- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഹോമോസെക്ഷ്വൽ ആട്ടക്കഥ: നവംബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ഒരു ഹോമോസെക്ഷ്വൽ ആട്ടക്കഥ കണ്ടകശനി, ഏഴരശനി, ചൊവ്വദോഷം എന്നിവയിൽ പറയും പോലെ അത്ര പതിരില്ല എന്ന് മനസിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോൾ ഹോമോ സെക്ഷ്വാലിറ്റി എന്നാ അവസ്ഥയെ കൊണ്ട് ജ്യോത്സ്യം വഴി കൊണ്ട് പിടിച്ച റീസേർച്ച് നടത്തുന്ന ധാരാളം വ്യക്തികൾ ഉണ്ട്. ഇത് ഒരു അസുഖം അല്ല എന്ന് സിഗ്മണ്ട് ഫ്രോയിഡ് ആണയിട്ട് പറഞ്ഞിട്ടുള്ളതും ആണ്. അദ്ദേഹം പറയുന്നത് എല്ലാ മനുഷ്യർക്കും ഒരു ഹോമോസെക്ഷ്വൽ താല്പര്യം ഉണ്ടെന്നും ചിലരിൽ ആ താല്പര്യം വൻ തോതിൽ ആയിരിക്കും എന്നാണു. യൂജിൻ സ്ട്ടീനാച് എന്നാ വിയറ്റ്നാമീസ് എന്നാ – Endocrinologist ഈ മേഖലയിൽ ചില വമ്പൻ പരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹം തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് ഫ്രോയിഡ് സമ്മതിച്ചിട്ടുമുണ്ട്. യൂജീൻ നടത്തിയ ചില പരീക്ഷണങ്ങൾ ഇവയെല്ലാം. ഒരു ആൺ ഗിനി പന്നിയുടെ പ്രത്യുല്പാദന അവയവം പരീക്ഷണാർത്ഥം ഒരു പെൻ ഗിനി പന്നിയിൽ വെച്ച് പിടിപ്പിച്ചു. അൽപ നാളുകൾക്ക് ശേഷം പെൺ ഗിനി പന്നിയുടെ പെരുമാറ്റം ആകെ മാറി, ആൺ ഗിനി പന്നിയെ പോലെ പെരുമാറാൻ തു
ഒരു ഹോമോസെക്ഷ്വൽ ആട്ടക്കഥ
കണ്ടകശനി, ഏഴരശനി, ചൊവ്വദോഷം എന്നിവയിൽ പറയും പോലെ അത്ര പതിരില്ല എന്ന് മനസിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോൾ ഹോമോ സെക്ഷ്വാലിറ്റി എന്നാ അവസ്ഥയെ കൊണ്ട് ജ്യോത്സ്യം വഴി കൊണ്ട് പിടിച്ച റീസേർച്ച് നടത്തുന്ന ധാരാളം വ്യക്തികൾ ഉണ്ട്. ഇത് ഒരു അസുഖം അല്ല എന്ന് സിഗ്മണ്ട് ഫ്രോയിഡ് ആണയിട്ട് പറഞ്ഞിട്ടുള്ളതും ആണ്. അദ്ദേഹം പറയുന്നത് എല്ലാ മനുഷ്യർക്കും ഒരു ഹോമോസെക്ഷ്വൽ താല്പര്യം ഉണ്ടെന്നും ചിലരിൽ ആ താല്പര്യം വൻ തോതിൽ ആയിരിക്കും എന്നാണു. യൂജിൻ സ്ട്ടീനാച് എന്നാ വിയറ്റ്നാമീസ് എന്നാ – Endocrinologist ഈ മേഖലയിൽ ചില വമ്പൻ പരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹം തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് ഫ്രോയിഡ് സമ്മതിച്ചിട്ടുമുണ്ട്. യൂജീൻ നടത്തിയ ചില പരീക്ഷണങ്ങൾ ഇവയെല്ലാം. ഒരു ആൺ ഗിനി പന്നിയുടെ പ്രത്യുല്പാദന അവയവം പരീക്ഷണാർത്ഥം ഒരു പെൻ ഗിനി പന്നിയിൽ വെച്ച് പിടിപ്പിച്ചു. അൽപ നാളുകൾക്ക് ശേഷം പെൺ ഗിനി പന്നിയുടെ പെരുമാറ്റം ആകെ മാറി, ആൺ ഗിനി പന്നിയെ പോലെ പെരുമാറാൻ തുടങ്ങി അത്രേ.
പിന്നെ അദ്ദേഹം ഒരു നേരെ ചൊവ്വേ ഉള്ള ഒരു പുരുഷന്റെ രഹസ്യ അവയവം ഹോമോ സെക്ഷ്വൽ ആയ പുരുഷനിൽ വെച്ച് പിടിപ്പിക്കാനും നോക്കി. അദ്ദേഹം കരുതിയത് അത് ഹോർമോൺ സംബന്ധമായ പ്രശ്നം ആണെന്നാണ്. ഏതായാലും ആ പരീക്ഷണം പരാജപ്പെട്ടു എന്നാണു അറിയുന്നത്. ഏതായാലും ഫ്രോയിഡ് പറഞ്ഞത് വിശ്വസിക്കാം എങ്കിൽ നമ്മിൽ എല്ലാം തന്നെ ഒരു ചെറിയ ഹോമോസേക്ഷ്വൽ ഒളിച്ചിരിക്കുന്നു എന്നാണു.
അപ്പോൾ അത് ഏതു അളവിൽ ആണ് എന്ന് നമ്മുടെ ബെർത്ത് ചാർട്ടിലും കാണാൻ സാധിക്കേണ്ടതാണ്. ഹോമോസെക്ഷ്വൽ ആയ രണ്ടു സുഹൃത്തുക്കൾ ആണ് എനിക്കുള്ളത്. അവർ പുരുഷന്മാരാണ്. അവരിൽ ഒരാള് എന്റെ ആത്മാർത്ഥ സുഹൃത്തുമാണ്. സത്യം പറയാമല്ലോ വളരെ comfortable ആയ ഒരു സുഹൃദ് ബന്ധമാണ്. ഇദ്ദേഹം ഒരു ഹോമോ സെക്ഷ്വൽ ആണെന്ന് തുറന്നു പ്രഖ്യാപിച്ചിട്ടും ഉണ്ട്. എന്റെ മാതാ പിതാക്കൾ, കുട്ടികൾ, ഭർത്താവ് , ഭർത്താവിന്റെ വീട്ടുകാർ, എല്ലാവർക്കും സുപരിചിതനും. അവരോട ഇദ്ദേഹത്തെ ഹോമോ സെക്ഷ്വൽ ആയി തന്നെ ആണ് പരിചയപ്പെടുതിയിരിക്കുന്നത്. അവർക്കെല്ലാം എന്തെന്നില്ലാത്ത സന്തോഷം. രണ്ടാമത്തെ ആൾ എന്നെ പോലെ തന്നെ ഒരു അസ്ട്രോലജർ ആണ്. തന്റെ ബെർത്ത് ചാർട്ട് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അത്ഭുതകരമായ സംഗതി ഇവരുടെ ആദ്യ പരീക്ഷണം സ്ത്രീകളിലൂടെ തന്നെ ആയിരുന്നു.
ഹോമോസേക്ഷ്വൽ പെരുമാറ്റം ബെർത്ത് ചാർട്ടിൽ നിന്ന് കണ്ടു പിടിക്കുക എളുപ്പമല്ല. ഫല ദീപികയിൽ ഗ്രഹങ്ങളെ പുരുഷൻ/സ്ത്രീ/ നപുംസകം എന്ന് വേർതിരിച്ചിരിക്കുന്നു. സൂര്യൻ, ചൊവ്വ, വ്യാഴം എന്നിവ ആണ് പുരുഷ ഗ്രഹങ്ങൾ ചന്ദ്രൻ, ശുക്രൻ ,രാഹു എന്നിവയെ സ്ത്രീ ഗ്രഹങ്ങൾ ആയും. ബുധൻ, ശനി കേതു എന്നിവയെ ന്യൂട്ട്രൽ ആയും ആണ് കാണുക. എന്നാലും ഈ കണക്ക് വച്ച ഏകദേശ രൂപം ലഭിക്കാം എന്നാണ്. സെക്ഷ്വൽ മോഹങ്ങളുടെ ഭാവത്തിൽ ഏതു തരം ഗ്രഹം നിൽക്കുന്നുവോ, എത്ര തീവ്രതയിൽ നിൽക്കുന്നുവോ എത്ര എണ്ണം നിൽക്കുന്നുവോ എന്ന് നോക്കി നമുക്ക് ഒരു ആശയം ലഭിക്കേണ്ടതാണ്. അങ്ങനെ പല രേഹസ്യങ്ങളും ബെർത്ത് ചാർട്ട് തുറന്നിടും എന്നതുകൊണ്ട് തന്നെയാണ്., നിങ്ങളുടെ ജനനതീയതിയോ , സമയമോ ഒന്നും നെറ്റിൽ ഇടരുത് എന്ന് പറയാൻ കാരണം.
ഇപ്പോൾ ഈ ലേഖനം എഴുതാൻ കാര്യമുണ്ട്. ഇത്തവണ അസ്ട്രോളജി ക്ലാസിനു ഡൽഹിയിൽ പോയപ്പോൾ നിരാശനായ ഒരു യുവാവിനെ കാണാൻ ഇടയായി. ഒറ്റ നോട്ടത്തിൽ നിരാശൻ ആകാൻ യാതൊരു കാരണവും ഇല്ല. ഇഷ്ടം പോലെ സ്വത്ത്, വിദേശത്ത സ്ഥിര താമസം, മൾടി നാഷണൽ കമ്പനിയിൽ ജോലി, സുന്ദരൻ, പക്ഷെ ചാർട്ട് നോക്കി താങ്കൾക്ക് ഈ ബലഹീനത ഉണ്ടോ എന്ന് മുഖത് നോക്കി ചോദിക്കാൻ കഴിയില്ലല്ലോ. അങ്ങന്നെ ചോദിച്ചാൽ, ഏതു രീതിയിൽ പ്രതികരിക്കും എന്നാ ഭയം....പക്ഷെ ചോദിക്കാതിരിക്കാനും കഴിയില്ല. ഇദ്ദേഹം ഇത് തുറന്നു പറഞ്ഞു ആശ്വാസം കണ്ടെത്താൻ കാത്തിരിക്കുന്ന വ്യക്തി ആണെങ്കിലോ.? ഒരു ഗുണം ഇദ്ദേഹവും അസ്ട്രോളജി പഠിക്കുന്നു. ഒരു പ്രത്യേക ഭാവത്തിൽ ന്യൂട്രൽ ആയ ഗ്രഹം നിൽക്കുന്നു. ആദ്യം ക്ഷമാപണം കൊണ്ട് തന്നെ തുടങ്ങി. " ഞാൻ ഒരു ചോദ്യം ചോദിച്ചാൽ താങ്കൾ തെറ്റായി എടുക്കില്ലല്ലോ.' പിന്നെ ആ ഗ്രഹത്തിന്റെ സകല സ്വഭാവവും പറഞ്ഞു അതെ ഒരു രീതി താങ്കളുടെ ചാർട്ടിൽ തെളിഞ്ഞു കാണുന്നു.ഇതെന്റെ തോന്നലാണോ അതോ....
ഏതായാലും സത്യസന്ധനായ ആ ഹോമോ സെക്ഷ്വൽ നല്ല മണി മണി ആയി കാര്യങ്ങൾ പറയാൻ തുടങ്ങി. വിവാഹ പ്രായമായി, വീട്ടുകാർ ദിവസേന പുതിയ ആലോച്ചനകളുമായി എത്തുന്നു. ഞാൻ എന്ത് ചെയ്യണം എന്നാ രൂപം ഇല്ല. അവരോടു തുറന്നു പറയാനുള്ള കെൽപ്പില്ല. ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ വിരോധമില്ല, എന്നാലും പുരുഷന്മാരോടുള്ള താല്പര്യം താൽക്കാലികം ആണോ എന്നറിയില്ല. അദ്ദേഹത്തിന്റെ ചാർട്ട് അനുസരിച്ചാണ് എങ്കിൽ, ഒരു സ്ത്രീയുമായി സന്തോഷകരമായ ദാമ്പത്യം വെറും അതിമോഹമായിരിക്കും. വെറുതെ ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കേണ്ട എന്നും അടുത്ത രണ്ടു വര്ഷം, എങ്ങനെ എങ്കിലും കഴിച്ചു കൂട്ടാനും ഞാൻ പറഞ്ഞു. കാരണം അടുത്ത രണ്ടു വര്ഷം കഴിയുമ്പോൾ ഇദ്ദേഹം ഒരു പുതിയ ദശയിലേക്ക് നീങ്ങും. നമ്മുടെ ജീവിതത്തിലെ ചില ഘട്ടങ്ങൾ താൽക്കാലികമാണ്. സാമ്പത്തികം, ബന്ധങ്ങൾ, ഡിപ്രഷൻ എന്ത് തന്നെ ആയാലും ചിലപ്പോൾ അവ താല്ക്കാലികം ആയിരിക്കും. ആത്മഹത്യ ചെയ്യാൻ താൽപര്യപ്പെടുന്നവർ ഇത് ശ്രദ്ധിച്ചു മനസിലാക്കണം.ആ സങ്കീർണമായ ഘടം കഴിഞ്ഞാൽ അവസ്ഥ മെച്ചപ്പ്ടെണ്ടാതാണ്. അതുകൊണ്ട് ഓടിപ്പോയി ജീവിതം അവസാനിപ്പിക്കരുത്.
അപ്പോൾ ഈ വ്യക്തിയുടെ പുതിയ ദശ എത്തുമ്പോൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ അവസ്ഥകൾ , ഹോർമോൺ മാറ്റം എന്നിവ വന്നേക്കാം. ഏതായാലും ഒരു പെൺകുട്ടി താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിട്ടുണ്ട്, അതുമായി മുന്നോട്ട് പോകാനും, ആവശ്യമില്ലാത്ത വാഗ്ദാനങ്ങൾ കൊടുക്കരുത് എന്നും പ്രത്യേകം ഓർമിപ്പിച്ചു. ചില അവസ്ഥകൾ താൽക്കാലികമാണ്. ചില ഹോമോസെക്ഷ്വലുകൾ താൽക്കാലിക ആശ്വാസത്തിന് വേണ്ടി നടക്കുന്നവരാണ്. അവർ യഥാർത്ഥത്തിൽ ബൈ സെക്ഷ്വലുകൾ ആണ്. യഥാർത്ഥത്തിൽ ഹോമോ സെക്ഷ്വലുകലെക്കാൾ കൂടുതൽ ബിസെക്ഷ്വലുകലാണ് നമ്മുടെ ചുറ്റും. പക്ഷെ ആരും പറയില്ല, അവർക്കൊന്നും ഒരു നിയമ പരിരക്ഷയും കൊടുക്കരുത്. പക്ഷെ ചാർട്ട് നോക്കിയാൽ മനസിലാകും. യുക്തിവാദികൾ ആണെങ്കിലും.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന മേഖലയിൽ . അടുത്ത കുറെ നാളുകൾ വളരെ അധികം നീക്കങ്ങൾ നടക്കും. ദൂര യാത്രകൾ, വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ. ആത്മീയ യാത്രകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരമാണ്. ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിൽ ശുക്രൻ സ്വാധീനം ചെലുത്തും. പുതിയ ബിസ്നസ് ബന്ധങ്ങൾ, പ്രേമ ബന്ധങ്ങൾ എന്നാ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ഡീലുകൾ, എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയുടെ പ്രാധാന്യം ഈ ആഴ്ച മുതൽ വര്ധിക്കാം സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള ചില തടസങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക.
സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ മേഖലയിൽ ശുക്രൻ തന്റെ സ്വാധീനം തുടരും . ക്രിയേറ്റീവ് ജോലികൾ, ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച,വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിൽ ഈ ആഴ്ച മുതൽ സൂര്യന്റെ സ്വാധീനം മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഒരു തിരിഞ്ഞു നോട്ടം ആവശ്യമുള്ള അവസരമാണ്. പുതിയ പങ്കാളിത ബന്ധങ്ങളിൽ ചേരാനുള്ള തീരുമാനത്തെ കുറിച്ച് രണ്ടാമത് ചിന്തിക്കെണ്ട്തായി വരാം. വിവാഹ ബന്ധം, പ്രേമം എന്നിവയിൽ നിന്നുള്ള കൂടുതൽ ആലോചനകൾ, പുതിയ ബന്ധത്തെ കുറിച്ചുള്ള ചർച്ച, നിലവിലുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരമായി ഈ സാഹചര്യത്തെ കരുതുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾ എന്നാ മേഖലയിൽ ശുക്രൻ നേർ ഗതിയിൽ ഉള്ള തന്റെ സഞ്ചാരം തുടരും. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ.,
സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള പ്ലാനിങ്. പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള പ്രവർത്തികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ, ക്രിയേറ്റീവ് ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യംഎന്നാ മേഖലയിലൂടെ സൂര്യൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ബുധനും ഈ ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലകളിൽ നിന്നും കൂടുതല് അവസരങ്ങൾ എത്താം. സഹ പ്രവർത്തകരുമായുള്ള വാഗ്വാദം , നിരവധി ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ അവസരം ഉണ്ടാകും. നിരവധി ചെറു ജോലികൾ, ഈ ജോലികളിൽ തിരുത്തലുകൾ ആവശ്യമുള്ള സാഹചര്യം, സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയിലൂടെ ശുക്രൻ നേർ ഗതിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീപെയറിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുജണ സമാഗമം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകും. ക്രിയേറ്റീവ് ജോലിജ്കളിൽ നിന്നുള്ള അവസരവും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാവിഷയങ്ങളെ സൂര്യനും ബുധനും സ്വാധീനിക്കുന്നു. ബുധൻ സ്ലോ സൗൻ അവസ്ഥയിലും. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ യോജിച്ച സാഹചര്യം അല്ല . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള പ്ലാനിങ്. പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള പ്രവർത്തികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ, ക്രിയേറ്റീവ് ജോലികൾ, ഈ ജോലികളിൽ നിന്നുള്ള തിരുത്തലുകൾ, നെത്വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ എന്നാ മേഖലയിലൂടെ ശുക്രൻ നേർഗതിയിൽ നീങ്ങുന്നു.. എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, വളരെ അധികം ആശയ വിനിമയങ്ങൾ വേണ്ട സാഹചര്യങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം, ചെറു യാത്രകൾ, ചെറു കോഴ്സുകൾ, ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകും. ഈ അവസരം ആശയ വിനിമയങ്ങൾക്ക് വളരെ അധിക൦ പ്രാധാന്യം ഉണ്ട്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, മേഖലയിലൂടെ സൂര്യൻ നീങ്ങുന്നു. ബുധൻ ഈ ഭാവത്തിൽ തന്നെ സ്ലോ ഡൗൺ അവസ്ഥയിലും ആണ്. ഈ നീക്കം ജോലി, അധികാരികൾ എന്നാ മേഖലയെയും സ്വാധീനിക്കും. കുടുംബ ജീവിതം, സ്വകാര്യ ജീവിതം എന്നിവ വളരെ അധികം ശ്രദ്ധ നേടുന്ന അവസരമാണ് ഇനി ഉള്ള നാളുകൾ, വീടിനു വേണ്ടി ഉള്ള പല തരം ജോലികൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീപെയറിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുജന സമാഗമം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകും. ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകൾ പൂർത്തീകരിക്കെണ്ടാതായി വരാം. അധികാരികലുമായുള്ള സംവാദം, വീടും ജോലിയും ആയുള്ള ബാലൻസിങ് എന്നിവയും പ്രതീക്ഷിക്കുക.
ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാമേഖലയിലൂടെ ശുക്രൻ നെർഗതിയിൽ സഞ്ചരിക്കുന്നു. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, വസ്തുവകകളുടെ കൈമാറ്റം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലൂടെ സൂര്യൻ നീങ്ങുന്നു . ഈ അവസരം വളരെ തിരക്ക് പിടിച്ച അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും.എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക്സ്, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദവും പ്രതീക്ഷിക്കുക. ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. നിയന്ത്രം വിട്ടു സംസാരിക്കേണ്ട സാച്ചര്യവും പ്രതീക്ഷിക്കുക.
വ്യക്തി ജീവിത, ആരോഗ്യം, വീക്ഷണകോണ്, മനോഭാവം, വിചാരധാര എന്ന മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നാ വിഷയങ്ങളിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, ശാരീരിക അസ്വസ്ഥതകൾ, പുതിയ ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാമേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. . സാമ്പത്തിക വിഷയങ്ങളെ ഈ നീക്കം വിപരീതമായി സ്വാധീനിക്കാം. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ടീം അംഗങ്ങൾ, കുടുംബം എന്നിവരുമായുള്ള വാക്ക് തരക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന മേഖലയിലൂടെ ശുക്രൻ നെർഗതിയിൽ സഞ്ചരിക്കുന്നു. . ഈ നീക്കംജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയെയും സ്വാധീനിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചെറിയ ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം എന്നിവ പ്രതീക്ഷിക്കുക. പല വിധത്തിലുള്ള വൈകാരിക സമ്മർദ്ദം ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തി ജീവിത, ആരോഗ്യം, വീക്ഷണകോണ്, മനോഭാവം, വിചാരധാര എന്ന മേക്ഗലയെ സൂര്യനും ബുധനും സ്വാധീനിക്കുന്നു. ഈ നീക്കം വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലും മാറ്റങ്ങൾ കൊണ്ട് വരും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, പുതിയ ഡീലുകൾ, എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്ന മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ലോങ്ങ് ടേം ബന്ധങ്ങളിൽ അടുത്ത കുറെ നാൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകൽക്കായുള്ള ശ്രമം തുടരും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവയിൽ നിന്നുള്ള സാച്ചര്യം എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന , ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലൂടെ സൂര്യനും ബുധനും നീങ്ങുന്നു. . വൈകാരിക സമ്മർദ്ദം നിറഞ്ഞ ദിവസങ്ങളാണ് അൽപ കാലത്തേക്ക് നിങ്ങളെ കാത്തിരിക്കുന്നത്. ഏകാന്തനായി തീരാനുള്ള ആഗ്രഹം , ഭാവി പരിപാടികളെ കുറിച്ചുള്ള റീ സേർച്ച്, ആരോഗ്യം മെച്ചപ്പെടുത്താനുള്ള തീരുമാനം, പ്രാർത്ഥന ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും ഉണ്ടാകും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ശുക്രൻ നേർ ഗതിയിൽ സഞ്ചരിക്കുന്നു. . ക്രിയേറ്റീവ് ജോലികൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിലൂടെ സൂര്യൻ നീങ്ങുന്നു. ബുധനും ഈ മേഖലയിലൂടെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. . ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള തിരുത്തലുകൾ ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളിൽ അടുത്ത കുറെ നാൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, നിലവിൽ ഉള്ള സുഹൃദ് ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ,ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിക്കുന്നു. എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക., അധികാരികളിൽ നിന്നുള്ള ഉപദേശം, പുതിയ ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവയും പ്രതീക്ഷിക്കുക. ബിഥൻ സ്ലോ ഡൗൺ അവസ്ഥയിൽ നിൽക്കുന്ന ഈ അവസരം പുതിയ ജോലിയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചുള്ള നല്ല റീസേർച്ച് ഉണ്ടാവണം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്,എന്നാ മേഖലയിലൂടെ ശുക്രൻ നെർഗതിയിൽ നീങ്ങുന്നു. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പുതിയ സേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള റീസേർച്ച്, ടാക്സ്, ഇൻഷുറൻസ് , പി എഫ് എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം പങ്കാളിയോടുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരതിന്റെ ഭാഗം ആകാം.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക