക്ക് മേൽ ബുധൻ നീങ്ങുന്നു. ഈ ആഴ്ച മുതൽ ബുധൻ തന്റെ നീക്കം മെല്ലെയാക്കും. അധിക ചെലവ് ഒരു വെല്ലുവിളി ആയി തീർന്നേക്കാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബിസിനസ് മെച്ചപ്പെടുത്താനുള്ള അവസരം, അവയിൽ തിരുത്തലുകൾ, വീട്ടുകാര്യങ്ങളെ കുറിച്ചുള്ള തർക്കം., നിങ്ങളുടെ മൂല്യ വര്ധനയ്യെ കുറിച്ചുള്ള ചിന്തകൾ, വസ്തുവകകളുടെ കൈമാറ്റം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ലോണുകൾ നൽകൽ വാങ്ങൽ, പല വിധത്തിലുള്ള സാമ്പത്തിക ക്രയ വിക്രയങ്ങൾ എന്നിവയും ഈ സമയത്തിന്റെ പ്രത്യേക്സ്ഥ ആയിരിക്കും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വൃത്തിയാക്കൽ, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക., വാക്ക് തർക്കങ്ങളും ഈ അവസരം ഉണ്ടാകാം. വീടും ജോലിയുമായുള്ള ഒരു ബാലൻസിങ് ഈ സമയത്തിന്റെ പ്രത്യേകതയാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസ്ഥകൾ എന്നിവയും ഉണ്ടാകാം.
നിങ്ങളുടെ വ്യക്തിത്വം, ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങെ സൂചിപ്പിക്കുന്നു. നിങ്ങൾ നടത്തുന്ന സർവ ആശയ വിനിമയങ്ങളിന്മേലും നല്ല ശ്രധ ആവശ്യമാകും. കഴിഞ്ഞു പോയ ജീവിതത്തിലേക്ക് തിരിഞ്ഞു നോട്ടം. ഭൂത കാലത്തിന്റെ ആവർത്തനം, പുതിയ പ്ലാനുകൾക്ക് വേണ്ടി ഉള്ള രീസേർച് എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര് എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ഈ മേഖലയിലൂടെ ഇതു ഗ്രഹം നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള സാഹചര്യങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം, വാക്ക് തർക്കങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും വരും ദിനങ്ങളിൽ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ സ്ലോ നീക്കം തുടങ്ങും. ശാരീരിരിക അസ്വത്തകൾ ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റീ സേർച്ച്., ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച് പ്രാർത്ഥന, ധ്യാനം എന്നിവ ഈ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ ഇതും. അടുത്ത കുറെനാൾ. സാമ്പത്തിക വിഷയങ്ങൾ നിങ്ങളുടെ കൂടുതൽ ശ്രദ്ധ നേടും. പല വിധ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക,. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, അധികാരികലുമായുള്ള സംവാദം, വസ്തുവകകളുടെ കൈമാറ്റം എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ലോങ്ങ് ടേം ബന്ധങ്ങളിൽ ഉള്ള ഭിന്നതകൾ ഈ സമയം ഉണ്ടാകാം. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഈ ആശയ വിനിമയങ്ങൾ വഴി തെറ്റാവുന്ന സമയവും ഇത് തന്നെയാണ്. ലോങ്ങ് ടേം ബന്ധങ്ങളിൽ ഉള്ള തിരുത്തലുകൾ, സുഹൃതുക്കലോടുള്ള വെല്ലുവിളി, കുട്ടികൾക്ക് വേണ്ടി ചിലവഴിക്കുന്ന കൂടുതൽ സമയം, പുതിയ ടീം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ ഇതും. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ മാറ്റങ്ങൾ വരുന്ന അവസരമാണ്. പുതിയ തുടക്കങ്ങൾ, പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്തതകളും ഈ അവസരം, പ്രതീക്ഷിക്കുക. പങ്കാളിത ബന്ധത്തിൽ വാഗ്വാദങ്ങൾ, പുതിയ പാർട്ണർ ഷിപ്പിന് വേണ്ട ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ആശയ വിനിമയം, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ ഉണ്ടാകും. നേരത്തെ ശ്രമിച്ചു പരാജയ പെട്ട ഇന്റർവ്യൂ , ചർച്ചകൾ എന്നിവയിൽ ഒരു ശ്രമം കൂടി നടത്താൻ യോജിച്ച അവസരമാണ്. ജോലി സംബന്ധമായ കോഴ്സുകൾ ചെയ്യാനുള്ള ശ്രമ൦, അധികാരികളിൽ നിന്നുള്ള ഉപദേശം., പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകാം.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക