- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി ഫലം
ഏരീസ് മാർച്ച് 21 ഏപ്രിൽ 19 മൂന്നാം തീയതി റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം ക്രിയെറ്റുവിറ്റി, ഒഴിവുസമയം എന്നാ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആ ഭാവത്തിൽ വ്യാഴവും നിൽക്കുന്നു. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രകാശം പരക്കും. റൊമാൻസ് , ബന്ധങ്ങൾ എന്നാ കാര്യങ്ങളിൽ എന്ത് തീരുമാനം എടുക്കുന്നോ അവയിൽ ചഞ്ചല മാനസരാകതിരിക്കാൻ ശ്രമിക്കു
ഏരീസ് മാർച്ച് 21 ഏപ്രിൽ 19
മൂന്നാം തീയതി റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം ക്രിയെറ്റുവിറ്റി, ഒഴിവുസമയം എന്നാ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആ ഭാവത്തിൽ വ്യാഴവും നിൽക്കുന്നു. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രകാശം പരക്കും. റൊമാൻസ് , ബന്ധങ്ങൾ എന്നാ കാര്യങ്ങളിൽ എന്ത് തീരുമാനം എടുക്കുന്നോ അവയിൽ ചഞ്ചല മാനസരാകതിരിക്കാൻ ശ്രമിക്കുക. പ്രേമബന്ധങ്ങൾ വഴിത്തിരിവിലേക്ക് നീങ്ങുന്ന അവസ്ഥയിൽ എടുക്കുന്ന തീരുമാനങ്ങൾ കുറെ നാളേക്ക് വളരെ അധികം സ്വാധീനിക്കുന്നതാണ്. കല, ആസ്വാദനം എന്നാ മേഖലകളിൽ നല്ല സാദ്ധ്യതകൾ കാണുന്നു. കുട്ടികളുമായി ഉള്ള നല്ല സമയം. മനസിന്റെ ശക്തിയായുള്ള മൽ്പ്പിടിത്തം ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ മോദിൽ തന്നെ നിൽക്കുന്നു. പഴയ സുഹൃത്തുക്കൾ അന്വേഷിച്ചു വരാം. ഇപ്പോൾ ഉള്ള സുഹൃത്തുക്കളെ കുറിച്ച ഒരു അവലോകനം നടത്താം, അവരെ അളന്നു കുറിക്കും. അവരുമായുള്ള ബന്ധം അല്പം കടന്നു പോയോ എന്നാലോചന വരാം. അല്പം ഗോസ്സിപ്പുകൾ, കൂടി ആലോചനകൾ എന്നിവ നമ്മുടെ വ്യക്തിത്വത്തെ ഹനിക്കാതെ നോക്കണം. അങ്ങനത്തെ പ്രലോഭാനങ്ങൾ കൂടുതലായി വരാവുന്നസമയമാണ്.
മൂല്യങ്ങളെ ബഹുമാനിക്കാത്തവരെ പടിക്ക് പുറത്താക്കാൻ മടിക്കേണ്ട. ജീവിതത്തിൽ എന്നേക്കുമായി ശത്രുക്കളും ഇല്ല മിത്രങ്ങളും ഇല്ല . അവരെല്ലാം കാലചക്രം കറങ്ങുന്നതിനുസരിച്ചു വേഷം മാറുന്നതാണ്. ഈ അവസ്ഥയിൽ മാറ്റങ്ങൾ രണ്ടാം ആഴ്ച മുതൽ കാണാവുന്നതാണ്. കാരണം ബുധൻ തന്റെ സ്ലോഡൗൺ നിറുത്തി നേർദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പെട്ടന്ന് മുന്നോട്ട് നീങ്ങുന്നതായി തോന്നിയാൽ ബുധൻ ഡയറക്റ്റ് ആയിയെന്ന് കരുതാം. പതിനൊന്നാം ഭാവത്തെ വിഷയങ്ങളെ കൂടുതൽ സ്വാധീനിക്കാൻ പതിനെട്ടാം തീയതി ന്യു മൂൺ ഉദിക്കും. അപ്പോൾ പതിനൊന്നാം ഭാവത്തിന്റെ മേഖലയായ ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയിൽ ഒരു പുതിയ കുതിപ്പ് ഉണ്ടാവാം. സമാന മനസ്‌കരയാവരെ കണ്ടെത്താനുള്ള സന്ദർഭങ്ങൾ, രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂരദേശവാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെശേഴ്‌സ് എന്നാ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വയും, ശുക്രനും ഈ മാസത്തിന്റെ ഭൂരിഭാഗവും നമ്മെ സ്വാധീനിക്കും. വളരെ തീവ്രമായ മാനസിക വ്യാപരങ്ങളിലൂടെ കുറെ നാൾ കടന്നു പോകാൻ തയ്യാറാകുക. ഈ ഭാവത്തിൽ മൂന്നാംഴ്ച സൂര്യൻ എത്തുമ്പോൾ ഒരു മൗനം പോലെ തോന്നാം. ഏകനായി ഇരിക്കുവാനും, മനസിലെ വികാരങ്ങൾ അടക്കുവാനും, പന്ത്രണ്ടാം ഭാവത്തിൽ മൊത്തം ഒരു ശുദ്ധീകരണം നടത്താനും ഉള്ള മാനസികസ്ഥിതി ഉണ്ടാകും.
അധികമായ മാനസികവ്യഥയിലൂടെ കടന്നു പോകുന്നു എങ്കിൽ അതോർത്ത് പരിഭ്രമിക്കേണ്ട അത് ഈ ട്രന്‌സിടിന്റെ പ്രത്യേകതയാണ്. നമ്മുടെകർമ്മം ചെയ്തു മുന്നേറുക, ഇത് അതീവ രഹസ്യമയമായ ഭാവം ആകയാൽ യഥാർത്ഥകാരണം എന്താണെന്നു നമ്മുക്ക്തന്നെ മനസിലാകാൻ സാധ്യതയില്ല. ശക്തമായ പ്രാർത്ഥന, ധ്യാനം എന്നിവനടത്തി ആ മാനസിക വ്യധകൾക്ക് തടയിടുക. പുതിയ അനേകം കാര്യങ്ങൾക്ക് വേണ്ടി തിരശീലക്ക് പിന്നിൽനിന്ന് തയ്യാറെടുക്കുകയാണെന്ന് തിരിച്ചറിയുക.
മൂന്നാം ആഴ്ച ചൊവ്വയും ശുക്രനും നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നാ ഒന്നാംഭാവത്തിൽ എത്തുന്നതോടെ നിർ വീര്യനായി നിന്ന നിങ്ങളുടെ വ്യക്തി സട കുടഞ്ഞെഴുനെൽക്കുകയും വളരെ ആക്ടിവ് ആയി നീങ്ങുകയും ചെയ്യുന്നതായി കാണാം. പുതിയ ലുക്‌സ് പ്രതീക്ഷിക്കാം. പുതിയ നയങ്ങൾ, പുതിയ തന്ത്രങ്ങൾ.
ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം, ദൂരയാത്രകൾ എന്നാ ഒൻപതാം ഭാവത്തിൽ ശനി നിൽക്കുന്നു. അവസാനാഴ്ച നിങ്ങളിൽ ചിലർ ദൂരയത്രകൾക്ക് പദ്ധതി വെക്കുകയോ, യാത്ര നടത്തുകയോ ചെയ്യാം. ലളിതമായി പറഞ്ഞാൽ ചൊവ്വ ശനിയെ നോക്കുന്ന സമയമാണ്. എത്ര അടക്കിവച്ചാലും ദൂരയാത്രകൾ മനസ് കൊണ്ടെങ്കിലും നടത്തിയിരിക്കാനുള്ള നല്ലസാധ്യത ഉണ്ട്. ഫെബ്രുവരി തുടക്കത്തിൽ മെല്ലെപ്പോക്ക് നടത്തുന്ന എരിയൻസ് മാസാവസാനത്തോടെ ശക്തി പ്രാപിക്കുകയും,ശക്തി പ്രകടനം നടത്തുകയും ചെയ്യും. വിപരീത സാഹചര്യങ്ങളിൽ മനസ് വിങ്ങും എന്നാലും പ്രാർത്ഥന കൊണ്ട്, അതിനെ നേരിടുക . മൗനംയിരിക്കാൻ പ്രപഞ്ചം ആവശ്യപ്പെടുമ്പോൾ മൗനമായി തന്നെ ഇരിക്കുക.
ടോറസ് ഏപ്രിൽ 20 മെയ് 20
വളരെ ശക്തമായ കുറെ ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് . മൂന്നാം തീയതിയിലെ പൂർണചന്ദ്രൻ കുടുംബം, വീട്,മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തു എന്ന നാലാംഭാവത്തിൽ ഉദിക്കും. വീടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒതുക്കുന്ന അവസരമാണ്, വ്യക്തി ജീവിതം, ജോലി എന്നിവതമ്മിലുള്ള ബാലൻസിംങ് നടക്കും. ഈ പ്രശ്‌നങ്ങളെ ആ ഭാവത്തിൽ തന്നെനിൽക്കുന്ന വ്യാഴം മാഗ്‌നിഫൈയ് ചെയ്യും. വീട് മാറ്റം, വീടിനുവെളിയിലുള്ള ജീവിതത്തിനോടുള്ള താൽ്പര്യം എന്നിവ പ്രതീക്ഷിക്കാം.
ഇവയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് പത്താം ഭാവം. ജോലി, സമൂഹത്തിലെ വില മാതാപിതാക്കൾ എന്നാ വിഷയങ്ങളിൽ സൂര്യനും, ബുധനും നിൽക്കുന്നു സൂര്യൻ ഈ ഭാവത്തിൽ നിൽക്കുന്നഅവസ്ഥ നാം നഷ്ടപ്പെടുത്താൻ പാടില്ല. ജീവിത ലെക്ഷ്യങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നു. അഭിലാഷങ്ങളെ നേടിയെടുക്കാനുള്ള പദ്ധതികൾ ചെയ്യുന്നു, പക്ഷേ അധികാര സ്ഥാനത്തുള്ളവർ, നമ്മുടെമേൽ അധികാരമുള്ളവർ നമുക്കെതിരാണോ എന്നാ തോന്നലുണ്ടാകുന്നു. അവരുമായി വാഗ്വാദം ചെയ്യാം. ഈ ഭാവത്തിൽ സൂര്യനൊപ്പം സ്ലോഡൗൺ ചെയ്തുനിൽക്കുന്ന ബുധനും. ആശയ വിനിമയങ്ങൾ നിയന്ത്രിക്കുന്ന ഇദ്ദേഹം സ്വാധീനിക്കാൻ ശ്രമിക്കും. അപ്പോൾ വാഗ്വാദങ്ങളിൽ കലർപ്പുണ്ടാകും. ലക്ഷ്യാങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കാൻ അത് മതിയല്ലോ. നേരത്തെ ചെയ്തിട്ടഫലം കാണാതിരുന്ന കാര്യങ്ങൾ ഒന്ന് കൂടെ ചെയ്യാൻ യോജിച്ച സമയം. രണ്ടാംഴ്‌ച്ചാ ബുധൻ സ്ലോഡൗൺ നിർത്തി ഡയറക്റ്റ് നീങ്ങുന്നതാണ്. ജോലിയെക്കുറിച്ച് കൂടുതൽ പഠനം. ബുധൻ ഡയറക്റ്റ് നീങ്ങുമ്പോൾ അത്‌വരെ റിസേർച്ച് ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കാൻ ഉള്ളസാദ്ധ്യതകൾ തെളിഞ്ഞു വരും.
പത്താം ഭാവത്തിൽ ന്യുമൂൺ മൂന്നാഴ്ച ഉദിക്കുമ്പോൾ പത്താം ഭാവം ഈ മാസം വളരെ മാറ്റങ്ങൾക്ക് വിധേയമായി തീരും. ജോലിയിൽ പുതിയ തുടക്കങ്ങൾ. അധികാര സ്ഥാനത്തുള്ളവരുംമായുള്ള ചർച്ച. ജോലിയിലെവിജയങ്ങൾ കൊണ്ട് മറ്റുള്ളവരെ ആകർഷിക്കൽ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വയും,ശുക്രനും ഒന്നിച്ചു നിൽക്കുന്നു. സമാന മനസ്‌കരുംമായുള്ള കൂടുതൽ സമയം, സ്വപ്‌നങ്ങൾ, മോഹങ്ങൾ എന്നിവയിൽ ഒരു കുതിച്ചു ചാട്ടം. എന്നിവ ഉണ്ടാകാം. പുതിയ വ്യക്തികളുംമായുള്ള പരിചയപ്പെടൽ. അവരുമായി ഒന്നിച്ചുള്ള അർത്ഥവത്തായ നീക്കങ്ങൾ. ഒന്നാം വ്യക്തിവഴി രണ്ടാംവ്യക്തിയെ പരിചയപ്പെടൽ. അത് വഴി ലാഭകരമായ നീക്കങ്ങൾ. മൂന്നാ ഴ്ച സൂര്യനും ഈ ഭാവത്തിൽ എത്തും. ഈ ഭാവത്തിലെ വിഷയങ്ങളിൽകൂടുതൽ ശക്തിനേടും എന്നാസൂചന ആണ്.
അവസാനാഴ്ച ശുക്രനും, ചൊവ്വയും രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, നിഗൂഡത, ദൂരദേശവാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെശേഴ്‌സ് എന്നാ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ എത്തും. രഹസ്യമയമായ കാര്യങ്ങൾ ചെയ്യാനുള്ള സമയമാണ്. രഹസ്യമോഹങ്ങൾ ഹൃദയത്തിൽ ഉറഞ്ഞു തുള്ളും. മനസിനെ വരുത്തിക്ക് നിർത്താൻ പ്രാപ്തമായ കാര്യങ്ങൾചെയ്യേണ്ട സമയമാണ്. പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് ശ്രദ്ധ തിരിക്കും. മൗനമായിരിക്കേണ്ട സമയമാണ്. അവസാനാഴ്ചയിലെ കൺഫ്യുഷൻ മാറ്റി നിർത്തിയാൽ കൂടുതൽ സമയവും ജോലി, സമൂഹത്തിലെ വില, കൂട്ടായ്മകൾ, സമാനമനസ്‌കരെ കണ്ടെത്തൽ എന്നിവയിൽ കൂടുതൽലോചന ചെയ്ത് നീങ്ങുന്നതായികാണാൻ കഴിയും.
ജമിനി മെയ് 21 ജൂൺ 20
ആശയവിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയൽക്കാർ, ചെറുയാത്രകൾ, ഷോർട്ട്‌കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ആദ്യ ആഴ്ച പൂർണചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, അയൽക്കാർ എന്നിവരുമായുള്ള ബന്ധം പുതുക്കുകയോ, അവസാനിപ്പിക്കുകയോ ചെയ്‌തേക്കാം. അടുത്ത ചുറ്റുപാടിൽ മാറ്റം വരുത്താം. ഈ അവസ്ഥ യഥാർത്ഥം ആയതിനെക്കാൾ കൂടുതലായിതോന്നുകയും ചെയ്യാം. സംസാരത്തിൽ അപക്വമായ അഭിപ്രായങ്ങൾ പ്രകടിപ്പിചെക്കാം. മറ്റുള്ളവരുടെ പ്രകടനങ്ങൾ നിങ്ങൾ ഏറ്റെടുക്കണം എന്നില്ല. വളരെ വികാരഭരിതനായി സന്ദർഭങ്ങളെയും വ്യക്തികളെയും നേരിടാം. ഈ അവസ്ഥ വളരെനയത്തിൽ കൈകാര്യം ചെയ്യണം.
ദൂരയാത്ര, ഉയർന്നപഠനം, ആത്മീയത, തത്വചിന്ത, വിദേശബന്ധം, എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ബുധൻ തന്റെ സ്ലോഡൗൺ രണ്ടാ ഴ്ച വരെ തുടരും. അത്‌വരെ വിശ്വാസങ്ങളെ പുനർവിചിന്തനം നടത്തും. ജീവിതത്തെ താത്വികമായി കാണാൻ ശ്രമിക്കും അതായത് അങ്ങനെ ഉള്ള അനുഭവങ്ങളിലൂടെ കടന്നു പോകും. ഉപരി പഠനതെകുരിച് റിസേർച് ചെയ്യുകയോ, നേരത്തെ എഴുതിയ പരീക്ഷകൾ ഒന്ന് കൂടി എഴുതുകയോ ആവാം. യാത്രകൾ തടസം ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടു തയ്യാറെടുക്കുക അല്പം നിരാശ തോന്നാം. മൂന്നാംഭാവവും, ഒൻപതാം ഭാവവുംവച്ച് നോക്കുമ്പോൾ പഠനം, യാത്ര, ആശയവിനിമയം എന്നിവ തടസത്തോട് കൂടി നിൽക്കുന്നു. സ്വയം പ്രോത്സാഹി്പ്പിക്കേണ്ട സാഹചര്യമാണ്/ദൂര ദേശവുമായി ബന്ധമുള്ള കാര്യങ്ങൾ, എന്നിവ രണ്ടാഴ്ച കഴിഞ്ഞുമുന്നോട്ട് നീങ്ങുംമെന്ന് കരുതാം.
മൂന്നാഴ്ച ന്യുമൂനും ഒൻപതാംഭാവത്തിൽ ഉദിക്കും ലോങ്ങ്‌ടേം പദ്ധതികൾ ആലോചനക്ക് വിധേയമാക്കുക. ശ്രദ്ധ വ്യതിചലിച്ചുനിൽക്കുന്ന ഈ അവസ്ഥയിൽ ഇപ്പോൾ ഉള്ള കാര്യങ്ങളെ സെറ്റിൽ ചെയ്യാൻനോക്കുക. ആത്മീയമായ കാര്യങ്ങളിൽകൂടുതൽ അറിവ്‌നേടാൻ തീരുമാനിക്കും.
മൂന്നാഴ്ച ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നാ പത്താം ഭാവത്തിൽ സൂര്യൻ. ചൊവ്വ, ശുക്രൻ എന്നിവ എത്തും. മൂന്നാഴ്ച സൂര്യൻ വരുന്നത്‌വരെ ജോലിസ്ഥലം വളരെ ശ്രദ്ധ നേടും. കൂടുതൽ കൂടുതൽ അവസരങ്ങൾ കയ്യിൽവരും. പക്ഷേ ഈ ഭാവത്തിൽ വികാരഭരിതരായി നിൽക്കുകയും ചെയ്യും. മൂന്നാഴ്ച തന്നെ ചോവ്വയും, ശുക്രനും കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ എത്തും. പുതിയ പദ്ധതികൾ, ലാഭകരമായ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. അവസാനാഴ്ച വളരെ ആക്ടിവായി സമൂഹമധ്യത്തിൽ നിൽക്കും. ലാഭകരമായ നീക്കങ്ങൾ പ്രതീക്ഷിക്കാം. പുതിയ നെറ്റ്‌വർകിംങ് തന്ത്രങ്ങൾ പയറ്റും.
മറ്റെന്തിനെക്കൾ കൂടുതൽ ബന്ധങ്ങൾ, തന്നെയായിരിക്കും കൂടുതൽ പ്രാധാന്യം അർഹിക്കുക. ബിസിനസ് ബന്ധങ്ങൾ, സോഷ്യൽ ബന്ധങ്ങൾ, ജോലി സ്ഥലത്തെ ബന്ധങ്ങൾ എന്നിവ ആദ്യം ഉണ്ടായ തടസംമാറി മുന്നോട്ട് നീങ്ങുന്നതായി കാണാൻകഴിയും.
കാൻസർ ജൂൺ 21 ജൂലൈ 22
ധനം , വസ്തുവകകൾ, നിങ്ങളുടെമൂല്യം എന്നാ രണ്ടാംഭാവത്തിൽ മൂന്നാം തീയ്യതി പൂർണചന്ദ്രൻ ഉദിക്കും. ഈ കാര്യങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതികൾ തുടക്കമോ ഒടുക്കമോ നേരിടാം. അധിക ചിലവുണ്ടാകുംമെന്ന്കരുതാം. അധികമായി ചെലവാകുംമെന്ന് തന്നെകരുതാം. നിങ്ങളുടെ മൂല്യം, സെൽഫ് ഇന്റെഗ്രിറ്റി, കൊൺ്ഫിടെൻസ് എന്നാ വിഷയങ്ങൾ ഇവ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ നയത്തിൽതരണം ചെയ്യുക. പക്ഷേ ഇമോഷണൽ ആയി നിൽക്കുന്ന നമ്മെ നാംതന്നെ സംശയിക്കേണം.
സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം, ഇൻ ലോസ് എന്നാ എട്ടാംഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു കൈവശം ഉള്ള നിക്ഷേപങ്ങളെ റീ ഡിസ്റ്റ്രിബ്യുട്ട് ചെയ്യേണ്ടതായി വന്നേക്കാം. ബുധൻ തന്റെ സ്ലോഡൗൺ രണ്ടാഴ്ചവരെ തുടരുന്നത് ചില കൺ്ഫ്യുഷനുകൾ സാധാരണമാണ്. നിക്ഷേപങ്ങളെ പുതുക്കാം. സെക്‌സ്, രൂപാന്തരം, എന്നിയിൽ ആഴമേറിയ ബന്ധങ്ങൾ പ്രതീക്ഷിക്കാം. നേരത്തെ ഉണ്ടായ ബന്ധങ്ങളുടെ ഓർമ്മകൾ ഹൃദയത്തിൽ ഉണ്ടാവും. ജോയിന്റ് സ്വത്തുക്കൾക്കും പുതിയ നിക്ഷേപങ്ങൾക്കും അനുകൂലസമയം അല്ല.എന്നയൊന്ന്കൂടെ ഓർമിപ്പിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞു അതിനെകുറിച്ച് വിചാരം നടത്തുകയാവും നല്ലത്. രഹസ്യമായ സംഗതികൾ വെളിപ്പെടാനും അതുവഴി പ്രശ്‌നപരിഹാരം നടത്താനും അവസരം ഉണ്ടാവാം.
പതിനെട്ടാം തീയ്യതി എട്ടാം ഭാവത്തിൽ തന്നെ ന്യുമൂൺ എത്തും. പുതിയ തുടക്കങ്ങൾ, ധനപരമായ പുതിയ നീക്കങ്ങൾ, അവനവനെ കുറിച്ചുള്ള പുതിയ തിരിച്ചറിവുകൾ കൊണ്ടുണ്ടാകുന്ന രൂപാന്തരം.നിഗൂഡമായ വിഷയങ്ങളുടെ നേരെ താൽ്പര്യം.ഈ ഭാവത്തിൽ് ശുദ്ധീകരണം പ്രതീക്ഷിക്കാം.
ദൂരയാത്ര, ഉയർന്നപഠനം, ആത്മീയത, തത്വചിന്ത, വിദേശ ബന്ധം, എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ. ദൂര യാത്രകൾ, ഉയർന്നപഠനം എന്നിവയിൽ അനുകൂല സമയം. പുതിയ കാര്യങ്ങൾ പഠിക്കാം. ദൂര ദേശത്ത് നിന്നുള്ള ലാഭകരമായ വാർത്തകൾ മൂന്നാഴ്ച ആകുമ്പോൾ ശുക്രനും, ചൊവ്വയും ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നാ പത്താംഭാവത്തിലേക്ക് നീങ്ങും. ഇവ രണ്ടും എക്‌സ്ട്രീം ശക്തികൾ ആകയാൽ ഈ ഭാവത്തിൽ ബാലൻസായി മുന്നോട്ട്‌നീങ്ങും. ജോലിസ്ഥലത്ത് സഹായികൾഎത്തും, ജോലിസ്ഥലത്ത് നിന്ന് ചിലരോട് സ്‌നേഹംതോന്നാം, അനുകൂലസ്ഥിതി നിൽക്കുന്നു.ഒരു വശത്ത് ശുക്രൻ സഹായഹസ്തവുമായി നിൽക്കുമ്പോൾ മറുവശത്ത് ചൊവ്വ ഊർജസ്വലനായി നിൽക്കുന്നു. ഈ ഊർജം നേരായ രീതിയിൽ ഉപയോഗിച്ചില്ല, എങ്കിൽ പത്താംഭാവത്തിൽ് വരുന്നവ്യക്തികളുടെ കണ്ണിൽകരടായി നാമാറാം എന്ന് മറക്കരുത്.
ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ളജീവിതം, ബാധ്യാതകൾ, വളർത്തുമൃഗങ്ങൾ എന്നാ ആറാംഭാവത്തിൽ ശനിനിൽക്കുന്നു. അവസാനാ ഴ്ചയിൽ ചൊവ്വ ശനിയെനോക്കുന്ന അവസ്ഥയിൽ ആരോഗ്യം ചോദ്യംചെയ്യലിന് വിധേയമാകും. എന്ന് പറയേണ്ടതുണ്ടോ ഈ ഭാവം ജോലിസ്ഥലത്തെ കൂടി സൂചിപ്പിക്കുന്നു. അവിടെയും ചലങ്ങൾപ്രതീക്ഷിക്കാം.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, വിചാരധാര, മനോഭാവം എന്നാ ഒന്നാംഭാവത്തിൽ വ്യാഴത്തിനോപ്പം മൂന്നാംതീയ്യതി പൂർണചന്ദ്രൻ ഉദിക്കും. അവനവനെതന്നെ ക്രിട്ടിക്കലായി വീക്ഷിക്കും. ഞാൻ എന്നെ നേരായരീതിയിൽ കാണുന്നോ?എന്താണ് എന്റെ മൂല്യങ്ങൾ?എന്റെ സ്വാഭിമാനം ഞാൻസംരക്ഷിക്കുന്നോ? എന്നാ ചോദ്യങ്ങളെ മനസാക്ഷിനേരിടും. ഇവയെ ഓർത്ത് മനസ്‌വിങ്ങും.മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ലേയെന്ന്ആകാംഷ ഉണ്ടാവും. അവരിൽ നിന്ന് പലതുംആഗ്രഹിക്കും.
വിവാഹം,യുനിയൻ, ഉടമ്പടികൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർ ഷിപ്പുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാംഭാവത്തിൽ സൂര്യനും ബുധനും. ബുധൻ രണ്ടാഴ്ചവരെ സ്ലോഡൗൺ ചെയ്യും. ഈ ബന്ധങ്ങളിൽ ഒരു പുനർവിചാരണ നടക്കാം. മൗനത്തിന്റെ ഭാഷയിൽ കാര്യങ്ങൾ ആളുകളോട് വിശദീകരിക്കും.അവർ അത് മനസിലാക്കും. ഈ വിഷയങ്ങൾ നേരത്തെ ഡീൽചെയ്തതും, വിട്ടു കളഞ്ഞതുമായ പ്രശ്‌നങ്ങൾ ഉയർന്നു വന്നേക്കാം.പതിനൊന്നാം തീയ്യതിവരെ ഏഴാംഭാവത്തിലെ കാര്യങ്ങൾ ഒന്ന് കൂടി പഠിക്കുകയാണ്‌നല്ലത്. അതിനുശേഷം ന്യുമൂൺ ഈ ഭാവത്തിലേക്ക് എത്തുന്ന സമയം പുതിയ തുടക്കങ്ങൾക്ക് അനുയോജ്യമായിരിക്കും. ഒന്നാംഭാവത്തെ ഇമോഷൻസ് നിങ്ങളുടെബന്ധങ്ങളിൽ ഒരു പ്രധാന പങ്കുവഹിക്കും. ബന്ധങ്ങളിൽ മേൽക്കൈ ആഗ്രഹിക്കുന്നുവെങ്കിലും ആഗ്രഹിക്കുന്നത്‌പോലെ ലഭിക്കാത്തതിനാൽ മനസ്‌കലുഷമകാം. നമ്മുടെ സമയത്തിന് വേണ്ടി കാത്തിരിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല. എല്ലാവരും അവനവനു പ്രാമുഖ്യം ലഭിക്കേണം എന്നാഗ്രഹിക്കുന്നു. ബന്ധങ്ങളിലെ ആശയവിനിമയം നേരയാദിശയിൽ അല്ല എങ്കിൽ പെട്ടന്ന് തിരുത്താനാവാത്ത നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. ഈ ഭാവം തെളിഞ്ഞുനിൽക്കുന്ന ശത്രുക്കളുടെത് കൂടിയാണ്.
ഏഴാംഭാവത്തിൽ തന്നെ പതിനെട്ടാംതീയ്യതി ന്യുമൂൺ വന്നെത്തും. ഇതെല്ലം സൂചിപ്പിക്കുന്നത് ബന്ധങ്ങൾവേഴ്‌സസ് നിങ്ങളുടെ ഇമോഷൻസ്എന്നാണ്. ചുരുക്കി പറഞ്ഞാൽ എല്ലാ ബന്ധങ്ങളിലും വികാരഭരിതനായി നിന്ന് കാര്യങ്ങൾനശിപ്പിക്കുകയോ നന്നാക്കുകയോ ചെയ്യും. അത് നാംതന്നെ വേണമല്ലോ തീരുമാനിക്കാൻ. പക്ഷേ സഹായസ്ഥാനത്ത് വ്യക്തികൾ വരുമെന്നസൂചനയും ലഭിക്കുന്നു.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ഇൻലോസ്,നിക്ഷേപങ്ങൾ, മറ്റുള്ളവരുടെധനം എന്നാ ഏറ്റംഭാവത്തിൽ ചൊവ്വയും,ശുക്രനും നിൽക്കുന്നു.ശാസ്ത്രവുമായി ബന്ധപ്പെട്ട വ്യക്തികളെ പരിചയപ്പെടാം. നിക്ഷേപങ്ങൾ വർധിപ്പിക്കാം. മറ്റുള്ളവർക്ക് കൂടി അധികാരമുള്ള നിക്ഷേപങ്ങൾകൈകാര്യം ചെയ്യേണ്ടി വന്നേക്കാം. ഈ ഭാവത്തിൽ ചൊവ്വനിൽക്കുമ്പോൾ ശാരീരികമായുള്ള രൂപാന്തരം സ്വാഭാവികമാണ് മറ്റൊരാളുടെ ശക്തിയെവെല്ലുവിളിക്കേണ്ട സാഹചര്യം ഉണ്ടാകാം. അവയിൽ മധുരം കലർന്നതാണോയെന്ന് നിങ്ങൾക്ക്തന്നെ തീരുമാനിക്കാവുന്നതാണ് .
നാലാം ആഴ്ചയിൽ ശുക്രനും, ചൊവ്വയും, ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്നപഠനം, വിദേശബന്ധം, എന്നാ ഒൻപതാംഭാവത്തിലേക്ക് നീങ്ങും. വിദേശ ബന്ധം ലാഭകരമാകുമെന്ന് സൂചന. ഉയർന്നപഠനം എന്നകാര്യങ്ങൾ എന്നിവനടക്കാം.
ഊഹക്കച്ചവടം, റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവി്റ്റി, എന്നാ അഞ്ചാംഭാവത്തിൽ നിൽക്കുന്ന ശനിയെ ഒൻപതാംഭാവത്തിൽ നിൽക്കുന്നഗ്രഹം നോക്കുന്ന സമയം ലാഭകരമായ ബിസിനസ് ബന്ധങ്ങൾ ഒത്തുവരാം. അങ്ങന ഈ മാസംമുഴുവൻ ബിസിനസ്, വ്യക്തിബന്ധങ്ങൾ നിങ്ങളുടെനിലപാടിനെ മാത്രം ആശ്രയിച്ചു മുന്നേറുന്ന സ്ഥിതികാണാൻ കഴിയും.
വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ചകഴിവുകൾ, നിഗൂഡത, ദൂരദേശവാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെശേഴ്‌സ് എന്നാരഹസ്യമയമായ പന്ത്രണ്ടാംഭാവത്തിൽ പൂർണചന്ദ്രൻ മൂന്നാംതീയ്യതി ഉദിക്കും. മനസ് കാലുഷ്യമേറിയ നിലയിലാവാം. വികാരങ്ങളെ അടക്കാൻ കഴിഞ്ഞുവെന്ന് വരില്ല.വിചാരങ്ങളെ നേരിടേണ്ട അവസ്ഥായുണ്ടാകും. ഹൃദയത്തിലോളിപ്പിച്ച കാര്യങ്ങൾവെളിവാക്കി ചങ്ങലയിൽ നിന്ന്‌മോചിതരാകും. രഹസ്യവനായി നിൽക്കാൻആഗ്രഹിക്കും. ചിലപ്പോൾ ഹൃദയവിചാരങ്ങൾ പുറത്തുപറയാൻ മടിക്കും. വിചിത്രമായ സ്വപ്‌നങ്ങൾഉണ്ടാകാം. ഈ അവസരം ധ്യാനം, പ്രാർത്ഥന, എന്നിവ നടത്തേണ്ടതാണെന്ന് പറയേണ്ടല്ലോ.
ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ജോലിസ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തുമൃഗങ്ങൾ എന്നിവയിൽ സൂര്യനും, ബുധനും നിൽക്കുന്നു. ബുധൻ സ്ലോഡൗൺ മോദിലും. ജോലിസ്ഥലം റീവർ്ക്കിനും വിധേയമാക്കും. കാര്യങ്ങൾ അടുക്കിപ്പെറുക്കി വെക്കേണ്ടഅവസ്ഥ. ആരോഗ്യവും അത് പോലെ ശ്രദ്ധനേടാം. ശരീരവേദന ഈ അവസരത്തിൽ സ്വാഭാവികമാണ്.പതിനൊന്നാംതീയ്യതി ബുധൻഡയറക്റ്റ് നീങ്ങാൻ തുടങ്ങുന്ന അവസരം ഈ വേദനകൾ സ്വാഭാവികമായി തന്നെനീങ്ങേണ്ടാതാണ്. ആരോഗ്യപരിപാലനം നടത്താൻ പറ്റിയസമയം. പതിനെട്ടാംതീയ്യതി ന്യുമൂൺ ഈ ഭാവത്തിൽ വരുന്ന അവസരത്തിൽ ശീലങ്ങൾ മാറിയേക്കാം.പുതിയ ഭക്ഷണക്രമം, ആരോഗ്യപരിപാലനം എന്നിവചെയ്യാം. പുതിയവളർത്തു മൃഗങ്ങളെസ്വീകരിക്കാം. വികാരാധീനരായി ജോലിയെ സമീപിക്കാം ജോലിയിൽ പുതിയ നീക്കങ്ങൾഎന്നിവയും നടത്താം.
ഇരുപതാംതീയ്യതിവരെ ചൊവ്വയും, ശുക്രനും, വിവാഹം, യുനിയൻ, ഉടമ്പടികൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർ ഷിപ്പുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാംഭാവത്തിൽ നിൽക്കും. പുതിയ ബന്ധങ്ങൾ, നിലവിലുള്ള ബന്ധങ്ങളുടെ ശക്തിപ്രാപിക്കൽ, ബന്ധങ്ങളിലെ ശക്തി പ്രകടനം. സ്വന്തംഅഭിപ്രായം അടിചെൽപ്പിക്കൽ എന്നിവനടക്കാം. സൂര്യൻ ഇതേദിവസം തന്നെ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ ശുദ്ധീകരണം നടക്കാം.ബന്ധങ്ങളിൽ നിങ്ങളുടെ അഭിപ്രായത്തെ മറ്റുള്ളവർ മാനിക്കുന്നസ്ഥിതി.
അവസാനാഴ്ചയിൽ സെക്‌സ്,തകർച്ചകൾ, രൂപാന്തരം, ഇൻലോസ്,നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനംമെന്നാ എട്ടാംഭാവത്തിലേക്ക് നീങ്ങും. നിക്ഷേപങ്ങൾ, ധന കാര്യം എന്നിവയിൽ ശ്രദ്ധനൽകേണ്ട സാഹചര്യം ഉണ്ടാകാം.ജോയിന്റ്‌വസ്തുക്കളിന്മേൽ വാഗ്വാദംഉണ്ടാക്കാം.മറ്റു വ്യക്തികളുമായി ആഴത്തിലുള്ള രൂപാന്തരം എന്നിവ പ്രതീക്ഷിക്കാം. ഈ മാസം കൂടുതലും ധനകാര്യം മറ്റുള്ളവരുടെനിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവ പ്രാധാന്യം അർഹിക്കുന്നതായി കാണാൻകഴിയും.
ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ളപ്രോജക്ടുകൾ, ലഭാങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാംഭാവത്തിൽ മൂന്നാംതീയ്യതി പൂർണചന്ദ്രൻ ഉദിക്കും. സുഹൃത്തുക്കൾ, അല്ലെങ്കിൽ ഒന്നിച്ചു നിൽക്കുന്ന വ്യക്തികളും ആയിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കാനുള്ള നല്ലവസരം. സുഹൃദ്ബന്ധങ്ങൾ നല്ല നിലയിൽ മുന്നോട്ട് പോകുന്നതായി കാണാൻകഴിയും. കൂട്ടുകാരുമായുള്ള നല്ലസമയം. സമാനമനസ്‌കരുമായയുള്ള പ്രവർത്തനങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, സ്വപ്‌നങ്ങളെയും, ലഭാങ്ങളെയും, ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ എന്നിവയുംനടത്തും.
ഊഹക്കച്ചവടം, റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവി്റ്റി, ഒഴിവുസമയം, ക്രിയെറ്റിവി്റ്റി എന്നാ അഞ്ചാംഭാവത്തിൽ സൂര്യനും, ബുധനും. ബുധൻ പതിനൊന്നാംതീയ്യതി വരെ സ്ലോഡൗൺ. ക്രിയെറ്റിവിറ്റി, റൊമാൻസ് എന്നിവയിൽ അല്പം പിന്നോക്കംപോകാം. നിങ്ങളെതന്നെ ഇൻസ്പയർ ചെയ്യേണം. ഈ ബുധൻ ഡയറക്റ്റ് നീങ്ങുന്ന സമയം ഈ കാര്യങ്ങളിൽ ഒരു പുതുജീവൻ ഉണ്ടാകും. ഭൂതകാലത്തെ താൽപരകക്ഷികൾ കുശാല അന്വേഷണവുമായിയെത്താം. അവർ ചിന്തകളെ സ്വാധീനിക്കാം. ക്രിയെറ്റിവായ കാര്യങ്ങളെകുറിച്ച് വിശദമായിപഠിക്കാം. കുട്ടികളുടെ കാര്യത്തിലുള്ള തീരുമാനം. എന്നിവ ആലോചനചെയ്യും. ഈ ആലോചനകളെ രണ്ടാഴ്ച തൊട്ടു പ്രവർതികമാക്കം. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുന്നു. കൂടുതൽ ചിന്തകൾ ക്രിയെറ്റിവിറ്റിവേണ്ട കാര്യങ്ങളെകുറിച്ചാകും. പതിനെട്ടാംതീയ്യതി ന്യുമൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ ക്രിയെറ്റിവായകാര്യങ്ങൾ അധികംചെയ്യും. കലപരിപാടികൾ ആസ്വദിക്കും. പുതിയ പ്രേമബന്ധങ്ങൾ, പുതിയ ഊഹക്കച്ചവടം അങ്ങനെ സന്തോഷം നിറഞ്ഞഅവസ്ഥകൾ.
സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നാ പത്താംഭാവത്തിൽ വ്യാഴത്തോടൊപ്പം പൂർണചന്ദ്രൻ മൂന്നാംതീയ്യതി എത്തും. പ്രവർത്തികളാൽ സാമൂഹ്യശ്രദ്ധ പിടിച്ചു പറ്റും. നിങ്ങൾ പലർക്കും ഒരു ആവശ്യഘടകമായി മാറാം. സ്വയം പ്രമോട്ട് ചെയ്യും. ശ്രദ്ധ പിടിച്ചുപറ്റാൻ തക്കതായ പ്രവർത്തികൾചെയ്യും . അതിനു തക്കസമയമാണ്. അധികാര സ്ഥാനത്തുള്ളവരെ ശ്രദ്ധിക്കണം. അവരുമായി ഇടയാൻ സാധ്യത, സ്വയം പ്രമോട്ട് ചെയ്യാനുള്ള വ്യഗ്രതയിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ചില തെറ്റായ പ്ലാനുകൾ മൊത്തം ജീവിതത്തെ മാറ്റി മരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല . ജോലിയിൽ പുതിയ പ്ലാനുകൾ കൊണ്ട് വരുന്ന ഈ സമയം സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുദ്ധനെയും മറക്കാൻ പാടില്ല. കുടുംബം, വീട്, പൂർവികർ, പൂർവികസ്വത്തു മാതാപിതാക്കൾ എന്നാ നാലാംഭാവത്തിൽ സൂര്യനും, ബുധനും. പതിനൊന്നാംതീയ്യതി വരെ ബുധൻ സ്ലോഡൗൺ നിലയിലും. വീടിനോട് അനുബന്ധിച്ച കാര്യങ്ങളിൽ ഒരു തടസ്സം നേരിടാം. ഈ അവസ്ഥ ബുധൻ ഡയറക്റ്റ് നീങ്ങുന്ന നാൾമുതൽ മാറുന്നതായി കാണാൻ കഴിയും. വീടിനോട് അനുബന്ധമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അല്പം താമസിപ്പിടിക്കാം. തടസ്സമായി നിൽക്കുന്നകാര്യങ്ങൾ തെളിഞ്ഞുവരുകയും അതിൽ തീരുമാനം എടുക്കാൻ കഴിയുകയുംചെയ്യും. നാലാം ഭാവത്തിൽ തന്നെപതിനെട്ടാം തീയ്യതി ന്യുമൂൺ എത്തും. വീട് മോടിപിടിപ്പിക്കൽ, വീട്മാറ്റം,വിൽപന,വാങ്ങൽ എന്നിവ ചെയ്യാം. ബന്ധങ്ങളിലും വെളിച്ചം പകരും. ഈ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ.
ഊഹക്കച്ചവടം, റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഒഴിവു സമയം, ക്രിയെറ്റിവിറ്റ എന്നാ അഞ്ചാംഭാവത്തിൽ ശുക്രനും, ചൊവ്വയും. പുതിയ റൊമാൻസ്, നാടകീയത നിറഞ്ഞ സന്ദർഭങ്ങൾ, ഓപ്പോസിറ്റ് ജെന്‌ടെരിൽ പെട്ടവർ അമിത ശ്രദ്ധതരുക, വിനോദ പരിപാടികളിൽ താൽപരകക്ഷികളെ കണ്ടെത്തുക, ക്രിയെറ്റിവിറ്റി അമിതമായി വർധിക്കുക, എന്തിലും ഏതിലും ക്രിയെറ്റിവായിയിത്തീരുക, നിലവിൽ ഉള്ള പ്രേമബന്ധങ്ങൾ ശക്തിപ്രാപിക്കുക എന്നാകാര്യങ്ങൾ ചെയ്യാൻതയ്യാറാകുക. പുതിയ ബിസിനസ് തുടങ്ങുക
ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ജോലിസ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തുമൃഗങ്ങൾ എന്ന ആറാംഭാവത്തിൽ ശുക്രനും, ചൊവ്വയും അവസാനാഴ്ചയെത്തും ഈ മേഖലയിൽ ബാലൻസിംങ് നടക്കാം. ആരോഗ്യം ശ്രദ്ധനേടാം. ഡോക്ടറുടെ സേവനം ഉപയോഗിക്കാം. ജോലി സ്ഥലത്തുണ്ടായിരുന്ന അസ്വസ്തതകളാൽ സഹായ സ്ഥാനത്തുള്ള വ്യക്തികൾ കൊണ്ട് നീങ്ങിപ്പോകാം. എങ്കിലും ജോലി സ്ഥലത്തെ വാഗ്വാദം പിൻതുടരാൻ സാധ്യത. ഈ മാസംജോലി , വീട്, ഉല്ലാസകരമായ അഞ്ചാം ഭാവം എന്നിവയിൽ ആയിരിക്കും കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധ്യത
സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21
ദൂരയാത്ര, ഉയർന്ന പഠനം, ആത്മീയത , തത്വ ചിന്ത, വിദേശ ബന്ധം, എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ , ശുക്രൻ എന്നിവ . ദൂര യാത്രകൾ, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. പെട്ടന്ന് ആത്മീയനായി തീർന്നത് പോലെ തോന്നാം. ആത്മീയത നിങ്ങൾക്ക് യോജിക്കുന്നില്ല എങ്കിൽ അതിനെ കുറിച്ച രണ്ടാമത് ചിന്തിക്കുക പദ്ധതികൾ എഴുതി ഉണ്ടാക്കും. . നിയമപരമായ കാര്യങ്ങളിൽ ഉള്ള പതർച്ച ഈ പൂർണചന്ദ്രാൻ നിങ്ങളുടെ മൊത്തം സ്വഭാവത്തിന് നേരെ എതിരായിരിക്കും. ദൂരയാത്ര , ഉയർന്നപഠനം എന്നിവനടത്താം. പഠനം, പഠിപ്പിക്കൽ എന്നിവയുംസാധ്യമാണ്.
ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവം സൂര്യനും ബുധനും . പതിനൊന്നാം തീയ്യതി വരെ ഈ ഭാവത്തിലെ വിഷയങ്ങളിൽ നേരിടാം. ആശയ വിനിമയങ്ങൾ തെറ്റിധരിക്കപ്പെടാം. ഇവ അധികരിച്ച് അല്പം വിരസതതോന്നുകയും ചെയ്യും. സർവ ആശയ വിനിമയങ്ങൾ, യാത്രക്കുള്ള തയ്യാറെടുപ്പുകൾ ഒന്ന് കൂടി ആലോചന ചെയ്യേണം.സഹോദരങ്ങൾ, അയൽക്കാർ എന്നിവരുമായുള്ള ബന്ധം യോജിപ്പികാനുള്ള നല്ല അവസരം ഉണ്ടാവും. പഠനം, പരീക്ഷ എന്നിവയ്ക്കും യോജിച്ച സമയം. ഈ തടസങ്ങൾ പതിനൊന്നാംതീയ്യതിക്ക് ശേഷംനീങ്ങുന്നതായി കാണാം. പതിനെട്ടാം തീയ്യതി ന്യുമൂൺ ഈ ഭാവത്തിൽ എത്തും. കൂടുതൽ ആശയവിനിമയങ്ങൾ, ചെറുയാത്രകൾ, സഹോദരങ്ങളുംമായുള്ള നല്ല സമയംഎന്നിവ പ്രതീക്ഷിക്കാം.
കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തു മാതാ പിതാക്കൾ എന്നാ നാലാം ഭാവത്തിൽ ശുക്രനും ചൊവ്വയും നിൽക്കുന്നു. ഇരുപതാം തീയതി വരെ ഇവ രണ്ടും ഈ ഭാവം കയ്യടക്കും. വീടിനുള്ളിൽ നിങ്ങളുടെ അവസ്ഥ എന്താണ്. മൂഡ് സ്വിങ്ങ്‌സ് കൊണ്ട് വീട്ടുകാരെ വിസ്മയിപ്പിക്കും ഒരേ സമയം അവരെ ആക്രമിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. വീടുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരുംയുള്ള ബന്ധം ഉണ്ടാകും. വീട് മോടിപിടിപ്പിക്കുക, വില്പന വാങ്ങൽ എന്നിവയും നടത്താം. പെട്ടന്ന് വീടിനുള്ളിൽ മാറ്റങ്ങൾ നടക്കാം.
ഇരുപതാം തീയതിക്ക് ശേഷം ചോവ്വയും, ശുക്രനും ഊഹക്കച്ചവടം, റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവി്റ്റി, ഒഴിവു സമയം, ക്രിയെറ്റിവിറ്റി എന്നാ അഞ്ചാ ഭാവത്തിൽ എത്തും . കൂടുതൽ ക്രിയെറ്റിവായ കാര്യങ്ങൾ. വിനോദങ്ങളിൽ മതിമറക്കുന്ന അവസ്ഥ. നിങ്ങളിലെ സരസൻ ഉണരും. കൂടുതൽ ഒഴിവു സമയംലഭിക്കുക, പുതിയ ഹോബികൾ, പുതിയറൊമാൻസ്, വിനോദപരിപാടികളിൽ പുതിയവ്യക്തികളെ കാണൽ എന്നിവയുംനടക്കാം. നിലവിൽ ഉള്ള റൊമാന്റിക്‌ബന്ധങ്ങൾ ശക്തി പ്രാപിക്കൽ, പുതിയ ഊഹ ച്ചവട സാദ്ധ്യതകൾ
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം. ഇൻലോസ് എന്നാ എട്ടാംഭാവത്തിൽ മൂന്നാംതീയ്യതി പൂർണചന്ദ്രൻ ഉദിക്കും. ഈ വിഷയങ്ങളിൽ രൂപാന്തരം പ്രാപിക്കാൻ സമയമായി. ജീവിതം റീസ്റ്റാർട്ട് ചെയ്യാൻ ഉള്ള സുവർണാവസരം. ആവശ്യമില്ലാതെ മുറുകെ പിടിച്ചിരുന്ന ആദർശങ്ങളെ ദൂരെ ഏറിയും. ആ ആലോചനകളിൽ നിന്ന് മോചനം നേടും. ഭൗതികമായ മാറ്റങ്ങൾ ദ്യശ്യമാകും. മറ്റുള്ളവരുടെ നിക്ഷേപങ്ങൾ വരുകയോ അവയിലുള്ള പ്രശ്‌നങ്ങൾ തെളിയുകയും ആവാം. വളരെ ഇമോഷണലായി മാറും എന്ന് പ്രതീക്ഷിക്കാം. ബന്ധങ്ങള്ളിൽ പുതിയ വെളിച്ചം വീശും.
നിങ്ങളുടെ മൂല്യം, ധനം, വസ്തുവകകൾ എന്നാ രണ്ടാംഭാവത്തിൽ സൂര്യനും, സ്ലോഡൗൺ ചെയ്ത ബുധനും. മൂല്യവ്വര്ധനയെ കുറിച്ച കാര്യമായി ആലോചന നടത്തിവേണ്ടത് ചെയ്യും. വിചാരിക്കാതെ ധനം വന്നെതാം. അത്‌പോലെ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ താമസംനേരിടാം. ധനകാര്യം എന്തിനെ കഴിഞ്ഞും പ്രാധാന്യം അർഹിക്കും. പുതിയ ധനസമ്പാദന മാർഗങ്ങാൾക്ക് പദ്ധതിചെയ്യും . അനുഭവപ്പെടുന്ന തടസങ്ങൾ ബുധൻഡയറക്റ്റ് ആയി നീങ്ങുമ്പോൾ മാറുന്നതായി കാണാൻ കഴിയും. അ് വരെ രിസേര്ച്ചിനുള്ള നല്ലസമയമായി കാണുക .ഈ ഭാവത്തിൽ പതിനെട്ടാംതീയ്‌യതി ന്യുമൂൺ എത്തും. മനസ്സിൽ ധനകാര്യം മെച്ചപ്പെടുത്താനുള്ള ചിന്തകൾ മാത്രം. അധിക ചെലവിനുള്ള സാഹചര്യവും നില നിൽക്കുന്നു. മൂല്യവർധന നടക്കുന്നതായി കാണാൻകഴിയും. മൂല്യ വർധനക്ക് വേണ്ടിയുള്ള പദ്ധതിചെയ്യും. പുതിയ പദ്ധതികൾ.
ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയൽക്കാർ, ചെറുയാത്രകൾ, ഷോർട്ട്‌കോഴ്‌സുകൾ എന്നാ മൂന്നാംഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കുന്നു ചൂടുപിടിച്ച ആശയ വിനിമയങ്ങൾ, കൂടുതൽ ആശയവിനിമയം.പുതിയ പഠനം, പുതിയ വ്യക്തികൾ മനസിനെ ആകർഷിക്കും. വളരെ ആക്ടിവായ അവസ്ഥാ, ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥകൾ സാധാരണയായിരിക്കും.
അവസാനാഴ്ച ശുക്രനും, ചോവ്വയും, നാലാംഭാവത്തിലക്കേ് നീങ്ങും. കുടുംബം, വീട്, പൂർവികർ, പൂർവികസ്വത്തുക്കൾ, മാതാപിതാക്കൾ എന്നാ വിഷയങ്ങളിൽ വീട് മോടിപ്പിക്കാം, വീടിനുള്ളിൽവാഗ്വാദം, വീട്‌വില്പന വാങ്ങൽ എന്നിവനടത്താം. വീടിനുള്ളിൽ സംശയനിവാരണം നടത്താം. ഈ മാസം കൂടുതലും ധനസമ്പാദന മാർഗങ്ങളിൽ മനസ് പാഞ്ഞുനടക്കുകയും. വീടുനുള്ളിൽശക്തി പ്രകടനംനടത്തുകയും ചെയ്യും.
അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18
വിവാഹം, യുനിയൻ, ഉടമ്പടികൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കളെന്നാ ഏഴാം ഭാവത്തിൽ മൂന്നാം തീയതി പൂർണചന്ദ്രൻ ഉദിക്കും, പങ്കാളിക്ക് കൂടി മനസിലാക്കുന്ന തരത്തിൽ ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കും. ബന്ധങ്ങളിൽ നിന്ന് അകലുകയാണോ,ആഴത്തിലടുക്കണോ യോജിച്ചസമയമാണ്, ബിസിനസ് ബന്ധങ്ങൾ പുഷ്പിക്കുന്നതായി കാണാൻ കഴിയും. അതിൽ പ്രാധാന്യം പങ്കാളിക്ക് നൽകും. സിംഗിൾസ് മിമ്ഗിൾ ചെയ്യാൻ ആഗ്രാഹിക്കും. മറ്റുള്ളവരുമായി ഒത്തുതീർപ്പിൽ എത്തിച്ചേരാനുള്ള നല്ലസമയമാണ്. വളരെ വികാരാധീനരായിനാടകീയ രംഗങ്ങൾ സൃഷ്ടിക്കും.
നിങ്ങളുടെ ലുക്‌സ്, വ്യക്തിതം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നാ ഒന്നാംഭാവത്തിൽ സൂര്യനും ബുധനും ബുധൻ സ്ലോഡൗൺ രീതിയിൽ പതിനൊന്നാ തീ്യ്യതി വരെ നിൽക്കുകയും ചെയ്യും.ഇമേജ് മെയ്‌കൊവർ നടത്താൻതോന്നും. . സ്വയം വെളിപ്പെടുത്താൻ വാക്കുകൾക്ക് വേണ്ടി തപ്പിതടയാം. മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നാ ആലോചന അലട്ടിയെക്കം. ഈ അവസ്ഥ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഉപയോഗിക്കുക. ഞാൻ എന്നെ തന്നെ നേരായിപ്രതിഫലിപ്പിക്കുന്നോയെന്നാ ആലോചനഉണ്ടാകും. ഇങ്ങനെയുള്ള തപ്പിതടയൽ ബുധൻനേരെ നീങ്ങുമ്പോൾ ഇല്ലാതാകുന്നതാണ്. പുതിയ കാര്യങ്ങളെ കുറിച്ച ആലോചന ചെയ്യുകയും റിപ്പോർട്ട് തയ്യാറാക്കുകയു ചെയ്യുക. പ്രവര്ത്തികമാക്കാൻ രണ്ടാഴ്ചക്ക് ശേഷം.
പതിനെട്ടാംതീയ്യതി ഒന്നാംഭാവത്തിൽ ന്യുമൂണെത്തും ആ സമയം ഇമേജ് മെയ്‌കൊവർ നടത്തുക. കരിസ്മ വർധിക്കും. പദ്ധതികൾനടപ്പിലാക്കുക കൂടുതൽ ശക്തിമാായവ്യക്തിയെനിങ്ങളിൽ കാണാകഴിയും. ഒളിപ്പിച്ച വച്ച കാര്യങ്ങൾതുറന്നടിക്കും. സ്‌പോട്ട്‌ലൈറ്റ് നിങ്ങൾക്ക്‌മേലെയാവണം എന്നാധാരണയും ഉണ്ടാകും. ഈ ധാരണകൾ ഏഴാംഭാവത്തിലെ ബന്ധങ്ങളിൽ പ്രതിഭാളിക്കും. പുതിയ തുടക്കങ്ങൾ നടത്തും. ധനം, നിങ്ങളുടെ മൂല്യം വസ്തു വകകൾ എന്നാ രണ്ടാഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കുന്നു. ആദ്യ മൂന്നഴ്ചകളിൽ ധനകാര്യം മുന്നോട്ട് കുതിക്കും. പുതിയ ധന സമ്പാദന മാർഗങ്ങൾ തെളിഞ്ഞു വരുകയും , പുതിയ ശക്തി ഈ ഭാവത്തിൽനിറയുകയും ചെയ്യും. ധനകാര്യം എന്നാ മേഖലയിൽ ജോലിചെയ്യുന്ന ആളുകളുമായി അടുപ്പത്തിൽവരാം. ധനം ചെലവാക്കുകയുംചെയ്യാം. രണ്ടാംജോലി ഏറ്റെടുക്കാം. നിങ്ങളുടെ മൂല്യങ്ങാളെ നിങ്ങൾ തന്നെ ചോദ്യംചെയ്യുകയും അവയെ ഉയർത്താനുള്ള തീരുമാനം എടുക്കുകയും ചെയ്യാം.
അവസാന ദിവസങ്ങളിൽ ചൊവ്വയും, ശുക്രനും, ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയൽക്കാർ, ചെറുയാത്രകൾ, ഷോർട്ട്‌കോഴ്‌സുകൾ എന്നാ മൂന്നാ ഭാവത്തിൽ നിൽക്കും നിൽക്കുന്നു ചൂടുപിടിച്ച ആശയ വിനിമയങ്ങൾ, കൂടുതൽ ആശയവിനിമയം.പുതിയ പഠനം, പുതിയ വ്യക്തികൾ മനസിനെ ആകർഷിക്കും. വളരെ ആക്ടിവായ അവസ്ഥാ, ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥകൾ സാധാരണയായിരിക്കും. വളരെ പോസിറ്റിവായ മാസമാണ്. അത്മാക്‌സിമം ഉപയോഗിക്കുക.
പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20
ആരോഗ്യം, ബാധ്യതകൾ, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തുമൃഗങ്ങൾ , ദിവസേനയുള്ളജീവിതം, ജോലിസ്ഥലം എന്നാറാംഭാവത്തിൽ പൂർണചന്ദ്രൻ ഉദിക്കും. ആരോഗ്യകാര്യത്തിൽ പ്രശ്‌നപരിഹാരം നടക്കും. ജോലിസ്ഥലം ഉടച്ചുവാർക്കാം. ജോലിയെകുറിച്ച് രണ്ടാമത് ചിന്തിക്കാം. ജോലിയിലെ അസ്വസ്ഥതകൾ ഹൈലൈറ്റ് ചെയ്യപ്പെടാം. ജോലി ഉപേക്ഷിച്ചാലോ എന്നുവരെ ആലോചനചെയ്യാം. എങ്കിലും താൽക്കാലികമായ ഈ അസ്വസ്ഥകളെ നേരിടുകയാണ്‌നല്ലത്. ഓടി ഒളിക്കുന്നതിനു പകരം ധൈര്യമായിനേരിടുക. പ്രശ്‌നങ്ങൾ ആവശ്യത്തിലും അധികമായോയെന്ന് തോന്നാം. വളരെ വികരധീനമായിമാറും. ഈ ഇമോഷൻസ് ആരോഗ്യകാര്യത്തിൽ സ്വാധീനിക്കതിരിക്കട്ടെ.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്നശത്രുക്കൾ, ഒളിപ്പിച്ചുവച്ചകഴിവുകൾ, നിഗൂഡത, ദൂരദേവാസം, ഒറ്റപ്പെടൽ, ബെഡ്‌പ്ലെശേഴ്‌സ് എന്നാ രഹസ്യമയമായ പന്ത്രണ്ടാംഭാവത്തിൽ സൂര്യനും സ്ലോഡൗൺ ചെയ്താബുധനും. ബുധൻ പതിനൊന്നാംതീയ്യതി ഡയറ്റാ്്്കുന്നതുവരെ അല്പംമൗനമായി തുടരുക.നിങ്ങളുടെ അന്തരത്മവുമായി സംവദിക്കേണ്ട സമയമാകുന്നു. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം. അവയിലൂടെയുള്ള വിളികൾനിറഞ്ഞ സന്ദേശങ്ങൾ അല്പംഅസ്വസ്ഥത നിറഞ്ഞ ദിനങ്ങളെ പ്രാർത്ഥന , ധ്യാനം എന്നിവയിലൂടെ നേരിടുക. ഈ തടസം താമസിയാതെ നീങ്ങുന്നതാണ്. ഈ ഭാവത്തിലേക്ക് പതിനെട്ടാംതീയ്യതി ന്യുമൂണെത്തും. രഹസ്യങ്ങളെ ഡീൽ ചെയ്യേണ്ടി വരും. സത്യവനായി നിലകൊണ്ടില്ലെങ്കിൽ താമസിയാതെ വേറെ പശ്‌നങ്ങളിലേക്ക് മുങ്ങിതാഴേണ്ടി വന്നേക്കാം. സത്യാസന്ധത, **ആത്മര്തത എന്നിവയ്ക്ക് മാത്രമേ എന്നേക്കുമായി നില നില്പു്ള്ളുവെന്ന് തിരിച്ചറിയും. ബ്രൂട്ടലി ഓണസ്റ്റ്‌യെന്നാ നിലപാട്കർശനമായും സ്വീകരിക്കേണ്ടതാണ് ഇവയ്ക്കായിപ്രാർത്ഥന ധ്യാനം വഴിമനസിനെയും ശരീരത്തിനെയുംഒരുക്കുക. ബന്ധങ്ങളിൽതുടക്കമോ ഒടുക്കമോനേരിടാം.
ഇരുപതാംതീയ്യതി വരെ ശുക്രനും, ചൊവ്വയും, ഒന്നാംഭാവം കയ്യടക്കും. നിങ്ങളുടെവ്യക്തിതം,ലുക്‌സ്, വീക്ഷകോൺ, മനോഭാവം, വിചാരധാര , എന്നാ വിഷയങ്ങൾ നിങ്ങളെ കൂടുതൽ ജസമ്മതൻ ആയ്ക്കും. പലകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കും, ഒന്നിലും സെറ്റിൽചെയ്യാൻ സാധ്യതയില്ല. ശരീരിരികഅസ്വസ്ഥതകളുണ്ടാവാം ഈ ട്രാൻസിറ്റ് കഴിയുമ്പോൾ അവ നീങ്ങുന്നതാണ് വളരെനയപരമായി കാര്യങ്ങളെ കാണുകയും സൗന്ദര്യംവർധിപ്പിക്കുകയും ചെയ്യും. ഈ ഭാവത്തിലേക്ക് സൂര്യനും കൂടെ എത്തുമ്പോൾ അസാമാന്യ ശക്തിശാലിയാകും.
ഇരുപതാംതീയ്യതിക്ക് ശേഷംശുക്രനും ചോവ്വയും, ധനം, വസ്തുവകകൾ, നിങ്ങളുടെമൂല്യം എന്നാ രണ്ടാംഭാവത്തിലേക്കെത്തുമ്പോൾ, ധനകാര്യം മെച്ചപ്പെടുത്താനുള്ളവഴികൾതേടും. രണ്ടാംജോലി ഏറ്റെടുക്കാം. മൂല്യവർധന ലക്ഷ്യമാക്കിയുള്ള പദ്ധതികൾ. അതുപോലെ തന്നെധനത്തിന്റെ അധികചെലവ് എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com