ഏരീസ് മാർച്ച് 21 ഏപ്രിൽ 19 

ആഴ്ചയുടെ പ്രത്യേകത ബുധൻ നേർ ദിശയിലേക്ക് തിരിയുന്നു എന്നതാണ്. നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ തടസം നേരിട്ട് കൊണ്ടിരുന്ന കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതായി ഈ ആഴ്ച മധ്യത്തോട് കൂടി കാണാൻ കഴിയും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നീ കാര്യങ്ങളിൽ ആശാവഹമായ പുരോഗതി ദർശിക്കാൻ കഴിയും. മുടങ്ങി കിടന്ന പദ്ധതികൾ, ധനപരമായ തീരുമാനങ്ങളിൽ സന്തോഷകരമായ തീരുമാനങ്ങൾ അറിയാൻ കഴിയും. സമാന മനസ്‌കരുമായി ഒന്നിച്ചു ചെയ്യേണ്ട വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കപ്പെടും. അവരുമായുള്ള കൂടുതൽ ആശയവിനിമയങ്ങൾ, പുതിയ പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കാം.
രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും തുടരുന്നു. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ എത്തും. ഒരേ സമയം തന്നെ വിപരീത മോഹങ്ങൾ ഹൃദയത്തിൽ ഉണ്ടാകും. ഒരേ സമയം തന്നെ വികരാഭാരിതരാകുകയും എന്നാൽ വികാരങ്ങളെ അമർച്ച ചെയ്യുകയും ചെയ്യും. പ്രേമകാര്യങ്ങളിൽ പുരോഗതി ആഗ്രഹിക്കുകയും എന്നാൽ അവയെ ഹൃദയത്തിൽ തന്നെ സൂക്ഷിക്കുകയും ചെയ്യും. ഒറ്റപ്പെടൽ അനുഭവിക്കുന്ന വ്യക്തികളെ സന്ദർശിക്കുകയോ അവരുമായി പരിചയത്തിൽ വരുകയോ ചെയ്യാം. ഏകാന്തത കൂടുതൽ ആഗ്രഹിക്കും. തീവ്രമായ സ്വപ്‌നങ്ങൾ ഉണ്ടാകും. വിശ്രമം ആവശ്യമായ സമയമാണ് എന്ന് ശരീരം നിങ്ങളെ അറിയിക്കും.

ഈ ആഴ്ച അവസാനം ഹൃദയം കൈമാറാനുള്ള ദിവസം ചന്ദ്രൻ അനുകൂലമാണ് എന്ന് തോന്നുന്നില്ല. അദ്ദേഹം അന്ന് ദൂരയാത്ര ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിലാണ്. ഈ ദിവസം ധ്യാനം, തത്വ ചിന്ത, അല്ലെങ്കിൽ ഏകനായി വിശ്വാസങ്ങൾക്ക് മൂർച്ച കൂട്ടി അലയാനാണ് നല്ലത്. നിങ്ങളിലേക്ക് ആകൃഷ്ടരായി ആരെങ്കിലും വന്നാൽ തന്നെ അവരോടു തത്വ ചിന്ത, ഉയർന്ന പഠനം എന്നിവയെ കുറിച്ച് ചർച്ച ചെയ്യാം.

ടോറസ് ഏപ്രിൽ 20 മെയ് 20

ബുധൻ തന്റെ സ്ലോ ഡൗൺ നിറുത്തി നേർ ദിശയിലേക്ക് നീങ്ങുന്നു എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ നേരിട്ട് കൊണ്ടിരുന്ന തടസങ്ങൾക്ക് പരിഹാരം ലഭിക്കും. ജോലി, സമൂഹത്തിലെ വില എന്നിവയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കാൻ യോജിച്ച സമയമാകുന്നു. വാർത്താവിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർക്കുംൃ നല്ല ഫലങ്ങൾ ഉണ്ടാകുന്നതായി കാണാം. ഭാവിയെ കുറിച്ചുള്ള ദർശനങ്ങൾ കാണുകയും അവയെ എത്തിപ്പിടിക്കാൻ നീക്കങ്ങൾ നടത്താൻ തക്കതായ സാഹചര്യങ്ങൾ ഉയർന്നു വരേണ്ട സമയമാണ്. അതെ സമയം, നമ്മുടെ ബോസ്സ്, മാതാ പിതാക്കൾ, നമ്മുടെ മേൽ അധികാരമുള്ളവർ എന്നിവരുമായി വളരെ കാതലായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. രണ്ടു വിപരീത ശക്തികൾ ഈ ഭാവത്തിൽ നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കാൻ സാധ്യത. അത് മുന്നിൽ കണ്ടുകൊണ്ട് നീങ്ങുക, ജീവിതത്തിലേക്ക് പുതിയ വ്യക്തികൾ പല വേഷത്തിലും വന്നു ചേരേണ്ട സമയം. അതിനു ഒന്നാം വ്യക്തി കാരണമാകാം. സമാന മനസ്‌കരുമായി ഉള്ള ചുറ്റിക്കറക്കം. പെട്ടന്നുള്ള നീക്കങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, മോഹങ്ങൾ, സ്വപ്‌നങ്ങൾ എന്നിവ രണ്ടു ശക്തികൾ മനേജ്ജ് ചെയ്യുന്നു. ഒരേ സമയം വിപരീത ആശയങ്ങൾ, തീരുമാനങ്ങൾ എന്നിവ മൽപ്പിടുത്തം നടത്തും. അവ മുൻകൂട്ടി കണ്ടു പ്രവർത്തിക്കുക.
കമിതാക്കളുടെ ദിവസം ചന്ദ്രൻ സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചകൾ, ഇൻ ലോസ് മറ്റുള്ളവരുടെ ധനം എന്നാ കുഴപ്പം പിടിച്ച എട്ടാം ഭാവത്തിൽ നില്ക്കും. നിങ്ങൾ കരുതുന്നത് പോലെ ഒരു സ്മൂത്ത് സെയിലിങ് ആകണം എങ്കിൽ ചിന്തകളെ പൂട്ടിയിടണം. അതി തീവ്രമായ ഭാവനകളിൽ കൂടി കടന്നു പോകും. പ്രേമ ബന്ധങ്ങളിൽ സ്വര്തരാകും. അവയെ വചനതാലും, പ്രവർത്തിയാലും നേരിടുന്നതിനെക്കാൾ കൂടുതൽ ചിന്തകളാലും, വികാര പരമായും നേരിടും. അവ നീങ്ങി കഴിയുമ്പോൾ ഞാൻ ഇങ്ങനെ പ്രവര്തിക്കെണ്ടിയിരുന്നില്ല എന്ന തോന്നലും ഉണ്ടായേക്കാം.

ജമിനി മെയ് 21 ജൂൺ 20

ദൂര യാത്രകൾ, ആത്മീയത, തത്വ ചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം, എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും. ബുധൻ തന്റെ സ്ലോ ഡൗൺ ഈ ആഴ്ച നിർത്തുകയും നേർ ദിശയിൽ നീങ്ങുകയും ചെയ്യും. പുതിയ പഠനം, പഠിപ്പിക്കൽ എന്നീ കാര്യങ്ങൾക്ക് യോജിച്ച സമയം. കൂടുതലും ബൗദ്ധികമായ കാര്യങ്ങൾ പ്രതീക്ഷിക്കാം. പുതിയ ആശയങ്ങൾ, പുതിയ പ്രോജക്ടുകൾ എന്നിവ എഴുതിയുണ്ടാക്കും
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വയും ശുക്രനും. ഈ ഭാവത്തിൽ രണ്ടു വിപരീത ശക്തികൾ നില്ക്കുന്നു. ജോലി സ്ഥലത്ത് അനുയോജ്യരായ സഹായികൾ എത്താം എങ്കിലും സ്വയം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും സാധ്യത. സമൂഹത്തിൽ മാന്യത വർദ്ധിക്കുകയും അതെ സമയം പ്രശ്‌നക്കരായി മറ്റുള്ളവർ കാണുകയും ചെയ്യുന്ന അവസ്ഥ. കല സൗന്ദര്യം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം. വിജയം ലക്ഷ്യമാക്കി ഉള്ള പ്രവർത്തികൾ. ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കുന്നു. പുതിയ ബിസിനസ് പദ്ധതികൾ, ജോലിയിൽ ഉള്ള അംഗീകാരം, അതെ സമയം, അധികാരികൾ, മാതാ പിതാക്കൾ, നമ്മുടെ മേൽ അധികാരമുള്ളവരുടെ കൂട്ട ആക്രമണവും നേരിടാം.
കമിതാക്കളുടെ ദിവസം, ചന്ദ്രൻ വിവാഹിതർക്ക് കൂടുതൽ നല്ല സമയം അനുവദിച്ചു കണ്ടു നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കുന്നു. അവിവാഹിതർക്കും നല്ല സമയം തന്നെ ആണ്. ഏഴാം ഭാവം വിവാഹം, ഒന്നിനോട് ഒന്ന് ചേരുന്ന ബന്ധങ്ങൾ എന്നിവയാണ്. ബന്ധങ്ങളിൽ വളരെ വികാരഭരിതരാകും. അതെ രീതിയിൽ പ്രകടിപ്പിക്കും. ബന്ധങ്ങളെ കീറി മുറിക്കും. അവയിൽ നിങ്ങളുടെ തീരുമാനം നടപ്പിലാകാൻ എന്ന വാശി പ്രദർശിപ്പിക്കും.

കാൻസർ ജൂൺ 21 ജൂലൈ 22

സെക്‌സ്, തകർച്ചകൾ, നിക്ഷേപം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ. ബുധൻ ഈ ആഴ്ച നേരെ നീങ്ങുന്നു എന്നത് ഒരു ശുഭ വാർത്തയായി കാണുക. മറ്റുള്ളവരുടെ ധനം, നിക്ഷേപം എന്നിവയിൽ കണ്ടിരുന്ന തടസങ്ങൾ നീങ്ങുകയും, പെട്ടന്ന് ഒരു രൂപാന്തരം പ്രാപിച്ചത് പോലെയും തോന്നാം. മറ്റുള്ളവരുടെ ധനം എന്നത് അവരുടെ ചിന്താഗതികൾ എന്ന രീതിയിലും എടുക്കാവുന്നതാണ്. അതിശയകരമായ കാര്യങ്ങളെ തള്ളിക്കളയുകയും, യഥാർത്യത്തെ ഉൾക്കൊള്ളുകയും ചെയ്യും.
ദൂര യാത്ര, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവം ചൊവ്വയുടേയും ശുക്രന്റെയും കയ്യിൽ. ഈ വിപരീത ശക്തികൾ അവയുടേതായ രീതിയിൽ ശക്തിപ്രകടനം നടത്തി നിങ്ങളെ മയക്കും. ദൂര ദേശ യാത്രകൾ, ഉയർന്ന പഠനം എന്നിവ നടത്തുമ്പോൾ, ഈ യാത്രകളിലും പഠന രംഗത്തും താല്പകര കക്ഷികളെ നിങ്ങൾ കണ്ടെത്താം. വിദേശ ബന്ധം പ്രതീക്ഷിക്കാം. ഈ അവസ്ഥയിൽ ആത്മീയതയുമായി കൂടിക്കലരാൻ പ്രയാസപ്പെടും. സ്വതന്ത്രനകാനുള്ള തത്രപ്പാട് , ഉയർന്നയ പഠനത്തിൽ അഗ്രഗണ്യരായ വ്യക്തികലുംയുള്ള കൂട്ടുകെട്ട് , എഴുത്ത് , പഠനം എന്നിവ തീക്ഷ്ണമായി നടത്തും.
കമിതാക്കളുടെ ദിവസം ചന്ദ്രൻ താങ്കളുടെ ആറാം ഭാവത്തിൽ ആയിരിക്കും. ശത്രുക്കൾ, സഹപ്രവര്‌ത്തെകർ, ബാധ്യതാകൾ , വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം എന്നാ ഭാവത്തിൽ . ഈ ദിവസത്തിൽ നിന്ന് പ്രത്യേകിച്ച് പ്രതീക്ഷിക്കാത്തത് ആണ് നല്ലത്. ജോലിയിൽ വ്യപ്രിതരായി തീരാനാണ് സാധ്യത. അല്ലെങ്കിൽ ആരോഗ്യ പരിപാലനവും ആ ദിവസം പ്രതീക്ഷിക്കാം.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ തന്റെ സഞ്ചാരം നേർ ദിശയിലാക്കും. ഈ വിഷയങ്ങളിൽ നേരിട്ട് കൊണ്ടിരുന്ന തടസങ്ങൾ നീങ്ങിയാതയും, ഉടമ്പടികൾക്ക് വ്യക്തത വന്നതായും മനസിലാക്കാം. എങ്കിലും സ്വന്തം അഭിപ്രായം ഉന്നയിക്കാൻ നിങ്ങൾ തന്നെ തടസമാകുന്ന അവസ്ഥ. ആലോചിച്ചു മുന്നേറുക, ബിസിനസ് ബന്ധങ്ങൾ, മറ്റു ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള തുറന്ന ചര്ച്ച് നടത്തേണ്ട സാഹചര്യമാണ്. ഇവയിൽ നിങ്ങളുടെ കഴിവ് ആലോചിച്ചും കണ്ടും തെളിയിക്കുക . ഈ ഭാവം തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കളുടെത് കൂടിയാണ് എന്ന് മറക്കേണ്ട.

സെക്‌സ്, തകർച്ചകൾ, നിക്ഷേപം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും. വിപരീത ശക്തികൾ ഒരേ ഭാവം കൈകാര്യം ചെയ്യുമ്പോൾ ന്യായമായും പ്രശ്‌നങ്ങൾ ഉണ്ടാകാം. ഈ വിഷയങ്ങളിൽ കാഴ്ചപാടുകൾ മാറി രൂപാന്തരം പ്രാപിക്കും. മുൻവിധികളിലേക്ക് കുതിച്ചു ചാട്ടം നടത്തും. മറ്റുള്ളവരുടെ നിക്ഷേപങ്ങങ്ങള്ക്ക് മേല്വാകഗ്വാദങ്ങൾ നടത്താം. മറ്റുള്ളവരുടെ മേൽ കഴിവ് തെളിയിക്കാനുള്ള തീവ്രമായ ആഗ്രഹം. സയൻസുകമായി ബന്ധപ്പെട്ട വ്യക്തികൾ പരിചയത്തിൽ വരും.
പതിനാലാം തീയതി ചന്ദ്രൻ അനുകൂല ഭാവം പൊഴിച്ച് കൊണ്ട് ' ശനി' യോടൊപ്പം അഞ്ചാം ഭാവത്തിൽ നില്ക്കു ന്നു. റൊമാന്‌സ്ച, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന കാര്യങ്ങളിൽ വെളിച്ചം വീഴും. പക്ഷെ അൽപം താമസം നേരിടും. ക്രിയെടിവിടി വർദ്ധിക്കുകയും ഇമോഷണൽ ആയ ഭാവം പുറത്തെടുക്കുകയും ചെയ്ത് സന്തോഷവാനായി നിൽക്കും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ബുധൻ നേർ ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. ജോലിയിൽ തോന്നിയിരുന്ന ആശയക്കുഴപ്പങ്ങൾ നീങ്ങിയതായി കാണാൻ കഴിയും. ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. സഹപ്രവർത്തുകരുമായി കൂടുതൽ ചർച്ചകൾ, അല്ലെങ്കിൽ ശാസ്ത്രീയമായ മുന്നേറ്റം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട അവസ്ഥ എന്നിവ ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ വലിയ തീരുമാനങ്ങൾ എടുക്കേണ്ട സമയം അല്ല എന്ന് ഓർമ്മിപ്പിക്കുന്നു.
വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വയും, ശുക്രനും. ഈ ഭാവത്തിൽ വിപരീത ശക്തികളുടെ വെല്ലുവിളി നേരിടും. കംമിട്‌മെന്റുകൾ നിഷ്പ്രയാസം നല്കും, സമാന മനസ്‌കരെ കൂടെ കൂട്ടും. കല, നിയമം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായി അടുക്കാം. പുതിയ ബിസിനസ് ബന്ധങ്ങൾ, വ്യ്കാരിക ബന്ധങ്ങാൽ എന്നിവയും സംഭവിക്കാം. ഒത്തു തീര്പുകൾ നല്കാൻ ആഗ്രഹിക്കും.
വാലെന്റൈൻസ് ദിനം നാം കുടുംബവും, അതോനോട് ബന്ധപ്പെട്ട കാര്യങ്ങളിലും വ്യപ്രിതർ ആകും എന്നാ സൂചന നല്കി ചന്ദ്രൻ നാലാം ഭാവത്തിൽ നില്ക്കു ന്നു. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന മേഖല കൂടുതൽ പ്രാധാന്യം അർഹിക്കും. അപ്പോൾ വിവാഹിതർക്കാകും കൂടുതൽ നല്ല സാദ്ധ്യതകൾ.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നിർത്തുന്നു എന്ന ശുഭ വാർത്തയാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടുതൽ ക്രിയെടിവ് ആയ കാര്യങ്ങളിൽ മനസ് വ്യാപാരിക്കും. സീരിയസ് ആയ നിങ്ങളെ കനുവനെ കഴിയുകയില്ല മനസ് മൊത്തം വിനോദങ്ങളിൽ ലയിച്ചിരിക്കും. കുട്ടികളോടൊത്തുള്ള നല്ല സമയം, പുതിയ ഹോബികൾ, അങ്ങനെ വിനോദം മുന്നിൽകണ്ട് കൊണ്ട് ഈ ആഴ്ച നീങ്ങും.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം എന്നാ ആറാം ഭാവത്തിൽ ചൊവ്വയും, ശുക്രനും. . ജോലി സ്ഥലത്ത് വാഗ്വാദം നടത്തുമെങ്കിലും അവ മറ്റുള്ളവർ അംഗീകരിക്കും. ആരോഗ്യം ആലോചനക്ക് വിധേയമാക്കേണ്ട അവസ്ഥ ഉണ്ടാകും. അല്പം ശരീര വേദന, അനുഭാവപ്പെടാം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ . ക്രിയെടിവ് ആയ പദ്ധതികൾ.
കമിതാക്കളുടെ ദിനം സര്വറ ഭാവനകളും നിയന്ത്രിക്കുന്ന ചന്ദ്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിലാണ്. സഹോദരങ്ങൾ, അയല്ക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിലാണ് .ഈ ദിവസം കൂടുതാലും വിരസനായി അഭിനയിക്കും. അയല്ക്കാ ർ, സഹോദരങ്ങാൽ എന്നിവരോട് കൂടുതൽ ആശയ വിനിമയം, ചെറു യാത്ര എന്നിവയും പ്രതീക്ഷിക്കാം

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നിർത്തി നേർ ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും എന്ന ആശ്വാസകരമായ വാർത്ത ആണ് ഈ ആഴ്ച ഉള്ളത്. വീടിനോടുള്ള കൂടുതൽ അടുപ്പം, വീട്ടുകാരെ സന്ദർശിക്കൽ, വീട് മോടിപിടിപ്പിക്കൽ, വില്പന, വാങ്ങൽ എന്നിവ നടത്താം. ഈ ഭാവത്തിൽ ഇതുവരെ നേരിട്ട ആശയ കുഴപ്പം നീങ്ങുന്നതാണ്.നിങ്ങൾ അടുത്തറിഞ്ഞ സ്ഥലങ്ങൾ ഒന്ന് കൂടി സന്ദർശിക്കാനുള്ള അവസരം. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വയും ശുക്രനും. പുതിയ റൊമാന്റിക് ബന്ധങ്ങൾ, കുട്ടികലോടൊത്തുള്ള നല്ല സമയം. നീക്കങ്ങളിൽ നാടകീയത വരാം. ക്രിയെടിവ്, കലാരംഗത്ത് പ്രവർത്തിക്കുന്നവരുമായി അടുത്ത് നില്ക്കാം. മങ്ങിത്തുടങ്ങിയ ബന്ധങ്ങളിൽ പുതുജീവൻ നല്കാൻ യോജിച്ച അവസരം. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ കമിതാക്കളുടെ ദിനം ചന്ദ്രൻ നില്ക്കും . മനസിലുല്ലവര്ക്ക് സമ്മാനം വാങ്ങുന്നതിനാലോ അല്ലെങ്കിലോ ധനം അതിന്റെ ചെലവ് ഈ ദിവസം നിങ്ങളുടെ സന്തോഷത്തെ നിയന്ത്രിക്കും. അധിക ചെലവ് അനുഭവപ്പെടും. നിങ്ങളുടെ മൂല്യത്തെ ധനം എത്ര കണ്ടു സ്വധീഎനിക്കുന്നു എന്ന് ഈ ദിനം മനസിലാക്കാം. 

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

 

സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ബുധൻ തന്റെ ഗതി നേർ ദിശയിലാക്കും. ആലോചനകൾ കാട് കയറും. ചെറു യാത്രകൾ, ചൂട് പിടിച്ച ചിന്തകൾ, ടെക്‌നോളജിയുമായി കൂടുതൽ ബന്ധം, ലോങ്ങ് ടേം പദ്ധതികൾക്ക് അനുകൂല സമയം അല്ല. കൂടുതൽ സംസാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബം, വീട്, മാതാ പിതാക്കൾ , പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും ശുക്രനും. രണ്ടു വിപരീത ശക്തികൾ ഈ ഭാവത്തിൽ നിങ്ങളെ ആലോചനക്ക് വിധേയമാക്കും. വീട്ടുകാരോടുള്ള വാഗ്വാദം, അതെ സമയം കൂടുതൽ സ്‌നേഹ പ്രകടനം, വസ്തു വില്ക്കംൽ, വാങ്ങൽ, റീ മോടിഫിക്കേഷൻ, വീടുമായി ബന്ധപ്പെട്ട പ്രവർത്തിവക്കുന്ന ആളുകളുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കാം. കുടുംബംഗങ്ങൾ വഴി വേറെ വ്യക്തികൾ പരിചയത്തിൽ വരാം. വീട്ടുകാരോടുള്ള പെരുമാറ്റത്തിൽ സ്വാർത്ഥനായി കഴിയും.
കമിതാക്കളുടെ ദിനം, ചന്ദ്രൻ, നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ നിന്ന് തിളങ്ങും പല കാര്യാങ്ങളും ചെയ്തു തീർക്കാനുള്ള അവസരം. സൗന്ദര്യം മിനുക്കും. ആകപ്പാടെ വികാര ഭരിതനായി നില്ക്കും. പ്രശ്‌നങ്ങളിലേക്ക് എടുത്തു ചാടാം.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

ധനം, നിങ്ങളുടെ മൂല്യം, വസ്തുവകകൾ എന്നാ രണ്ടാം ഭാവത്തിൽ ബുധൻ നേർ നീങ്ങാൻ തുടങ്ങും. ധനകാര്യം അടുക്കിപ്പെറുക്കി വെക്കും. ധനഗമന മാർഗങ്ങളിൽ അനുഭവപ്പെട്ടിരുന്ന ആശയ കുഴപ്പം നീങ്ങിയതയും കാര്യങ്ങൾ നേരെ നീങ്ങുന്നതയും കാണാൻ കഴിയും. തീരുമാനങ്ങൾ പെട്ടെന്ന് എടുക്കുകയില്ല. ഭൂതകാലത്തെ അനുഭവങ്ങൾ പാഠം ആക്കി മുന്നേറാനുള്ള അവസരം എത്തും . ടെക്‌നോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാങ്ങുകയും ആവാം.
സഹോദരങ്ങൾ, അയല്ക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും. മുഖത്തടിച്ചത് പോലെ സംസാരിക്കും. ചെറു യാത്രകൾ, തിരക്ക് പിടിച്ച ജോലികൾ, ശാരീരിക അസ്വസ്ഥതകൾ ഈ ട്രന്‌സിടിന്റെ പ്രത്യേകതയാണ്.ബുദ്ധിപരമായ ആശയ വിനിമയങ്ങൾ, ഒന്നാം വ്യക്തി വഴി രണ്ടാം വ്യക്തികൾ ജീവിതത്തിലേക്ക് വരാം, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വ്യക്തികളോട് നിങ്ങൾക്ക് ആഗ്രഹം തോന്നാം.
കമിതാക്കളുടെ ദിനം, ചന്ദ്രൻ നമ്മുടെ പന്ത്രണ്ടാം ഭാവതിലായിരിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ. അതീവ രേഹസ്യാവനായി നില കൊള്ളും. പ്രേമഭരിതരായി നില്ക്കുയന്നതിനു പകരം എല്ലാറ്റിൽ നിന്നും അകന്നു നില്ക്കും. ഉൾവിളി നിറഞ്ഞ സ്വപ്‌നങ്ങൾ കാണും. ഭൂതകാലത്തെ തെറ്റുകൾ തിരുത്തി മുന്നേറാൻ ആകണം ഈ ദിവസം ഉപയോഗിക്കുക.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ബുധനും, സൂര്യനും. ബുധൻ തന്റെ സഞ്ചാരം നേർ ഗതിയിലാക്കും. സന്ദർഭങ്ങളെ ബുദ്ധിപരമായി നേരിടുന്നു. ഒന്നിൽ നിന്ന് വേറൊന്നിലേക്ക് സ്ഥിരതയില്ലാതെ സഞ്ചരിക്കും. കാര്യങ്ങൾ അപൂർണമായി തന്നെ നില്ക്കും . വീക്ഷണ കോൺ, മനോഭാവം എന്നിവ ശക്തമാകും ലുക്‌സ് മെച്ചപ്പെടുത്തും. ബന്ധനങ്ങളെ വെറുക്കും.
ധനം, നിങ്ങളുടെ മൂല്യം, വസ്തുവകകൾ എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ ശുക്രൻ എന്നാ വിപരീത ശക്തികൾ. വസ്തുക്കൾ വാങ്ങിക്കൂട്ടും, ധനവുമായി ബന്ധപ്പെട്ടു പ്രവര്ത്തി ക്കുന്ന വ്യക്തികളുമായി അടുപ്പത്തിൽ വരും. അധിക ചെലവ് പ്രതീക്ഷിക്കാം. രണ്ടാം ജോലി ഏറ്റെടുക്കാം. എങ്കിലും കൂടുതലും അധിക ചെലവ് കൊണ്ട് ഈ ആഴ്ചയും മുന്നോട്ട് നീങ്ങും.
കമിതാക്കളുടെ ദിവസം ചന്ദ്രൻ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, സ്വപ്‌നങ്ങൾ എന്നാ പതിനൊന്നാം ഭാവത്തിലാണ് . അന്ന് ഒന്നിച്ചുള്ള കൂട്ടായ പ്രവർത്തനങ്ങളിൽ ഗ്രൂപുകളിൽ അലയാനാണ് സാധ്യത. വലിയ ഗ്രൂപ്പുകളിൽ സന്തോഷം കണ്ടെത്തും. നമ്മുടെ സ്വപ്നവും , പ്രതീക്ഷകളും അവരാൽ വിശദീകരിക്കപ്പെടും.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും. ഊർജസ്വലനും, ആരാലും നിഷേധിക്കാൻ സാധിക്കതവനും ആയി മാറും എന്നർത്ഥം. പുതിയ നീക്കങ്ങൾ, അതിനൊപ്പം ശാരീരിക അസ്വസ്ഥതകൾ, പുതിയ റൊമാന്റിക് ബന്ധങ്ങൾ, സൗന്ദര്യ വർദ്ധന. ഒന്നും ചെയ്തില്ല എങ്കിലും മറ്റു വ്യക്തികൾ ആകൃഷ്ടരാകുന്ന അവസ്ഥ.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ തന്റെ ഗതി നേർ ദിശയിലാക്കുന്നു. ആശയങ്ങളും, പദ്ധതികളും വെളിവാക്കുകയില്ല . അവ മറ്റുള്ളവരാൽ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്ക ഉണ്ടാകും. കൂടുതൽ പഠനം, റിസേർച്ച് എന്നിവ നടത്തി, അതി വിദൂരമല്ലാത്ത കാലത്ത് അവ നടപ്പിലാകാൻ വേണ്ടി തയ്യാറെടുക്കും. ഈ സമയം ഒരു പിൻ വാങ്ങൽ തന്ത്രം പുറത്തെടുക്കാം. ഉടൻ തന്നെ ബുധൻ ഒന്നാം ഭാവതിലെക്ക് എത്തുമ്പോൾ തന്ത്രങ്ങൾ നടപ്പിലാക്കാനുള്ള സാധ്യതകൾ തെളിഞ്ഞു വരും.

കമിതാക്കളുടെ ദിനം ചന്ദ്രൻ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ നില്ക്കു കയാൽ, വെരോന്നിനെയും കുറിച്ച് ചിന്തിക്കാതെ സമൂഹത്തിലെ വില ഉയര്ത്താ നുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയും. സ്വകാര്യമായി കഴിയുകയും ചെയ്യും.

jayashreeforecast@gmail.com