ഏരീസ് മാർച്ച് 21 ഏപ്രിൽ 19 

കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. സുഹൃത്തുക്കളും ഒത്തുള്ള നല്ല സമയം, സ്വപ്നങ്ങളെയും, മോഹങ്ങളെയും വിലയിരുത്തൽ, ഒന്നിച്ചുള്ള കാരുണ്യ പ്രവർത്തികൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം. പുതിയ സുഹൃത്തുകളെ ലഭിക്കാം, സമാന മനസ്‌കരും ഒത്തുള്ള ജോലികൾ ലാഭകരമായ നീക്കങ്ങൾ നടത്തും.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്നിവ പന്ത്രണ്ടാം ഭാവത്തിൽ ബുധന്റെയും, ചൊവ്വയുടേയും ഒപ്പം സൂര്യൻ ഈ ആഴ്ച എത്തും. കർമ്മബന്ധനങ്ങളെക്കാളും മാനസിക വ്യാപാരങ്ങൾ നിങ്ങളുടെ ജീവിതത്തെ ഈ ആഴ്ച ഭരിക്കും. തിരശീലക്ക് പിന്നിൽ നിങ്ങൾ പുതിയ വേഷങ്ങൾ അണിയാൻ പാകത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. അധികം താമസിക്കാതെ തന്നെ പുതിയ ഭാവത്തിലും വേഷത്തിലും കർമ രംഗത്തേക്ക് കാൽവെയ്‌ക്കേണ്ടിവരും. ഈ സമയം വികാരപരമായും, ശാരീരികമായും നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മൂന്നു ഗ്രഹങ്ങളും രഹസ്യമയമായ കാര്യങ്ങളെ കൂടുതൽ വെളിച്ചത്താകുന്നു. അവയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ നയിക്കുന്നു. അതിനാൽ മാനസികവും ശാരീരികവും ആയി കാണുന്ന ബുദ്ധിമുട്ടുകളെ പ്രാർത്ഥനയാലും ധ്യാനത്താലും നേരിടുക.
ആഴ്ചയുടെ അവസാനം ദേഷ്യക്കാരൻ ചൊവ്വയും, മനസിനെ മയക്കുന്ന ശുക്രനും ഒന്നാം ഭാവത്തിലേയ്ക്ക് കുതിക്കും. നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നിവയും കരുത്തും മധുരവും ഒരേ പോലെ ചേർക്കപ്പെടും. അല്പകാലമായി അനുഭവപ്പെട്ടു കൊണ്ടിരുന്ന മാനസിക വേദനകൾക്ക് മേൽ സമാധാനത്തിന്റെ സമയം വന്നെത്തിക്കഴിഞ്ഞു. പക്ഷെ ഈ ആഴ്ചയുടെ തുടക്കത്തിൽ നിങ്ങൾ മാനസിക വ്യാപാരങ്ങളെ എങ്ങനെ മാനേജ് ചെയ്തു എന്നത് ഈ അവസരം ഒരു പ്രധാന ചോദ്യമാകും. ചിലർ സൗന്ദര്യ വർദ്ധന നടത്തും. മറ്റുള്ളവരെ ആകർഷിക്കും. ദിവസേനയുള്ള ജീവിതത്തിൽ ശക്തി ദൃശ്യമാകും. അങ്ങനെ ഒരു പുതു ജീവൻ ലഭിക്കും.

ടോറസ് ഏപ്രിൽ 20 മെയ് 20

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച ന്യുമൂൺ എത്തും. ജോലിയിലെ പുതിയ നീക്കങ്ങൾ, മേലധികാരികൾ ആയിട്ടുള്ള സംവാദം, ജീവിത വീഥിയിലെ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വിജയങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ പെടാം. ലോങ്ങ് ടേം പദ്ധതികൾ ഏറ്റെടുക്കാം. ജോലിയിൽ അധിക ഭാരം ഉണ്ടായേക്കാം എന്ന സൂചനയാണ്.
കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വയുടേയും ശുക്രന്റെയും സുര്യനും എത്തും. ഒന്നിച്ചുള്ള ഗ്രൂപ്പുകളിൽ അലഞ്ഞാലും ഏകനായി നിൽക്കും എന്ന അർത്ഥമാണ്. സൂര്യൻ ഏതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിലെ വിഷയങ്ങളിൽ ഒരു ശുദ്ധീകരണം ആണ് സംഭവിക്കുക. കൂട്ടത്തിൽ നിന്നാലും അവരുടെ സ്വപ്നങ്ങളുമായി നിങ്ങളുടെ ലാഭങ്ങളെ മിക്‌സ് അപ്പ് ചെയ്യുകയില്ല. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താം. ഈ മൂന്നു ഗ്രഹങ്ങളും ഒരേ ഭാവം മാനേജ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല എന്ന് തിരിച്ചറിയണം, ആദ്യമേ തന്നെ രണ്ടു വിരുദ്ധ ശക്തികൾ ആയ ചൊവ്വയും ശുക്രനും ഈ ഭാവത്തിൽ നില്ക്കു ന്നു സുര്യനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ അതിശക്തമായ ശുദ്ധീകരണ പ്രക്രിയ നടക്കും. നിങ്ങളുടെ പ്രത്യേക മോഹങ്ങളും, പ്രതീക്ഷകളും എത്തിപ്പിടിക്കാൻ അവസരം ലഭിക്കുകയും അതിന്മേൽ ശക്തി പ്രകടനം നടത്തുകയും ചെയ്യും.
ആഴ്ചയുടെ അവസാനം രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴസ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ചൊവ്വയും ശുക്രനും എത്തും. ഇത് വരെ നിങ്ങൾ നടത്തിയിരുന്ന നീക്കങ്ങൾക്ക് ഒരു താല്കാലിക വിരാമം ഇട്ടു അണിയറയിലേക്ക് നീങ്ങേണ്ട സമയമാണ് . ഈ അവസരം ആത്മീയതയിലേക്ക് നീങ്ങേണ്ടാതായ അവസരങ്ങൾ ഉണ്ടാവും. മുൻ നിരയിൽ നിന്ന് കര്യങ്ങാൽ ചെയ്യണം എന്നാ ആഗ്രഹത്തെ അടക്കി നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കന് പ്രപഞ്ചം ആവശ്യപ്പെടുന്നു.

ജമിനി മെയ് 21 ജൂൺ 20

ദൂര യാത്രകൾ, ആത്മീയത, തത്വ ചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ന്യു മൂൺ എത്തും. നിയാമാവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ തീർപ്പ് ഉണ്ടാകും. വിദേശ ബന്ധം, ദൂര യാത്രകൾ, വിദേശ സംസ്‌കാരത്തിലേക്ക് ഒരു എത്തി നോട്ടം, പുതിയ ഭാഷ പഠിക്കൽ , പഠിപ്പിക്കൽ എന്നിവയും ഉണ്ടാവും എന്ന് കരുതാം. നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ തീർപ്പ് കല്പിക്കപ്പെടാം. ആത്മീയമായ നവീകരണം, ഉയർന്ന പഠനത്തിൽ ഉള്ള താല്പര്യം. ലോങ്ങ് ടേം ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള പഠനം.
ജോലി സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വയുടേയും, ശുക്രന്റെയും ഒപ്പം സൂര്യൻ എത്തും. ജോലി സ്ഥലത്ത് കൂടുതാൽ ശ്രദ്ധ പതിപ്പിക്കെണ്ടാതായി വരും. ജോലിയിൽ പുതിയ അവസരങ്ങൾ, സഹായികൾ, അധികാര സ്ഥാനതുള്ളവരുമായി സംവാദം, സംവാദത്തിൽ ഏറ്റകുറച്ചിലുകൾ എന്നിവയും നടക്കാം. പുതിയ തുടക്കങ്ങൾ, നിങ്ങളുടെ പ്രാധാന്യം വര്ധിക്കൽ, യഥാർത്ഥ്യമായ പദ്ധതികൾ തയ്യാറാക്കൽ എന്നിവ പ്രതീക്ഷിക്കാം. ആസ്വാദന കല, സൗന്ദര്യം എന്നാ മേഖലകളിൽ പ്രവര്തികുന്നവര്ക്ക് നല്ല സമയം.
ആഴ്ചയുടെ അവസാനം, കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നാ പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വയും ശുക്രനും നീങ്ങും. പുതിയ സുഹൃത്തുക്കൾ, സമാന മനസ്‌കരുംയുള്ള ചുറ്റിയടിക്കൽ, സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്ന് താല്പതര കക്ഷികളെ കണ്ടെത്തൽ പുതിയ ബിസിനസ്, ധനാഗമന മാർഗങ്ങൾ, ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കൽ, സ്വപ്നങ്ങളുടെ നേരെ ഒരു ചുവടു കൂടി അടുക്കൽ, ലാഭകരമായ നീക്കങ്ങൾ എന്നിവ കൊണ്ട് ഈ ആഴ്ച സംഭവ ബഹുലമാകും.

കാൻസർ ജൂൺ 21 ജൂലൈ 22

സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. പുതിയ ബന്ധങ്ങൾ, നിഗൂഡ വിഷയങ്ങളിലേക്കുള്ള എത്തി നോട്ടം, വൈകാരിക ബന്ധനാങ്ങളോടുള്ള താല്പര്യം, രൂപാന്തരം, സ്വയം അവലോകനം, മറ്റുള്ളവരുടെ ധനവുമായുള്ള പ്രവർത്തികൾ, എന്നിവയ്ക്ക് നല്ല സാധ്യത.
ദൂര യാത്രകൾ. ആത്മീയത, തത്വ ചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും, ശുക്രനും, ഇവയോടൊപ്പം സൂര്യനും ഈ ആഴ്ച എത്തും. ദൂര ദേശ വാസം, ഉയർന്ന പഠനം എന്ന വിഷയങ്ങളിലെ സാധ്യത വർധിക്കും. വിദേശത്ത നിന്ന് സ്‌നേഹ ബന്ധം ഉടലെടുക്കാം. അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടുള്ള തടസങ്ങൾ എന്നിവയും നേരിടാം. വിദേശത്ത് നിന്നുള്ള ശുഭ വാർത്ത. സൂര്യൻ ഈ ഭാവത്തിലെ വിഷയങ്ങളെ തീക്ഷ്ണമായ ശുദ്ധീകരണത്തിന് വിധേയമാക്കും.
ആഴ്ചയുടെ അവസാനം ശുക്രനും, ചൊവ്വയും ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവതിലെക്ക് നീങ്ങും. ജോലിയിലെ ശുഭ വാര്ത്ത കൾ ലോങ്ങ് ടേം ലെക്ഷ്യമാക്കിയുള്ള പദ്ധതികൾ, പുതിയ ബിസിനസ്, പുതിയ നീക്കങ്ങൾ, ജോലി സ്ഥലത്ത് നിന്ന് തല്പരകക്ഷികളെ കണ്ടെത്തൽ എന്നിവ നടക്കും, അതെ പോലെ അധികാരികൾ, നമ്മുടെ മേൽ അധികാരമുള്ളവർ എന്നിവരുടെ മേലുള്ള ശക്തി പ്രകടനം കൈ വിട്ടു പോകാതെ നോക്കുകയും ചെയ്യുക.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

വിവാഹം, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ഈ ആഴ്ച ന്യുമൂൺ എത്തും. ഈ ബന്ധങ്ങളിന്മേൽ യഥാർത്ഥ്യ ചിന്തകളെക്കാൾ ഉപരി വികാരങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും. പുതിയ ബിസിനസ് തുടക്കങ്ങൾ, ബന്ധങ്ങൾ, ബന്ധങ്ങൾക്ക് വേണ്ടിയുള്ള തീഷ്ണമായ ആഗ്രഹം, നിയമവുമായുള്ള ആശ്രയം എന്നിവ ഈ ആഴ്ച അനുഭവത്തിൽ വരാം.
സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വയുടേയും, ശുക്രന്റെയും ഒപ്പം സൂര്യനും ഈ ആഴ്ച എത്തും. നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ജോയിന്റ് അസ്സെട്‌സ് എന്നിവയിൽ രൂപാന്തരപ്പെടും. പങ്കാളിയുമായുള്ള ആഴമേറിയ ബന്ധം, നിഗൂഡത എന്നിവയിൽ ശക്തമായ നീക്കങ്ങൾ നടത്തും.
ആഴ്ചയുടെ അവസാനം ചൊവ്വയും ശുക്രനും, ദൂര യാത്രകൾ, ആത്മീയത, തത്വ ചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം, എന്ന ഒൻപതാം ഭാവത്തിൽ എത്തും. ദൂര ദേശത് നിന്ന് സ്‌നേഹബന്ധം ഉണ്ടാകാം. ധനം, ഉയർന്ന് പഠനം. ദൂര ദേശ യാത്ര, എഴുത്ത്, വായന എന്നിവ എല്ലാം സംഭവിക്കാം. ഈ ഭാവത്തിൽ ചൊവ്വ തീർത്തും അക്ഷമനായി നിൽക്കും. അതെ പോലെ നിങ്ങളും പ്രതിഫലിപ്പിക്കപ്പെടും. ആവശ്യമില്ലാത്ത വാക് പയറ്റുകൾ, ശക്തി പ്രകടനങ്ങൾ , അർത്ഥമില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ എന്നിവക്ക് അധിക സാധ്യത,

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

ആരോഗ്യം, ദിവസേനയുള്ള ജീവിതം, സഹപ്രവർത്തകർ, ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച ന്യുമൂൺ എത്തും. ആരോഗ്യം ഒരു പ്രധാന ചിന്ത ആകും. പുതിയ ശീലങ്ങൾ, ആരോഗ്യ പരിപാടികൾ എന്നിവ അഡോപ്റ്റ് ചെയ്യും. ചിലർ വളർത്തു മൃഗങ്ങളെ കൂടെ കൂട്ടും. ചന്ദ്രൻ ഈ ഭാവത്തിൽ അല്പം അസ്വസ്ഥനായി നില നില്ക്കും. ശ്രദ്ധ വേണ്ട വിഷയങ്ങൾ ഹൈ ലൈറ്റ് ചെയ്യപെടും. അവയെ തിരസ്‌കരിക്കാതെ പോം വഴികൾ തേടിയില്ല എങ്കിൽ സമീപകാലത്ത് തന്നെ തിരിച്ചടികൾ ലഭിക്കാം.
വിവാഹം, ബിസിനസ് ബന്ധങ്ങൾ, പാർട്ണർ ഷിപ്പുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ അല്പസമയം ചൊവ്വയും, സൂര്യനും ശുക്രനും ഒന്നിച്ചു നിൽക്കും. പൂർണ ശ്രദ്ധയും മറ്റുള്ളവരിലേക്ക് തിരിയുന്ന സാഹചര്യങ്ങൾ ബന്ധങ്ങളിൽ ശുദ്ധീകരണം നടക്കും. ബലഹീനമാക്കപ്പെട്ടവയിലേക്ക് ശ്രദ്ധ കൊടുക്കുകയും ആ ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻലോസ്, നിഗൂഡത എന്ന എട്ടാം ഭാവത്തിലേയ്ക്ക് ആഴ്ചയുടെ അവസാനം ശുക്രനും ബുധനും നീങ്ങും. ബന്ധങ്ങളിൽ ആഴമേറിയ നീക്കങ്ങൾ നടത്തും. മറ്റുള്ളവരുടെ ധനം വന്നെത്താം, ബിസിനസ് ബന്ധങ്ങൾ, ജോയിന്റ് ബിസിനസ്, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ്, മറ്റുള്ളവരുടെ നിക്ഷേപം എന്നിവയിൽ ശക്തി പ്രകടനം നടത്തും. കടങ്ങൾ പ്രത്യേക ശ്രദ്ധ നേടും. മനസിലെ മുറിവുകൾ ഉണങ്ങാൻ തക്കതായ സാഹചര്യം നിലവിൽ വരും. സയൻസ്, നിഗൂഡമായ വിഷയങ്ങൾ എന്നിവയിൽ തല്പര്യമുല്ലവരുമായി ഉള്ള അടുപ്പം ഇവയെല്ലാം ഈ ആഴ്ച പ്രതീക്ഷികാം.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

റൊമാൻസ്,, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ന്യു മൂൺ എത്തും. കൂടുതൽ സമയം ഉല്ലാസത്തിനായി കണ്ടെത്തും. പുതിയ പ്രേമ ബന്ധങ്ങൾ, ഊഹ കച്ചവടം, കുട്ടികൾ സന്തോഷം തരും. കൂടുതൽ ക്രിയെടിവ് ആയ കാര്യങ്ങൾ, ആരോഗ്യം, ദിവസേനയുള്ള ജീവിതം, സഹപ്രവർത്തകർ, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ, ശുക്രൻ, സുര്യൻ എന്നിവ നിൽക്കും ചെറിയ പ്രോജക്ടുകൾ ലഭിക്കും, ലോങ്ങ് ടേം കാര്യങ്ങളിൽ നോക്കേണ്ട് സ്ഥിതി അല്ല. ആരോഗ്യം ശ്രദ്ധ നേടും. ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. ചെറിയ ചെറിയ ജോലികളിൽ വ്യപ്രിതരായി നില്ക്കും.
ആഴ്ചയുടെ അവസാനം ശുക്രനും, ചൊവ്വയും വിവാഹം, ബിസിനസ് ബന്ധങ്ങൾ, പാർട്ണർ ഷിപ്പുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലേക്ക് നീങ്ങും. ബന്ധങ്ങളിൽ വലിയ ശ്രദ്ധ അർപ്പിക്കും. പെട്ടന്നുള്ള ബന്ധങ്ങൾ നിങ്ങളിലേക്ക് വരും. ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, കമ്മിട്‌മെന്റുകൾ യഥേഷ്ടം നല്കാൻ തയ്യാറാകും. പുതിയ റൊമാന്റിക് ബന്ധങ്ങൾ, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ന്യു മൂൺ എത്തും. വീട്ടിൽ റീമോടിഫികേഷൻ നടത്താം, വില്പന വാങ്ങൽ, വീട് മാറ്റം, എന്നിവ പ്രതീക്ഷിക്കാം. വീട്, സ്വത്ത്, വീട്ടുകാർ, എന്നിവയ്ക്ക് വേണ്ടിയുള്ള ലോങ്ങ് ടേം പദ്ധതികൾ ആസൂത്രണം ചെയ്യും. അവയിൽ വ്യാപ്രിതരാകും. വീടിനുള്ളിൽ പുതിയ തുടക്കങ്ങൾ റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും, ശുക്രനും, ചൊവ്വയും അല്പസമയം ഒന്നിച്ചു നിൽക്കും. ക്രിയെടിവായ കാര്യങ്ങളോട് അസാമാന്യമായ പ്രതിപത്തി ഉണ്ടാകും. പുതിയ ഹോബികൾ ഏറ്റെടുക്കും. ഊഹക്കച്ചവടം, കൂട്ടുകാരുടെ കൂടെ ഉള്ള നല്ല സമയം. ജീവിത എങ്ങനെ എങ്കിലും ആസ്വദിക്കുക എന്ന നയതിലൂന്നി മുന്നോട്ട് നീങ്ങും. കുട്ടികളോട് കൂടെ ഉള്ള നല്ല സമയം.
ശുക്രനും ചൊവ്വയും ആഴ്ചയുടെ അവസാനം ആറാം ഭാവതിലെക്ക് നീങ്ങും. ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ജോലി സ്ഥലം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകൾ എന്നാ കാര്യങ്ങളിൽ അടുത്ത കുറെ നാൾ അധിക ശ്രദ്ധ നല്‌കേണ്ടതായി വരും. ജോലി സ്ഥലത്തെ അസഹ്യതാകൾ സധൈര്യം നേരിടും. അതിനാൽ സഹപ്രവർത്തസകരുമായി വാഗ്വാദം നടത്താം. പുതിയ ജോലി നോക്കാൻ നല്ല അവസരം. ജോലിയ്യിൽ ക്രിയെടിവ് ആയ നീക്കങ്ങൾ നടത്തും. മനസിനെ ആകര്ഷികക്കുന്ന വ്യക്തികളെ ജോലി സ്ഥലത്ത് നിന്ന് കണ്ടെത്തും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ആശയ വിനിമയം വർദ്ധിക്കും. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയെല്ലാം നടക്കാം പഠനം, പഠിപ്പിക്കൽ എന്നിവയും നടക്കാം.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും, ശുക്രനും, സൂര്യനും നിൽക്കും. വീട് വില്പന , വാങ്ങൽ, റീ മോടിഫികേശൻ എന്നിവ നടക്കാം. ലോങ്ങ് ടേം പദ്ധതികൾ, കുടുംബത്തോട് നല്ല സമയം. , കുടുംബതോടോതുള്ള യാത്രകൾ. സൂര്യൻ ഏതു ഭാവത്തിൽ നില്ക്കു ന്നുവോ ആ ഭാവത്തിലെ വിഷയങ്ങാൽ ശുദ്ധീകരണത്തിന് വിധേയമാകും അത് ശ്രദ്ധിക്കുക
റൊമാന്സ്ല , കുട്ടികൾ, ക്രിയെടിവ്ടി, ഒഴിവു സമയം, ഊഹ ക്കച്ചവടം എന്ന അഞ്ചാം ഭാവതിലെക്ക് ചൊവ്വയും ശുക്രനും ആഴ്ചയുടെ അവസാനം നീങ്ങും. ക്രിയെടിവ് ജോലികൾ, കുട്ടികൾ, അല്ലെങിൽ യുവാക്കളുടെ ഗ്രൂപുകളിൽ ഉള്ള ജോലികൾ . ഈ മേഖലയിൽ നിന്ന് ചിലർ നിങ്ങളെ പ്രത്യേകം ശ്രദ്ധിക്കാം. സരസനായി സഞ്ചരിക്കും. പുതിയ ബന്ധങ്ങൾ കണ്ടെത്തുകയോ, നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുതുകയോ ചെയ്യാം. ജീവിതത്തിൽ നാടകീയത കലരും. പുതിയ പ്രേമ ബന്ധം , പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കാം.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ന്യു മൂൺ എത്തും. ധന സംബന്ധമായ പുതിയ തുടക്കങ്ങൾ, ധനം ചിലവക്കുകയും ആവാം. മൂല്യ വർദ്ധന ലക്ഷ്യമാക്കിയുള്ള ജോലികൾ, ധനകാര്യം അടുക്കി പെറുക്കി വെക്കാനുള്ള സമയം. കൂടുതൽ ധനം വരാനും, ചെലവാക്കാനും നല്ല സാധ്യത.
സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ സൂര്യനും, ചൊവ്വയും, ശുക്രനും അല്പ സമയം ഒന്നിച്ചു നില്ക്കും കൂടുതൽ ആശയ വിനിമയം , ബുദ്ധിപരമായ ജോലികൾ, അസമാന്യമായ തിരക്ക് ചെറു യാത്രകൾ എന്നിവ നടത്തും. ലോങ്ങ് ടേം പദ്ധതികളും, ഷോർട്ട് ടേം പദ്ധതികൾക്ക് അനുയോജ്യമായ സമയമാണ്. കൂടുതൽ നെറ്റ് വർകിങ്
കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്നാ നാലാം ഭാവതിലെക്ക് ഈ ആഴ്‌ച്ചയുടെ അവസാനം ചൊവ്വയും ശുക്രനും എത്തും. കുടുംബത്തിൽ പുതിയ നീക്കങ്ങൾ, വാഗ്വാദങ്ങൾ, വീട് മാറ്റം, വാങ്ങൽ, വില്പന, വീടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകളുമായി അടുപ്പത്തിൽ വരുക എനിവ നടക്കാം. റീ മോടിഫികേശൻ. വീട്ടുകരുമായുള്ള സംവാദത്തിൽ കയ്‌പ്പുണ്ടാകാൻ കണിശമായ സാധ്യത.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. പുതിയ ലുക്‌സ് ട്രൈ ചെയ്യും. ഒന്നാം ഭാവത്തിലെ കാര്യങ്ങളിൽ എല്ലാം തന്നെ സ്വാർത്ഥനായി നില്ക്കും. ഭൂതകാലത് ലജ്ജിതനായി പിന്മാറിയ കാര്യങ്ങളെ ആവേശത്തോടെ സ്സമീപിക്കേണ്ട സാഹചര്യമാണ്. അവയിൽ മടിച്ചു നില്‌ക്കേണ്ട ആവശ്യമില്ല.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും, ചൊവ്വയും, ശുക്രനും അല്പ സമയം ഒന്നിച്ചു നില്ക്കും. രണ്ടാം ഭാവത്തിലെ വിഷയങ്ങൾ മെച്ചപ്പെടുത്താൻ അവസരം ലഭിക്കുകയും, ധനകാര്യത്തിൽ പിടി വിട്ടു പോവുകയും. പുതിയ ധനാ ഗമന മാര്ഗരങ്ങൾ.
ശുക്രനും, ചൊവ്വയും ആഴ്ചയുടെ അവസാനം സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിലേക്ക് നീങ്ങും. കൂടുതൽ ആശയ വിനിമയം, നെറ്റ് വർക്കിങ്, പുതിയ വ്യക്തികളുമായുള്ള ബന്ധം, പുതിയ പഠനം, ആശയ വിനിമയ രംഗത്തുള്ളവർക്ക് നല്ല സമയം, സഹോദരങ്ങളുമായുള്ള സംവാദം, ചെറു യാത്രകൾ, മുഖത്തടിച്ച പോലുള്ള സംസാരം. ശാരീരിക അസ്വസ്ഥതകൾ ഈ അവസരം തീർച്ചയായും ഉണ്ടാകും. അവ അല്പ നാളേക്ക് മാത്രം.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴസ് , ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ന്യു മൂൺ എത്തും . രഹസ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും. മറ്റൊരാള്ക്ക് സഹായിയായി എത്തും. അണി യറ ക്ക് പിന്നിലേക്ക് നീങ്ങും. പ്രാര്‌ത്ഥേന ധ്യാനം എന്നിവ കൂടുതൽ നടത്തും. മാനസികമായ രൂപാന്തരം പ്രാപിക്കുവാൻ ശക്തമായ നീക്കം നടത്തും.പുതിയ തുടക്കങ്ങൾ, ജീവിത്തതിന്റെ ഭാഗമായി കണ്ടവയെ തള്ളിക്കളയും.
നിങ്ങളുടെ വ്യക്തിതം, ലുക്‌സ് , വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ അല്പന സമയം നില്ക്കും . ലുക്‌സ് മെച്ചപ്പെടുത്തും. എല്ലാ അര്ത്ഥ ത്തിലും ഉള്ള ഒരു പുതുക്കം പ്രാപിക്കൽ, മറ്റുള്ളവർ ആകര്ഷിതക്കപ്പെടും. ഊര്ജസ്വലരകും. ശാരീരികമായ പുതുക്കം നെടുന്നതിനെക്കാൾ, മാനസികമായ ശക്തി നിഴലിക്കും. എല്ലാ വെല്ലുവിളിയും നേരിടാനുള്ള ഒരു യോധവായി രൂപപ്പെടും.പുതിയ റൊമാന്‌സ്‌ന, പുതിയ ബാലന്‌സിം ഗ് തന്ത്രങ്ങൾ പുറത്തെടുക്കും. പുതിയ തുടക്കങ്ങൾ.
ആഴ്ചയുടെ അവസാനം ചൊവ്വയും ശുക്രനും രണ്ടാം ഭാവതിലെക്ക് നീങ്ങും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവം ബാലന്‌സിങ്ങിനു വിധേയമാകും. ധനം വരുകയും, അതെ പോലെ ചെലവാക്കേണ്ട അവസ്ഥ വരുകയും ചെയ്യും.എങ്കിലും അത് നിങ്ങളെ അസ്വസ്തതരക്കില്ല എന്നതാണ് പ്രത്യേകത. കാരണം വ്യക്തിത്വ്വം അത്ര തിളങ്ങി നില്ക്കു ന്നു. പുതിയ ധനാ ഗമന മാര്ഗങ്ങൾ തെളിഞ്ഞു വരും. അങ്ങനെ ഈ ആഴ്ചയും സന്തോഷ ഭരിതരായി നീങ്ങും.

jayashreeforecast@gmail.com